ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ നി​ന്ന് പ്ര​മാ​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു: പ്ര​തി പി​ടി​യി​ൽ
Wednesday, August 28, 2024 7:05 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ നി​ന്ന് പ്ര​മാ​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. ക​ട​യ്ക്കാ​വൂ​ര്‍ പെ​രും​കു​ളം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം മെ​ഹ​റു​ന്നി​സ മ​ന്‍​സി​ലി​ല്‍ അ​ള​പ്പ് നി​ഷാ​ദ് എ​ന്നു​വി​ളി​ക്കു​ന്ന അ​ന്‍​വ​ര്‍ (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​രാ​ഴ്ച മു​മ്പാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മു​റി​ഞ്ഞ​പാ​ലം ക​ലാ​കൗ​മു​ദി റോ​ഡി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഡോ. ​ഫ​സ​റു​ദ്ദീ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം.

വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ പ്ര​തി വി​ല​കൂ​ടി​യ പ്ര​മാ​ണ​ങ്ങ​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വി​ര​ല​ട​യാ​ള​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യി. സൈ​ബ​ര്‍ സി​റ്റി എ​സി​പി പി.​നി​യാ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ ബി.​എം ഷാ​ഫി, എ​സ്ഐ പി.​എ​ല്‍.​വി​ഷ്ണു,


സി​പി​ഒ​മാ​രാ​യ ര​തീ​ഷ്‌​കു​മാ​ര്‍, ഷ​മീ​ര്‍, ഷൈ​ജു, ഹോം​ഗാ​ര്‍​ഡ് ബി​ജു​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​ള്ളൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.