കൂ​ട്ട​ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു
Wednesday, August 28, 2024 6:52 AM IST
നേ​മം: ആ​ശു​പ​ത്രി​ക്കാ​യി കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും, കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും, ന​ഴ്‌​സു​മാ​രെ​യും, ലാ​ബ് ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണ​മെ​ന്നും, ട്രോ​മാ കെ​യ​ര്‍ യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നേ​മം പ്ര​ദേ​ശ​ത്തെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്രാ​ന്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ കൂ​ട്ട​ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു.


ധ​ര്‍​ണ ഫ്രാ​ന്‍​സ് ര​ക്ഷാ​ധി​കാ​രി ആ​ര്‍.​എ​സ്. ശ​ശി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണാ​ങ്ക​ല്‍ രാ​മ​ച​ന്ദ്ര​ന്‍, കൗ​ണ്‍​സി​ല​ര്‍ എം.​ആ​ര്‍. ഗോ​പ​ന്‍, രാ​ഗേ​ഷ്, ക​മ്പ​റ നാ​രാ​യ​ണ​ന്‍, ആ​ര്‍.​ജ​യ​ല​ക്ഷ്മി, വി.​ല​താ​കു​മാ​രി, കെ.​കെ.​ച​ന്തു കൃ​ഷ്ണ, ശാ​ന്തി​വി​ള വി​നോ​ദ്, എ​സ്. സു​മോ​ദ്, ആ​ര്‍.​വി​ജ​യ​ന്‍ നാ​യ​ര്‍, ജ​യ​ദാ​സ് സ്റ്റീ​ഫ​ന്‍​സ​ണ്‍, ആ​ര്‍.​കേ​ശ​വ​ന്‍ നാ​യ​ര്‍, കെ.​ബി ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.