നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​വ​ർ പി​ടി​യി​ൽ
Wednesday, August 28, 2024 6:52 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് ച​ക്കി​പ്പാ​റ ഭാ​ഗ​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ച​ക്കി​പ്പാ​റ മ​രു​തി​ക്ക​ൽ വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന ര​തീ​ഷ് (38), കാ​ന​ക്കു​ഴി ദി​വ്യ ദേ​വ​നി​ൽ വ​സ​ന്ത ( 60) പു​ന​ലാ​ൽ , ലെ​നി​ൻ​രാ​ജ് ഭ​വ​നി​ൽ രാ​ജു എ​ന്ന് വി​ളി​ക്കു​ന്ന റോ​ബി​ൻ​സ​ൺ( 68) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​വ​രി​ൽ നി​ന്നും നൂ​റ്റ​മ്പ​തോ​ളം പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. പ്ര​തി​ക​ൾ നേ​ര​ത്തേ​യും നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് പി​ടി​യി​ലാ​യി​ട്ടു​ള്ള​വ​രാ​ണ്.


ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ര്യ​നാ​ട് പോ​ലീ​സ് നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കും വ്യാ​ജ​വാ​റ്റ് ത​ട​യു​ന്ന​തി​നു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമായി ഇവരെ പി​ടി​കൂ​ടി​യ​ത്.