വ​ള​ർ​ത്തു മൃ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കി​യി​ല്ല: മൃ​ഗ​ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത്
Wednesday, August 28, 2024 6:52 AM IST
കി​ളി​മാ​നൂ​ർ: വ​ള​ർ​ത്തു മൃ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കാ​ത്ത മൃ​ഗ​ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത്.​ കി​ളി​മാ​നൂ​ർ മ​ഹാ​ദേ​വേ​ശ്വ​രം സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ​യാ​ണ് പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യ്ക്ക് ഒ​രു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്ന ക​ർ​ഷ​ക​ൻ ത​ന്‍റെ വ​ള​ർ​ത്തു​മൃ​ഗ​മാ​യ മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള ആ​ടി​ൻ​കു​ട്ടി​യെ ചി​കി​ൽ​സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.


എ​ന്നാ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞെ​ന്നും ഇ​നി ചി​കി​ത്സി​യ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞ് ഡോ​ക്ട​ർ ഉ​ട​മ​യെ മ​ട​ക്കി അ​യ​ച്ചു.

ഇ​തേ തു​ട​ർ​ന്ന് ആ​ടി​ൻ​കു​ട്ടി​യേ​യും കൂ​ട്ടി ഉ​ട​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി പ​രാ​തി ന​ൽ​കി. വി​ഷ​യം ച​ർ​ച്ച ചെ​യ്ത് ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ ചെ​യ്തു. തു​ട​ർ​ന്ന് ഡോ​ക്ട​ർ​ക്ക് കാ​ര​ണം കാ​ണി​യ്ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.