സി​ബി​എ​സ്ഇ പ്ല​സ് ടു, ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​: മി​ന്നുന്ന നേ​ട്ട​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്കൂ​ളു​ക​ൾ
Tuesday, May 14, 2024 3:11 AM IST
തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ് ഇ, പ്ല​സ് ടു, ​പ​ത്താം ക്ലാ​സ് ഫ​ലം വ​ന്ന​പ്പോ​ൾ മി​ന്നും ജ​യ​വു​മാ​യി ത​ല​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ. നൂ​റു​മേ​നി വി​ജ​യ​ത്തി​ള​ക്ക​ത്തി​ൽ ന​വ​ജീ​വ​ൻ ബ​ഥ​നി​, വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ, മു​ക്കോ​ല​ക്ക​ൽ സെ​ന്‍റ് തോ​മ​സ്, ആ​ക്കു​ളം ദി ​ഗു​ഡ് ഷെ​പ്പേ​ർ​ഡ്, ശ്രീ​കാ​ര്യം ല​യോ​ള സ്കൂ ളുകൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​ടം നേ​ടി​യ​പ്പോ​ൾ വി​ജ​യത്തിനു തി​ള​ക്ക​മേ​റെ.

ശ്രീ​കാ​ര്യം ലൊ​യോ​ള സ് കൂ​ളി​ൽ പ്ല​സ് ടു ​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 68 കു​ട്ടി​ക​ളി​ൽ 60 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും എ​ട്ടുപേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​ൻ.​ബി.​ ദേ​വ​ന​ന്ദ​ൻ സ്കൂ​ളി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി. കെ. ​ആ​ദി​ത്യ, അ​ഥ​ർ​വ് യു. ​മേ​നോ​ൻ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൻ പ​രീ​ക്ഷ​യെ​ഴു​തി​യ 17 കു​ട്ടി​ക​ളി​ൽ 10 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും ഏ​ഴു പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി.

കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ കെ.​എ.​ ആ​ദി​ത്യ​ൻ സ്കൂ​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും വി​ശ്വാ​സ് ജ​യ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സി​ബിഎ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 39 കു​ട്ടി​ക​ളി​ൽ 34 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും അ​ഞ്ചു പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. വി​മ​ർ​ശ് ക​ണ്ണ​ൻ സ്കൂ​ൾ ടോ​പ്പ​റാ​യ​പ്പോ​ൾ അ​ല​ൻ ജോ​പോ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.നാ​ലാ​ഞ്ചി​റ ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യെ​ഴു​തി​യ 110ൽ 81 വിദ്യാർഥികൾ ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി.

കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ മ​റി​യ ജേ​ക്ക​ബ്, മാ​ത്സ് ക​ന്പ്യൂ​ട്ട​റി​ൽ ഡി. ​ഭ​ദ്ര, ഹ്യു​മാ​നി​റ്റീ​സി​ൽ സി​ദ്ര ഫാ​ത്തി​മ, ബ​യോ മാ​ത്സി​ൽ അ​മൃ​ത റെ​ജി, ബ​യോ ക​ന്പ്യൂ​ട്ട​റിൽ അ​ലീ​ന ചെ​റി​യാ​ൻ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 10-ാം ക്ലാ​സി​ൽ 98 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി റോ​ജ റോ​യി ഒ​ന്നാം സ്ഥാ​നം നേ​ടി.

വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ സ്കൂ​ളി​ൽ 79 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ 10-ാം ക്ലാ​സി​ൽ 65 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 14 ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. 98.6 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ എ​സ്.​എ​സ്. അ​ഭി​ന​വ​മി രാ​ഗി​നാ​ണ് ഒ​ന്നാം സ്ഥാ​നം. 12-ാം ക്ലാ​സി​ൽ റി​ഷി​ക അ​ജ​യ​ൻ (ഹ്യു​മാ​നി​റ്റീ​സ്), എ.​പി. അ​നു​പ​മ (സ​യ​ൻ​സ്), എ​സ്. ഹെ​പ്സി​ബാ​ബ് ഷ​ക്കീ​ന (കോ​മേ​ഴ്സ്) എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ആ​ക്കു​ളം ദി ​സ്കൂ​ൾ ഓ​ഫ് ഗു​ഡ് ഷെ​പ്പേ​ർ​ഡി​ന് മി​ക​ച്ച വി​ജ​യം. 199ൽ 71 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ചു. 151 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​ന് അ​ർ​ഹ​രാ​യി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ആ​ർ. അ​ന​ന്ത​ൻ, കൊ​മേ​ഴ്സി​ൽ ന​ന്ദ​ന സാ​ജ​ൻ, ഹ്യൂ​മാ​നി​റ്റീ​സി​ൽ എ​ൽ.​ മീ​ര എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ 12-ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 340ൽ 282 വി​ദ്യാ​ർ​ഥി​ക​ൾക്ക് ഡി​സ്റ്റിം​ഗ് ഷ​ൻ ല​ഭി​ച്ചു, 56 ഫ​സ്റ്റ് ക്ലാ​സ്, ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ് എ​ന്നി​വ​യും 74 വി​ദ്യാ​ർ​ഥി​ക​ൾ എ ​വ​ണ്‍ ഗ്രേ​ഡും സ്വ​ന്ത​മാ​ക്കി. രാ​ഹു​ൽ ജോ​സ​ഫ് ബി​ജോ​യി, ഗൗ​ര​വ് വി​മ​ൽ, ക്രി​സ​്‌ല്യ​ൻ ആ​ലി​സ് അ​ജോ എ​ന്നി​വ​ർ യ​ഥാ​ക്ര​മം സ​യ​ൻ​സ്, കോ​മേ​ഴ്സ്, ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ടോ​പ്പ് സ്കോ​റ​ർ​മാ​രാ​യി. 263 പേ​ർ 10-ാം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 205 ഡി​സ്റ്റിം​ഗ്ഷ​നും 49 ഫ​സ്റ്റ് ക്ലാ​സും ഒ​ൻ​പ​ത് സെ​ക്ക​ൻ​ഡ് ക്ലാ​സും ല​ഭി​ച്ചു. റേ​ച്ച​ൽ ഡേ​വി​ഡ്, ജി.​എ​സ്. വെ​ങ്കി​ടേ​ഷ് അ​ഭി​ന​വ് അ​ഖി​ൽ എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേടി.

വെ​ഞ്ഞാ​റ​മൂ​ട് ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ൾ​ സിബി​എ​സ്ഇ ​പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി​യു​ടെ വി​ജ​യം ആ​വ​ർ​ത്തി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളും അ​ഭി​മാ​നി​ക്കാ​വു​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 37 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ ഏ​ഴു കു​ട്ടി​ക​ൾ 90ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും 15 കു​ട്ടി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും, 14 കു​ട്ടി​ക​ൾ ഫ​സ്റ്റ് ക്ലാ​സുംനേ​ടി.​ ദേ​ശീ​യ ത​ല​ത്തി​ൽ 98 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി മെ​ഹി​റ ഷി​ഹാ​ബു​ദീ​ൻ സ്കൂ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സ്കൂ​ളി​ന് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം സ​മ്മാ​നി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥിക​ളെ​യും സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ പീ​റ്റ​ർ വാ​ഴ​പ്പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ വി.​എ​ൽ. രോ​ഹി​ണി എന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 264ൽ 202 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 62 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. 10-ാം ക്ലാ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 167 പേ​രി​ൽ 144 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 23 പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു.

വ​ർ​ക്ക​ല ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ 10-ാം ക്ലാ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 36 പേ​രി​ൽ 20 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 10 പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും​ആ​റു പേ​ർ​ക്ക് സെ​ക്ക​ൻ​ഡ് ക്ലാ​സും ല​ഭി​ച്ചു.
ആ​ക്കു​ളം പി.​എം. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ 10-ാം ക്ലാ​സി​ൽ 99 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി. അ​ദ്വൈ​ത് ദി​ഗേ​ഷ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 12-ാം ക്ലാ​സി​ൽ 74 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ ജ​ഗ​ൻ നാ​ഥ് (സ​യ​ൻ​സ്- 94.8 ശതമാ നം), എസ്. ആ​ദ​ർ​ശ് (കോ​മേ​ഴ് സ്- 96.2 ശതമാനം) എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ചേ​ങ്കോ​ട്ടു​കോ​ണം ശ്രീ ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ൽ 12-ാം ക്ലാ​സി​ൽ 131 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി. 95 ഡി​സ്റ്റിം​ഗ്ഷ​നും 34 ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. 10-ാം ക്ലാ​സി​ൽ 78 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 52 ഡി​സ്റ്റിം​ഗ്ഷ​നും 20 ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നി​ഖി​ത അ​ജി​ത് ഒ​ന്നാ​മ​തെ​ത്തി.
കു​ന്ന​ത്തു​കാ​ൽ ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ 12-ാം ക്ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 63 വി​ദ്യാ​ർ​ഥി​ക​ളി​ൽ 39 പേ​ർ​ക്ക് ഡി​സ്റ്റ​ിം​ഗ്ഷ​നും 24 പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. പി.​എ​സ്. സം​ഗീ​ത (കൊ​മേ​ഴ്സ്), ബി.​എ​സ്. ആ​ഷ്ന (സ​യ​ൻ​സ്), ജി. ​സാ​നി​യ (ഹ്യൂ​മാ​നി​റ്റീ​സ്) എ​ന്നി​വ​രാ​ണ് ടോ​പ്പ​ർ​മാ​ർ. 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി.​എ​സ്. മ​നു 10-ാം ക്ലാ​സി​ൽ ടോ​പ്പാ​യി.

തോ​ന്ന​യ്ക്ക​ൽ ബ്ലൂ​മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ളി​ൽ 12-ാം ക്ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 55 പേ​രി​ൽ 44 കു​ട്ടി​ക​ൾ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 11 പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ അ​ഭ​യ ബി​ജു​വും സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ഭി​ഷേ​ക് എ​സ്.​ നാ​യ​രും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
പത്താം ക്ലാ​സി​ൽ 103 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 63 കു​ട്ടി​ക​ൾ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 40 പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. 98.2 ശ​ത​മാ​നം മാ​ർ​ക്കുനേ​ടി സി​ദ്ധി വി​നാ​യ​ക് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
പേ​യാ​ട് കാ​ർ​മ​ൽ സ്കൂ​ളിൽ 56 വി​ദ്യാ​ർ​ഥിക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 46 പേ​ർ ഡി​സ്റ്റി​ംഗ്ഷ​നോ​ടെ വി​ജ​യം ക​ര​സ്ഥ​മാ​ക്കി. മൂ​ന്നു വി​ദ്യാ​ർ​ഥിക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ വണ്ണും പ​ത്തു​പേ​ർ 90 ശതമാനത്തിൽ കൂ​ടു​ത​ൽ മാ​ർ​ക്കുനേടി. തി​രു​മ​ല, മ​ങ്കാ​ട്ടുക​ട​വ് വി​ശ്വ​പ്ര​കാ​ശ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പ്ല​സ്ടു​വി​ന് ഒ​ൻ​പ​ത് പേ​ർ​ക്ക് 90 ശതമാനത്തി​നു മു​ക​ളി​ൽ മാർ ക്കുനേടി. 12 പേ​ർ​ക്ക് ഡി​സ്റ്റി​ങംഗ് ഷ​നും, 30 പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. നൂ​റു​മേ​നി കൈ​വ​രി​ച്ച പ​ത്താം ക്ലാ​സ് വി​ഭാ​ഗ​ത്തി​ൽ 90 ശതമാനം, ഡി​സ്റ്റി​ംഗ്ഷ​ൻ, ഫ​സ്റ്റ് ക്ലാ​സ് എ​ന്നി​വ നേ​ടി​യ വി​ദ്യാ​ർ​ഥിക​ൾ ഉ​ൾ​പ്പെ​ടു​ന്നു.

നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​ത്തി​ൽ 12-ാം ക്ലാ​സി​ലും 10-ാം ക്ലാ​സി​ലും 100 ശ​ത​മാ​നം വി​ജ​യം. 12-ാം ക്ലാ​സി​ൽ ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 52 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി. ഫ​ർ​ഹാ​ൻ മു​ഹ​മ്മ​ദ്, എ​സ്.​വി ഗൗ​തം ന​ന്ദ​ൻ, ആ​ർ ശ്രീ​റാം എ​ന്നി​വ​രാ​ണ് കൂ​ടു​ത​ൽ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ​വ​ർ. 10ാം ക്ലാ​സി​ൽ 134 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 72 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്കും ല​ഭി​ച്ചു. ഗ​ണേ​ഷ് രാ​ജേ​ഷ്, സ​നാ എ​സ്. ഹ​സ​ൻ എ​ന്നി​വ​രാ​ണ് കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ​ത്.