Jeevithavijayam
10/27/2016
    
ബ്രഹ്മാവിന്റെ തലകൊയ്ത കോപം
ഹൈന്ദവ പുരാണമനുസരിച്ച് ത്രിമൂർത്തികളിൽ ഏറ്റവും ഉഗ്രമൂർത്തിയാണ് ശിവൻ. ശിവനു കോപം തോന്നുവാൻ അത്ര വലിയ കാരണമൊന്നും വേണ്ടത്രേ.<യൃ><യൃ>ഒരിക്കൽ ദേവന്മാരുടെ എന്തോ നടപടി ശിവനെ പ്രകോപിപ്പിക്കാനിടയായി. ഞൊടിയിടയിൽ ശിവൻ കോപം കൊണ്ടു വിറച്ചു. ശിവന്റെ കോപം കണ്ട ദേവേന്ദ്രനും മറ്റു ദേവന്മാരും ജീവനും കൊണ്ടോടി. പക്ഷേ, ശിവന്റെ കോപംകണ്ടിട്ടു ബ്രഹ്മാവിന് ഒരു കൂസലുമില്ല. അദ്ദേഹം നിന്നിടത്ത് അനങ്ങാതെ തന്നെ നിന്നു.<യൃ><യൃ>ശിവന്റെ കോപം വർധിക്കുവാൻ പിന്നെ വേറെ കാരണമൊന്നും വേണ്ടിയിരുന്നില്ല. തന്റെ കോപത്തെ മാനിക്കാത്ത ബ്രഹ്മാവോ? ശിവൻ ബ്രഹ്മാവിന്റെ നേരേ അടുത്തു. ഞൊടിയിടയിൽ ബ്രഹ്മാവിന്റെ അഞ്ചുതലകളിലൊന്നു ശിവൻ നശിപ്പിച്ചു.<യൃ><യൃ>കോപാക്രാന്തനായ ശിവന്റെ ഈ പ്രവൃത്തി കണ്ട പാർവതി ഞെട്ടി. തന്റെ ഭർത്താവ് ഇത്രമാത്രം കോപമുള്ളവനാണെങ്കിൽ താൻ എങ്ങനെയാണ് ജീവിതകാലം മുഴുവൻ അദ്ദേഹത്തോടൊപ്പം കഴിയുക?– പാർവതി സ്വയം ചോദിച്ചു.<യൃ><യൃ>ശിവന്റെ കോപം അല്പം തണുത്തപ്പോൾ പാർവതി ശിവനോട് അനുനയ സ്വരത്തിൽ പറഞ്ഞു: ‘‘അങ്ങയുടെ കോപം കണ്ടിട്ട് എനിക്ക് ഭയം തോന്നുന്നു. ഇത്രമാത്രം കോപിക്കുന്ന അങ്ങയോടൊപ്പം ഞാൻ എങ്ങനെയാണു കഴിയുക? അങ്ങയോടൊപ്പമുള്ള എന്റെ ജീവിതം സന്തോഷപൂർണമാകണമെങ്കിൽ അങ്ങ് കോപം പരിപൂർണമായും ഉപേക്ഷിക്കണം. അതു സാധ്യമല്ലെങ്കിൽ മരിക്കുവാൻ എന്നെ അനുവദിക്കുക.’’<യൃ><യൃ>തന്റെ കോപം കണ്ട് ഭയപ്പെട്ട പാർവതി ആത്മാഹുതിക്കു തുനിഞ്ഞേക്കുമോ? ശിവന്റെ ചിന്ത ആദ്യം പോയത് അങ്ങനെയായിരുന്നു. തനിക്കു പാർവതി നഷ്ടപ്പെടുന്നതിനെക്കുറിച്ചു ചിന്തിക്കുവാൻ പോലും തയാറല്ലായിരുന്ന ശിവൻ പറഞ്ഞു. ‘‘എന്റെ കടുകട്ടിയായ കോപത്തെക്കുറിച്ചോർത്തു ഞാൻ തന്നെ ലജ്‌ജിക്കുന്നു. ഞാൻ ഇനി ഒരിക്കലും കോപിക്കില്ല. ഇതു സത്യം. ഇതു സത്യം’’.<യൃ><യൃ>കോപിക്കയില്ലെന്നു പാർവതിയുടെ മുമ്പിൽ ആണയിട്ട ശിവൻ തന്റെ കോപത്തെ നശിപ്പിക്കാൻ ഒരു കാര്യം കൂടി ചെയ്തു. ശിവൻ തന്റെ കോപം മുഴുവൻ തന്നിൽനിന്നു ചോർത്തിയെടുത്ത് അനസൂയയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. അതിന്റെ ഫലമായിട്ടാണത്രേ അത്രി മഹർഷിയുടെ ഭാര്യയായ അനസൂയയിൽ നിന്ന് ദുർവാസാവ് എന്ന മഹാമുനി ജനിച്ചത്.<യൃ><യൃ>ശിവൻ തന്റെ കോപം മുഴുവൻ സമാഹരിച്ചെടുത്ത് അനസൂയയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചതെന്തുകൊണ്ടാണെന്ന ചോദ്യമുദിച്ചേക്കാം. അതൊരു കഥയാണ്. ത്രിമൂർത്തികൾ മൂന്നുപേരും തന്റെ ഉദരത്തിലൂടെ തന്റെ പുത്രന്മാരായി ജനിക്കണമെന്ന് അനസൂയ ഒരിക്കൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹത്തെ മാനിച്ചാണ് ശിവൻ തന്റെ കോപത്തെ അനസൂയയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചതും അതുവഴിയായി ദുർവാസാവ് ജനിക്കാനിടയാക്കിയതും.<യൃ><യൃ>ശിവന്റെ കോപം മാംസംധരിച്ചു ദുർവാസാവ് ജനിക്കാനിടയായതുകൊണ്ടായിരിക്കണം ദുർവാസാവ് അതികോപിഷ്ഠനായ മുനിയായി അറിയപ്പെടുന്നത്.<യൃ><യൃ>കോപമുള്ള മനുഷ്യരാണു നാമെല്ലാവരും. ചിലർക്കു കോപിക്കാൻ ഒരു കാരണവും വേണ്ട. എന്നാൽ പരിധിവിട്ട കോപംകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നാം ഓർമിക്കാറുണ്ടോ? നിയന്ത്രണം വിട്ട കോപംമൂലം എത്രയോ പേരുടെ ജീവിതമാണു നാം നരകതുല്യമാക്കുന്നത്?<യൃ><യൃ>പാർവതിയെപ്പോലെ ഭർത്താവിന്റെ കോപംകൊണ്ടു തീ തിന്നുന്ന ഭാര്യമാരെ നാം കണ്ടിട്ടില്ലേ? അതുപോലെ ഉഗ്രരൂപിണിയായ ഭാര്യയുടെ കോപത്തിൽ ഭസ്മമായിപ്പോകുന്ന ഭർത്താക്കന്മാരെ കാണാറില്ലേ? നിയന്ത്രണാതീതമായ കോപം മൂലം മക്കളുടെ ജീവിതം ദുരിതപൂർണമാക്കുന്ന മാതാപിതാക്കളും മാതാപിതാക്കളുടെ ഹൃദയത്തിൽ തീ കോരിയിടുന്ന കോപിഷ്ഠരായ മക്കളും നമുക്ക് അപരിചിതരല്ലല്ലോ.<യൃ><യൃ>കുടുംബത്തിലും ജോലിസ്‌ഥലത്തും പൊതുസ്‌ഥലങ്ങളിലുമൊക്കെ നിയന്ത്രണംവിട്ട കോപത്തിന്റെ തിക്‌തഫലങ്ങൾ നാം കാണാറുണ്ട്. എങ്കിൽപ്പോലും നമ്മുടെ കോപം ശമിപ്പിക്കാനും നിയന്ത്രണപൂർണമാക്കാനും നാം ഹൃദയപൂർവം ശ്രമിക്കാറുണ്ടോ?<യൃ><യൃ>ശിവനു തന്റെ കോപത്തെ തന്നിൽനിന്നു ചോർത്തിയെടുത്തു പുറത്തുകളയുവാനുള്ള ദിവ്യശക്‌തിയുണ്ടായിരുന്നു. അങ്ങനെയുള്ള ശക്‌തിയൊന്നും നമുക്കില്ലെന്നതു ശരിതന്നെ. എന്നാൽ, മനസുവച്ചാൽ നമ്മുടെ കോപത്തെ തീർച്ചയായും നിയന്ത്രണവിധേയമാക്കാം. <യൃ><യൃ>പക്ഷേ, കോപം നിയന്ത്രണവിധേയമാകണമെങ്കിൽ ആദ്യമേതന്നെ നമ്മുടെ കോപത്തെക്കുറിച്ചും അതിന്റെ ദുഷ്ഫലങ്ങളെക്കുറിച്ചും ലജ്‌ജയും ദുഃഖവും തോന്നണം. ത്രിമൂർത്തികളിലൊരാളായ തനിക്കു നിയന്ത്രണംവിട്ട കോപം ഒട്ടും ഭൂഷണമല്ലെന്നു ശിവൻ മനസിലാക്കി. തന്മൂലമാണ് ശിവൻ തന്റെ കോപത്തെ ഇല്ലായ്മ ചെയ്യാൻ തയാറായത്.<യൃ><യൃ>സ്വന്തം മനുഷ്യത്വത്തെക്കുറിച്ചും വ്യക്‌തിത്വത്തെക്കുറിച്ചും യഥാർഥ ഉൾക്കാഴ്ചയും അഭിമാനവുമുണ്ടെങ്കിൽ നിയന്ത്രണം വിട്ട കോപം നമുക്കൊട്ടും ഭൂഷണമല്ലെന്ന് വേഗം മനസിലാകും. എന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും മനുഷ്യത്വത്തിനും വ്യക്‌തിത്വത്തിനും ഒരു വിലയും കൊടുക്കുന്നില്ലെങ്കിൽ നമ്മുടെ കോപത്തെക്കുറിച്ചു നമുക്കെപ്പോഴെങ്കിലും ലജ്‌ജയോ ദുഃഖമോ തോന്നുമെന്നു കരുതേണ്ട.<യൃ><യൃ>ബുദ്ധിയും വിവേകവുമുള്ള മനുഷ്യരാണു നാമെങ്കിൽ തീർച്ചയായും നമ്മുടെ കോപത്തെ നിയന്ത്രണവിധേയമാക്കുന്നതിൽ ശ്രദ്ധിക്കും. കാരണം, നമ്മുടെ മനുഷ്യത്വം അത്രമാത്രം നഷ്ടപ്പെടുത്തിക്കളയുന്ന ദുർഗുണങ്ങളിലൊന്നാണു നിയന്ത്രണം വിട്ട കോപം.<യൃ><യൃ>കോപിക്കുവാൻ ന്യായമായ കാരണങ്ങളുണ്ടെങ്കിൽ നമ്മുടെ കോപത്തെ നീതീകരിക്കാനായേക്കുമെന്നതു ശരിയാണ്. പക്ഷേ, അപ്പോഴും നാം കോപിക്കണോ എന്ന ചോദ്യം അവശേഷിക്കുന്നു. പരിധിവിട്ട കോപംകൊണ്ടു നാം ഒന്നും നേടുന്നില്ല എന്നതാണു വസ്തുത. എന്നുമാത്രമല്ല, അങ്ങനെയുള്ള കോപംകൊണ്ട് ഏറെ നഷ്ടമുണ്ടാകുന്നുണ്ടുതാനും.<യൃ><യൃ>നമ്മുടെ കോപത്തെ നിയന്ത്രിക്കാൻ നമുക്കു ശ്രമിക്കാം. അതിനു സ്വയം സാധിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സഹായം തേടാൻ താമസിക്കേണ്ട.
    
To send your comments, please clickhere