പുതിയ സ്കൂൾ പാഠ്യപദ്ധതി ക്രിയാത്മകമാകണം
Wednesday, September 14, 2022 1:41 AM IST
സ്കൂ​​​​​ൾ പാ​​​​​ഠ്യപ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലെ ഓ​​​​​രോ പാ​​​​​ഠ​​​​​ഭാ​​​​​ഗ​​​​​വും തെ​​​​​ര​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​ത ുപ​​​​​ഠി​​​​​ക്കു​​​​​ന്ന കു​​​​​ട്ടി​​​​​ക്ക് ഇ​​​​​ന്ന​​​​​ല്ലെ​​​​​ങ്കി​​​​​ൽ നാ​​​​​ളെ എ​​​​​ന്തു പ്ര​​​​​യോ​​​​​ജ​​​​​ന​​​​​മു​​​​​ണ്ടാ​​​​​കും എ​​​​​ന്നതു​​​​​കൂ​​​​​ടി ക​​​​​ണ​​​​​ക്കിലെടുക്കണം. കാ​​​​​ര​​​​​ണം ക്ലാ​​​​​സ് മു​​​​​റി​​​​​യിലി​​​​​രി​​​​​ക്കു​​​​​ന്ന ഓ​​​​​രോ കു​​​​​ട്ടി​​​​​യും വ്യ​​​​​ത്യ​​​​​സ്ത മ​​​​​നോ​​​​​ഭാ​​​​​വ​​​​​മു​​​​​ള്ള, ചി​​​​​ന്താ​​​​​ശേ​​​​​ഷി​​​​​യു​​​​​ള്ള, വി​​​​​ഭി​​​​​ന്ന​​​​​മാ​​​​​യ അ​​​​​ഭി​​​​​രു​​​​​ചി​​​​​ക​​​​​ളു​​​​​ള്ള, വി​​​​​വി​​​​​ധ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നു വ​​​​​രു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്. ആ ​​​​​വ്യ​​​​​ത്യ​​​​​സ്തത നാം ​​​​​മ​​​​​ന​​​​​സി​​​​​ലാ​​​​​ക്ക​​​​​ണം.

ഒ​​​​​രു വ്യ​​​​​ക്തി​​​​​യെ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നും രാ​​​​ഷ്‌​​​​ട്ര​​​​ത്തി​​​​​നും ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ൽ വ​​​​​ള​​​​​ർ​​​​​ത്തി​​​​​യെടു​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സംകൊ​​​​​ണ്ടു​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്.​ അ​​​​​തി​​​​​നാ​​​​യി ​പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പ്പു​​​​​റ​​​​​മു​​​​​ള്ള അ​​​​​റി​​​​​വു​​​​​ക​​​​​ൾ പ​​​​​ക​​​​​ർ​​​​​ന്നുന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​ണ് പ്ര​​​​​ഥ​​​​​മ​​​​​വും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​തു​​​​​മാ​​​​​യ കാ​​​​​ര്യം.​​​​​ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ൽ, പൊ​​​​​തു​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ, ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ങ്ങ​​​​​നെ പെ​​​​​രു​​​​​മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്ന സാ​​​​​മൂ​​​​​ഹ്യബോ​​​​​ധം അ​​​​​വ​​​​​രി​​​​​ലു​​​​​ണ്ടാ​​​​​ക​​​​​ണം.

കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ സാ​​​​​മൂ​​​​​ഹിക പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യും കാ​​​​​രു​​​​​ണ്യ​​​​​വും പാ​​രി​​​​​സ്ഥി​​​​​തി​​​​​ അ​​​​​വ​​​​​ബോ​​​​​ധ​​​​​വും ജീ​​​​​വി​​​​​ത​​​​​ക്ര​​​​​മ​​​​​വും നി​​​​​സ്വാ​​​​​ർ​​​​​ഥ മ​​​​​നോ​​​​​ഭാ​​​​​വ​​​​​വും സ​​​​​ഹ​​​​​ജീ​​​​​വിസ്നേ​​​​​ഹ​​​​​വും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വബോ​​​​​ധ​​​​​വു​​​​​മൊ​​​​​ക്ക വളർത്തിയെടുക്കു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ എ​​​​​ൻ​​​​സി​​​​സി, എ​​​​​സ്‌​​​​പി​​​​​സി, ജെ​​​​ആ​​​​​ർ​​​​സി, ​ലി​​​​​റ്റി​​​​​ൽ കൈ​​​​​റ്റ്സ്, നേ​​​​​ച്ച​​​​​ർ ക്ല​​​​​ബ്, ഒ​​​​ആ​​​​​ർ​​​​സി ​തു​​​​​ട​​​​​ങ്ങി​​​​​യ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ൾ സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​ന്‍റെ പ്ര​​​​​യോ​​​​​ജ​​​​​നം ഒ​​​​​രു നി​​​​​ശ്ചി​​​​​ത ശ​​​​​ത​​​​​മാ​​​​​നം കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​തു​​​​​ങ്ങി​​​​പ്പോ​​​​​കുക​​​​​യാ​​​​​ണു പ​​​​​തി​​​​​വ്.​

എ​​​​​ന്നാ​​​​​ൽ, യു​​​​പി ക്ലാ​​​​​സു​​​​​മു​​​​​ത​​​​​ൽ എ​​​​​ല്ലാ കു​​​​​ട്ടി​​​​​ക​​​​​ളും ഏ​​​​​തെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​ക്കെ സാ​​​​​മൂ​​​​​ഹ്യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ത് പാ​​​​​ഠ്യപ​​​​​ദ്ധ​​​​​തി​​​​​യു​​​​​മാ​​​​​യി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ക്ക​​​​​ണം. ഒ​​​​​പ്പം, ചെ​​​​​റു പ്രാ​​​​​യ​​​​​ത്തി​​​​​ൽത്ത​​​​​ന്നെ സാ​​​​​മൂ​​​​​ഹ്യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ വ്യാ​​​​​പൃ​​​​​ത​​​​​രാ​​​​​യി ജീ​​​​​വി​​​​​തവി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ അ​​​​​നു​​​​​ഭ​​​​​വ​​​​ക്കു​​​​​റി​​​​​പ്പു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താം. ഇ​​​​​ത്ത​​​​​രം ക​​​​​ഥ​​​​​ക​​​​​ൾ കു​​​​​ഞ്ഞു മ​​​​​ന​​​​​സി​​​​​ൽ പ​​​​​തി​​​​​യാ​​​​​തി​​​​​രി​​​​​ക്കി​​​​​ല്ല.

ശു​​​​​ചി​​​​​ത്വ​​​​​വും ആ​​​​​രോ​​​​​ഗ്യചി​​​​​ന്ത​​​​​ക​​​​​ളും

തീ​​​​​രെ ചെ​​​​​റി​​​​​യ ക്ലാ​​​​​സു​​​​​ക​​​​​ൾ മു​​​​​ത​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ പ​​​​​ഠി​​​​​ക്കേ​​​​​ണ്ട, അ​​​​​നു​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കേ​​​​​ണ്ട ശീ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​ണ് ശു​​​​​ചി​​​​​ത്വ​​​​​വും ആ​​​​​രോ​​​​​ഗ്യ അ​​​​​റി​​​​​വു​​​​​ക​​​​​ളും. അ​​​​​തു വീ​​​​​ട്ടി​​​​​ൽത്ത​​​​​ന്നെ തു​​​​​ട​​​​​ങ്ങേ​​​​​ണ്ട​​​​​തും എ​​​​​ന്നാ​​​​​ൽ, പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ അ​​​​​തി​​​​​ന്‍റെ ശാ​​​​​സ്ത്രീയ​​​​​മാ​​​​​യ അ​​​​​റി​​​​​വു​​​​​ക​​​​​ളും നേ​​​​​ട്ട​​​​​ങ്ങ​​​​​ളും കോ​​​​​ട്ട​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ടതുമാണ്.​ ചെ​​​​​റു​​​​​പ്പ​​​​കാ​​​​​ല​​​​​ത്ത് കു​​​​​ട്ടി​​​​​ക​​​​​ൾ ശീ​​​​​ലി​​​​​ക്കു​​​​​ന്ന ദി​​​​​ന​​​​​ച​​​​​ര്യ​​​​​ക​​​​​ൾ ഭാ​​​​​വി​​​​​യി​​​​​ൽ അ​​​​​വ​​​​​രു​​​​ടെ വ്യ​​​​​ക്തി​​​​​ത്വ രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലും ആ​​​​​രോ​​​​​ഗ്യകാ​​​​​ര്യ​​​​​ത്തി​​​​​ലും കാ​​​​​ര്യ​​​​​മാ​​​​​യ സ്വാ​​​​​ധീ​​​​​നം ചെ​​​​​ലു​​​​​ത്തു​​​​​മെ​​​​​ന്നു​​​​​ള്ള​​​​​ത് നി​​​​​സ്ത​​​​​ർ​​​​​ക്ക​​​​​മാ​​​​​യ വ​​​​​സ്തു​​​​​ത​​​​​യാ​​​​​ണ്.

ന​​​​​ല്ല വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തോ​​​​​ടൊ​​​​​പ്പം ന​​​​​ല്ല ആ​​​​​രോ​​​​​ഗ്യ​​​​​വും കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ത്യ​​​​​ന്താ​​​​​പേ​​​​​ക്ഷി​​​​​ത​​​​​മാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ ബ​​​​​ഹു​​​​​ഭൂ​​​​​രി​​​​​പ​​​​​ക്ഷം കു​​​​​ട്ടി​​​​​ക​​​​​ളും ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​രോ​​​​​ഗ്യകാ​​​​​ര്യ​​​​​ത്തി​​​​​ലും ഭ​​​​​ക്ഷ​​​​​ണ​​​​​കാ​​​​​ര്യ​​​​​ത്തി​​​​​ലും അ​​​​​ജ്ഞ​​​​​രും അ​​​​​ല​​​​​സ​​​​​രു​​​​​മാ​​​​​ണ്.​ പു​​​​​തി​​​​​യ ഭ​​​​​ക്ഷ്യസം​​​​​സ്കാ​​​​​രം ന​​​​​മ്മു​​​​​ടെ പു​​​​​തി​​​​​യ ത​​​​​ല​​​​​മു​​​​​റ​​​​​യെ നി​​​​​ത്യരോ​​​​​ഗി​​​​​ക​​​​​ളാ​​​​​ക്കി മാ​​​​​റ്റി​​​​​ക്കൊ​​​​​ണ്ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.​ ഫാ​​​​​സ്റ്റ് ഫു​​​​​ഡ്‌ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഇ​​​​​ഷ്ടഭ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​യി ക​​​​​രു​​​​​തു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് 90 ശ​​​​​ത​​​​​മാ​​​​​നം കു​​​​​ട്ടി​​​​​ക​​​​​ളും. ന​​​​​ല്ല ഭ​​​​​ക്ഷ​​​​​ണം തെ​​​​​രഞ്ഞെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യും പ്രാ​​​​​ധാ​​​​​ന്യ​​​​​വും മ​​​​​റി​​​​​ച്ചു​​​​​ള്ള​​​​​തി​​​​​ന്‍റെ പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​വും കു​​​​​ട്ടി​​​​​ക​​​​​ൾ അ​​​​​റി​​​​​ഞ്ഞി​​​​​രി​​​​​ക്ക​​​​​ണം. അ​​​​​തി​​​​​നാ​​​​​യി വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ വി​​​​​വ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ചെ​​​​​റി​​​​​യ ക്ലാ​​​​​സി​​​​​ലെ പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളി​​​​​ൽത്ത​​​​​ന്നെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യ​​​​​ണം.

ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം

ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ളെ പ​​​​​ല വി​​​​​ധ​​​​​ത്തി​​​​​ലും സ്വാ​​​​​ധീ​​​​​നി​​​​​ക്കാൻ ല​​​​​ഹ​​​​​രിമാ​​​​​ഫി​​​​​യ വ​​​​​ല വീ​​​​​ശി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. അ​​​​​തി​​​​​നെ ത​​​​​ട​​​​​യു​​​​​വാ​​​​​ൻ ന​​​​​മ്മു​​​​​ടെ എ​​​​​ക്‌​​​​​സൈ​​​​​സ് വ​​​​​കു​​​​​പ്പും പൊ​​​​​തുസ​​​​​മൂ​​​​​ഹ​​​​​വും കി​​​​​ണ​​​​​ഞ്ഞു പ​​​​​രി​​​​​ശ്ര​​​​​മി​​​​​ച്ചി​​​​​ട്ടും വ്യാ​​​​​പ​​​​​നം കൂ​​​​​ടിവ​​​​​രു​​​​​ന്ന​​​​​ത​​​​​ല്ലാ​​​​​തെ കു​​​​​റ​​​​​യു​​​​​ന്നി​​​​​ല്ല. കേ​​​​​ര​​​​​ള​​​​​ത്തെ ഒ​​​​​ന്നാ​​​​​കെ ബാ​​​​​ധി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ഈ ​​​​​ദു​​​​​ര​​​​​ന്ത​​​​​ത്തെ എ​​​​​ന്തു വി​​​​​ല​​​​​കൊ​​​​​ടു​​​​​ത്തും പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കേ​​​​​ണ്ട​​​​​ത് ന​​​​​മ്മു​​​​​ടെ ഏ​​​​​വ​​​​​രു​​​​​ടെ​​​​​യും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണ്.
അ​​​​​തി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ഇ​​​​​തി​​​​​ന്‍റെ ദൂ​​​​​ഷ്യവ​​​​​ശ​​​​​ങ്ങ​​​​​ൾ വ​​​​​ര​​​​​ച്ചുകാ​​​​​ട്ടി പു​​​​​തുത​​​​​ല​​​​​മു​​​​​റ​​​​​യെ ര​​​​​ക്ഷി​​​​​ക്ക​​​​​ണം. അ​​​​​തി​​​​​നാ​​​​​യി യു​​​​പി ക്ലാ​​​​​സു​​​​​ക​​​​​ളി​​​​​ലെ​​​​​ങ്കി​​​​​ലും മ​​​​​ദ്യ​​​​​ത്തി​​​​​ന്‍റെ​​​​​യും മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നി​​​​​ന്‍റെ​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗം മൂ​​​​​ലം തി​​​​​ക്തഫ​​​​​ല​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച, അ​​​​​തി​​​​​ൽനി​​​​​ന്നു മു​​​​​ക്ത​​​​​രാ​​​​​യ വ്യ​​​​​ക്തികളുടെ ജീ​​​​​വ​​​​​ച​​​​​രി​​​​​ത്രം പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താം.

ഗ​​​​​താ​​​​​ഗ​​​​​ത​​​​​ബോ​​​​​ധം

ഇ​​​​​പ്പോ​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​ന​​​​​വും 18 വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന​​​​തി​​​​നു മു​​​​​മ്പ് ടൂ​​​​​വീ​​​​​ല​​​​​റോ ഫോ​​​​​ർവീ​​​​​ല​​​​​റോ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചുകൊ​​​​​ണ്ട് നി​​​​​ര​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങു​​​​​ന്നു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗത്തിന്‍റെയും യാത്ര ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ള​​​​​റി​​​​​യാതെയാ ണ്. ഇ​​​​​തു പ​​​​​ല​​​​​പ്പോ​​​​​ഴും അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​കുന്നുണ്ട്.

പൊ​​​​​തുനി​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങി​​​​​യാ​​​​​ൽ എ​​​​​ങ്ങ​​​​​നെ യാ​​​​​ത്ര ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​​​​​​ന്നും എ​​​​​ങ്ങ​​​​​നെ വാ​​​​​ഹ​​​​​നം ഓ​​​​​ടി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും മ​​​​​റി​​​​​ച്ചാ​​​​​യാ​​​​​ൽ എ​​​​​ന്തെ​​​​​ല്ലാം ഭ​​​​​വി​​​​​ഷ​​​​​ത്തു​​​​​ക​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കേ​​​​​ണ്ടിവ​​​​​രു​​​​​മെ​​​​​ന്നും ചെ​​​​​റി​​​​​യ ക്ലാസി​​​​​ൽത്ത​​​​​ന്നെ കുട്ടികളെ ബോ​​​​​ധ​​​​​വ​​​​​ത്കരിക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ​​​​​അ​​​​​തി​​​​​നാ​​​​​യി ഗ​​​​​താ​​​​​ഗ​​​​​ത നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ പ്രൈ​​​​​മ​​​​​റി ക്ലാ​​​​​സ് മു​​​​​ത​​​​​ൽത്ത​​​​​ന്നെ പാ​​​​​ഠ്യപ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം. നി​​​​​ര​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ യാ​​​​​ത്രചെ​​​​​യ്യു​​​​​ന്ന ഓ​​​​​രോ വ്യ​​​​​ക്തി​​​​​യു​​​​​ടെ​​​​​യും ജീ​​​​​വ​​​​​ന് ത​​​ന്‍റെ ജീ​​​​​വ​​​​​നു തു​​​​​ല്യ​​​​​മാ​​​​​യ വി​​​​​ല​​​​​യു​​​​​ണ്ടെ​​​​​ന്നും ത​​​​​ന്നെപ്പോ​​​​​ലെ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും ഒ​​​​​രു ജീ​​​​​വി​​​​​തം ഉ​​​​​ണ്ടെ​​​​​ന്നു​​​​​മു​​​​​ള്ള ബോ​​​​​ധം ഇ​​​​​വ​​​​​രി​​​​​ൽ ചെ​​​​​റുപ്രാ​​​​​യ​​​​​ത്തി​​​​​ൽത്ത​​​​​ന്നെ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യെ​​​​​ടു​​​​​ക്ക​​​​​ണം.

ലൈം​​​​​ഗിക വി​​​​​ദ്യാ​​​​​ഭ്യ​​​​​ാസം

സം​​​​​സ്ഥാ​​​​​ന​​​​​ത്തു കൂ​​​​​ടിവ​​​​​രു​​​​​ന്ന ലൈം​​​​​ഗി​​​​​കാ​​​​​തി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ ചൂ​​​​​ണ്ടിക്കാ​​​​​ട്ടി ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ഹൈ​​​​​ക്കോട​​​​​തിത​​​​​ന്നെ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത് ലൈം​​​​​ഗികാ​​​​​തി​​​​​ക്ര​​​​​മം ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള ക​​​​​ർ​​​​​മ​​​​​പ​​​​​ദ്ധ​​​​​തി സി​​​​​ല​​​​​ബ​​​​​സി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ്. ഓ​​​​​രോ പ്രാ​​​​​യ​​​​​ത്തി​​​​​ലും ലൈം​​​​​ഗി​​​​​ക​​​​​ത​​​​​യെക്കു​​​​​റി​​​​​ച്ച് അ​​​​​വ​​​​​ർ ആ​​​​​ർ​​​​​ജി​​​​​ക്കേ​​​​​ണ്ട അ​​​​​റി​​​​​വ​​​​​നു​​​​​സ​​​​​രി​​​​​ച്ചു വേ​​​​​ണം ഇ​​​​​തു ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ. അ​​​​​ടു​​​​​ത്തകാ​​​​​ല​​​​​ത്ത് പ​​​​​തി​​​​​നെ​​​​​ട്ടു വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ ലൈം​​​​​ഗി​​​​​കാതി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യും വി​​​​​ധേ​​​​​യ​​​​​രാ​​​​​കു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​ത് ഞെ​​​​​ട്ട​​​​​ലു​​​​​ള​​​​​വാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. ലൈം​​​​​ഗിക​​​​​ത പ്ര​​​​​കൃ​​​​​തി​​​​​യു​​​​​ടെ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​ന്‍റെ അ​​​​​ഭി​​​​​ഭാ​​​​​ജ്യഘ​​​​​ട​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും എ​​​​​ല്ലാ ജീ​​​​​വ​​​​​ജാ​​​​​ല​​​​​ങ്ങ​​​​​ളും അ​​​​​തു നി​​​​​റ​​​​​വേ​​​​​റ്റു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും കു​​​​​ഞ്ഞുപ്രാ​​​​​യ​​​​​ത്തി​​​​​ൽത്ത​​​​​ന്നെ അ​​​​​വ​​​​​രെ ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യ​​​​​ണം. അ​​​​​തി​​​​​ലൂ​​​​​ടെ പീ​​​​​ഡ​​​​​നം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള കു​​​​​റ്റ​​​​​ങ്ങ​​​​​ളി​​​​​ൽ വീഴാതിരിക്കാനും എ​​​​​തി​​​​​ർലിം​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​വ​​​​​രെ ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കാ​​​​​നും കു​​​​​ട്ടി​​​​​ക​​​​​ൾ ശീ​​​​​ലി​​​​​ക്കും. കാ​​​​​ര​​​​​ണം, ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ൾ എ​​​​​ല്ലാ അ​​​​​റി​​​​​വു​​​​​ക​​​​​ളും സാം​​​​​ശീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന കൂ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ്.


സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​ച്ച​​​​​ട​​​​​ക്കം

കു​​​​ട്ടി​​​​ക​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​ലു​​​​​മ​​​​​പ്പു​​​​​റം വാ​​​​​രിക്കോ​​​​​രി കൊ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ന്ന​​​​​ത്തെ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളി​​​​​ൽ ഭൂ​​​​​രി​​​​​പ​​​​​ക്ഷവും. ഞാ​​​​​ൻ ബു​​​​​ദ്ധി​​​​​മു​​​​​ട്ടി ക​​​​​ഷ്ട​​​​​പ്പെ​​​​​ട്ടാ​​​​​ണു പ​​​​​ഠി​​​​​ച്ച​​​​​ത്, എ​​​​​ന്‍റെ കു​​​​​ട്ടി അ​​​​​ങ്ങ​​​​​നെ ആ​​​​​ക​​​​​രു​​​​​ത് എന്നത് തി​​​​​ക​​​​​ച്ചും തെ​​​​​റ്റാ​​​​​യ ധാ​​​​​ര​​​​​ണ​​​​​യാ​​​​​ണ്. ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​രു ബു​​​​​ദ്ധി​​​​​മു​​​​​ട്ടും അ​​​​​റി​​​​​യി​​​​​ക്കാ​​​​​തെ വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണ് ഭാ​​​​​വി​​​​​യി​​​​​ൽ പ​​​​​ല ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ക​​​​​ളും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കു തി​​​​​രി​​​​​ച്ചുന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

ഓ​​​​​രോ കു​​​​​ട്ടി​​​​​യും ചെ​​​​​റുപ്രാ​​​​​യ​​​​​ത്തി​​​​​ൽത്തന്നെ ത​​​​​ന്‍റെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ ആ​​​​​കെ വ​​​​​രു​​​​​മാ​​​​​ന​​​​​വും ചെ​​​​​ല​​​​​വും അ​​​​​റി​​​​​ഞ്ഞി​​​​​രി​​​​​ക്ക​​​​​ണം. സാ​​​​​മ്പ​​​​​ത്തി​​​​​ക ബു​​​​​ദ്ധി​​​​​മു​​​​​ട്ടും പ്ര​​​​​യാ​​​​​സ​​​​​ങ്ങ​​​​​ളും അ​​​​​റി​​​​​ഞ്ഞുത​​​​​ന്നെ​​​​​യാ​​​​​ണ് കു​​​​​ട്ടി​​​​​ക​​​​​ൾ വ​​​​​ള​​​​​രേ​​​​​ണ്ട​​​​​ത്. അ​​​​​തി​​​​​നാ​​​​​യി കു​​​​​ടും​​​​​ബബ​​​​ജ​​​​​റ്റു​​​​​ക​​​​​ൾ ചെ​​​​​റു​​​​​പ്പ​​​​​ത്തി​​​​​ലേ കു​​​​​ട്ടി​​​​​ക​​​​​ളെക്കൊ​​​​​ണ്ടു ത​​​​​യാ​​​​​റാ​​​​​ക്കാം.​ പണത്തിന്‍റെ മൂ​​​​​ല്യ​​​​​വും പ്രാ​​​​​ധാ​​​​​ന്യ​​​​​വും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ ഇതു കു​​​​​ട്ടി​​​​​യെ സ​​​​​ഹാ​​​​​യി​​​​​ക്കും. സാ​​​​​മ്പ​​​​​ത്തി​​​​​ക ഭ​​​​​ദ്ര​​​​​ത​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​വും കു​​​​​ട്ടി​​​​​ക​​​​​ൾ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ ഉ​​​​​ത​​​​​കു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ പാ​​​​​ഠപു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം. അ​​​​​ത് അ​​​​​റി​​​​​വും ആ​​​​​രോ​​​​​ഗ്യ​​​​​വും പോ​​​​​ലെ ഒ​​​​​രു വ്യ​​​​​ക്തി​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ജ​​​​​യപ​​​​​രാ​​​​​ജ​​​​​യ​​​​​ങ്ങ​​​​​ൾ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ്.

പി​​​​​റ​​​​​ന്ന നാ​​​​​ടി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​മ​​​​​റി​​​​​യ​​​​​ട്ടെ

സ്വ​​​​​ന്തം പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ഏ​​​​​തെ​​​​​ന്നു​​​​പോ​​​​ലും അ​​​​​റി​​​​​യാ​​​​​ത്ത കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ഇ​​​​ന്നു വ​​​​ള​​​​രെ കൂ​​​​​ടു​​​​​ത​​​​​ലാ​​​​ണ്. ​ആ​​​​​ദ്യം കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​ര​​​​​വ​​​​​രു​​​​​ടെ പ്രാ​​​​​ദേ​​​​​ശി​​​​​കച​​​​​രി​​​​​ത്രം പ​​​​​ഠി​​​​​ക്കാ​​​​​ൻ സൗ​​​​​ക​​​​​ര്യ​​​​​മൊ​​​​​രു​​​​​ക്കിക്കൊ​​​​​ടു​​​​​ക്ക​​​​​ണം. സ്വ​​​​​ന്തം ജി​​​​​ല്ല​​​​​യി​​​​​ൽ എ​​​​​ത്ര താ​​​​​ലൂ​​​​​ക്കു​​​​​ക​​​​​ൾ ഉ​​​​​ണ്ടെ​​​​​ന്നും എ​​​​​ത്ര പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ ഉ​​​​​ണ്ടെ​​​​​ന്നും സ്വ​​​​​ന്തം പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ൽ എ​​​​​ത്ര വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ ഉ​​​​​ണ്ടെ​​​​​ന്നു​​​​​മു​​​​​ള്ള അ​​​​​ടി​​​​​സ്ഥാ​​​​​നവി​​​​​വ​​​​​ര​​​​​മെ​​​​​ങ്കി​​​​​ലും പ​​​​​ത്താം​​​​​ക്ലാ​​​​​സ് ക​​​​​ഴി​​​​​ഞ്ഞു വ​​​​​രു​​​​​ന്ന ഒ​​​​​രു കു​​​​​ട്ടി​​​​​ക്കുണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.​ പി​​​​​ന്നീ​​​​​ടു മ​​​​​തി ലോ​​​​​ക​​​​​ച​​​​​രി​​​​​ത്രം പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​ത്.

തൊ​​​​​ഴി​​​​​ല​​​​​ധി​​​​​ഷ്ഠി​​​​​ത​​​​​മാ​​​​​ക​​​​​ണം

പു​​​​​തി​​​​​യ പാ​​​​​ഠ്യപ​​​​​ദ്ധ​​​​​തി​​​​​ക്ക് രൂ​​​​​പം കൊ​​​​​ടു​​​​​ക്കു​​​​​മ്പോ​​​​​ൾ ഏ​​​​​റ്റ​​​​​വും മു​​​​​ന്തി​​​​​യ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന കൊ​​​​​ടു​​​​​ക്കേ​​​​​ണ്ട മേഖലയാണ് തൊ​​​​​ഴി​​​​​ല​​​​​ധി​​​​​ഷ്ഠി​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം. ഒ​​​​​രു ക്ലാ​​​​​സി​​​​​ലെ എ​​​​​ല്ലാ കു​​​​​ട്ടി​​​​​ക​​​​​ളും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ മി​​​​​ക​​​​​ച്ച നി​​​​​ല​​​​​വാ​​​​​രം പു​​​​​ല​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ മ​​​​​റ്റു പ​​​​​ല മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും അ​​​​​വ​​​​​ർ താത്പര‍്യമുള്ളവരാ​​​​​യി​​​​​രി​​​​​ക്കും. അ​​​​​തു ക​​​​​ണ്ടെ​​​​​ത്തി പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നി​​​​​ട​​​​​ത്താ​​​​​ണ് ഒര​​​​ധ്യാ​​​​​പ​​​​​ക​​​​ന്‍റെ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ര​​​​​ക്ഷി​​​​​താ​​​​​വി​​​​​ന്‍റെ മി​​​​​ടു​​​​​ക്ക്. അ​​​​​താ​​​​​ണു പ്ര​​​​​യാ​​​​​സ​​​​​വും.

സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യു​​​​​ടെ വരവോടെ വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ വ്യാ​​​​​പൃ​​​​​ത​​​​​രാ​​​​​യി​​​​​ട്ടു​​​​​ള്ള നി​​​​​ര​​​​​വ​​​​​ധി കു​​​​​ട്ടി​​​​​ക​​​​​ൾ ന​​​​​മ്മു​​​​​ടെ ചു​​​​​റ്റി​​​​​ലുമു​​​​​ണ്ട്. വി​​​​​വി​​​​​ധ നി​​​​​ർ​​​​​മാ​​​​​ണപ്ര​​​​​വൃത്തി​​​​​ക​​​​​ൾ, ക​​​​​ണ്ടു​​​​പി​​​​​ടി​​​​​ത്ത​​​​​ങ്ങ​​​​​ൾ, സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ലും ചി​​​​​ത്ര​​​​​ക​​​​​ല​​​​​യി​​​​​ലും അ​​​​​ല​​​​​ങ്കാ​​​​​ര വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ളി​​​​​ലും ചെ​​​​​ടി​​​​​ക​​​​​ളിലും ആ​​​​​കൃ​​​​​ഷ്ട​​​​​രാ​​​​​യ​​​​​വ​​​​​ർ, മ​​​​​റ്റു ക​​​​​ലാ​​​​​രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ തി​​​​​ള​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​ർ, കൂ​​​​​ടാ​​​​​തെ അ​​​​​ല​​​​​ങ്കാ​​​​​രമ​​​​​ത്സ്യ​​​​​ങ്ങ​​​​​ൾ വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന​​​​​വ​​​​​ർ, അ​​​​​തി​​​​​ൽനി​​​​​ന്നൊ​​​​​ക്കെ വ​​​​​രു​​​​​മാ​​​​​നം ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​വ​​​​​ർ, കു​​​​​ട്ടി വ്ലോ​​​​​ഗ​​​​​ർ​​​​​മാ​​​​​രാ​​​​​യും അ​​​​​വ​​​​​താ​​​​​ര​​​​​കരു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​യി തി​​​​​ള​​​​​ങ്ങു​​​​​ന്ന​​​​​വർ... അ​​​​​ക്കൂ​​​​​ട്ട​​​​​രെ അ​​​​​വ​​​​​ര​​​​​വ​​​​​രു​​​​​ടെ താ​​​​​ത്പ​​​​​ര്യം അ​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ചു വി​​​​​ടു​​​​​ന്ന​​​​​താ​​​​​യി​​​​​രി​​​​​ക്ക​​​​​ണം വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം.

കൃ​​​​ഷി​​​​യും കാ​​​​ർ​​​​ഷി​​​​ക സം​​​​സ്കാ​​​​ര​​​​വും

ന​​​​​മ്മു​​​​​ടെ മി​​​​​ക്ക കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും അ​​​​​റി​​​​​യി​​​​​ല്ല മൂ​​​​​ന്നു നേ​​​​​രം ക​​​​​ഴി​​​​​ക്കു​​​​​ന്ന അ​​​​​രി​​​​​യാ​​​​​ഹാ​​​​​രം എ​​​​​ങ്ങ​​​​​നെ ഉ​​​​​ണ്ടാ​​​​​കു​​​​​ന്നു​​​​​വെ​​​​​ന്ന്.​ ഭാ​​​​​വി​​​​​യി​​​​​ൽ ന​​​​​മ്മു​​​​​ടെ രാ​​​​​ജ്യ​​​​​ത്ത് കൃ​​​​​ഷി ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രും വേ​​​​​ണ​​​​​മ​​​​​ല്ലോ. അ​​​​​ന്യംനി​​​​​ന്നു​​​​​പോകുന്ന കാ​​​​​ർ​​​​​ഷി​​​​​ക സം​​​​​സ്കാ​​​​​രം ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ തി​​​​​രി​​​​​ച്ചു കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം.

കൃ​​​​​ഷി​​​​​യു​​​​​ടെ പ്രാ​​​​​ധാ​​​​​ന്യ​​​​​വും അ​​​​​തി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ ശു​​​​​ദ്ധി​​​​​യും കു​​​​​ട്ടി​​​​​ക​​​​​ൾ പ​​​​​ഠി​​​​​ക്ക​​​​​ട്ടെ. ആ​​​​​ഴ്ച​​​​​യി​​​​​ൽ ഒ​​​​​രു പീ​​​​​രീ​​​​​ഡ് കൃ​​​​​ഷി പാ​​​​​ഠ​​​​​ത്തി​​​​​നാ​​​​​യി മാ​​​​​റ്റി​​​​​വ​​​​​യ്ക്കാം.​​​​​ വി​​​​​വി​​​​​ധ കാ​​​​​ർ​​​​​ഷി​​​​​ക വി​​​​​ള​​​​​ക​​​​​ളെക്കു​​​​​റി​​​​​ച്ചും ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​വും കൃ​​​​​ഷി​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധ​​​​​ത്തെക്കുറി​​​​​ച്ചും കൃ​​​​​ഷിപാ​​​​​ഠ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താം. പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ​​​​​യും മാ​​​​​ന​​​​​സി​​​​​ക സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്ന് അ​​​​​വ​​​​​ർ മു​​​​​ക്ത​​​​​രാ​​​​​കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം ന​​​​​മ്മു​​​​​ടെ നാ​​​​​ട്ടി​​​​​ൽ ഭാ​​​​​വി​​​​​യി​​​​​ലെ മി​​​​​ക​​​​​ച്ച ക​​​​​ർ​​​​​ഷ​​​​​ക​​​​​രും ഉ​​​​​ണ്ടാ​​​​​ക​​​​​ട്ടെ.

എ​​​​​ൽ. സു​​​​​ഗ​​​​​ത​​​​​ൻ
(ലേ​​​​ഖ​​​​ക​​​​ൻ സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യാ​​​​​പ​​​​​ക, സം​​​​​സ്ഥാ​​​​​ന വ​​​​​ന​​​​​മി​​​​​ത്ര അ​​​​​വാ​​​​​ർ​​​​​ഡ് ജേ​​​​​താ​​​​​വും ബാ​​​​​ലാ​​​​​വ​​​​​കാ​​​​​ശ
പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നു​​​​മാ​​​​ണ് )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.