വിഴിഞ്ഞം സമരം: പു​​​റ​​​ന്ത​​​ള്ള​​​പ്പെ​​​ടു​​​ന്നവരുടെ ഭ​​​യാ​​​ശ​​​ങ്ക
Wednesday, September 7, 2022 11:42 PM IST
ഡി​​​​​​ജോ കാ​​​​​​പ്പ​​​​​​ൻ

എ​​​​​​ന്താ​​​​​​ണ് വി​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്തു സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​ത്‍? തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളോ​​​​​​ടു സ​​​​​​ർ​​​​​​ക്കാ​​​​​​ർ കാ​​​​​​ട്ടി​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വലം​​​​​​ഘ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഫ​​​​​​ല​​​​​​മാ​​​​​​ണതെന്നു ത​​​​​​റ​​​​​​പ്പി​​​​​​ച്ചു പ​​​​​​റ​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യും. കാ​​​​​​ര​​​​​​ണം, ഇ​​​​​​പ്പോ​​​​​​ൾ ന​​​​​​ട​​​​​​ക്കു​​​​​​ന്ന സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​വും അ​​​​​​തി​​​​​​ന്‍റെ ജ്വാ​​​​​​ല​​​​​​യു​​​​​​മൊ​​​​​​ന്നും പൊ​​​​​​ടു​​​​​​ന്ന​​​​​​നെ പൊ​​​​​​ട്ടി​​​​​​പ്പു​​​​​​റ​​​​​​പ്പെ​​​​​​ട്ട​​​​​​ത​​​​​​ല്ല. തു​​​​​​റ​​​​​​മു​​​​​​ഖം സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​നും രാ​​​​​​ജ്യ​​​​​​ത്തി​​​​​​നും ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്നും വ​​​​​​ൻ നേ​​​​​​ട്ട​​​​​​മാ​​​​​​ണെ​​​​​​ന്നു​​​​മു​​​​ള്ള നി​​​​​​ഗ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ പ്രാ​​​​​​ഥ​​​​​​മി​​​​​​ക​​​​​​മാ​​​​​​യി ശ​​​​​​രി​​​​​​യാ​​​​​​ണ്. അ​​​​​​ത് സാ​​​​​​ന്പ​​​​​​ത്തി​​​​​​കവ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യു​​​​​​ടെ ക​​​​​​വാ​​​​​​ടംത​​​​​​ന്നെ​​​​​​യാ​​​​​​ണ്. പ​​​​​​ക്ഷേ ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ലെ കു​​​​​​ള​​​​​​ച്ച​​​​​​ലി​​​​​​ൽ നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തോ​​​​​​ടും അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​ട്ര ക​​​​​​പ്പ​​​​​​ൽ ഗ​​​​​​താ​​​​​​ഗ​​​​​​ത​​​​​​ത്തി​​​​​​ൽ ഇ​​​​​​ടംപി​​​​​​ടി​​​​​​ച്ച് കൊ​​​​​​ളം​​​​​​ബോ തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തോ​​​​​​ടും മ​​​​​​ത്സ​​​​​​രി​​​​​​ച്ചു വേ​​​​​​ണം വി​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്തി​​​​​​നു നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ.

തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​ത്തെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ടു​​​​​​ള്ള വ​​​​​​ഞ്ച​​​​​​ന​​​​​​യു​​​​​​ടെ തു​​​​​​ട​​​​​​ക്കം തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച മു​​​​​​ൻ​​​​​​കൂ​​​​​​ർ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ്. പ​​​​​​ഠ​​​​​​നറി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് തു​​​​​​റ​​​​​​മു​​​​​​ഖനി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​ന് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. തു​​​​​​റ​​​​​​മു​​​​​​ഖം തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​ത്തെ​​​​​​യോ അ​​​​​​വി​​​​​​ടത്തെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യോ മ​​​​​​ത്സ‍്യ​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളെ​​​​​​യോ കാ​​​​​​ര്യ​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ക്കി​​​​​​ല്ല എ​​​​​​ന്നാ​​​​​​ണ് പ​​​​​​ഠ​​​​​​ന​​​​​​ഫ​​​​​​ലം എ​​​​​​ന്ന മ​​​​​​ട്ടി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ട​​​​​​ക്കം ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രെ​​​​​​ല്ലാം തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളെ ധ​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത്. എ​​​​​​ന്നു​​​​​​മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ഒ​​​​​​രു വേ​​​​​​ള, മ​​​​​​ത്സ്യ​​​​​​ത്തൊഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്കും മ​​​​​​റ്റും ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യാ​​​​​​ൽ അ​​​​​​തു പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കും എ​​​​​​ന്ന ഉ​​​​​​റ​​​​​​പ്പും സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​ൽ​​​​​​കി. ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്ത് പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ​​​​​​ത്തി​​​​​​നാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​ത് 475 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ പ​​​​​​ദ്ധ​​​​​​തിയാണ്. പ​​​​​​ക്ഷേ, ആ ​​​​​​പ​​​​​​ദ്ധ​​​​​​തി എ​​​​​​വി​​​​​​ടെ​​​​​​യെ​​​​​​ന്ന​​​​​​തി​​​​​​ന് ഉ​​​​​​ത്ത​​​​​​ര​​​​​​മി​​​​​​ല്ല. തു​​​​​​റ​​​​​​മു​​​​​​ഖനി​​​​​​ർ​​​​​​മാ​​​​​​ണം തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളെ ബാ​​​​​​ധി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന അ​​​​​​റി​​​​​​യി​​​​​​പ്പും അ​​​​​​തി​​​​​​നെ ശ​​​​​​രി​​​​​​വ​​​​​​ച്ച് സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​ൽ​​​​​​കി​​​​​​യ ഉ​​​​​​റ​​​​​​പ്പും ഇ​​​​​​ത്ര​​​​​​യും കാ​​​​​​ലം തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ൾ വി​​​​​​ശ്വ​​​​​​സി​​​​​​ച്ചു. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു തന്നെ നി​​​​​​ർ​​​​​​മാ​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലൊ​​​​​​ന്നും അ​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​തി​​​​​​ർ​​​​​​പ്പു​​​​​​ണ്ടാ​​​​​​യി​​​​​​ല്ല.

പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ലെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ൽ എ​​​​​​ന്ന പേ​​​​​​രി​​​​​​ൽ പോ​​​​​​ർ​​​​​​ട്ട് നി​​​​​​ർ​​​​​​മാ​​​​​​താ​​​​​​ക്ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളോ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​ൽ​​​​​​കി​​​​​​യ ഉ​​​​​​റ​​​​​​പ്പോ നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നു തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​ത്തെ, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് വ​​​​​​ലി​​​​​​യതു​​​​​​റ​​​​​​യി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്നു മ​​​​​​ന​​​​​​​​​സി​​​​​​ലാ​​​​​​ക്കി. ക​​​​​​ര ക​​​​​​ട​​​​​​ലി​​​​​​ൽ താ​​​​​​ണു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​തും വീ​​​​​​ടു​​​​​​ക​​​​​​ൾ നി​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ ത​​​​​​ക​​​​​​ർ​​​​​​ന്ന് ഇ​​​​​​ല്ലാ​​​​​​താ​​​​​​കു​​​​​​ന്ന​​​​​​തും അ​​​​​​വ​​​​​​ർ നേ​​​​​​രി​​​​​​ട്ടു ക​​​​​​ണ്ടു. അ​​​​​​വ​​​​​​ർ വ്യാ​​​​​​പ​​​​​​രി​​​​​​ച്ച മ​​​​​​ണ്ണും അ​​​​​​വ​​​​​​രു​​​​​​ടെ പ​​​​​​ട്ട​​​​​​യഭൂ​​​​​​മി​​​​​​യും തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​നു​​​​​​ള്ള ഇ​​​​​​ടം നി​​​​​​റ​​​​​​യ്ക്കാ​​​​​​ൻ എ​​​​​​ടു​​​​​​ത്തു​​​​മാ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​വ​​​​​​ർ​​​​​​ക്ക് പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​തെ നി​​​​​​വൃ​​​​​​ത്തി​​​​​​യി​​​​​​ല്ലെ​​​​​​ന്നാ​​​​​​യ​​​​​​തും സ​​​​​​മ​​​​​​ര​​​​​​രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി​​​​​​യ​​​​​​തും.

പ​​​​​​ഠ​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​വ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞ​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്നു വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യി മു​​​​​​ന്നൂ​​​​​​റി​​​​​​ലേ​​​​​​റെ ഏ​​​​​​ക്ക​​​​​​ർ തീ​​​​​​രം ക​​​​​​ട​​​​​​ലി​​​​​​ലാ​​​​​​ണ്ടു. നി​​​​​​ര​​​​​​വ​​​​​​ധി വീ​​​​​​ടു​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ന്നു. മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​തി​​​​​​വ് മീ​​​​​​ൻ​​​​പി​​​​​​ടി​​​​ത്ത​​​​മേ​​​​​​ഖ​​​​​​ല അ​​​​​​വ​​​​​​ർ​​​​​​ക്ക് അ​​​​​​പ്രാ​​​​​​പ്യ​​​​​​മാ​​​​​​യി, മീ​​​​​​ൻ പി​​​​​​ടി​​​​​​ക്കാ​​​​​​ൻ ദൂ​​​​​​ര​​​​​​ക്ക​​​​​​ട​​​​​​ലി​​​​​​ൽ പോ​​​​​​ക​​​​​​ണമെ​​​​​​ന്നു​​​​​​വ​​​​​​ന്നു. അ​​​​​​തു​​​​മൂ​​​​​​ലം ഇ​​​​​​ന്ധ​​​​​​ന​​​​ച്ചെ​​​​​​ല​​​​​​വ് വ​​​​​​ർ​​​​​​ധി​​​​​​ച്ചു. കൂ​​​​​​നി​​​​​​ന്മേ​​​​​​ൽ കു​​​​​​രു​​​​​​വെ​​​​​​ന്നപോ​​​​​​ലെ മ​​​​​​ണ്ണെ​​​​​​ണ്ണ സ​​​​​​ബ്സി​​​​​​ഡി സ​​​​​​ർ​​​​​​ക്കാ​​​​​​ർ എ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​ള​​​​​​ഞ്ഞു.

തു​​​​​​റ​​​​​​മു​​​​​​ഖനി​​​​​​ർ​​​​​​മാ​​​​​​ണം വ​​​​​​ഴി തീ​​​​​​ര​​​​​​ശോ​​​​​​ഷ​​​​​​ണം ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നും സ​​​​​​മ​​​​​​രം മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി ആ​​​​​​സൂ​​​​​​ത്ര​​​​​​ണം ചെ​​​​​​യ്ത​​​​​​താ​​​​​​ണെ​​​​​​ന്നു​​​​​​മാ​​​​​​ണ് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്. തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​ക്കാ​​​​​​ർ നേ​​​​​​രി​​​​​​ട്ട​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ച അ​​​​​​വ​​​​​​രു​​​​​​ടെ ദു​​​​​​രി​​​​​​തം വി​​​​​​ളി​​​​​​ച്ചുപ​​​​​​റ​​​​​​യു​​​​​​ന്പോ​​​​​​ൾ അ​​​​​​തു ക​​​​​​ള്ള​​​​​​മാ​​​​​​ണെ​​​​​​ന്ന് സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ ചി​​​​​​ന്തി​​​​​​ച്ച് നോ​​​​​​ക്ക​​​​​​ണം. ഒ​​​​​​രേസ​​​​​​മ​​​​​​യം അ​​​​​​ധി​​​​​​ക്ഷേ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യും ത​​​​​​ട്ടി​​​​​​ത്തെ​​​​​​റി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലു​​​​​​ള്ള അ​​​​​​വ​​​​​​സ്ഥ​​​​​​യാ​​​​​​യി മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്കി​​​​​​ത് അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട്ടി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലേ അദ്ഭു​​​​​​ത​​​​​​മു​​​​​​ള്ളൂ. സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഈ ​​​​​​നി​​​​​​ല​​​​​​പാ​​​​​​ട് തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​ത്തെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത് ആ​​​​​​ശ്വാ​​​​​​സ​​​​​​മ​​​​​​ല്ല, ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വു​​​​​​മ​​​​​​ല്ല; പു​​​​​​റ​​​​​​ന്ത​​​​​​ള്ള​​​​​​പ്പെ​​​​​​ടു​​​​​​ന്നു എ​​​​​​ന്ന ഭ​​​​​​യാ​​​​​​ശ​​​​​​ങ്ക​​​​​​യാ​​​​​​ണ്. അ​​​​​​വ​​​​​​രു​​​​​​ടെ ആ​​​​​​ശ​​​​​​ങ്ക​​​​​​യും സ​​​​​​ങ്ക​​​​​​ട​​​​​​വും ബോ​​​​​​ധി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഇ​​​​​​ട​​​​​​മാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ. അ​​​​​​തു കേ​​​​​​ട്ട് പ​​​​​​രി​​​​​​ഹാ​​​​​​രമു​​​​​​ണ്ടാ​​​​​​ക്കാ​​​​​​നു​​​​​​ള്ള ബാ​​​​​​ധ്യ​​​​​​ത സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു​​​​​​ണ്ട്.

സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്കം

2015 മു​​​​​​ത​​​​​​ൽ വി​​​​​​ഴി​​​​​​ഞ്ഞം അ​​​​​​ദാ​​​​​​നി തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ കേ​​​​​​ര​​​​​​ള സ്വ​​​​​​ത​​​​​​ന്ത്ര മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ സ​​​​​​മ​​​​​​രമു​​​​​​ഖ​​​​​​ത്തു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക​​​​​​ക​​​​​​ൾ ശ​​​​​​രി​​​​​​യാ​​​​​​കു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ൽ തീ​​​​​​ര​​​​​​ശോ​​​​​​ഷ​​​​​​ണം ഉ​​​​​​ണ്ടാ​​​​​​കു​​​​​​ക​​​​​​യും നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​ന് മ​​​​​​ത്സ്യ​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു തീ​​​​​​രം വി​​​​​​ട്ടു​​​​പോ​​​​​​കേ​​​​​​ണ്ടി വ​​​​​​രിക​​​​​​യും ചെ​​​​​​യ്ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ 2021 ​​​​​​ൽ ഇ​​​​​​ക്കൂ​​​​​​ട്ട​​​​​​ർ പ്ര​​​​​​തി​​​​​​ഷേ​​​​​​ധപ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും 2022 ജൂ​​​​​​ണ്‍ അ​​​​ഞ്ചിന് തി​​​​​​രു​​​​​​വ​​​​​​നന്ത​​​​​​പു​​​​​​രം വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​കാ​​​​​​ല സ​​​​​​ത്യ​​​​​​ഗ്ര​​​​​​ഹം ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇക്കാ​​​​​​ല​​​​​​ത്ത് വ്യ​​​​​​ത്യ​​​​​​സ്ത​​​​​​ങ്ങ​​​​​​ളാ​​​​​​യ നി​​​​​​ര​​​​​​വ​​​​​​ധി സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്നു. തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ല​​​​ത്തീ​​​​ൻ അ​​​​തി​​​​രൂ​​​​​​പ​​​​​​താ വി​​​​​​കാ​​​​​​രി ജ​​​​​​ന​​​​​​റാ​​​​ൾ ജൂ​​​​​​ലൈ 26ന് ​​​​​​സ​​​​​​മ​​​​​​രപ്പ​​​​​​ന്ത​​​​​​ലി​​​​​​ൽ എ​​​​​​ത്തി പി​​​​​​ന്തു​​​​​​ണ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് സ​​​​​​മ​​​​​​രം കൂ​​​​​​ടു​​​​​​ത​​​​​​ൽ മാ​​​​​​ധ്യ​​​​​​മശ്ര​​​​​​ദ്ധ ആ​​​​​​ക​​​​​​ർ​​​​​​ഷി​​​​​​ച്ച​​​​​​ത്.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലെ തീ​​​​​​ര​​​​​​ശോ​​​​​​ഷ​​​​​​ണം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് 2010ൽ ​​​​​​നാ​​​​​​ഷ​​​​​​ണ​​​​​​ൽ സെ​​​​​​ന്‍റ​​​​​​ർ ഫോ​​​​​​ർ സ​​​​​​സ്റ്റയി​​​​​​ന​​​​​​ബി​​​​​​ൾ കോ​​​​​​സ്റ്റ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ൽ, തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ജി​​​​​​ല്ല​​​​​​യി​​​​​​ലാ​​​​​​ണ് ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ തീ​​​​​​ര​​​​​​ശോ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് പ​​​​​​റ​​​​​​യു​​​​​​ന്നു. വി​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്തു​​​​നി​​​​​​ന്ന് ഒ​​​​മ്പ​​​​തു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ വ​​​​​​ട​​​​​​ക്കു​​​​​​ഭാ​​​​​​ഗ​​​​​​ത്തു​​​​​​ള്ള പൂ​​​​​​ന്തു​​​​​​റ​​​​​​യി​​​​​​ൽ 1970ൽ ​​​​​​ക​​​​​​ട​​​​​​ൽഭി​​​​​​ത്തി നി​​​​​​ർ​​​​​​മാ​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ങ്കി​​​​​​ലും പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ലെ​​​​​​ന്നും 1976ൽ ​​​​​​അ​​​​​​നി​​​​​​യ​​​​​​ന്ത്രി​​​​​​ത​​​​​​മാ​​​​​​യ തീ​​​​​​ര​​​​​​ശോ​​​​​​ഷ​​​​​​ണം ഉ​​​​​​ണ്ടാ​​​​​​യ​​​​​​തു​​​​​​മൂ​​​​​​ലം തീ​​​​​​ര​​​​​​വും വീ​​​​​​ടു​​​​​​ക​​​​​​ളും ഇ​​​​​​ല്ലാ​​​​​​താ​​​​​​യെ​​​​ന്നും ഈ ​​​​​​റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ലു​​​​​​ണ്ട്. 1973-2011 കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ൽ വി​​​​​​ഴി​​​​​​ഞ്ഞം പ​​​​​​ദ്ധ​​​​​​തി പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ട​​​​​​ക്കു ഭാ​​​​​​ഗ​​​​​​ത്ത് 50-200 മീ​​​​​​റ്റ​​​​​​ർ​​​​വ​​​​​​രെ തീ​​​​​​ര​​​​​​ശോ​​​​​​ഷ​​​​​​ണ​​​​​​വും തെ​​​​​​ക്കു ഭാ​​​​​​ഗ​​​​​​ത്ത് 100-200 മീ​​​​​​റ്റ​​​​​​ർ​​​​വ​​​​​​രെ തീ​​​​​​രം​​​​​​വ​​​​​​യ്ക്ക​​​​​​ലും ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​താ​​​​​​യി പ​​​​​​റ​​​​​​യു​​​​​​ന്നു​​​​​​ണ്ട്. ഈ ​​​​​​പ്ര​​​​​​തി​​​​​​ഭാ​​​​​​സം ഉ​​​​​​ണ്ടാ​​​​​​യ​​​​​​ത് 1969ലെ ​​​​​​വി​​​​​​ഴി​​​​​​ഞ്ഞം ഹാ​​​​​​ർ​​​​​​ബ​​​​​​ർ നി​​​​​​ർ​​​​​​മി​​​​​​ച്ച​​​​​​തി​​​​​​ന് ശേ​​​​​​ഷം 1973 മു​​​​​​ത​​​​​​ലാ​​​​​​ണ്. വി​​​​​​ഴി​​​​​​ഞ്ഞം ഇ​​​​​​ന്‍റ​​​​​​ർ​​​​​​നാ​​​​​​ഷ​​​​​​ണ​​​​​​ൽ സീ ​​​​​​പോ​​​​​​ർ​​​​​​ട്ട് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് ആ​​​​​​ദ്യം നി​​​​​​യ​​​​​​മി​​​​​​ച്ച ഏ​​​​​​ഷ്യ​​​​​​ൻ ക​​​​​​ണ്‍​സ​​​​​​ൾ​​​​​​ട്ട​​​​​​ന്‍റ്സ് ​​സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച പ​​​​​​ഠ​​​​​​ന റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ൽ വി​​​​​​ഴി​​​​​​ഞ്ഞം പ​​​​​​ദ്ധ​​​​​​തി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​യാ​​​​​​ൽ തീ​​​​​​ര​​​​​​ശോ​​​​​​ഷ​​​​​​ണം സം​​​​​​ഭ​​​​​​വി​​​​​​ക്കും എ​​​​​​ന്നു​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.

സാ​​​​​​ന്പ​​​​​​ത്തി​​​​​​കവ​​​​​​ശം

പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​ട​​​​​​ങ്ക​​​​​​ൽ തു​​​​​​ക 7,425 കോ​​​​​​ടി. ഇ​​​​​​തി​​​​​​ൽ തു​​​​​​റ​​​​​​മു​​​​​​ഖ നി​​​​​​ർ​​​​​​മാ​​​​​​ണ തു​​​​​​ക​​​​​​യാ​​​​​​യ 4,080 കോ​​​​​​ടി​​​​​​യി​​​​​​ൽ അ​​​​​​ദാ​​​​​​നി മു​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത് 2,454 കോ​​​​​​ടി​​​​​​യും കേ​​​​​​ര​​​​​​ളം മു​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത് 1,635 കോ​​​​​​ടി​​​​​​യു​​​​​​മാ​​​​​​ണ്. കേ​​​​​​ര​​​​​​ളം എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ട് ഇ​​​​​​ത്ര​​​​​​യും തു​​​​​​ക മു​​​​​​ട​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന് അ​​​​​​ന്വേ​​​​​​ഷി​​​​​​ച്ചാ​​​​​​ൽ അ​​​​​​ത് വി​​​​ജി​​​​പി (വ​​​​യ​​​​ബി​​​​ലി​​​​റ്റി ഗ‍്യാ​​​​പ് ഫ​​​​ണ്ട് ) ആ​​​​​​യി​​​​​​ട്ടാ​​​​​​ണു മു​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ​​​​​​ദ്ധ​​​​​​തി ആ​​​​​​രെ​​​​​​ങ്കി​​​​​​ലും ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്തു ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് ക​​​​​​ട​​​​​​ൽ​​​​​​ത്തീ​​​​​​ര​​​​​​വും ചേ​​​​​​ർ​​​​​​ന്നു കി​​​​​​ട​​​​​​ക്കു​​​​​​ന്ന ഏ​​​​​​ക്ക​​​​​​ർ ക​​​​​​ണ​​​​​​ക്കി​​​​​​ന് ഭൂ​​​​​​മി​​​​യും പ​​​​​​ണം ഉ​​​​​​ൾ​​​​​​പ്പെടെ​​​​​​യു​​​​​​ള്ള ഔ​​​​​​ദാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളും ചെ​​​​​​യ്തു​​​​കൊ​​​​​​ടു​​​​​​ക്ക​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഈ ​​​​​​പ​​​​​​ദ്ധ​​​​​​തി ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്ത് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത് ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ന​​​​​​ഷ്ട​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും എ​​​​​​ന്നാ​​​​​​ണ് അ​​​​​​ദാ​​​​​​നി​​​​​​യു​​​​​​ടെ പ​​​​​​ക്ഷം. ഇ​​​​​​തി​​​​​​ന്‍റെ അ​​​​​​ർ​​​​​​ഥം പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ ആ​​​​​​ലോ​​​​​​ച​​​​​​നാ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്തു​​​​​​ത​​​​​​ന്നെ പ​​​​​​ദ്ധ​​​​​​തി പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​വു​​​​​​ന്പോ​​​​​​ൾ ന​​​​​​ഷ്ട​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും എ​​​​​​ന്നു ബോ​​​​​​ധ്യ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ​​​​​​ല്ലോ വി​​​​ജി​​​​പി പ്ര​​​​​​കാ​​​​​​രം കേ​​​​​​ര​​​​​​ളം 1,635 കോ​​​​​​ടി മു​​​​​​ട​​​​​​ക്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​ത്. മൊ​​​​​​ത്തം ചെ​​​​​​ല​​​​​​വി​​​​​​ൽ കേ​​​​​​ര​​​​​​ളം മു​​​​​​ട​​​​​​ക്കു​​​​​​ന്ന 1635 കോ​​​​​​ടി കൂ​​​​​​ടാ​​​​​​തെ ഹാ​​​​​​ർ​​​​​​ബ​​​​​​റിനും പു​​​​​​ലി​​​​​​മു​​​​​​ട്ട് നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​നുമാ​​​​​​യി 1,463 കോ​​​​​​ടി​​​​​​യും അ​​​​​​നു​​​​​​ബ​​​​​​ന്ധ വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി 1,973 കോ​​​​​​ടി​​​​​​യും ഉ​​​​​​ൾ​​​​​​പ്പെ​ടെ 5,071 കോ​​​​​​ടി കേ​​​​​​ര​​​​​​ളം ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ അ​​​​​​ദാ​​​​​​നി ചെ​​​​​​ല​​​​​​വാ​​​​​​ക്കു​​​​​​ന്ന​​​​​​ത് 2,454 കോ​​​​​​ടി. ഇ​​​​​​ത്ര​​​​​​യും പ​​​​​​ണം മു​​​​​​ട​​​​​​ക്കു​​​​​​ന്ന കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന തു​​​​​​ക കൂ​​​​​​ടി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കാം. പ​​​​​​ദ്ധ​​​​​​തി പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി ബി​​​​​​സി​​​​​​ന​​​​​​സ്‌​​​​​​ തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന ദി​​​​​​വ​​​​​​സം മു​​​​​​ത​​​​​​ൽ 15 വ​​​​​​ർ​​​​​​ഷ​​​​​​ത്തേ​​​​​​ക്ക് ലാ​​​​​​ഭം മു​​​​​​ഴു​​​​​​വ​​​​​​ൻ അ​​​​​​ദാ​​​​​​നി​​​​ക്ക്. അ​​​​​​തു​​​​​​ക​​​​​​ഴി​​​​​​ഞ്ഞ് ലാ​​​​​​ഭ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു ശ​​​​​​ത​​​​​​മാ​​​​​​നം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്. ഓ​​​​​​രോ വ​​​​​​ർ​​​​​​ഷ​​​​​​വും ഒ​​​​​​രു​​​​​​ശ​​​​​​ത​​​​​​മാ​​​​​​നം വീ​​​​​​തം കൂ​​​​​​ട്ടും. പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി 40 ശ​​​​ത​​​​മാ​​​​നം മാ​​​​​​ത്ര​​​​​​മേ കി​​​​​​ട്ടൂ. ഇ​​​​​​തി​​​​​​ൽ​​​​നി​​​​​​ന്നു കേ​​​​​​ന്ദ്രം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് ക​​​​​​ട​​​​​​മാ​​​​​​യി ത​​​​​​രു​​​​​​ന്ന 817 കോ​​​​​​ടി മ​​​​​​ട​​​​​​ക്കി​​​​​​കൊ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും വേ​​​​​​ണം. 40 വ​​​​​​ർ​​​​​​ഷ​​​​​​ത്തേ​​​​​​ക്കു കൊ​​​​​​ടു​​​​​​ക്കു​​​​​​ന്ന തു​​​​​​റ​​​​​​മു​​​​​​ഖം 20 വ​​​​​​ർ​​​​​​ഷം കൂ​​​​​​ടി നീ​​​​​​ട്ടി ചോ​​​​​​ദി​​​​​​ക്കാ​​​​​​ൻ അ​​​​​​ദാ​​​​​​നി​​​​​​ക്ക് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വുമു​​​​​​ണ്ട്.


മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ൾ പാ​​​​​​ലി​​​​​​ക്കാ​​​​​​തെ ഇ​​​​​​ള​​​​​​വു​​​​​​ക​​​​​​ൾ കൊ​​​​​​ടു​​​​​​ത്തു​​​​​​കൊ​​​​​​ണ്ടു​​​ പോ​​​​​​കു​​​​​​ന്ന ഈ ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​മാ​​​​​​യി എ​​​​​​ന്തി​​​​​​നു മു​​​​​​ന്പോ​​​​​​ട്ടു​​​​പോ​​​​​​കു​​​​​​ന്നു എ​​​​​​ന്ന് ഓ​​​​​​ഡി​​​​​​റ്റ് ന​​​​​​ട​​​​​​ത്തി​​​​​​യ സി​​​​എ​​​​ജി ​​ചോ​​​​​​ദി​​​​​​ച്ചു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു. കേ​​​​​​ര​​​​​​ളം ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കാ​​​​​​ൻ പോ​​​​​​കു​​​​​​ന്ന പ​​​​​​ണ​​​​​​ത്തേ​​​​ക്കാ​​​​​​ൾ, വ​​​​​​ര​​​​​​വു കു​​​​​​റ​​​​​​വാ​​​​​​യി​​​​​​രി​​​​​​ക്കും എ​​​​​​ന്ന സി​​​​എ​​​​​​ജി​​​​യു​​​​​​ടെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യി എ​​​​​​ടു​​​​​​ക്കേ​​​​​​ണ്ട​​​​​​ത​​​​​​ല്ലേ?

വി​​​​​​ഴി​​​​​​ഞ്ഞം മ​​​​​​ദ​​​​​​ർ പോ​​​​​​ർ​​​​​​ട്ട് ആ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ഇ​​​​​​തി​​​​​​ന​​​​​​ക​​​​​​ത്ത് ജോ​​​​​​ലി സാ​​​​​​ധ്യ​​​​​​ത ആ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ൽ താ​​​​​​ഴെ മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും എ​​​​​​ന്നാ​​​​​​ണ് അ​​​​​​റി​​​​​​യു​​​​​​ന്ന​​​​​​ത്. വി​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്തെ 5,040 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​പ​​​​​​ജീ​​​​​​വ​​​​​​ന മാ​​​​​​ർ​​​​​​ഗം ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കി​​​​​​യി​​​​​​ട്ട് ആ​​​​​​യി​​​​​​രം പേ​​​​​​ർ​​​​​​ക്ക് ജോ​​​​​​ലി ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന പ​​​​​​ദ്ധ​​​​​​തി എ​​​​​​ന്തു​​​​​​നേ​​​​​​ട്ട​​​​​​മാ​​​​​​ണ് വി​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്തി​​​​​​നു ന​​​​​​ൽ​​​​​​കു​​​​​​ക എ​​​​​​ന്ന സ​​​​​​മ​​​​​​ര​​​​​​ക്കാ​​​​​​രു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ത്തി​​​​​​നു മ​​​​​​റു​​​​​​പ​​​​​​ടി​​​യു​​​​​​ണ്ടോ‍?

ച​​​രി​​​ത്രം അ​​​റി​​​യ​​​ണം

ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് മ​​​​ത്സ‍്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ഉ​​​​​​പ​​​​​​ജീ​​​​​​വ​​​​​​ന​​​​​​മാ​​​​​​ർ​​​​​​ഗ​​​​​​വും വാ​​​​​​സ​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളും ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​ത്തു​​​​​​ന്ന വ​​​​​​ലി​​​​​​യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധം​​​​പോ​​​​​​ലും മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യ​​​​​​താ​​​​​​ണെ​​​​​​ന്നും വി​​​​​​ദേ​​​​​​ശ പ​​​​​​ണം പ​​​​​​റ്റി​​​​​​യു​​​​​​ള്ള​​​​​​താ​​​​​​ണെ​​​​​​ന്നും മ​​​​​​റ്റും പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ അ​​​​​​റി​​​​​​ഞ്ഞി​​​​​​രി​​​​​​ക്കേ​​​​​​ണ്ട ഒ​​​​​​രു കാ​​​​​​ര്യ​​​​മു​​​​ണ്ട്. അ​​​​​​റു​​​​​​പ​​​​​​തു​​​​​​ക​​​​​​ളി​​​​​​ൽ തു​​​​​​ന്പ, ക​​​​​​ട​​​​​​ലി​​​​​​നോ​​​​​​ടു ചേ​​​​​​ർ​​​​​​ന്നു കി​​​​​​ട​​​​​​ക്കു​​​​​​ന്ന മ​​​​​​ത്സ‍്യ​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ തി​​​​​​ങ്ങി​​​​പ്പാ​​​​​​ർ​​​​​​ക്കു​​​​​​ന്ന മ​​​​​​ത്സ്യ​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​ഗ്രാ​​​​​​മ​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, രാ​​​​​​ജ്യ​​​​​​ത്തെ ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​ർ​​​​​​ക്ക് തു​​​​​​ന്പ ഒ​​​​​​രു സ്വ​​​​​​പ്ന ഭൂ​​​​​​മി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഭൂ​​​​​​മി​​​​​​യു​​​​​​ടെ കാ​​​​​​ന്തി​​​​​​ക മ​​​​​​ധ്യ​​​​​​രേ​​​​​​ഖ ഇ​​​​​​വി​​​​​​ടെ​​​​കൂ​​​​​​ടി ക​​​​​​ട​​​​​​ന്നു​​​​​​പോ​​​​​​കു​​​​​​ന്നു എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ഈ ​​​​​​സ്ഥ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത. 1960ലാ​​​​​​ണ് ഈ ​​​​​​സ്വ​​​​​​പ്ന​​​​​​ഭൂ​​​​​​മി ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ കേ​​​​​​ന്ദ്രം സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​നാ​​​​​​യി ത​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ച്ച് വി​​​​​​ക്രം സാ​​​​​​രാ​​​​​​ഭാ​​​​​​യ് അ​​​​​​ന്ന​​​​​​ത്തെ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ബി​​​​​​ഷ​​​​​​പ് ഡോ. ​​​​​​പീ​​​​​​റ്റ​​​​​​ർ ബ​​​​​​ർ​​​​​​ണാ​​​​​​ഡ് പെ​​​​​​രേ​​​​​​ര​​​​​​യെ കാ​​​​​​ണു​​​​​​ന്ന​​​​​​ത്. ര​​​​​​ണ്ടാ​​​​​​മ​​​​​​തൊ​​​​​​രാ​​​​​​ലോ​​​​​​ച​​​​​​ന പോ​​​​​​ലു​​​​​​മി​​​​​​ല്ലാ​​​​​​തെ​​​​​​യാ​​​​​​ണ് സെ​​​​​​ന്‍റ് മേ​​​​​​രീ​​​​​​സ് മ​​​​​​ഗ്ദ​​​​​​ല​​​​​​ന ദേ​​​​​​വാ​​​​​​ല​​​​​​യ​​​​​​വും അ​​​​​​ത് സ്ഥി​​​​​​തി​​​​​​ചെ​​​​​​യ്തി​​​​​​രു​​​​​​ന്ന 61 ഏ​​​​​​ക്ക​​​​​​റും കൈ​​​​​​മാ​​​​​​റാ​​​​​​മെ​​​​​​ന്ന് ബി​​​​​​ഷ​​​​​​പ് സ​​​​​​മ്മ​​​​​​തി​​​​​​ച്ച​​​​​​ത്. ഒ​​​​​​പ്പം, തു​​​​​​ന്പ​​​​​​യി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ച്ചി​​​​​​രു​​​​​​ന്ന 183 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വീ​​​​​​ടും സ്ഥ​​​​​​ല​​​​​​വും പ​​​​ള്ളി​​​​ത്തു​​​​റ സ്കൂ​​​​​​ളി​​​​​​ന്‍റെ വ​​​​​​ക 3.39 ഹെ​​​​​​ക്ട​​​​​​ർ ഭൂ​​​​​​മി​​​​​​യും ഉ​​​​​​ൾ​​​​​​പ്പ​​​​​​ടെ 89.32 ഹെ​​​​ക്ട​​​​​​ർ ഭൂ​​​​​​മിയാണ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ത്ത​​​​​​ത്. ബി​​​​​​ഷ​​​​​​പ്സ് ഹൗ​​​​​​സി​​​​​​ലെ ബി​​​​​​ഷ​​​​​​പ്പി​​​​​​ന്‍റെ മു​​​​​​റി ഡോ.​​ ​​​​അ​​​​​​ബ്ദു​​​​​​ൾ ക​​​​​​ലാം എ​​​​​​ന്ന യു​​​​​​വ​​​​​​ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​ന്‍റെ ഡി​​​​​​സൈ​​​​​​ൻ ആ​​​​​​ൻ​​​​​​ഡ് ഡ്രോ​​​​​​യിം​​​​​​ഗ് ഓ​​​​​​ഫീ​​​​​​സാ​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​ള്ളി മ​​​​​​ന്ദി​​​​​​രം ഇ​​​​​​ന്ന് ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ മ്യൂ​​​​​​സി​​​​​​യ​​​​​​മാ​​​​​​ണ്.

പ​​​​​​ള്ളി​​​​​​ത്തു​​​​​​റ​​​​​​യി​​​​​​ൽ ഭൂ​​​​​​മി ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കാ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ സ​​​​​​ർ​​​​​​ക്കാ​​​​​​ർ കാ​​​​​​ട്ടി​​​​​​യ ആ​​​​​​വേ​​​​​​ശം പ​​​​​​ക​​​​​​രം ഭൂ​​​​​​മി കൊ​​​​​​ടു​​​​​​ക്കേ​​​​​​ണ്ട സ​​​​​​മ​​​​​​യ​​​​​​ത്ത് കാ​​​​​​ട്ടി​​​​​​യി​​​​​​ല്ലെ​​​​​​ന്നു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ നൂ​​​​​​ലാ​​​​​​മാ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ പാ​​​​​​വ​​​​​​ങ്ങ​​​​​​ളെ കു​​​​​​രു​​​​​​ക്കി​​​​​​യി​​​​​​ടുകയും ചെയ്തു. കു​​​​​​ടി​​​​​​യൊ​​​​​​ഴി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രെ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വ​​​​​​സി​​​​​​പ്പി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും പ​​​​​​ട്ട​​​​​​യം ന​​​​​​ൽ​​​​​​കാ​​​​​​ൻ വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ വൈ​​​​​​കി. പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ ഭൂ​​​​​​മി​​​​​​യി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട സെ​​​​​​ന്‍റ് മേ​​​​​​രീ​​​​​​സ് മ​​​​​​ഗ്ദ​​​​​​ല​​​​​​ന പ​​​​​​ള്ളി​​​​​​ക്കും ഹ​​​​​​യ​​​​​​ർ​​​​​​സെ​​​​​​ക്ക​​​​​​ൻ​​​​ഡ​​​​റി സ്കൂ​​​​​​ളി​​​​​​നും സ്ഥ​​​​​​ലം പ​​​​​​തി​​​​​​ച്ചു ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത് സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല​​​​​​ത്താ​​​​​​ണ്. ഇ​​​​​​തേ​​​​​​പോ​​​​​​ലെ ഇ​​​​​​ന്നു രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യി​​​​​​ട്ടു​​​​​​ള്ള കൊ​​​​​​ച്ചി​​​​​​ൻ ക​​​​​​പ്പ​​​​​​ൽ നി​​​​​​ർ​​​​​​മാ​​​​​​ണ ശാ​​​​​​ല​​​​​​യ്ക്കാ​​​​​​യി 1960ൽ ​​​​​​കൊ​​​​​​ച്ചി തേ​​​​​​വ​​​​​​ര വെ​​​​​​ണ്ടു​​​​രു​​​​​​ത്തി പാ​​​​​​ല​​​​​​ത്തി​​​​​​ന് സ​​​​​​മീ​​​​​​പം നൂ​​​​​​റ് ഏ​​​​​​ക്ക​​​​​​ർ ഭൂ​​​​​​മി ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്ത​​​​​​പ്പോ​​​​​​ഴും ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​ന​​ സം​​​​​​ഭാ​​​​​​വ​​​​​​ന ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത് കൊ​​​​​​ച്ചി രൂ​​​​​​പ​​​​​​ത​​​​​​യാ​​​​​​ണ്. അ​​​​​​തി​​​​​​നാ​​​​​​യി മു​​​​​​ൻ​​​​​​കൈ എ​​​​​​ടു​​​​​​ത്ത​​​​​​താ​​​​​​ക​​​​​​ട്ടെ കൊ​​​​​​ച്ചി, തി​​​​​​രു​​​​​​ക്കൊ​​​​​​ച്ചി , കേ​​​​​​ര​​​​​​ള നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ൽ അം​​​​​​ഗ​​​​​​വും സ്പീ​​​​​​ക്ക​​​​​​റു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടു​​​​​​ള്ള ല​​​​​​ത്തീ​​​​​​ൻ സ​​​​​​ഭ​​​​​​യു​​​​​​ടെ അ​​​​​​ല്​​​​​​മാ​​​​​​യ നേ​​​​​​താ​​​​​​വ് കൂ​​​​​​ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​ല​​​​​​ക്സാ​​​​​​ണ്ട​​​​​​ർ പ​​​​​​റ​​​​​​ന്പി​​​​​​ത്ത​​​​​​റ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ഭ​​​​ദ്രജീ​​​​​​വി​​​​​​തം അ​​​വ​​​കാ​​​ശം

""വി​​​​​​ഴി​​​​​​ഞ്ഞം തു​​​​​​റ​​​​​​മു​​​​​​ഖം വേ​​​​​​ണം, വി​​​​​​ക​​​​​​സ​​​​​​നം വേ​​​​​​ണം'' എ​​​​​​ന്നു വാ​​​​​​ദി​​​​​​ച്ച് ജീ​​​​​​വ​​​​​​ന്മ​​​​ര​​​​ണ സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ൽ​​​​പ്പെ​​​​​​ട്ടു​​​​​​പോ​​​​​​യ​​​​​​വ​​​​​​രെ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രും സ​​​​​​ർ​​​​​​ക്കാ​​​​​​രും ഓ​​​​​​ർ​​​​​​മി​​​​​​ക്കേ​​​​​​ണ്ട ഒ​​​​​​ന്നു​​​​​​ണ്ട്. എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും വേ​​​​​​ണ്ടി വീ​​​​​​ടും തൊ​​​​​​ഴി​​​​​​ലും സ​​​​​​ർ​​​​​​വ​​​​​​തും ഇ​​​​​​ട്ടെറി​​​​​​ഞ്ഞു പോ​​​​​​കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് എ​​​​​​ല്ലാ​​​​​​വ​​​​​​രു​​​​​​ടെ​​​​​​യും ചെ​​​​​​ല​​​​​​വി​​​​​​ൽ​​​​ത്ത​​​​​​ന്നെ മു​​​​​​ൻ​​​​​​കൂ​​​​​​റാ​​​​​​യി ഭ​​​​ദ്രജീ​​​​​​വി​​​​​​തം ഒ​​​​​​രു​​​​​​ക്കി​​​​ക്കൊ​​​​​​ടു​​​​​​ക്ക​​​​​​ണം. പാ​​​​​​ർ​​​​​​പ്പി​​​​​​ടം കി​​​​​​ട്ടു​​​​​​മെ​​​​​​ന്ന ഉ​​​​​​റ​​​​​​പ്പ് പോ​​​​​​രാ പാ​​​​​​ർ​​​​​​പ്പി​​​​​​ടം ത​​​​​​ന്നെ വേ​​​​​​ണം. കാ​​​​​​ര​​​​​​ണം വി​​​​​​ശ്വ​​​​​​സി​​​​​​ച്ച് നേ​​​​​​ര​​​​​​ത്തെ നി​​​​​​ശ​​​​​​ബ്ദ​​​​​​മാ​​​​​​യ​​​​​​തി​​​​​​ന്‍റെ ഫ​​​​​​ല​​​​​​മാ​​​​​​ണ് ത​​​​​​ങ്ങ​​​​​​ൾ നേ​​​​​​രി​​​​​​ടു​​​​​​ന്ന വ​​​​​​ഞ്ച​​​​​​ന​​​​​​യെ​​​​​​ന്നാ​​​​​​ണ് അ​​​​​​വ​​​​​​രു​​​​​​ടെ പ​​​​​​ക്ഷം. മൂ​​​​​​ല​​​​​​ന്പ​​​​​​ള്ളി​​​​​​ക്കാ​​​​​​രു​​​​​​ടെ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കാം അ​​​​​​വ​​​​​​രെ ഇ​​​​​​ങ്ങ​​​​​​നെ ചി​​​​​​ന്തി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഇ​​​​​​ത് ചെ​​​​​​യ്ത് കൊ​​​​​​ടു​​​​​​ക്കാ​​​​​​തെ സ​​​​​​മ​​​​​​ര​​​​​​ത്തെ​​​​​​യും സ​​​​​​മ​​​​​​ര​​​​​​ക്കാ​​​​​​ർ​​​​​​ക്ക് നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യും ആ​​​​​​ക്ഷേ​​​​​​പി​​​​​​ച്ച​​​​​​തു​​​​​​കൊ​​​​​​ണ്ടോ സ​​​​​​മു​​​​​​ദാ​​​​​​യം പ​​​​​​റ​​​​​​ഞ്ഞാ മ​​​​​​റ്റേ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ധ​​​​​​ത്തി​​​​​​ലോ മു​​​​​​ദ്ര​​​​​​കു​​​​​​ത്തി​​​​​​യ​​​​​​തു​​​​​​കൊ​​​​​​ണ്ടോ വി​​​​​​ഴി​​​​​​ഞ്ഞം സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ൽ ആ​​​​​​ളു​​​​​​ന്ന പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ അ​​​​​​ട​​​​​​ങ്ങി​​​​​​ല്ല. വി​​​​​​ഴി​​​​​​ഞ്ഞം തു​​​​​​റ​​​​​​മു​​​​​​ഖ പ​​​​​​ദ്ധ​​​​​​തി വ​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നെ ക​​​​​​ണ്ണും​​​​പൂ​​​​​​ട്ടി എ​​​​​​തി​​​​​​ർ​​​​​​ത്ത​​​​​​വ​​​​​​ര​​​​​​ല്ല തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​ജ​​​​​​ന​​​​​​ത. 2015ൽ ​​​​​​വി​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്ത് തു​​​​​​റ​​​​​​മു​​​​​​ഖ നി​​​​​​ർ​​​​​​മാ​​​​​​ണം ആ​​​​​​രം​​​​​​ഭി​​​​​​ച്ച ശേ​​​​​​ഷം ത​​​​​​ദ്ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളാ​​​​​​യ മ​​​​​​ത്സ‍്യ​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കേ​​​​​​ണ്ടി​​​​വ​​​​​​ന്ന​​ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ സാ​​​​​​മൂ​​​​​​ഹി​​​​​​ക, പാ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​​​ക പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് അ​​​​​​വ​​​​​​രെ സ​​​​​​മ​​​​​​രം ചെ​​​​​​യ്യാ​​​​​​ൻ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​രാ​​​​​​ക്കി​​​​​​യ​​​​​​ത്. പൈ​​​​​​ലിം​​​​​​ഗും ഡ്ര​​​​​​ഡ്ജിം​​​​​​ഗും മൂ​​​​​​ല​​​​​​മു​​​​​​ള്ള നി​​​​​​ർ​​​​​​മാ​​​​​​ണ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ മ​​​​​​ണ്ണൊ​​​​​​ലി​​​​​​പ്പ് കൂ​​​​​​ടു​​​​​​ത​​​​​​ലു​​​​​​ള്ള വി​​​​​​ഴി​​​​​​ഞ്ഞം തീ​​​​​​ര​​​​​​ത്തെ മ​​​​​​ണ്ണ് വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ൽ ക​​​​​​ട​​​​​​ലെ​​​​​​ടു​​​​​​ത്തു പോ​​​​​​കാ​​​​​​ൻ കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി. പു​​​​​​ലി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ൾ തി​​​​​​ര​​​​​​യി​​​​​​ള​​​​​​ക്കം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ച​​​​​​തു​​​​​​മൂ​​​​​​ലം ചി​​​​​​ല​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ മ​​​​ത്സ‍്യ​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്ക് വ​​​​​​ള്ളം ക​​​​​​യ​​​​​​റ്റി​​​​വ​​​​​​യ്ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കാ​​​​​​ത്ത വി​​​​​​ധം മ​​​​​​ണ​​​​​​ൽ​​​​ത്തി​​​​​​ട്ട രൂ​​​​​​പ​​​​​​പ്പെ​​​​​​ട്ടു. 2015നു ​​​​​​ശേ​​​​​​ഷം നി​​​​​​ർ​​​​​​മാ​​​​​​ണ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ച്ച പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ങ്ങ​​​​​​ൾ നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​നു വീ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​ണു ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​ത്. നി​​​​​​ര​​​​​​വ​​​​​​ധി പേ​​​​​​ർ അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​ക​​​​ളാ​​​​യി സ്കൂ​​​​ൾ വ​​​​രാ​​​​ന്ത​​​​ക​​​​ളി​​​​ലും ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ലും ജീ​​​​വി​​​​ക്കു​​​​മ്പോ​​​​ൾ, ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗം അ​​​​​​ട​​​​​​യു​​​​​​ന്പോ​​​​​​ൾ വി​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്തെ തീ​​​​​​ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ൾ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ജീ​​​​​​വ​​​​​​നും സ്വ​​​​​​ത്തും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നാ​​​​​​യി സ​​​​​​മ​​​​​​രം ചെ​​​​​​യു​​​​​​ക​​​​​​യ​​​​​​ല്ലാ​​​​​​തെ മ​​​​​​റ്റെ​​​​​​ന്താ​​​​​​ണു വഴി?



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.