ഡൽഹി-ലാഹോർ ഗൂഢാലോചനക്കേസ്
Sunday, September 12, 2021 10:42 PM IST
1912-ൽ ​ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യു​ടെ ത​ല​സ്ഥാ​നം കോ​ൽ​ക്ക​ത്ത​യി​ൽനി​ന്നു ന്യൂഡ​ൽ​ഹി​യി​ലേ​ക്കു മാ​റ്റു​ന്ന അ​വ​സ​ര​ത്തി​ൽ അ​ന്ന​ത്തെ വൈ​സ്രോ​യി​യാ​യി​രു​ന്ന ഹാർഡി​ംഗ് പ്ര​ഭു​വി​നെ വ​ധി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഡ​ൽ​ഹി ഗൂ​ഢാ​ലോ​ച​ന കേ​സ് അ​ഥ​വാ ഡൽ​ഹി-​ലാ​ഹോ​ർ ഗൂ​ഢാ​ലോ​ച​ന.

റാ​ഷ് ബി​ഹാ​രി ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത ഈ ​ഗൂ​ഢാ​ലോ​ച​ന 1912 ഡി​സം​ബ​ർ 23-നു ​വൈ​സ്രോ​യി​ക്കുനേ​രേ ന​ട​ന്ന വ​ധ​ശ്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. വൈ​സ്രോ​യി​യു​ടെ ഘോ​ഷ​യാ​ത്ര ചാ​ന്ദ്നി ചൗ​ക്കി​ലൂ​ടെ നീ​ങ്ങു​ന്ന സ​മ​യ​ത്ത് ആ​ന​പ്പു​റ​ത്തെ മ​ഞ്ച​ലി​ലേ​ക്ക് നാ​ട​ൻബോം​ബ് എ​റി​ഞ്ഞു. മു​റി​വേ​റ്റെ​ങ്കി​ലും വൈ​സ്രോ​യി​യും ഭാ​ര്യ​യും ഈ ​ശ്ര​മ​ത്തി​ൽ നി​ന്നും പ​രിക്കു​ക​ളോ​ടെ ര​ക്ഷ​പ്പെട്ടു. പ​ക്ഷേ, ആ​ന​പ്പാ​പ്പാ​ൻ കൊ​ല്ല​പ്പെ​ട്ടു.


ഈ ​വ​ധ​ശ്ര​മ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലെ വി​പ്ല​വ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ടു​ത്ത സ​മ്മ​ർ​ദത്തി​ലാ​യി. ഇ​തെ​ത്തു​ട​ർ​ന്ന് റാ​ഷ് ബി​ഹാ​രി ബോ​സ് മൂ​ന്നു​വ​ർ​ഷ​ത്തോ​ളം ഒളിവിൽ ക​ഴി​ഞ്ഞു. 1916ൽ ​റാ​ഷ് ബി​ഹാ​രി ബോ​സ് ജ​പ്പാ​നി​ലേ​ക്കു ര​ക്ഷ​പ്പെട്ടു. വി​ചാ​ര​ണയ്ക്കൊടുവിൽ ബ​സ​ന്ത് കു​മാ​ർ ബോ​സ്, അ​മീ​ർ ച​ന്ദ്, അ​വ​ധ് ബി​ഹാ​രി എ​ന്നി​വ​രെ​ ഗൂ​ഢാ​ലോ​ച​ന​യി​ലെ പ​ങ്ക് ക​ണ്ടെ​ത്ത​ി​യ​തി​നെ​ത്തു​ട​ർ​ന്ന് തൂ​ക്കി​ക്കൊ​ന്നു. എ​ങ്കി​ലും ബോം​ബ് എ​റി​ഞ്ഞ വ്യ​ക്തി ആ​രെ​ന്ന വി​വ​രം ഇന്നും അ​ജ്ഞാ​ത​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.