യഥാർഥ സാക്ഷരതയിലേക്ക് ഇനിയെത്ര ദൂരം?
Tuesday, September 7, 2021 11:16 PM IST
നി​ര​ക്ഷ​ര​രെ വി​ദ്യാ​ഭ്യാ​സം ചെ​യ്യി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് അ​ന്താ​രാ​ഷ്ട്ര സാ​ക്ഷ​ര​താ ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. ലോ​ക​ത്ത് ഒ​രു നി​ര​ക്ഷ​ര​നെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന​തു​വ​രെ ഈ ​ദി​നം കൊ​ണ്ടാ​ട​ണ​മെ​ന്ന് യു​നെ​സ്‌​കോ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. "മ​നു​ഷ്യ കേ​ന്ദ്രീ​കൃ​ത​മാ​യ ഒ​രു വീ​ണ്ടെ​ടു​ക്ക​ലി​നും ഡി​ജി​റ്റ​ൽ വി​ഭ​ജ​നം കു​റ​യ്ക്കാ​നും ഉ​ള്ള​താ​യി​രി​ക്ക​ണം സാ​ക്ഷ​ര​ത'​യെ​ന്ന് യു.​എ​ന്നി​ന്‍റെ 2021 ലെ ​അ​ന്താ​രാ​ഷ്ട്ര സാ​ക്ഷ​ര​താ ദി​ന മു​ദ്രാ​വാ​ക്യം ല​ക്ഷ്യ​മി​ടു​ന്നു.

കോ​വി​ഡ്-19 മ​ഹാ​മാ​രി സാ​ക്ഷ​ര​ത​യു​ടെ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​ത്തെ ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു. സാ​ക്ഷ​ര​ത വ്യ​ക്തി​ക​ളെ ശക്തീ​ക​രി​ക്കു​ക​യും അ​വ​രു​ടെ ജീ​വി​ത​ത്തെ മെ​ച്ച​പ്പെ​ടു​ത്തു​ക​യും അ​വ​ർ​ക്ക് വി​ല​മ​തി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു ജീ​വി​തം തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് ഇ​ത് പ്രേ​ര​ക​വു​മാ​ണ്.

സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യം നി​ർ​വ​ചി​ച്ചി​ട്ടു​ള്ള മാ​ന​വി​ക​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ആ​ജീ​വ​നാ​ന്ത പ​ഠ​ന​ത്തി​ന്‍റെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് സാ​ക്ഷ​ര​ത.

ഇ​ന്ന് ലോ​ക​ത്ത് 77.3 കോ​ടി പേ​രും പ്രാ​ഥ​മി​ക സാ​ക്ഷ​ര​ത​യി​ല്ലാ​ത്ത​വ​രാ​ണ്. 61.3 കോ​ടി കു​ട്ടി​ക​ളും കൗ​മാ​ര​ക്കാ​രും വാ​യി​ക്കാ​നും ക​ണ​ക്കു​കൂ​ട്ടാ​നും ശി​ക്ഷ​ണം ല​ഭി​ക്കാ​ത്ത​വ​രാ​ണ്. നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ (എ​ന്‍.​എ​സ്.​ഒ.) 2020 റി​പ്പോ​ര്‍​ട്ടു പ്ര​കാ​രം 96.2 ശ​ത​മാ​ന​മാ​ണ് കേ​ര​ള സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ക്ഷ​ര​താ നി​ര​ക്ക്. ഇ​ന്ത്യ​യി​ലേ​ത് 77.7 ശ​ത​മാ​ന​വും ആ​ണ്.

1990 ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ന​ഗ​ര​ഗ്രാ​മാ​ന്ത​ര​ങ്ങ​ള്‍ അ​ക്ഷ​ര​ജ്വാ​ല​യി​ല്‍ ആ​ളി​പ്പ​ട​ര്‍​ന്നു. സാ​ക്ഷ​ര​ത​യെ​ന്നാ​ല്‍ അ​ക്ഷ​രം പ​ഠി​ക്ക​ല്‍ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തെ അ​റി​യ​ലാ​ണെ​ന്ന വി​ദ്യാ​ഭ്യാ​സ​ചി​ന്ത​ക​ന്‍ പൌ​ലോ​ ഫ്രെ​യ​റി​ന്‍റെ വാ​ക്കു​ക​ള്‍ മ​ല​യാ​ള നാ​ട്ടി​ലും ന​ഗ​ര​ത്തി​ലും ഉ​ച്ച​ത്തി​ല്‍ മു‍​ഴ​ങ്ങി. കേ​ര​ളം സ​മ്പൂ​ർ​ണ്ണ സാ​ക്ഷ​ര​രാ​യി.

എ​ങ്ങി​നെ​യാ​ക​ണം സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​നം?

സാ​ക്ഷ​ര​ത, സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച ധാ​ര​ണ​പ്പി​ശ​ക് സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​ണ്. അ​ക്ഷ​ര​ങ്ങ​ളും അ​ക്ക​ങ്ങ​ളും തി​രി​ച്ച​റി​യാ​നും വാ​യി​ക്കാ​നും എ​ഴു​താ​നും പ്ര​യോ​ഗി​ക്കാ​നു​മു​ള്ള ശേ​ഷി​യാ​ണ് സാ​ക്ഷ​ര​ത​യെ​ന്ന ധാ​ര​ണ​യാ​ണ് പൊ​തു​വി​ലു​ള്ള​ത്. ഒ​രു പ​രി​ധി​വ​രെ അതു ശ​രി​യാ​ണ്.

കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ഈ ​ശേ​ഷി ആ​ർ​ജി​ച്ചു​ക​ഴി​ഞ്ഞു എ​ന്ന ധാ​ര​ണ​യാ​ണ് സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത​യെ സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന​ത്.​ആ​രോ​ഗ്യ​ക​ര​മാ​യ സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ന് അ​നി​വാ​ര്യ​മാ​യ അ​വ​ബോ​ധം ആ​ർ​ജി​ക്കു​ക എ​ന്ന​താ​ണ് സാ​ക്ഷ​ര​ത​യു​ടെ ആ​ത്യ​ന്തി​ക​മാ​യ ല​ക്ഷ്യം. അ​തി​ലൂ​ടെ വ്യ​ക്തി സാ​മൂ​ഹ്യ​ബോ​ധ​ത്തി​ലേ​ക്ക് ഉ​യ​ര​ണ​മെ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​ന്ന് സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.


ജ​നാ​ധി​പ​ത്യം, സ​മ​ത്വം, സാ​ഹോ​ദ​ര്യം, മ​ത​നി​ര​പേ​ക്ഷ​ത, സാ​മൂ​ഹ്യ​നീ​തി തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു ജീ​വി​ക്കു​മ്പോ​ഴാ​ണ് സാ​ക്ഷ​ര​ത അ​ർ​ഥ​വ​ത്താ​കു​ന്ന​ത്. അ​താ​യ​ത്, കേ​വ​ല സാ​ക്ഷ​ര​ത​യും സാ​മൂ​ഹ്യ സാ​ക്ഷ​ര​ത​യും ഒ​ത്തു​ചേ​രു​മ്പോ​ഴാ​ണ് സാ​ക്ഷ​ര​സ​മൂ​ഹം രൂ​പ​പ്പെ​ടു​ന്ന​ത്. ആ​വ​ശ്യ​ങ്ങ​ളെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ബോ​ധ്യ​ങ്ങ​ളാ​ണ് സാ​ക്ഷ​ര​ത​യി​ലൂ​ടെ പൗ​ര​സ​മൂ​ഹം കൈ​വ​രി​ക്കേ​ണ്ട​ത്.

മ​ല​യാ​ളി മ​ന​സു​ക​ളി​ൽ സാ​ക്ഷ​ര​ത​യു​ണ്ടോ?

അ​ക്ഷ​ര​ങ്ങ​ൾ​ക്കും അ​റി​വു​ക​ൾ​ക്കും മീ​തെ അ​ര​ങ്ങു​വാ​ഴു​ന്ന ആ​ൾദൈ​വ​ങ്ങ​ളു​ടെ നാ​ടുത​ന്നെ​യാ​ണ് ഇ​പ്പോ​ഴും കേ​ര​ളം. വി​ദ്യാ​ഭ്യാ​സ​ത്തി​ലും ചി​ന്താശേ​ഷി​യി​ലും വ​ള​രെ പി​ന്നാക്കം നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്ത് മേ​നി ന​ടി​ക്കു​ന്ന​ത് കേ​ര​ള​ത്തി​നു ഭൂ​ഷണ​മ​ല്ല.

ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും പ​ണ​ത്തി​ന്‍റെ​യും ത​രം​തി​രി​വ് കാ​ണാ​ത്ത​വ​ർ എ​ത്ര പേ​രു​ണ്ട് കേ​ര​ള സ​മൂ​ഹ​ത്തി​ൽ? വി​ധി​യി​ലും കാ​ല​ങ്ങ​ളി​ലും സ​മ​യ​ങ്ങ​ളി​ലും ദോ​ഷ​ങ്ങ​ളി​ലും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലും ശ​കു​ന​ത്തി​ലും വി​ശ്വ​സി​ക്കാ​ത്ത​വ​ർ എ​ത്ര​പേ​രു​ണ്ട്? ത​ട്ടി​പ്പി​ലും വെ​ട്ടി​പ്പി​ലും വീ​ഴാ​ത്ത​വ​ർ ആ​രു​ണ്ട്?...​വ​ലി​യ സാ​ക്ഷ​ര വീ​ര​ൻ​മാ​രാ​ണ് സ്ത്രീ​ധ​നം ചോദിച്ചു വാ​ങ്ങി​ വി​വാ​ഹം ക​ഴി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ! യ​ഥാ​ർ​ത്ഥ സാ​ക്ഷ​ര​ത​യി​ലേ​ക്ക് നാം ​ഇ​നി എ​ത്ര ദൂ​രം ന​ട​ക്ക​ണം?

100 ശ​ത​മാ​നം സാ​ക്ഷ​ര​ത കൈ​വ​രി​ച്ച മ​ല​യാ​ളി​കൾക്ക് വാ​ട്സാ​പ്പ്, ഫേ​സ് ബു​ക്ക്, ടെ​ല​ഗ്രാം തു​ട​ങ്ങി നി​ര​വ​ധി ഗ്രൂ​പ്പു​ക​ൾ സൃ​ഷ്ടി​ച്ച നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ളി​ൽ ത​ല വ​ച്ച് കൊ​ടു​ക്കാ​ൻ ഒ​രു​മ​ടി​യു​മി​ല്ല.​

ഒ​രു കോ​വി​ഡ് സാ​ക്ഷ​ര​ത

ഇ​ത്ര​യും സാ​ക്ഷ​ര​ത ഉ​ള്ള കേ​ര​ള​ത്തി​ലാ​ണോ കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്ന​ത്?​എ​ന്തി​നാ​ണ് നാം ​സ​ർ​ക്കാ​രി​നെ പ​ഴി​ക്കു​ന്ന​ത്? മാ​സ്കു​ക​ൾ ക​ഴു​ത്തി​ലി​ട്ടു ന​ട​ക്കു​ന്ന​ത​ല്ല​ല്ലോ കോ​വി​ഡ് സാ​ക്ഷ​ര​ത.
പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന മ​ല​യാ​ളി​യു​ടെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റം വ​ന്നി​ട്ടു​ണ്ടോ? കു​ടി വെ​ള്ളം പോ​ലും സൂ​ക്ഷി​ക്ക​ാനാ​കാ​ത്ത ദു​ർ​ബ​ല​നാ​യി മ​ല​യാ​ളി പ​രി​ണ​മി​ച്ചു. നൂ​റു ശ​ത​മാ​നം സാ​ക്ഷ​ര​ത​യു​ള്ള സാ​മാ​ന്യ ബു​ദ്ധി​യി​ല്ലാ​ത്ത പ്ര​ബു​ദ്ധ​രാ​യ ജ​ന​ത​യാ​ണ് മ​ല​യാ​ളി​ക​ൾ എന്നതല്ലേ വാസ്തവം?

ടോ​ണി ചി​റ്റി​ല​പ്പി​ള്ളി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.