രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി, അന്ത്യോപചാരം അര്‍പ്പിച്ചു
രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി, അന്ത്യോപചാരം അര്‍പ്പിച്ചു
ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം കാ​ണാ​നും അ​ന്ത്യാ​ഞ്ജ​ലി അ​ര്‍പ്പി​ക്കാ​നും രാ​ഹു​ല്‍ ഗാ​ന്ധി എ​ത്തി. രാ​വി​ലെ എ​ട്ടി​നു നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ രാ​ഹു​ല്‍ രാ​ത്രി ഏ​ഴി​നു ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ അ​ന്ത്യ​ക​ര്‍മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​തു​പ്പ​ള്ളി​യി​ലെ​ത്തി. രാ​ഹു​ല്‍ പ​ള്ളി​യി​ലെ​ത്തു​മ്പോ​ള്‍ ഭൗ​തി​ക​ശ​രീ​രം ത​റ​വാ​ട്ട് ഭ​വ​ന​ത്തി​ലാ​യി​രു​ന്നു. തു​ട​ര്‍ന്നു രാ​ഹു​ല്‍ ഗാ​ന്ധി പ​ള്ളിമു​റി​യി​ല്‍ വി​ശ്ര​മി​ച്ചു.

പി​ന്നീ​ട് രാ​ത്രി പ​ത്തി​ന് അ​ന്ത്യോ​പ​ചാ​രം അ​ര്‍പ്പി​ക്കാ​ന്‍ എ​ത്തി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ​യെ ആ​ശ്ലേ​ഷി​ച്ച് ആ​ശ്വ​സി​പ്പിച്ചു. അ​നു​ശോ​ച​ന സ​ന്ദേ​ശം എ​ഴു​തി ന​ല്‍കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന്‌ എ.​കെ.​ ആ​ന്‍റ​ണി​ക്കും കെ.​സി. വേ​ണു​ഗോ​പാ​ലി​നും സ​മീ​പം കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കൊ​പ്പം സീ​റ്റി​ല്‍ ഇ​രു​ന്നു. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യ്‌ക്കുശേ​ഷ​മാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി മ​ട​ങ്ങി​യ​ത്.

ജ​ന​കീ​യ അ​ടി​ത്ത​റ​യു​ള്ള നേ​താ​വി​നെ​യാ​ണ് കോ​ണ്‍ഗ്ര​സി​നു ന​ഷ്ട​മാ​യ​തെ​ന്ന് രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു. ന​ഷ്ട​മാ​യ​ത് കോ​ണ്‍ഗ്ര​സി​ന്‍റെ നെ​ടുംതൂണാ​യി​രു​ന്നെ​ന്നാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്. വ്യ​ക്തി ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി എ​.കെ. ആ​ന്‍റ​ണി​യു​ടെ പ്ര​തി​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.