HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
തിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു; മലയാളത്തിന്റെ പ്രിയ ഇന്നച്ചൻ വിടവാങ്ങി
കാർന്നുതിന്നുന്ന വേദനയെയും പുഞ്ചിരി കൊണ്ട് കീഴടക്കാൻ മലയാളിയെ പഠിപ്പിച്ച നടൻ ഇന്നസെന്റ് (75) വിടവാങ്ങി. കടുത്ത ദുരനുഭവങ്ങളെ പൊട്ടിച്ചിരി ജനിപ്പിക്കാനുള്ള കഥകളായി രൂപാന്തരം നടത്തിയ പ്രിയതാരം ദീപ്തസ്മരണയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു മുൻ എംപി കൂടിയായ നടന്റെ അന്ത്യം.
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.
ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ഇന്നസെന്റിനെ ചികിത്സിച്ച ഡോക്ടർമാരെല്ലാം മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതീക്ഷയ്ക്കുവകയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നത്. അതുമുതൽ നടന്റെ തിരിച്ചുവരവിന് മലയാളക്കര ഒന്നാകെ പ്രാർഥിച്ചുവരികയായിരുന്നു.
ഇതരഭാഷകളിലുൾപ്പെടെ എഴുന്നൂറ്റൻപതിലേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റായിരുന്നു അദ്ദേഹം. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടിയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1972ൽ പുറത്തിറങ്ങിയ "നൃത്തശാല'യിലൂടെ അരങ്ങേറിയെങ്കിയ ഇന്നച്ചനെ കൈപിടിച്ച് ഉയർത്തിയത് മലയാള സിനിമയുടെ സുവർണ കാലഘട്ടമായ 1980-കളാണ്. രാമു കാര്യാട്ടിന്റെ "നെല്ല്' അടക്കമുള്ള ചിത്രങ്ങളിലെ ചെറിയ റോളുകളിൽ തുടങ്ങിയ ഇന്നച്ചൻ പിന്നീട് മലയാള ഹാസ്യശാഖയുടെ തമ്പുരാക്കന്മാരിൽ ഒരാളായി.
സവിശേഷമായ ശരീര ഭാഷയും തൃശൂർ ഭാഷയുടെ മേമ്പൊടിയുള്ള സംഭാഷണരീതിയും ഇന്നസെന്റിനെ മലയാള സിനിമാലോകത്ത് വേറിട്ട ശൈലിയുടെ ഉടമയാക്കി. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ ഇന്നച്ചൻ "ഗജകേസരി യോഗം", "റാംജിറാവു സ്പീക്കിംഗ്', "ഡോക്ടർ പശുപതി', "ദേവാസുരം' തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ അമരത്വം നേടി.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഇന്നസെന്റ് "മഴവിൽക്കാവടി' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള 1989-ലെ സംസ്ഥാന സർക്കാർ അവാർഡിനും അർഹനായി.
സുഹൃത്തും വെള്ളിത്തിരയിലെ സ്ഥിരം കൂട്ടാളിയുമായിരുന്ന നെടുമുടി വേണുവിനെ നായകനാക്കി ഡേവിഡ് കാച്ചപ്പിള്ളിയ്ക്കൊപ്പം ഒരുക്കിയ "വിട പറയും മുമ്പെ' എന്ന ചിത്രത്തിന്റെ സഹനിർമാതാവ് എന്ന നിലയിൽ 1981-ലെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി. ഭരതൻ ഒരുക്കിയ "ഓർമയ്ക്കായ്' എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വർഷം ഈ നേട്ടം ആവർത്തിച്ചു.
ഇരുവരും ചേർന്ന് സ്ഥാപിച്ച ശത്രു കംബൈൻസ് എന്ന നിർമാണ കമ്പനി ഇളക്കങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.
ഹാസ്യ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനായി പരിണമിച്ച ഇന്നസെന്റ്, "കാബൂളിവാല', "ചിരട്ടക്കളിപ്പാട്ടങ്ങൾ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലെ നോവിന്റെ കനലുകൾ നീറ്റി.
പുസ്തകരചനയിലും മലയാളത്തിന്റെ സ്വന്തം ഇന്നച്ചൻ കൈവച്ചു. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം), കാൻസർ വാർഡിലെ ചിരി എന്നിവയാണ് മറ്റ് പുസ്തകങ്ങൾ. ചിരിക്കു പിന്നിൽ എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചു.
2014-ൽ ചാലക്കുടിയിൽനിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോയെ അട്ടിമറിച്ചാണ് ലോക്സഭയിലെത്തിയത്. 2019-ൽ എൽഡിഎഫ് സ്ഥാനാർഥിയായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇന്നസെന്റ് കോൺഗ്രസ് സ്ഥാനാർഥി ബെന്നി ബെഹനാനോട് പരാജയപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചിരിത്തിരകൾക്കിടയിൽ കണ്ണീരും
‘ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രം ചെയ്ത എന്റെ ജീവിതത്തിന്റെ ഏറിയപങ്കും കര
മടങ്ങുന്നു നിറചിരി
വേദനയെ പുഞ്ചിരിക്കുന്ന മുഖത്തോടെ അതിജീവിച്ച അഭിനയ പ്രതിഭ ഇനി ഓർമകളിൽ. അഞ്ച
ഇരിങ്ങാലക്കുടയെ പ്രണയിച്ച ഇന്നച്ചൻ
ഇരിങ്ങാലക്കുട പട്ടണത്തെയും പിണ്ടിപ്പെരുന്നാൾ, കൂടൽമാണിക്യം ഉത്സവം എന്നീ ആഘോ
ഒറ്റ ഡയലോഗ് മതി..സിനിമ ഹിറ്റാകാൻ
മമ്മൂട്ടിയോ, മോഹന്ലാലോ... മറ്റേത് സൂപ്പര്താരങ്ങളോ ആയിക്കോട്ടെ ഒറ്റ ഷോട്ട്, അത
ചിരിയിൽ തുന്നിയ മൂടുപടം
ഇന്നസെന്റ് എന്ന പേരുതന്നെ ചിരിയുടെ പര്യായമായി മറ്റുള്ളവർ കരുതുന്പോൾ അതിനെ
മാന്നാറിനെ വെള്ളിത്തിരയിൽ ഹിറ്റാക്കിയ മാന്നാർ മത്തായി
മാന്നാറിനെ അനശ്വരമാക്കിയ മഹാനടനു വിട. ഇന്നസെന്റ് പ്രധാന വേഷത്തിലെത്തിയ റാം
ആറു രൂപ വിലയുള്ള സെന്റിന്റെ മണം; ആജീവനാന്തം മറക്കാതെ ആലീസ്
ഭാര്യ ആലീസിന് ആദ്യമായി വാങ്ങിക്കൊടുത്ത സമ്മാനമെന്താണെന്ന് ചോദിച്ചാല് ഇന്നസെന
നെടുമുടിവേണു, കെപിഎസി ലളിത, ഇന്നസെന്റ്; ചിരിനിറച്ച് മടങ്ങിയ താരകങ്ങൾ
എക്കാലത്തെയും അസാധ്യ കൂട്ടുകെട്ടായിരുന്നു നെടുമുടി വേണുവും കെപിഎസി ലളിതയും ഇ
ആലീസ് ആന്റിയുടെ വള വിറ്റുകിട്ടിയ കാശുകൊണ്ടാണ് അച്ഛനെ വണ്ടി കയറ്റിവിട്ടത്; വിനീത് ശ്രീനിവാസൻ
നടൻ ഇന്നസെന്റുമായുള്ള ഓർമകൾ പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനി
കണ്ണീരോടെ ദീലീപും ജയറാമും; വേദനയോടെ സിനിമലോകം; വീഡിയോ
നടന് ഇന്നസെന്റിന്റെ വിയോഗം മലയാളസിനിമയ്ക്ക് ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്.
എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്; നിങ്ങളുടെ വേർപാടെങ്ങനെ ഒതുക്കുമെന്നറിയില്ല: മോഹൻലാൽ
പേര് പോലെ തന്നെ നിഷ്കളങ്കമായിരുന്ന ഇന്നസെന്റിന്റെ വേർപാട് വാക്കുകളിലൊതുക്ക
കണ്ണുകളിൽ ഇരുട്ടു മൂടുന്നു; പ്രതിസന്ധികളിൽ എനിക്ക് കരുത്തായിരുന്നു ആ മുഖം: ദിലീപ്
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസന്റിനെ അനുസ്മരിച്ച് ദിലീപ്. അച്ഛനെപ്പോലെ
ഇന്നസെന്റിന്റെ വിയോഗം; കരച്ചിലടക്കാനാകാതെ നടൻ ജയറാം
നടന് ഇന്നസെന്റിന്റെ വിയോഗത്തില് കരച്ചിലടക്കാനാകാതെ നടന് ജയറാം. മരണവാര
ഇന്നസെന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് പ്രതിപക്ഷ നേതാവ്
പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന്
ഇന്നസെന്റിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറാ
എടോ വാര്യരെ... മറക്കാനാകുമോ നീലന്റെ വാര്യരെ
വാര്യരെ ഞാൻ എന്താടോ ഇങ്ങനെ ആയിപ്പോയത്.. താൻ ചിന്തിച്ചിട്ടുണ്ടോ അത്? ചിന്തിച്ചിട
കാൻസർ വാർഡിലെ ചിരിമുഖം; ഇന്നസെന്റ് എന്ന ചിരി മനുഷ്യൻ
വിശാലമായ ജീവിതത്തിലെ നിറഞ്ഞുതുളമ്പുന്ന അനുഭവങ്ങൾ കാണിച്ചുതന്നാണ് ഇന്നസെന്
പ്രിയന്റെ പ്രിയപ്പെട്ടവൻ; സത്യന്റെ സംഘാംഗം
വെള്ളിത്തിരയിൽ ചില മുഖങ്ങൾ തെളിയുമ്പോൾ ഏത് സംവിധായകന്റെ സൃഷ്ടിയാണ് താൻ കാണ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Top