HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
മാർ പവ്വത്തിൽ നിത്യതയിൽ
ജോണ്സണ് വേങ്ങത്തടം
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യന്മാരുടെ സാന്നിധ്യം... ഇങ്ങനെ കേരളത്തിന്റെ ചെറുപരിച്ഛേദമായി മാറിയ മെത്രാപ്പോലീത്തൻ പള്ളി അങ്കണം വികാരവായ്പോടെ തങ്ങളുടെ പ്രിയപ്പെട്ട ഇടയശ്രേഷ്ഠനു യാത്രാമൊഴിയേകി.
ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീരം മനസിൽ തൊടുന്ന ശുശ്രൂഷകൾക്കുശേഷം കബറടക്കി. മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്ത്മറിയം കബറിടക്കപള്ളിയില് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു കബറടക്കം.
സീറോ മലബാര്‍ സഭ, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ ആര്‍ച്ച്ബിഷപ്പുമാരും മെത്രാന്മാരും വൈദികരും സമര്‍പ്പിതരും, വിശ്വാസിസമൂഹവും വലിയ ഇടയനു യാത്രാമൊഴിയേകാൻ എത്തിയിരുന്നു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്കാര ശുശ്രൂഷ ആരംഭിച്ചത്. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, കേരള റീജൺ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരുമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
അമ്പതില്‍പ്പരം ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും വിശുദ്ധ കുര്‍ബാനയില്‍ പങ്കു ചേർന്നു. ഇന്നലെ രാവിലെ 9.30നു സംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് പാടിയത്ത്, മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. മൂന്നാം ഭാഗത്തോടെയാണു വിശുദ്ധ കുര്‍ബാന ആരംഭിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ അനുസ്മരണപ്രസംഗം നടത്തി.
മാര്‍ തോമസ് പാടിയത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുശോചനസന്ദേശം വായിച്ചു. തുടര്‍ന്ന് ആഗോള കത്തോലിക്കാ സഭയിലെയും മറ്റു സഭകളിലെയും മേലധ്യക്ഷന്മാരുടെയും രാഷ്ട്രീയ ഭരണരംഗത്തുള്ളവരുടെയും അനുശോചന സന്ദേശവും വായിച്ചു. നാലാം ഭാഗത്തോടെ ഭൗതികശരീരത്തിൽ കാര്മികന് പുഷ്പമുടി അണിയിച്ചു.
തുടര്‍ന്ന് ദേവാലയത്തോടു മാര്‍ പവ്വത്തിൽ വിടപറയുന്ന രംഗം വികാരനിർഭരമായിരുന്നു. സഭയോടു വിടചൊല്ലുന്നതിന്റെ സൂചനയായി ഭൗതികശരീരം അടക്കം ചെയ്ത മഞ്ചം അള്‍ത്താരയിലും ദേവാലയത്തിന്റെ ഇരുവശങ്ങളിലും ആനവാതിലിലും മുട്ടിക്കുന്ന ശുശ്രൂഷയും ഹൃദയങ്ങളെ സ്പർശിച്ചു.
ഗാര്‍ഡ് ഓഫ് ഓണറിനുശേഷം ഭൗതികശരീരം അടക്കം ചെയ്ത മഞ്ചം മാര്‍ പവ്വത്തിലിന്റെ ബന്ധുക്കള്‍ കബറടക്കപള്ളിയിലേക്ക് എടുത്തു. ചെമ്പ് പട്ടയില്‍ കൊത്തി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാര്‍ പവ്വത്തിലിന്റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയില്‍ അടക്കം ചെയ്തു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജോസഫ് പെരുന്തോട്ടവും ഭൗതികശരീരത്തില്‍ ചുംബിച്ചു. ""ഞങ്ങളുടെ പ്രിയപ്പെട്ട പിതാവേ, ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു. ഇനി ദൈവത്തിന്റെ മാലാഖമാര്‍ അങ്ങയെ അനുഗമിച്ചു കൊള്ളും'' എന്ന കാര്‍മികന്റെ പ്രാര്‍ഥനയോടെ അള്‍ത്താരയില്‍ മുന്‍ഗാമികളുടെ കല്ലറകള്‍ക്കരികെ ഭൗ തികശരീരം കബറടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാ
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിര
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറ
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
ആർച്ച്ബിഷപ് മാ
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭി
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂ
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കുതിപ്പ് തുടർന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ്; വോൾവ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു
പ്രണയിതാക്കളെ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പീഡനം; യുവാവ് ജീവനൊടുക്കി
ഡിസിസി ട്രഷററുടെ മരണം; കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചു
Latest News
ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കുതിപ്പ് തുടർന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ്; വോൾവ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു
പ്രണയിതാക്കളെ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പീഡനം; യുവാവ് ജീവനൊടുക്കി
ഡിസിസി ട്രഷററുടെ മരണം; കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചു
Top