മാര്‍ പവ്വത്തിലിന്‍റെ സംസ്കാരം സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഔദ്യോഗിക ബഹുമതികളോടെ
മാര്‍ പവ്വത്തിലിന്‍റെ സംസ്കാരം സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഔദ്യോഗിക ബഹുമതികളോടെ
ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മു​​​ന്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കാ​​​ലം​​​ചെ​​​യ്ത മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ ​സം​​സ്കാ​​രം ബു​​​ധ​​​നാ​​​ഴ്ച സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ ന​​​ട​​​ത്തും.

ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി മോ​​​ര്‍ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ഭൗ​​​തി​​​ക​​​ശ​​​രീ​​​രം നാ​​​ളെ 6.30ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സി​​​ലെ​​​ത്തി​​​ക്കും. ഏ​​​ഴി​​​ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യോ​​​ടെ സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​യു​​ടെ ഒ​​​ന്നാം​​​ ഭാ​​​ഗം ആ​​​രം​​​ഭി​​​ക്കും.

നാ​​​ളെ 9.30ന് ​ ​​ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ച​​​ങ്ങ​​​നാ​​​ശേ​​​രി അതിരൂപതാ മന്ദിരത്തിൽനിന്നും വി​​​ലാ​​​പ​​​യാ​​​ത്ര​​​യാ​​​യി സെ​​​ന്‍ട്ര​​​ല്‍ ജം​​​ഗ്ഷ​​​ന്‍ വ​​​ഴി മാ​​​ര്‍ക്ക​​​റ്റ് ചു​​​റ്റി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ലെ​​ത്തി​​​ക്കും. 11 മു​​​ത​​​ല്‍ പ​​​ക​​​ലും അ​​​ന്നു​​​ രാ​​​ത്രി​​​യും ബു​​​ധ​​​ന്‍ രാ​​​വി​​​ലെ ഒ​​​മ്പ​​​തു​​​വ​​​രെ​​​യും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ പൊ​​​തു​​​ദ​​​ര്‍ശ​​​നം.

ബു​​​ധ​​​നാ​​​ഴ്ച​​​ത്തെ സം​​​സ്‌​​​കാ​​​ര​​​ശു​​​ശ്രൂ​​ഷ ക്ര​​​മം

ബു​​​ധ​​​ന്‍ രാ​​​വി​​​ലെ 9.30ന് ​​​സം​​​സ്‌​​​കാ​​​ര​​​ശു​​​ശ്രൂ​​​ഷ ര​​​ണ്ടാം​​​ഭാ​​​ഗം, വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, ന​​​ഗ​​​രി കാ​​​ണി​​​ക്ക​​​ല്‍, സ​​​മാ​​​പ​​​ന​​​ശു​​​ശ്രൂ​​​ഷ. ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ക്ക് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ര്‍മി​​ക​​നാ​​കും.

പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​ന് ഇ​​​ന്നവ​​​സ​​​ര​​​മി​​​ല്ല


ചെ​​​ത്തി​​​പ്പു​​​ഴ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​ന് ഇ​​​ന്ന് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്ന് അ​​​തി​​​രൂ​​​പ​​​താ കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്നും അ​​​റി​​​യി​​​ച്ചു. പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​ന് നാ​​​ളെ രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ ബു​​​ധ​​​ന്‍ രാ​​​വി​​​ലെ ഒ​​​മ്പ​​​തു​​​വ​​​രെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ൽ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.

അ​​​ന്ത്യോ​​​പ​​​ചാ​​​രം: ബൊ​​​ക്കെ​​​യും പൂ​​​ക്ക​​​ളും ഒ​​​ഴി​​​വാ​​​ക്ക​​​ണം

മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ അ​​​ന്തി​​​മ ഉ​​​പ​​​ചാ​​​രം അ​​​ര്‍പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍ പൂ​​​ക്ക​​​ള്‍, ബൊ​​​ക്കെ എ​​​ന്നി​​​വ പൂ​​​ര്‍ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ വെ​​​ള്ള​​​ക്ക​​​ച്ച സ​​​മ​​​ര്‍പ്പി​​​ക്കാ​​​വു​​​ന്ന​​​താണെ​​​ന്നും അ​​​തി​​​രൂ​​​പ​​​താ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്ക് ബു​​​ധ​​​നാ​​​ഴ്ച അ​​​വ​​​ധി

അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ന്ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ പ​​​വ്വ​​​ത്തി​​​ല്‍ അ​​​നു​​​സ്മ​​​ര​​​ണ​​​വും പ്രാ​​​ര്‍ഥ​​​ന​​​യും ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. സം​​​സ്‌​​​കാ​​​രദി​​​ന​​​മാ​​​യ ബു​​​ധ​​​നാ​​​ഴ്ച അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും. അ​​​ന്ന് പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ മാ​​​ത്രം തു​​​റ​​​ന്നു പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.