HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
മല്പാൻ മാത്യു വെള്ളാ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെപ്പറ്റി ചിന്തിക്കുന്പോൾ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാണിക്കാവുന്നത് പിതാവിന്റെ സഭാദർശനവും സഭാസ്നേഹവുമാണ്. ചങ്ങനാശേരി അതിരൂപതയുടെ മേലധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള കത്തിനു നന്ദി പറഞ്ഞ് മാർപാപ്പയ്ക്കെഴുതിയ മറുപടിക്കത്തിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു:
“എനിക്കു ജീവിക്കുക സഭയാണ്” ഉത്ഥാനം ചെയ്ത മിശിഹായെ സഭയിൽ അനുഭവിച്ചറിഞ്ഞ പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ, “എനിക്കു ജീവിക്കുക മിശിഹായാണ്”(1;21) എന്നു പറഞ്ഞ വാക്കുകളാണ് അദ്ദേഹം സ്വന്തമാക്കി മാറ്റിയത്. സഭ ജീവിതവും സഭ സ്നേഹവും അദ്ദേഹത്തിന്റെ ജീവിതാഭിമുഖ്യമാണെന്ന് ഇതു സൂചിപ്പിക്കുന്നു.
പൗരോഹിത്യ ശുശ്രൂഷയിൽ
1962 ഒക്ടോബർ മൂന്നിന് പൂനയിലെ പേപ്പൽ സെമിനാരിയിൽ പഠനം പൂർത്തിയാക്കി പുരോഹിതനായി അഭിഷിക്തനായ ജോസഫ് പവ്വത്തിൽ തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ആരംഭം മുതൽ രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ സഭാദർശനം ഉൾക്കൊള്ളാനും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനും പരിശ്രമിച്ചിരുന്നു.
ചങ്ങനാശേരി എസ്ബി കോളജിൽ ധനതത്വശാസ്ത്രവിഭാഗത്തിൽ അധ്യാപകനും സെന്റ് ജോസഫ് ഹോസ്റ്റലിന്റെ വാർഡനുമായി നിയമിതനായ അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ചു.
1962 മുതൽ 1965 വരെ റോമിൽ നടന്ന രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ രേഖകൾ പഠിക്കുകയും, സഭയെക്കുറിച്ചും ആരാധനക്രമത്തെക്കുറിച്ചുമുള്ള പ്രമാണരേഖകളും പൗരസ്ത്യസഭകളെക്കുറിച്ചുള്ള ഡിക്രിയും പ്രത്യേകിച്ചു പഠിക്കുകയും അവയെപ്പറ്റി എല്ലാവരെയും ബോധവത്കരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
വത്തിക്കാൻ സൂനഹദോസിന്റെ വെളിച്ചത്തിൽ ഭാരതസഭയിൽ നടത്തേണ്ട പരിവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുവാൻ ബംഗളൂരുവിൽ 1969 മേയിൽ നടന്ന "ചർച്ച് ഇൻ ഇന്ത്യ സെമിനാറി'ൽ ഫാ. ജോസഫ് പവ്വത്തിൽ സജീവമായി പങ്കെടുക്കുകയുണ്ടായി. പല റീത്തുകളുടെ ആവശ്യമില്ലെന്നും ഇന്ത്യ മുഴുവനുമായി ഒരു റീത്ത് മതിയെന്നുമുള്ള "ഏകറീത്തു വാദ' ത്തിനെതിരായി ഫാ. പവ്വത്തിൽ സംസാരിക്കുകയും സഭയെ സംബന്ധിച്ചിടത്തോളം റീത്തുകൾക്ക് അടിസ്ഥാനപരമായ പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തു.
അഖിലേന്ത്യാസെമിനാറിനു പ്രാരംഭമായി സംഘടിപ്പിച്ച "കേരള റീജണൽ സെമിനാറി'ന്റെ അതിരൂപതാ ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഫാ. പവ്വത്തിലായിരുന്നു. റീജണൽ സെമിനാറിനു മുന്‍പ് 1968 നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെ എസ്ബി കോളേജിൽ നടന്ന ചങ്ങനാശേരി അതിരൂപതാ സെമിനാറിന്റെ സംഘാടകരിൽ പ്രമുഖ വ്യക്തിയും അദ്ദേഹം തന്നെയായിരുന്നു.
ഭാരതത്തിലെ വിവിധ പ്രാദേശിക സഭകളിൽ നടന്ന ചർച്ചകളും തീരുമാനങ്ങളുമുൾക്കൊള്ളിച്ച് ബംഗളൂരുവിൽ നടന്ന "ഓൾ ഇന്ത്യ സെമിനാറിനുവേണ്ടി തയാറാക്കപ്പെട്ട ബൃഹത്തായ സംശോധകഗ്രന്ഥത്തിന്റെ രചയിതാക്കളിൽ ഒരാൾ ഫാ. ജോസഫ് പവ്വത്തിൽ ആയിരുന്നു എന്നുള്ളതും പ്രസ്താവ്യമാണ്. ഭാരതസഭയുടെ ചലനങ്ങളും ചിന്താഗതികളും ആഴത്തിൽ മനസിലാക്കുന്നതിന് അദ്ദേഹത്തിന് ഈ അവസരങ്ങളൊക്കെ വളരെ സഹായകമായി.
അഖിലേന്ത്യാ സെമിനാറിലും അതിനോടു ബന്ധപ്പെട്ട മറ്റു വേദികളിലും തന്റെ ബൗദ്ധികസിദ്ധികളും നേതൃപാടവവും തെളിയിച്ച ഫാ. പവ്വത്തിൽ അതിരൂപതയുടെ പല കർമ മണ്ഡലങ്ങളിലും വളരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിച്ചു. സന്ദേശനിലയം കോ-ഡയറക്ടർ, എസ്എംബിസിയുടെ ലിറ്റർജിക്കൽ കമ്മിറ്റിയുടെ അതിരൂപതാ പ്രതിനിധി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി, പ്രീസ്റ്റ്സ് സെനറ്റ് സെക്രട്ടറി എന്നീ നിലകളിൽ വളരെ പ്രശംസനീയമായ സേവനമാണ് അദ്ദേഹം അനുഷ്ഠിച്ചത്.
സഹായമെത്രാൻ
1970 ഓഗസ്റ്റ് 15നാണ് മാർ ആന്റണി പടിയറ പിതാവ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി അധികാരമേറ്റത്.
മലനാടും ഇടനാടും കുട്ടനാടും തമിഴ്നാടും ഉൾപ്പെടുന്ന അതിരൂപതയുടെ അസാധാരണമായ വിസ്തൃതിയും കർമമണ്ഡലങ്ങളുടെ വിസ്തൃതിയുംപരിഗണിച്ച് തനിക്കൊരു സഹായമെത്രാനെ ആവശ്യമാണെന്ന് ചിന്തിക്കുകയും അതിന്റെ ഫലമായി 1972 ജനുവരി 29ന് എസ്ബി കോളജിൽ അധ്യാപകനായിരുന്ന ഫാ. ജോസഫ് പവ്വത്തിലിനെ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിക്കുകയും ചെയ്തു.
1972 ഫെബ്രുവരി 13ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവച്ച് പോൾ ആറാമൻ മാർപാപ്പയാൽ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാർ ജോസഫ് പവ്വത്തിൽ, 1972 ഫെബ്രുവരി 27ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി ചുമതലയേറ്റു.
സഭ: ത്രിത്വാത്മക കൂട്ടായ്മ
രണ്ടാം വത്തിക്കാൻ കൗണ്‍സിൽ സഭകളുടെ നവീകരണത്തിനായി ഉയർത്തിക്കാണിച്ച അടിസ്ഥാനപരമായ കാഴ്ചപ്പാട് സഭ ത്രിത്വാത്മക കൂട്ടായ്മയാണ് എന്നുള്ളതാണ്.
ശ്ലീഹന്മാരുടെ മിശിഹാനുഭവത്തിൽ ഉത്ഭവിച്ച സഭാ സമൂഹം ത്രിത്വാത്മക കൂട്ടായ്മയിൽ ജീവിക്കുന്ന ഒരു സമൂഹമാണെന്നു പുതിയ നിയമം വ്യക്തമായി പറയുന്നുണ്ട് (യോഹ 1,1-3). സഭയുടെ ആരാധനക്രമങ്ങളെല്ലാം സഭയുടെ കൂട്ടായ്മാസ്വഭാവം അടിവരയിട്ട് അവതരിപ്പിക്കുന്നുണ്ട്.
സഭയിലെ എല്ലാ ആരാധനക്രമങ്ങളും ഉൾക്കൊള്ളുന്ന പ്രാർഥനയാണ് പൗലോസ് ശ്ലീഹായുടെ ഏവർക്കും സുപരിചിതമായ ആശീർവാദ പ്രാർത്ഥന: "കർത്താവായ ഈശോമിശിഹായുടെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ'(2 കൊറി 13,13). സഭാ കൂട്ടായ്മയുടെ ഈ മാനവും കാഴ്ചപ്പാടും എടുത്തുകാണിക്കുവാനാണ് രണ്ടാം വത്തിക്കാൻ കൗണ്‍സിൽ ശ്രമിച്ചത്.
കൗണ്‍സിലിന്റെ ഈ കാഴ്ചപ്പാട് സ്വാംശീകരിക്കാനും അത് പ്രായോഗികമാക്കാനും ഇന്നും സഭയ്ക്ക് പൂർണമായി സാധിച്ചിട്ടില്ല. ഈ തലത്തിലാണ് അഭിവന്ദ്യ പവ്വത്തിൽ പിതാവിന്റെ ഏറ്റവും വലിയ സംഭാവന എന്നു പറയാം.
സാർവത്രികസഭ: സഭകളുടെ കൂട്ടായ്മ
രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ സുപ്രധാന നേട്ടമായി കരുതാവുന്നത് അത് സാർവത്രികസഭയുടെ ഘടനയെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ കാഴ്ചപ്പാടിന് പുതിയ അർഥവും മാനവും നൽകി എന്നതാണ്.
ഒരേ വിശ്വാസവും ഒരേ കൂദാശകളും ഒരേ സഭാ നേതൃത്വവുമുള്ള വിവിധ സഭകളുടെ കൂട്ടായ്മയാണ് സാർവത്രികസഭ. എന്നാൽ, സാർവത്രികസഭയുടെ ഈ ഐക്യം വൈവിധ്യത്തിലാണ് നിലനിൽക്കുക. ആരാധനക്രമം, ആധ്യാത്മികത, ശിക്ഷണക്രമം, ദൈവശാസ്ത്രം, യാമപ്രാർഥനകൾ എന്നിവയിലെല്ലാം വൈവിധ്യമാർന്നതും തനിമയാർന്നതുമായ സഭാജീവിതശൈലിയാണ് ഓരോ സഭയ്ക്കുമുള്ളത്.
ഈ വൈവിധ്യം ശ്ലൈഹികപാരന്പര്യത്തിൽ അധിഷ്ഠിതമാണെന്നതാണ് അവയുടെ ആധികാരികതയ്ക്ക് അടിസ്ഥാനം. ശ്ലീഹന്മാരിൽനിന്നു ലഭിച്ച മിശിഹാനുഭവം വൈവിധ്യമാർന്ന സ്ഥലകാല സാഹചര്യങ്ങളിലൂടെ ജീവാത്മകമായി വളർന്നുവന്നതാണ് സാർവത്രികസഭാ കൂട്ടായ്മയിലെ വ്യക്തിസഭകളുടെ തനിമയാർന്ന വൈവിധ്യം. രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ഈ സഭാദർശനമാണ് അഭിവന്ദ്യ പവ്വത്തിൽ പിതാവിനുണ്ടായിരുന്നതും എവിടെയും ഉയർത്തിക്കാട്ടിയതും.
അജപാലനശുശ്രൂഷയും സുവിശേഷപ്രഘോഷണവും
സാർവത്രികസഭയിലുള്ള എല്ലാ വ്യക്തിസഭകൾക്കും സഭാംഗങ്ങളുടെമേലുള്ള അജപാലനശുശ്രൂഷയ്ക്കും ലോകം മുഴുവനും സുവിശേഷപ്രഘോഷണത്തിനും തുല്യമായ അവകാശവും ഉത്തരവാദിത്വവുമുണ്ട്.
"റോമാമാർപാപ്പായുടെ അജപാലനഭരണത്തിന് തുല്യരീതിയിൽ ഇവയെല്ലാം (വ്യക്തിസഭകൾ) ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. റീത്തിന്റെ കാര്യത്തിൽ അവയിലൊന്നും മറ്റുള്ളവയേക്കാൾ ഉത്കൃഷ്ടമല്ല. അവ ഒരേ അവകാശങ്ങൾ അനുഭവിക്കുന്നു. ഒരേ കടമകൾക്കു ബാധ്യസ്ഥരാകുന്നു.
റോമാ മാർപാപ്പായുടെ നിയന്ത്രണത്തിൽ ലോകം മുഴുവൻ സുവിശേഷം പ്രഘോഷിക്കുന്ന (മർക്കോ 16,15) കാര്യത്തിലും അങ്ങനെതന്നെ’’ (പൗരസ്ത്യസഭകൾ 3). വ്യക്തിസഭകളുടെ ഈ അവകാശത്തെയും ഉത്തരവാദിത്വത്തെയും എടുത്തുകാണിക്കുവാനും സംരക്ഷിക്കുവാനും അഭിവന്ദ്യ പവ്വത്തിൽ പിതാവ് ചെയ്തിട്ടുള്ള പരിശ്രമങ്ങൾ ആർക്കും മറക്കാനാവാത്തവയാണ്.
1975ൽറോമിൽ നടന്ന സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തെക്കുറിച്ചുള്ള സിനഡിനൊരുക്കമായി ഇന്ത്യയിലെ സിബിസിഐ മെത്രാൻസമിതി കൽക്കട്ടയിൽ മോണിംഗ്സ്റ്റാർ കോളജിൽ 1974 ജനുവരിയിൽ നടത്തിയ യോഗത്തിൽ മാർ പവ്വത്തിലിനൊപ്പം സംബന്ധിക്കാനും പ്രബന്ധമവതരിപ്പിക്കാനും ഈ ലേഖകനും ക്ഷണിക്കപ്പെട്ടിരുന്നു.
പ്രബന്ധത്തിന്റെ വിഷയം Undser tanding of Evangelization in the contetx of present day India (സുവിശേഷവത്്കരണം ഇന്നത്തെ ഭാരതീയപശ്ചാത്തലത്തിൽ) എന്നതായിരുന്നു. ഈ പ്രബന്ധത്തിൽ ഇന്ത്യയിലെ മൂന്നു വ്യക്തിസഭകൾക്കും (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) ഇന്ത്യ മുഴുവനും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അജപാലനശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണത്തിനും അവകാശവും ഉത്തരവാദിത്വവുമുണ്ടെന്നു ഞാൻ ദൈവശാസ്ത്രപരമായി സമർഥിക്കുകയുണ്ടായി. ആ നിലപാടിൽ എതിർപ്പുകളുണ്ടായപ്പോൾ അഭിവന്ദ്യപിതാവ് എന്റെ നിലപാടിനെ അനുകൂലിച്ച് സംസാരിച്ചു. എന്നാൽ, ആ സമ്മേളനത്തിൽ അത് ഔദ്യോഗികമായി സ്വീകരിച്ചില്ല.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം
ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രുവരിയിൽ ഇന്ത്യാ സന്ദർശത്തിനായി വരുകയും സന്ദർശനത്തിന്റെ ആദ്യദിവസമായ ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ പൗരസ്ത്യസഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗണ്‍സിൽ ഡിക്രിയിൽ അജപാലനശുശ്രൂഷയെക്കുറിച്ചും സുവിശേഷപ്രഘോഷണത്തെക്കുറിച്ചും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതിനുശേഷം ചങ്ങനാശേരി അതിരൂപതയിൽപ്പെട്ട ദൈവദാസരായ ചാവറയച്ചനെയും അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുവാനും സീറോ മലബാർ സഭയുടെ പുതിയ കുർബാനക്രമം ഉദ്ഘാടനം ചെയ്യുവാനും ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്തു വന്നപ്പോൾ മാർപാപ്പയെ ഒൗദ്യോഗികമായി സ്വീകരിച്ചതും കേരളത്തിലെ ഓർത്തഡോക്സ്-യാക്കോബായ സഭകളുമായി സഭൈക്യ സംവാദങ്ങൾക്കു കളമൊരുക്കിയതും മാർ പവ്വത്തിൽതന്നെയാണ്.
1987 മേയ് 28ന് ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കുമായി പരിശുദ്ധ പിതാവ് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ഒരു കത്തെഴുതുകയും പൗരസ്ത്യസഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ നിർദേശങ്ങൾ നടപ്പിൽ വരുത്താനുതകുന്ന ബോധവത്കരണം വൈദികർക്കും സന്യസ്തർക്കും അല്മായർക്കും നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. അതിനുശേഷം 1988 ഏപ്രിൽ 30-ാം തീയതി ബോംബെ, പൂന, നാസിക് എന്നീ ലത്തീൻ രൂപതകളിലുള്ള സീറോ മലബാർ സഭാംഗങ്ങൾക്കായി കല്യാണ്‍ രൂപത സ്ഥാപിക്കുകയും ചെയ്തു.
സീറോ മലബാർ സഭയുടെ വളർച്ച
മാർ പവ്വത്തിൽ പിതാവിന്റെ ശക്തമായ ഈ സഭാത്മക നിലപാടാണ് പിന്നീട് സീറോമലബാർ സഭയ്ക്കുണ്ടായ വളർച്ചയ്ക്കു നിർണായകമായിത്തീർന്നത്.
1994 മുതൽ 1998 വരെ രണ്ടു പ്രാവശ്യം സിബിസിഐ പ്രസിഡന്റായി മാർ പവ്വത്തിൽ സേവനം ചെയ്തു എന്നത് അഖിലേന്ത്യ തലത്തിൽ പിതാവിന്റെ സഭാദർശനം അംഗീകരിക്കപ്പെട്ടു എന്നതിന്റെ ഒരടയാളമാണ്. പിന്നീട് സീറോ മലബാർ സഭയ്ക്കുണ്ടായ വളർച്ച പിതാവിന്റെ സഭാത്മക നിലപാടിന്റെ അംഗീകാരമായി കണക്കാക്കാവുന്നതാണ്.
1992 ൽ സീറോ മലബാർ സഭ ഒരു സ്വയാധികാരസഭയായി ഉയർത്തപ്പെടുകയും അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ സീറോ മലബാർ രൂപതകൾ സ്ഥാപിതമാകുകയും അവിടെയെല്ലാം അജപാലനശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണത്തിനും സാധ്യത ലഭിക്കുകയും ചെയ്തു.
അതുപോലെതന്നെ 2017ൽ ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെട്ടതിന്റെയും അഖിലേന്ത്യ അജപാലനാധികാരം സീറോ മലബാർ സഭയ്ക്ക് ലഭ്യമായതിന്റെയും പിന്നിൽ പിതാവിന്റെ ഈ സഭാദർശനവും ഇടപെടലുകളും നിർണായകമായി സ്വാധീനിച്ചിട്ടുണ്ട് എന്നതിന് സംശയമില്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാ
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിര
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറ
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭി
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂ
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവം: നിലന്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചുപൊളിച്ചു
മുഖ്യമന്ത്രിസ്ഥാന ചർച്ച അനാവശ്യമെന്ന് എം.എം. ഹസൻ
എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം
മന്ത്രിമാറ്റം: പാർട്ടിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പി.സി. ചാക്കോ
പൂരം കലക്കൽ; പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Latest News
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവം: നിലന്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചുപൊളിച്ചു
മുഖ്യമന്ത്രിസ്ഥാന ചർച്ച അനാവശ്യമെന്ന് എം.എം. ഹസൻ
എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം
മന്ത്രിമാറ്റം: പാർട്ടിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പി.സി. ചാക്കോ
പൂരം കലക്കൽ; പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Top