HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത വിസ്മയനീയമായ നേതൃത്വമാണ് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവ് നൽകിയിട്ടുള്ളത്. സഭയ്ക്കു മാത്രമല്ല സമുദായത്തിന് ദിശാബോധം നൽകാൻ, അതോടൊപ്പം ഈ ഒരു ദേശത്തിന്റെ മുഴുവനും സാംസ്കാരിക, വിദ്യാഭ്യാസ നവോത്ഥാന മേഖലകളിലും നൽകിയ നിസ്തുലങ്ങളായ സംഭാവനകളുടെ പേരിൽ അഭിവന്ദ്യ പിതാവ് ചരിത്രത്തിൽ സ്മരിക്കപ്പെടുമെന്നത് നിശ്ചയമാണ്.
പിതാവ് വ്യക്തിപരമായ നേട്ടങ്ങളേക്കാളുപരി സത്യത്തിന്റെ ഒപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധനായിരുന്നു. അതുകൊണ്ടു തന്നെ അഭിവന്ദ്യ പിതാവ് ഒത്തിരിയേറെ തെറ്റിദ്ധരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ സത്യത്തിന്റെ ഒപ്പം നിൽക്കാനുള്ള പ്രതിബദ്ധതയിൽ പിതാവ് തന്റെ വ്യക്തിപരമായ നേട്ടങ്ങൾ മറക്കുകയും സഭയ്ക്കും സമുദായത്തിനും ദൂരവ്യാപകമായി പ്രയോജനം ചെയ്യുന്ന നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി (തലശേരി)
കാലഘട്ടത്തിന്റെ കർമയോഗി
ദൈവജനത്തെ ദൈവത്തിങ്കലേക്ക് നയിച്ച സമാനതകളില്ലാത്ത സഭാസ്നേഹിയായിരുന്നു പവ്വത്തിൽ പിതാവ്. തന്റെ സമീപത്ത് വരുന്നവരെ സൗമ്യമായ പുഞ്ചിരിയോടെ സ്വീകരിക്കുകയും അവരുടെ മനസും ഹൃദയവും നിറച്ച് സമാധാനത്തിൽ അവരെ അയയ്ക്കുകയും സ്നേഹത്തോടെ ചേർത്തുനിർത്തുകയും ചെയ്ത പിതാവ് എന്നും എല്ലാവരിലും കുടികൊള്ളുമെന്നതിൽ സംശയമില്ല.
ഒരു ഇടയന്റെ കരുതലും സ്നേഹവും എന്നും പിതാവിന്റെ സൗഹൃദങ്ങൾ വർധിപ്പിച്ചു. പിതാവിന്റെ ആഴമായ പാണ്ഡിത്യത്തിലൂടെ ദൈവത്തെ വിശ്വാസസമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും അക്ഷീണ പ്രവർത്തനങ്ങളാൽ മനുഷ്യമനസുകളിൽ ദൈവത്തെ ജനിപ്പിക്കുകയും ചെയ്ത പിതാവിന്റെ ആത്മീയത എന്നും ഏവർക്കും അനുഗ്രഹമായിരുന്നു. സഭയുടെ നല്ലയിടയനായി ദൈവജനത്തിനുവേണ്ടി ജീവൻ അർപ്പിച്ച പിതാവിന്റെ ഓർമകൾക്കു മുന്നിൽ ശിരസു നമിക്കുന്നു.
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശേരി)
വിദ്യാഭ്യാസവിചക്ഷണന്‍
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന കത്തോലിക്കാ സഭയുടെ ഉറച്ച ശബ്ദമായിരുന്നു ആർച്ച് ബിഷപ് ഡോ. ജോസഫ് പവ്വത്തിലിന്റേത്.
മികച്ച അധ്യാപകനെന്ന നിലയിൽ വിദ്യാഭ്യാസരംഗത്ത് സുവ്യക്തമായ നിലപാടുകൾ പ്രകടിപ്പിച്ചിരുന്ന വിദ്യാഭ്യാസവിചക്ഷണനായിരുന്നു ആർച്ച്ബിഷപ്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കേരളത്തിലെ സഭയുടെ നവീകരണത്തിനു നേതൃത്വം നല്കുന്നതിൽ പവ്വത്തിൽ പിതാവ് ശ്രദ്ധേയമായ നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വേർപാട് കത്തോലിക്കാ സഭാ സമൂഹത്തിൽ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. കേരള ലത്തീൻ സഭയുടെ അനുശോചനങ്ങളും പ്രാർഥനകളും അർപ്പിക്കുന്നു.
ഡോ. വര്‍ഗീസ് ചക്കാലക്കൽ (കോഴിക്കോട്)
എക്യുമെനിസത്തിന്റെ ശക്തമായ മുഖം
എക്യുമെനിസത്തിന്റെ ശക്തമായ മുഖമാണ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിലൂടെ ഭാരത ക്രൈസ്തവ സഭയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നത്. ക്രൈസ്തവസഭകളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം എന്നും ഓര്‍മിക്കപ്പെടേണ്ടതാണ്.
യാക്കോബായ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ അനേകം ഉടമ്പടികള്‍ ഇന്ന് ഇരുസഭകളെയും സഭാവിശ്വാസികളെയും കൂടുതല്‍ ഐക്യത്തിലേക്കും സഹകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നു. യാക്കോബായ സുറിയാനി സഭയുമായി എന്നും വളരെയടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം ആഗോള ക്രൈസ്തവ സഭകള്ക്കുതന്നെ തീരാനഷ്ടമാണ്.
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
ക്രാന്തദർശിയായ സഭാസ്നേഹി
ക്രാന്തദർശിയായ സഭാസ്നേഹിയായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സീറോ മലബാർ സഭയുടെ സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിനായി അക്ഷീണം യത്നിച്ച ആചാര്യനാണ് മാർ പവ്വത്തിൽ. സീറോ മലബാർ സഭയ്ക്ക് കേരളസഭയിലും ഭാരതസഭയിലും മഹനീയമായ സ്ഥാനം ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി.
സഭാതനയർക്കുവേണ്ടി മാറ്റിവച്ച വിശുദ്ധമായ ജീവിതത്തിലൂടെ തിരുസഭയുടെ ചരിത്രം, ആരാധനാക്രമം, ആത്മീയത, ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തിയ പിതാവ് സാമുദായിക നവോത്ഥാനത്തിനുവേണ്ടിയും കഠിനാധ്വാനം ചെയ്തു.
ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സീറോ മലബാർ സഭയ്ക്ക് മറക്കാനാവില്ല. എക്യുമെനിസം അദ്ദേഹത്തിന്റെ ജീവിതപ്രമാണമായിരുന്നു. എഴുത്തിലും സംസാരത്തിലും നിലപാടുകളിലും പ്രവർത്തനങ്ങളിലും ശക്തനായിരുന്നു പവ്വത്തിൽ പിതാവ്.
മാർ ജോസ് പൊരുന്നേടം(മാനന്തവാടി)
സമാനതകളില്ലാത്ത ഇടയശ്രേഷ്ഠൻ
സഭയുടെയും സമൂഹത്തിന്റെയും ആധ്യാത്മിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് ആറു പതിറ്റാണ്ടിലേറെ കാലം ശക്തമായ നേതൃത്വം നൽകിയ ഇടയശ്രേഷ്ഠനായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ.
തന്റെ അജപാലന ശുശ്രൂഷയെ വിശ്വാസിസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിസ്വാർഥമായി ചെലവഴിച്ച സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സഭയുടെ പ്രബോധനങ്ങൾ മുറുകെപ്പിടിക്കുമ്പോഴും ആധുനിക കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിശ്വാസജീവിതം കെട്ടിപ്പടുക്കുവാൻ അദ്ദേഹം ധീരമായി നേതൃത്വം നൽകി. കേവലം ഒരു സഭാധ്യക്ഷന്റെ ശബ്ദം മാത്രമായിട്ടല്ല പൊതുസമൂഹം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സ്വീകരിച്ചത്.
അതിഭൗതികതയ്ക്കെതിരെ, വഴിതെറ്റുന്ന ധാർമിക സംസ്കാരത്തിനെതിരേ അദ്ദേഹം നിരന്തരം ഗർജിച്ചു. ആധുനിക കേരളത്തിന്റെ മനഃസാക്ഷി രൂപീകരണത്തിൽ അദ്ദേഹത്തിന്റെ പക്വവും ആഴമേറിയതുമായ ദർശനങ്ങൾ എക്കാലവും അനുസ്മരിക്കപ്പെടും.
മാർ പോളി കണ്ണൂക്കാടൻ (ഇരിങ്ങാലക്കുട)
കാലത്തിനപ്പുറം ചിന്തിച്ച വ്യക്തിത്വം
കേരളസഭയുടെയും ഭാരതസഭയുടെയും മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ തനതായ ശ്രേഷ്ഠ സംഭാവനകൾ നൽകിയ മെത്രാപ്പോലീത്തയായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സഭാവിശ്വാസത്തെയും പുണ്യപാരമ്പര്യങ്ങളെയും അദ്ദേഹം സംരക്ഷിച്ചു.
കാലത്തിനപ്പുറം ചിന്തിക്കുകയും സഭാതനയരെ ആത്മീയ പാരമ്പര്യത്തിനൊത്തു നയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആർച്ച്ബിഷപ് മാർ പവ്വത്തിലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ (വരാപ്പുഴ)
സഭാ പിതാവ്
ഉന്നതമായ സഭാദർശനവും സഭയോടുള്ള പ്രതിബദ്ധതയ്ക്കും സമാനതകളില്ലാത്ത അളവിൽ കാത്തുസൂക്ഷിച്ച സഭാ പിതാവാണ് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ. കാഞ്ഞിരപ്പള്ളി രൂപതയുടെയും ചങ്ങനാശേരി അതിരൂപതയുടെയും സാരഥ്യത്തിനു പുറമേ 1994 മുതൽ തുടർച്ചയായി രണ്ടു തവണ ഭാരത മെത്രാൻ സമിതിയുടെ അധ്യക്ഷൻ, കേരള മെത്രാൻ സമിതിയുടെ അധ്യക്ഷൻ, ആസ്ട്രിയ കേന്ദ്രമാക്കിയുള്ള എക്യൂമെനിക്കൽ പ്രസ്ഥാനമായ പ്രോ ഓറിയെന്റെയുടെ സവിശേഷ അംഗം, 1985 മുതൽ 2006 വരെ റോമിൽ നടന്ന എല്ലാ സിനഡുകളിലെയും അംഗം, ഏഷ്യൻ സിനഡ്, പോസ്റ്റ് സിനഡൽ കൗൺസിൽ എന്നിവയുടെ അംഗം എന്നീ തലങ്ങളിലെല്ലാം പിതാവ് നിസ്തുലമായ ഭാഗഭാഗിത്വം വഹിച്ചിട്ടുണ്ട്.
ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് (മാവേലിക്കര)
സംഭാവനകള്‍ മഹത്തരം
സീറോമലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും വീണ്ടെടുത്ത് സഭക്ക് പുതിയ ദിശാബോധം പകരുന്നതില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നല്കിയ പങ്ക് വലുതാണ്. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നല്കിയ നിസ്തുലമായ സേവനങ്ങളും വിവിധ സഭകള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നല്കിയ സംഭവനകളും മഹത്തരമാണ്.
മാർ തോമസ് പാടിയത്ത് (ഷംഷാബാദ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാ
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിര
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറ
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
ആർച്ച്ബിഷപ് മാ
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭി
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂ
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവം: നിലന്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചുപൊളിച്ചു
മുഖ്യമന്ത്രിസ്ഥാന ചർച്ച അനാവശ്യമെന്ന് എം.എം. ഹസൻ
എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം
മന്ത്രിമാറ്റം: പാർട്ടിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പി.സി. ചാക്കോ
പൂരം കലക്കൽ; പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Latest News
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവം: നിലന്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചുപൊളിച്ചു
മുഖ്യമന്ത്രിസ്ഥാന ചർച്ച അനാവശ്യമെന്ന് എം.എം. ഹസൻ
എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം
മന്ത്രിമാറ്റം: പാർട്ടിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പി.സി. ചാക്കോ
പൂരം കലക്കൽ; പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Top