HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അമ്മ മലയാളം
പാഠപുസ്തകം നന്നായി വായിക്കുക. ഉദ്ധരണികൾ കൊടുത്തായിരിക്കും ചോദ്യം അതിന് ഉത്തരം കിട്ടണമെങ്കിൽ പാഠഭാഗമേതാണെന്നറിയണം. ഒരു മാർക്ക്, രണ്ട് മാർക്ക് ചോദ്യങ്ങൾ ഒന്നും വിട്ടുകളയരുത്. ചോദ്യത്തിന്റെ സ്കോറു നോക്കി ഉത്തരത്തിന്റെ പോയിന്റ്സ് ക്രമീകരിക്കുക. പ്രധാന പോയിന്റ് അടിവരയിടുക. ആവശ്യപ്പെട്ടിരിക്കുന്ന എണ്ണം ചോദ്യ- ഉത്തരം എഴുതിയാൽ മതി.
ചോദ്യത്തിന് രണ്ട് ഭാഗമുണ്ടെങ്കിൽ രണ്ടിനും ഉത്തരം നൽകണം. ഏതു വ്യവഹാര രൂപത്തിലെഴുതാനാണോ അവശ്യപ്പെട്ടുന്നത് (ഉപന്യാസം, പ്രഭാഷണം, ഡയറി etc) അത് പരിഗണിച്ച് ആ ഘടനയിൽ എഴുതണം. നല്ല ഭാഷ ഉപയോഗിക്കണം. പരീക്ഷാഹാളിൽ കയറുന്നതിനു മുമ്പ് പുതുതായി ഒന്നും പഠിക്കാൻ ശ്രമിക്കരുത്. സമകാലിക സംഭവങ്ങളെ കുറിച്ച് ധാരണയുണ്ടാവണം.
അടിസ്ഥാനപാഠാവലി
സമയം: ഒന്നരമണിക്കൂർ. ആകെ സ്കോർ 40. 1 മുതൽ 5വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണെത്തിന് ഉത്തരമെഴുതുക (4x 1 = 4)
1.
"അവിടെയെങ്ങും നെല്ല് കണികാണാനില്ല. ഒള്ളോൻ വെളീകാണിക്കത്തില്ല. രാത്രീല് ഏഴുരൂപയാവെല’’ ചാത്തന്റെ വാക്കുകളിൽ തെളിയുന്ന ഭാവമേത്.?
(പരിഹാസം, പരിഭവം, അമർഷം, അത്ഭുതം)
2.
രോഗഹേതു എന്തുമാകട്ടെ കൊച്ചുചക്കരച്ചിക്ക്
മാരകരോഗം
പിടിപെട്ടു. അടിവരയിട്ട പദം വിഗ്രഹിച്ചെഴുതുക.
(മാരകത്തിന്റെ രോഗം, മാരകമായരോഗം, മാരകമാകുന്നരോഗം)
3.
"പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം അച്ചടിച്ചതുകണ്ടാൽ അവിശ്വസിക്കാൻ ജനങ്ങളെ പഠിപ്പിക്കുന്നു എന്നതാണ്.’’ - ഈ പ്രസ്താവനയിൽ തെളിയുന്ന ഭാവം ?
(പരിഹാസം, കോപം, വെറുപ്പ്, ആദരവ്)
4.
ചുവടെ ചേർക്കുന്നവയിൽ ഉപേക്ഷിക്കാനാവാത്ത എന്ന അർഥം വരുന്ന വാക്ക് ഏത്?
(അനുസ്യൂതം, അവിഭക്തം, അപരിത്യാജ്യം, അസഹ്യം)
5.
അർഥവ്യത്യാസമില്ലാതെ രണ്ട് വാക്യമാക്കി എഴുതുക.
പത്തുപ്ലാവിലക്കഞ്ഞി കോരിക്കുടിച്ചുകഴിഞ്ഞപ്പോൾ വൃദ്ധൻ ഒരു നീണ്ട ഏന്പക്കം വിട്ടു.
6 മുതൽ 10 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (4x 2= 8)
6.
"നെന്റെ വീട്ടിലിരുന്നാൽ കൂമൻ മൂളുന്ന ഒച്ച കേക്കോ നീയ്യ്’’
"ഇല്ലച്ഛമ്മേ ഒന്നും കേൾക്കത്തില്ല ടീവീന്റെ ഒച്ച മാത്രമേ കേൾക്കാൻ പറ്റൂ’’-
വരിയിൽ തെളിയുന്ന നഗര-ഗ്രാമ ചിത്രങ്ങൾ രണ്ടോ മൂന്നോ വാക്യത്തിൽ കുറിക്കുക.
7.
"മകനേ മൂട് മറക്കരുത്’’ അമ്മ മത്തായിയോട് ഇങ്ങനെ പറയുന്നതിന്റെ പൊരുളെന്ത്.?
8.
മൂന്നുപതിറ്റാണ്ടായി
നൂലുകോർത്ത് കുഴിഞ്ഞുപോയ കണ്ണുകൾ
കൊണ്ട് അയാൾ ചുറ്റുപാടും നോക്കുന്നത് മത്തായി ശ്രദ്ധിച്ചു. അടിവരയിട്ട പ്രയോഗം നൽകുന്ന സവിശേഷ അർഥമെന്ത്?
9.
"എങ്ങിനികൊണ്ടിറക്കേണ്ടുസ്വയം ബുദ്ധി
കെട്ടു കരിന്തിരിയാളും വരെയവർ
ഒന്നെന്നെ കൊണ്ടുപോയിടേണമെന്നുള്ള
ശല്യപ്പെടുത്തൽ പ്രതിഷ്ഠിച്ച കോവിലിൽ’’
-അമ്മമാരുടെ ആഗ്രഹങ്ങൾ അവരുടെ നല്ല പ്രായത്തിൽ സാധിച്ചുകൊടുക്കുന്നതാണ് മക്കളുടെ കടമ. അമ്മത്തൊട്ടിലിലെ മകന്റെ പ്രവൃത്തിയെ പ്രസ്താവനയുടെ വെളിച്ചത്തിൽ വിലയിരുത്തുക.
10.
"പക്ഷേ ചെന്നുനോക്കുന്പോൾ അറിയാം മനസിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛൻ കണ്ടതെല്ലാം ശരിയായിരുന്നു എന്ന്’’. ക്ലാവുപിടിച്ച കണ്ണാടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്.?
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം എഴുതുക. (4x4= 16)
11.
"സ്നേഹം നരകത്തിൻ ദ്വീപിലും സ്വർഗഗേഹം പണിയും പടുത്വം’’ -ഈ വരികളിലെ ആശയവുമായി ബന്ധിപ്പിച്ച് കോരന്റേയും ചീരുതയുടേയും ജീവിതം വിലയിരുത്തുക.
12.
"ഏറെത്തണുക്കുന്നു ചില്ലുയർത്തീടുന്പോളോർത്തു കരിന്പടം അമ്മവയറ്റത്തു പറ്റിക്കിടക്കുന്ന ചൂട്, മുഷിവുമായ് കാച്ചെണ്ണ ചേരുന്ന ഗന്ധം പുലർച്ചയിലോലക്കൊടികൾ പുകയുന്നതിന്റെ മണം’’ -അമ്മത്തൊട്ടിലിലെ മകൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്കുകാരണമാകുന്നത് ഇത്തരം ഓർമ്മകളാണോ ? സ്വാഭിപ്രായക്കുറിപ്പ് തയാറാക്കുക.
13.
ഇന്ത്യയിലെ മറ്റ് സന്യാസിമാരിൽ നിന്ന് ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്ന സവിശേഷതകൾ എന്തെല്ലാം ?
14.
ഒരുമയുടേയും സമഭാവനയുടേയും സന്ദേശമാണ് ഓണാഘോഷത്തിന്റെ അകക്കാന്പ്- സമകാലികാവസ്ഥയിൽ ഈ പ്രസ്താവനവിലയിരുത്തി കുറിപ്പ് തയാറാക്കുക.
15.
ഞാനെങ്ങനാമോനേ വര്വാ ? അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുന്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ......
ആത്മബന്ധത്തിന്റെ ആഴമാണ് "ഓരോവിളിയും കാത്ത് ’’ എന്ന കഥയിലെ അമ്മയുടെ തോന്നലിൽ തെളിയുന്നത്. പ്രസ്താവന സാധൂകരിച്ച് കുറിപ്പുതയാറാക്കുക.
16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ രണ്ടെണ്ണത്തിനുത്തരമെഴുതുക. (2x 6= 12)
16.
"അച്ഛന്റെ മരണത്തോടുകൂടി വീട്ടിൽ നിന്ന് എന്തെല്ലാമോ ചോർന്നുപോയതുപോലെ’’
"ഓർക്ക് ഇതെല്ലാം കാണാൻ ഏടേം പോണോന്നില്ല. ആട കിടന്നാലറിയാം കാറ്റ് എങ്ങോട്ടാ അടിക്കുന്നതെന്ന് ’’- സന്ദർഭങ്ങൾ വിശകലനം ചെയ്ത് അച്ഛൻ എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണക്കുറിപ്പുതയ്യാറാക്കുക.
17.
ആക്ഷേപഹാസ്യ പ്രധാനമായ "കോഴിയും കിഴവിയും ’’ എന്ന കഥയ്ക്ക് ഒരു ആസ്വാദനം തയാറാക്കുക.
18.
"അമ്മയുടെ എഴുത്തുകൾ ’ എന്ന കവിതയിൽ മൂന്നുതലമുറകൾ കടന്നുവരുന്നുണ്ട്. തലമുറകൾമാറുന്പോഴുണ്ടാകുന്ന വൈകാരികവും സാംസ്കാരികവുമായ മാറ്റങ്ങൾ കവി അവതരിപ്പിക്കുന്നതെങ്ങനെയെന്നു വിശദമാക്കുക.
കേരളപാഠാവലി
സമയം ഒന്നരമണിക്കൂർ. സ്കോർ 40
ഒന്നുമുതൽ നാലുവരെചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 x1 =4
1.
ഇടംവലം ഉലഞ്ഞ് വീട്അടുത്തുവന്നു
. കുഴമണ്ണിൽ പുതഞ്ഞ് കനംവച്ച മരച്ചെരുപ്പുകളോടെ, നരച്ച ഇരുട്ടിൽ നടക്കല്ലുകൾ കയറി മിറൽ വാതിലിൽ മുട്ടി - അടിവരയിട്ട പ്രയോഗം നൽകുന്ന സൂചനയെന്ത്?
1. കാറ്റിൽ വീട് ഇളകിവീഴുന്നു.
2. മിറലിന് കാഴ്ചത്തകരാറുണ്ട്.
3. മിറലിന്റെ മനസ് കലുഷിതമാണ്.
4. കെട്ടുറപ്പില്ലാത്തവീട്.
2.
കാളിദാസന്റെ "അഭിജ്ഞാനശാകുന്തളം’ ഏത് ഇതിഹാസഗ്രന്ഥത്തിൽ നിന്നാണ് ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത്.
(മഹാഭാരതം, രാമായണം, ഭഗവത്ഗീത, ഭാഗവതം)
3.
വാതിൽ തിരുക്കുറ്റിക്ക് ജീവൻ വന്നാൽ അത് ഏത് ജീവിയായി മാറിയേക്കുമെന്നാണ് ഴാങ് വാൽ ഴാങ് വിചാരിച്ചത്.
(പൂച്ച, പട്ടി, സിംഹം, നരി)
4.
"പണ്ടുദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ’’
ഈ വരികളിലെ ആശയത്തോട് യോജിക്കാത്ത പ്രസ്താവന ഏത്?
1.സർഗശക്തിയെസ്വാർഥതാത്പര്യത്തിനുപയോഗിച്ചു.
2.മതവിശ്വാസം സർഗശക്തിയെ അനുകൂലമാക്കാൻ ശ്രമിച്ചു.
3.അധികാരകേന്ദ്രങ്ങൾ സർഗശക്തിയെ സ്തുതിപാടകരാക്കി.
4.മതവും അധികാരവും സർഗശക്തിയെ മനുഷ്യനന്മക്കായി ഉപയോഗപ്പെടുത്തി.
5 മുതൽ 7 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക (2x 2 =4)
5.
"താന്താൻ നിരന്തരം ചെയ്യുന്നകർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേവരൂ’’ -എഴുത്തച്ഛൻ
മിസ്റ്റിക് തലത്തിന്റെ ജീവിതാവസ്ഥയുമായി ഈ വരികളെ ബന്ധിപ്പിച്ച് രണ്ട് നിരീക്ഷണങ്ങൾ എഴുതുക.
6.
സർവദമനൻ ധരിച്ചിരുന്ന രക്ഷയുടെ രണ്ട് സവിശേഷതകൾ വ്യക്തമാക്കുക?
7.
"അപ്പോൾ ഒന്നാമത് ആ വെള്ളിസാമാനം നമ്മുടേതായിരുന്നോ ? -ആര് ആരോടാണ് ഈ ചോദ്യം ചോദിച്ചത്.
8 മുതൽ 13 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിനുമാത്രം ഉത്തരമെഴുതുക. (5 x 4 =20)
8.
"പടച്ചവൻതുണക്കട്ടെ, മുത്തുനബി തുണക്കട്ടെ നിന്റെയും എന്റെയും ദൈവങ്ങൾ തുണക്കട്ടെ’’
"കാരണവരെകട്ടാൽ മതി ജയിലെത്തിച്ചേരാം’’
ഗ്രാമീണരും നാഗരികരും വെള്ളായിയപ്പനോടുപെരുമാറുന്നത് ഒരുപോലെയാണോ ? കുറിപ്പ് തയാറാക്കുക.
9.
ആ പ്രായത്തിലാണ് എന്നെത്തേടി കവിത വന്നണഞ്ഞത്, എനിക്കറിയില്ല എവിടെനിന്നാണത് വന്നെത്തിയതെന്നെനിക്കറിയില്ല-നെരൂദ.
"അയാൾപോയിത്തുലയട്ടെ അങ്ങനെസമയനിബന്ധനവച്ച് എങ്ങനെ നോവലെഴുതും. നോവൽ എപ്പോൾതീരുമെന്ന് എഴുത്തുകാരനു പറയാൻ പറ്റുമോ’’? -ദസ്തയേവ്സ്കി.
സാഹിത്യരചനയെക്കുറിച്ചുള്ള മേൽപ്പറഞ്ഞ രണ്ടഭിപ്രായങ്ങളും താരതമ്യം ചെയ്ത് കുറിപ്പെഴുതുക.
10.
മനുഷ്യരുടേയും പ്രകൃതിയുടേയും അനുഭൂതി മധുരങ്ങളായ ചിത്രങ്ങൾ ശാകുന്തളത്തിൽ ചിതറികിടക്കുന്നു. ഈ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ ഋതുയോഗം എന്ന പാഠഭാഗം പരിശോധിച്ച് കുറിപ്പെഴുതുക.
11.
"നരനുനരന്നശുദ്ധവസ്തുപോലും
ധരയിൽ നടപ്പതുതീണ്ടലാണുപോലും’’ -ആശാൻ.
"ഒരു മഹർ ആണെന്നു മനസ്സിലാക്കിയപ്പോൾ ചെരിപ്പുകുത്തി ചെരിപ്പുതുന്നാൻ കൂട്ടാക്കിയില്ല’’ -അക്കർ മാശി.
കവിതാഭാഗത്തെ ആശയവും ലിംബാളയുടെ അനുഭവവും താരതമ്യപ്പെടുത്തി കുറിപ്പ് തയാറാക്കുക.
12.
"ഒരു ഭാവഭേദവും കൂടാതെ മെത്രാനെ ബുദ്ധിമുട്ടിക്കാവുന്ന ഒരു നോട്ടമെങ്കിലും നോക്കാതെ ആ രണ്ടുസ്ത്രീകളും അതെല്ലാം കണ്ടുകൊണ്ടുതന്നെ നിന്നു.’’- എന്തുകൊണ്ടാണ് അവർ അങ്ങനെ പെരുമാറിയതെന്ന് വ്യക്തമാക്കുക.
13.
"ശപിക്കപ്പെട്ടവൻ എന്ന വാക്ക് മുഴുവനർഥത്തിൽ വല്ലവരെയും പറ്റിപറയാമെങ്കിൽ അതീ അശ്വത്ഥാമാവിനെപറ്റിയാണ്.’’ - മാരാർ.
ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുവോ? കുറിപ്പുതയാറാക്കുക.
14 മുതൽ 16 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക.(ഒരു പുറംവീതം)
14.
യുദ്ധത്തിൽ വിജയികളില്ല പരാജിതരേയുള്ളൂ എന്ന തിരിച്ചറിവാണ് മഹാഭാരതകഥ പകർന്നു നൽകുന്നത്. പാഠഭാഗവും സമകാലിക സാഹചര്യങ്ങളും വിലയിരുത്തി "യുദ്ധം മാനവരാശിക്കാപത്ത്’’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
15.
"വൈരിവൈരസേനിക്കിഹഞാൻകലി
തവ ഞാൻ മിത്രം, തസ്യ നാടു ഞാൻ
തേ തരുന്നു ചൂതു പൊരുക പോരിക’’
ഇവിടെ കലി ഞാൻ എന്നാവർത്തിക്കുന്നത് ശ്രദ്ധിക്കുക. കലിയുടെ ഭാവങ്ങൾ വിലയിരുത്തി കഥാപാത്ര നിരൂപണം തയ്യാറാക്കുക.
16.
"സ്വദേശത്തും വിദേശവേഷം കെട്ടിരസിപ്പവൻ
സ്വന്തം കുഞ്ഞ് വിദേശകുഞ്ഞായികാണാൻ കൊതിപ്പവൻ
വിശ്വമാനവനേതാനെന്നുദ്ഘോഷിച്ചു നടപ്പവൻ
ഇത്തരത്തിലെഴുന്നൊരു മലയാളി ജയിപ്പതേ
എന്നാലവന്റെ നാടായകേരളം പാപ്പറാവിതേ’’
- കുഞ്ഞുണ്ണി
കവിതയ്ക്ക് ആസ്വാദനം തയാറാക്കുക (പ്രമേയം, ആക്ഷേപം, സമകാലികപ്രസക്തി എന്നിവ പരിഗണിക്കുക)
പി.എസ്. സുരേഷ്
എച്ച് എച്ച് എസ് ടി മലയാളം ഗവ.ഹയർ സെക്കന്ററി, ഏറ്റുമാനൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജീവശാസ്ത്രം - 04
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05
അധ്യായം 6 - കാഴ്ചയും വർണങ്ങളുടെ ലോകവും
ഊർജതന്ത്രം 04
അധ്യായം 4 - പ്രകാശത്തിന്റെ പ്രതിപതനം
രസതന്ത്രം - 01
യൂണിറ്റ് 01- പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
ജീവശാസ്ത്രം - 02
അധ്യായം 05- പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defense)
ജീവശാസ്ത്രം - 01
അധ്യായം 7- നാളെയുടെ ജനിതകം (Genetics of the Future)
Information Technology 01
ഐടി പ്രാക്ടിക്കൽ പരീക്ഷയുടെ തയാറെടുപ്പിനുള്ള മോഡൽ ചോദ്യങ്ങളും ഉത്തരങ്ങളും
ഗണിതം 04
അധ്യായം 04 - രണ്ടാംകൃതി സമവാക്യങ്ങൾ
അധ്യായം 10 - ബഹുപദങ്ങൾ
ഊർജതന്ത്രം 03
അധ്യായം 3 - വൈദ്യുത കാന്തികപ്രേരണം
ഊർജതന്ത്രം 02
അധ്യായം 2- വൈദ്യുത കാന്തികഫലം
പ്രധാന ആശയങ്ങൾ
ഊർജതന്ത്രം 01
എസ്എസ്എൽസി പത്താംതരം ഊർജതന്ത്ര പാഠപുസ്തകത്തിൽ ആകെ ഏഴ് യൂണിറ്റുകളുണ്ട്. മുൻ കാ
ഗണിതം 03
അധ്യായം - 2 : വൃത്തങ്ങൾ
അധ്യായം - 7 : തൊടുവരകൾ
ഗണിതം 02
പാഠഭാഗങ്ങൾ
അധ്യായം 06 - സൂചകസംഖ്യകൾ
അധ്യായം 09 - ജ്യാമി
ഗണിതം 01
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം. ചിന്തിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന വിഷ
ENGLISH 04
Character sketch
Recall the story and identify the characters.
D
ENGLISH 03
UNIT 5 - Ray of Hope
Mother to son
ENGLISH 02
UNIT 03- Lore of Values
The Best Investment I Eve
ENGLISH 01
Dear Friends,
A warm welcome to all our dear students who are going to appear for the SSLC
ഐടി പരീക്ഷയിലെ ടെക്നിക്ക്
ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്ക് തുടക്കമായി. ഐടിയുടെ തിയറി പരീക്ഷയും പ്രാക്
അവസാനവട്ട ഒരുക്കം
പ്രിയപ്പെട്ട കൂട്ടുകാരേ,
എസ്എസ്എൽസി മോഡൽ പരീക്ഷ പൂർത്തിയായിരിക്കുകയാണല്ല
സാമൂഹ്യശാസ്ത്രത്തിൽ നേടാം മികച്ച സ്കോർ (ഭാഗം- 4)
2020 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ സാമൂഹ്യശാസ്ത്രം - II വിഭാഗത്തിൽ
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 3)
മാതൃകാ ചോദ്യപേപ്പർ
സമയം: 1 മണിക്കൂർ
സ്കോർ: 40
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 2)
5. അലോഹ സംയുക്തങ്ങൾ
പ്രധാന ആശയങ്ങൾ
* അമോ
EASY ENGLISH (ഭാഗം- 2)
Passivisation
1 . Junk Collector picked the parcel of
EASY ENGLISH
കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി പാഠഭാഗങ്ങളിൽ ചില കൂട്ടിച്ചേർക്കലുകള
രസിച്ചെഴുതാം രസതന്ത്രം
ഇപ്പോൾ ലഭ്യമായിരിക്കുന്ന ടൈംടേബിൾ പ്രകാരം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ അ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 3)
സാമൂഹ്യശാസ്ത്രം പാര്ട്ട് 1 -ലെ ചരിത്ര പാഠഭാഗങ്ങളിലെ കേരളചരിത്രവുമായി ബന്ധപ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 2)
സാമൂഹ്യശാസ്ത്രം പാർട്ട് - 1 ലെ ചരിത്രപാഠഭാഗങ്ങളിലെ ആധുനിക ഇന്ത്യാചരിത്രം യൂ
ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
മറ്റുപലവിഷയങ്ങളെയും അപേക്ഷിച്ച് ഒന്ന് ശ്രമിച്ചാല് ഒരുപക്ഷെ മുഴുവന്മാര്
ഗണിതം സുന്ദരം
പരീക്ഷയെന്നാൽ പരീക്ഷണം തന്നെ. അതിനെ സധൈര്യം നേരിടാൻ തയാറെടുപ്പു വേണം. ചോദ്യമ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം
ഉളളടക്കമേഖലയുടെ ബാഹുല്യം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം
ജീവശാസ്ത്രത്തിൽ A+ നേടാം (ഭാഗം-2)
അകറ്റിനിർത്താം രോഗങ്ങളെ
മുഖ്യ ആശയങ്ങൾ
ജീവശാസ്ത്രത്തിൽ A+
എസ്എസ്എൽസി പരീക്ഷ 2020 മാർച്ചിലാണ്. ശ്രദ്ധയോടും ചിട്ടയോടുമുള്ള പരിശീലനം മിക
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Top