HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
മറ്റുപലവിഷയങ്ങളെയും അപേക്ഷിച്ച് ഒന്ന് ശ്രമിച്ചാല്‍ ഒരുപക്ഷെ മുഴുവന്‍മാര്‍ക്കും നേടാന്‍ കഴിയുന്ന ഒരു വിഷയമാണ് ഊർജതന്ത്രം. അതിന് പ്രധാനപ്പെട്ട ഒരു കാരണം വളരെക്കുറച്ച് കാര്യങ്ങള്‍മാത്രമേ അതില്‍ പഠിക്കാനുള്ളൂവെന്നതാണ്.
പരിഷ്കരിച്ച പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ SSLC പരീക്ഷയാണ് നടക്കാന്‍ പോകുന്നത്. നിങ്ങളാകട്ടെ അതിനെ സമര്‍ത്ഥമായി നേരിടുന്നതിനുള്ള ആശ്രാന്തപരിശ്രമത്തിലും. പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടുന്നതിനുള്ള പ്രധാന ഘടകം നിങ്ങളുടെ പരിശ്രമത്തിന്റെ തോതനുസരിച്ചാണെങ്കിലും ആ പരിശ്രമം യുക്തിപൂര്‍വ്വകമായി ചെയ്താല്‍ അതിന്റെ ഫലം വളരെക്കൂടുതലായിരിക്കും.
ഫിസിക്സ് അഥവാ ഊര്‍ജതന്ത്രം എളുപ്പമാണോ?
ഉത്തരം അത്ര എളുപ്പമല്ല എന്നതുതന്നെയാണ്. എന്നാല്‍ ഒരു കാര്യം തീര്‍ത്ത് പറയാന്‍ കഴിയും. മറ്റുപലവിഷയങ്ങളെയും അപേക്ഷിച്ച് ഒന്ന് ശ്രമിച്ചാല്‍ ഒരുപക്ഷെ മുഴുവന്‍ മാര്‍ക്കും നേടാന്‍ കഴിയുന്ന ഒരു വിഷയമാണ് ഇത്. അതിന് പ്രധാനപ്പെട്ട ഒരു കാരണം വളരെക്കുറച്ച് കാര്യങ്ങള്‍മാത്രമേ അതില്‍ പഠിക്കാനുള്ളൂവെന്നതാണ്.
നിലവിലെ പാഠപുസ്തകത്തില്‍ ഏഴു യൂണിറ്റുകളാണുള്ളത്. അവയില്‍ ഒന്ന്, മൂന്ന്, അഞ്ച്, ആറ് എന്നിവ താരതമ്യേന വലിയ യൂണിറ്റുകളും രണ്ട്, നാല്, ഏഴ് എന്നിവ ചെറിയ യൂണിറ്റുകളുമാണ്. അതിനാല്‍ വലിയ യൂണിറ്റുകളില്‍നിന്നും ശരാശരി എട്ട്- ഒമ്പത് മാര്‍ക്കും ചെറിയ യൂണിറ്റുകളില്‍നിന്നും അഞ്ച്- ആറ് മാര്‍ക്കും ഉള്‍പ്പെടുത്തിയുള്ള 50 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നമുക്ക് പ്രതീക്ഷിക്കാവുന്നത്.
പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണം, എന്തൊക്കെ ചെയ്യണം.
*
പാഠപുസ്തകം മനസ്സിരുത്തി ഒന്നുരണ്ടു പ്രാവശ്യം വായിച്ചിരിക്കണം. അതില്‍ കൊടുത്തിട്ടുള്ള വര്‍ക്ക് ഷീറ്റുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷാതീയതി അടുക്കുന്നതിനുമുമ്പേ ഈ വായന പൂര്‍ത്തിയാക്കിയിരിക്കണം. പരീക്ഷാത്തീയതി അടുത്താല്‍ ക്ലാസ്നോട്ടുകള്‍, സമ്മറി തുടങ്ങിയവ നോക്കാന്‍ മാത്രമേ കഴിയൂ.
*
ഓരോയൂണിറ്റും അതാതിന്റെ പ്രാധാന്യം അനുസരിച്ചാണ് പഠിക്കേണ്ടത്. ഈ പ്രാധാന്യമെന്നത് കൂടുതല്‍ ചോദ്യങ്ങള്വരുന്ന യൂണിറ്റുകള്‍ക്ക് പ്രാധാന്യം കൂടുതല്‍ എന്നനിലയിലല്ല, മറിച്ച് അതിന്റെ സ്വഭാവം കണക്കിലെടുത്താണ്. അതായത് ഗണിതപ്രശ്നങ്ങള്ചോദിക്കാനുള്ള സാധ്യത, ചിത്രംവരയ്ക്കുവാന് ആവശ്യപ്പെടാനുള്ള സാധ്യത തുടങ്ങിയവ പരിഗണിച്ച് അത്തരത്തിലുള്ള പ്രാധാന്യം പരിഗണിക്കണമെന്ന് ചുരുക്കം.
I. ഗണിതപ്രശ്നങ്ങള്‍ ചോദിക്കുവാന്‍ സാധ്യതയുള്ളവ.
ഒന്നാമത്തെ യൂണിറ്റില്‍നിന്നും ജൂള്‍നിയമം,പവര്‍, പ്രതിരോധകക്രമീകരണം, ആമ്പിയറേജ് എന്നിവയെ ആസ്പദമാക്കിയും മൂന്നാമത്തെ യൂണിറ്റില്‍നിന്നും ട്രാന്സ്ഫോമറുകളുമായിബന്ധപ്പെട്ടവയും, വൈദ്യുതോര്‍ജം കണക്കാക്കലും, നാല്, അഞ്ച് അധ്യായങ്ങളില്‍ നിന്നും ദര്‍പ്പണ സമവാക്യം, ലെന്‍സ് സമവാക്യം, ആവര്‍ധനം കണക്കാക്കല്‍ എന്നിങ്ങനെയുള്ള ഗണിത പ്രശ്നങ്ങള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട സമവാക്യങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നു.
II.വിശദീകരിച്ച് ഉത്തരമെഴുതുവാന്‍ ആവശ്യപ്പെടാന്‍ സാധ്യതയുള്ളവ
1.
സുരക്ഷാഫ്യൂസ് എങ്ങനെയാണ് സുരക്ഷ ഉറപ്പാക്കുന്നത്?
2.
ലൗഡ്സ്പീക്കറിന്റെ പ്രവര്‍ത്തനം.
3.
ചലിക്കുംചുരുള്‍ മൈക്രോഫോണിന്റെ പ്രവര്‍ത്തനം.
4.
പ്രസരണ നഷ്ടം കുറയ്ക്കുന്നതെങ്ങനെ?
5.
ത്രീപിന്‍ പ്ലഗ് സുരക്ഷ ഉറപ്പാക്കുന്നതെങ്ങനെ?
6.
ഉദയാസ്തമയങ്ങളില്‍ സൂര്യന് (ആകാശം) ചുമന്നു കാണുന്നതെന്തുകൊണ്ട്?
III. ചിത്രംവരയ്ക്കാനും/ വിശകലനം ചെയ്യാനും ആവശ്യപ്പെടുന്നവ.
1.
ദര്‍പ്പണത്തിലെ (കോണ്‍കേവ്/കോണ്‍വെക്സ്) പ്രതിബിംബ രൂപീകരണം.
[C ക്കപ്പുറം, C യില്‍, C ക്കും F നും ഇടയില്‍, F നും ദര്‍പ്പണത്തിനും (P ക്കും) ഇടയില്‍]
2.
ലെന്‍സിലെ (കോണ്‍കേവ്/കോണ്‍വെക്സ്) പ്രതിബിംബ രൂപീകരണം.
[C ക്കപ്പുറം, C യില്‍, C ക്കും F നും ഇടയില്‍, Fനും ലെന്സിനും (പ്രകാശികകേന്ദ്രത്തിനും) ഇടയില്‍]
3.
പ്രിസത്തിലൂടെയുള്ള പ്രകാശ പാത ( പ്രകീര്‍ണനം)
4.
ജലത്തുള്ളിയിലൂടെ പ്രകാശപാത (മഴവില്‍)
5.
വൈകല്യമുള്ള ( Myopia and Hypermetropia) കണ്ണുകളിലെ പ്രതിബിംബരൂപീകരണം.
6.
ചാലകത്തിന്റെ ചലനദിശ/ഭ്രമണദിശ (മോട്ടോര്‍ തത്വത്തെ ആസ്പദമാക്കി)
7.
പ്രേരിതവൈദ്യുതിയുടെ ദിശ
IV. സര്‍ക്യൂട്ട് വിശകലനം.
1.
കൂടുതല്‍ ചൂടാകുന്ന കമ്പിയേത്/കൂടുതല്‍ പ്രകാശിക്കുന്ന ലാംപ് ഏത്? (ജൂള്‍നിയമം,പ്രതിരോധകക്രമീകരണം എന്നീ ആശയങ്ങളെ ഉല്പ്പെടുത്തിയുള്ളത്.)
2.
കൂടുതല്‍ പ്രകാശിക്കുന്ന ലാംപ് ഏത്? (സെല്‍ഫ് ഇൻഡക്ഷനുമായി ബന്ധപ്പെട്ട്)
3.
സര്‍ക്യൂട്ടിലെ സഫലപ്രതിരോധം (ശ്രേണി/സമാന്തരം/ ശ്രേണിയും സമാന്തരവുമായി ക്രമീകരിച്ചത്) കണക്കാക്കുവാനും വൈദ്യുതി കണക്കാക്കുവാനും.
ഇത്തരത്തില്‍ ഓരോ അധ്യായത്തിന്റെ സവിശേഷതയും പ്രാധാന്യവും തിരിച്ചറിഞ്ഞ് കഴിവിന്റെ പരമാവധി വര്‍ക്ക് ചെയ്ത് എല്ലാ വിഷയങ്ങളിലും പരമാവധി ഉയര്‍ന്ന ഗ്രേഡ് നേടുക. ഇതോടൊപ്പം ഒരു മാതൃകാചോദ്യപ്പേപ്പറും അതിന്റെ ഉത്തരസൂചികയും കൊടുത്തിട്ടുണ്ട്. ഇതിലെ ഓരോ ചോദ്യവും വിശകലം ചെയ്ത് മനസ്സിലാക്കുന്നതോടൊപ്പം ഈ ചോദ്യം മറ്റേതൊക്കെ രീതിയില്‍ ചോദിക്കാന്‍ സാധ്യതയുണ്ടെന്നും ഇതേ ആശയവുമായി ബന്ധപ്പെടുത്തി മറ്റെന്തൊക്കെ ചോദ്യങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന് പരിശോധിക്കുന്നതും ഏറെ ഗുണം ചെയ്യും. ഇത്തരത്തിലുള്ള പരിശോധന ഗ്രൂപ്പ് സ്റ്റഡിനടത്തുമ്പോള് ഫലപ്രദമായി ചെയ്യാവുന്നതാണ്.
മാതൃക ചോദ്യപേപ്പർ
SECTION A
ഏതെങ്കിലും നാലെണ്ണത്തിനുമാത്രം ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും ഒരു സ്കോര്വീതം.
1.
താപോര്‍ജത്തിന്റെ യൂണിറ്റാണ് കലോറി. 1 കലോറി = ….. J
2.
ഒരാള്‍ക്ക് ഡോക്ടര്‍ നിര്‍ദേശിച്ച ലെന്‍സിന്റെ പവര്‍ 1.5D ആണ്. താഴെ കൊടുത്തിരിക്കുന്നവയില്‍ ഇയാളുടെ നേത്രവൈകല്യം ഏതായിരിക്കാനാണ് സാധ്യതയുള്ളത്. (ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, വെള്ളെഴുത്ത്)
3.
രണ്ട് സമതലദര്പ്പണങ്ങളെ ഒരു നിശ്ചിതകോണില് ക്രമീകരിച്ചപ്പോള്‍ വസ്തുവിന്റെ 11 പ്രതിബിംബങ്ങള്‍ ലഭ്യമായെങ്കില്‍ ദര്‍പ്പണങ്ങള്‍ തമ്മിലുള്ള കോണളവെത്ര?
4.
ദൃശ്യപ്രകാശത്തില്‍ ഏഴ് വര്‍ണ്ണങ്ങളാണുള്ളത്. അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ഏറ്റവും കറവ് വിസരണത്തിന് (scattering)വിധേയമാകുന്ന വര്‍ണമേത്?
5.
സോളാര്‍ കുക്കറിന്റെ ഒരു മേന്മയും ഒരു പരിമിതിയും എഴുതുക.
SECTION B
ഏതെങ്കിലും നാലെണ്ണത്തിനുമാത്രം ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും രണ്ടു സ്കോര്വീതം.
6.
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനുസമീപത്തെ കാന്തികബലരേഖകള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
a. രേഖപ്പെടുത്തലില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ കണ്ടെത്തുക.
b. ഏതുനിയമം ഉപയോഗിച്ചാണ് ഇതിന്റെ സത്യസ്ഥിതി പരിശോധിച്ചത്?
7.
ഒരു ദര്‍പ്പണത്തിനുമുന്നില്‍ 5 cm നീളമുള്ള ഒരു വസ്തു വച്ചപ്പോള്‍ അതിന്റെ പ്രതിബിംബത്തിന്റെ ആവര്‍ധനം (magnification) -2 ആയിരുന്നു.
a. പ്രതിബിംബത്തിന് എത്രനീളമുണ്ടാകും?
b. ഈ പ്രതിബിംബം യഥാര്‍ത്ഥമോ മിഥ്യയോ?
c. ഈ പ്രതിബിംബം നിവര്ന്നതാണോ തലകീഴായതാണോയെന്ന് പ്രവചിക്കാമോ?
d. ഇവിടെ ഉപയോഗിച്ച ദര്‍പ്പണം ഏതായിരിക്കും? (കോണ്‍കേവ് / കോണ്‍വെക്സ്/ സമതല ദര്‍പ്പണം)
8.
ഒരുകോണ്വെക്സ് ദര്‍പ്പണത്തിനുമുന്നില്‍ 20 cm അകലത്തില്‍ ഒരു വസ്തു വച്ചിരിക്കുന്നു. ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം 30 cm ആയാല്‍ പ്രതിബിംബത്തിന്റെ സ്ഥാനവും സവിശേഷതകളും എഴുതുക.
9.
ഒരു AC ജനറേറ്ററിലെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ആര്‍മേച്ചറിന്റെ തുടര്‍ച്ചയായ സ്ഥാനങ്ങളാണ് ഇവിടെകാണിച്ചിരിക്കുന്നത്. ഇതില്‍ പ്രേരിതമാകുന്ന വൈദ്യുതിയുടെ ഗ്രാഫ് വരയ്ക്കുക.
10.
L1, L2എന്നീ ലെന്‍സുകള്‍ പ്രകാശകിരണങ്ങളെ കണ്‍വെര്‍ജ് ചെയിതിരിക്കുന്നതാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.
a. ഈ ലെന്സുകളിലേതിനാണ് പവര്‍ കൂടുതലുള്ളത്?
b. ലെന്‍സിന്റെ പവറിന്റെ യൂണിറ്റെന്ത്?
SECTION C
ഏതെങ്കിലും നാലെണ്ണത്തിനുമാത്രംഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും മൂന്നു സ്കോര്വീതം.
11.
ഒരു താപനോപകരണമാണ് അയണ്‍ബോക്സ്.
a. ഹീറ്റിംഗ് കോയില്‍ നിര്‍മിക്കാൻ ഉപയോഗിക്കുന്ന പദാര്‍ഥമേത്?
b. 1000 w ന്റെ ഒരു അയണ്‍ബോക്സ് അതിനാവശ്യമായ വോള്‍ട്ടതയില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഒരു സെക്കന്‍ഡില്‍ എത്രജൂള് താപം ഉല്പാദിപ്പിക്കും?
c. ഒരു 100 Ω റെസിസ്റ്ററിലൂടെ 2 A കറന്റ് പ്രവഹിക്കുന്നു. രണ്ട് മിനിറ്റില്‍ അതില്‍ ഉല്പാദിപ്പിക്കുന്ന താപം കണക്കാക്കുക.
12.
ഉച്ചഭാഷിണിയിലെ ഒരു പ്രധാന ഘടകമാണ് ലൗഡ്സ്പീക്കര്‍.
a. മൂവിംഗ് കോയില്‍ ലൗഡ്സ്പീക്കറിന്റെ പ്രവര്ത്തനതത്വമെന്ത്?
b. ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കുക.
13.
250V AC യില്‍ പ്രവര്‍ത്തിക്കുന്ന ഊര്ജനഷ്ടമില്ലാത്ത ഒരു ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയില്‍ 2000 ചുറ്റുകളും സെക്കന്‍ഡറിയില്‍ 400 ചുറ്റുകളുമുണ്ട്.
a. ഇതിന്റെ സെക്കന്ററി വോള്‍ട്ടത (Output voltage) കണക്കാക്കുക..
b. ഈ ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയിലെ ഒരു ചുറ്റിലെ emf 0.125 Vആയാല്‍ സെക്കൻഡറിയിലെ ഒരു ചുറ്റിലെ വോള്ട്ടതയെത്ര?
c. ട്രാന്‍സ്ഫോമറിലെ ഇന്‍പുട്ട് - ഔട്ട്പുട്ട് പവറുകളുടെ അനുപാതമെത്ര?
14.
വായുവില്‍നിന്നും രണ്ട് വ്യത്യസ്ത സുതാര്യമാധ്യമങ്ങളിലേക്ക് പ്രകാശരശ്മികള്‍ പതിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.
a. ഇവയില്‍ ഏതുമാധ്യമത്തിനാണ് അപവര്‍ത്തനാങ്കം കൂടുതല്‍?
b. എങ്ങനെയാണ് നിങ്ങള്‍ അപവര്‍ത്തനാങ്കം കൂടിയ മാധ്യമത്തെ തിരിച്ചറിഞ്ഞത്?
c. മാധ്യമം.1, മാധ്യമം.2 എന്നിവയില്‍ ഏതിലൂടെയാണ് കൂടിയവേഗത്തില്‍ പ്രകാശം സഞ്ചരിക്കുന്നത്?
15.
ഒരു കോണ്‍വെക്സ് ലെന്‍സിന് മുന്നിലിരിക്കുന്ന OB എന്ന വസ്തുവില്‍നിന്നും പുറപ്പെടുന്ന രണ്ട് പ്രകാശരശ്മികള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.
a. രേഖാചിത്രം പൂര്‍ത്തീകരിച്ച് പ്രതിബിംബത്തിന്റെ സ്ഥാനവും സവിശേഷതകളും എഴുതുക.
b. ആവര്‍ധനം -1 ആകണമെങ്കില്‍ വസ്തുവിന്റെ സ്ഥാനം എവിടെയാകണം?
SECTION.D
ഏതെങ്കിലും നാലെണ്ണത്തിനുമാത്രം ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും നാലു സ്കോര്വീതം.
16.
സര്‍ക്യൂട്ട് നിരീക്ഷിക്കുക.
a. സര്‍ക്യൂട്ടിലെ ലാമ്പിന്റ പ്രതിരോധം (R) കണക്കാക്കുക.
b.സ്വിച്ച് ഓണ്‍ ചെയ്താല്‍ ലാമ്പിന്റെ പ്രകാശതീവ്രതയില്‍ എന്തുമാറ്റമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?
c. സര്‍ക്യൂട്ടിലെ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കറന്റ് എത്രയായിരിക്കും?
17.
ഒരു ജനറേറ്ററിന്റെ രേഖാചിത്രം തന്നിരിക്കുന്നു.
a. ഇത് ഏതുതരം ജനറേറ്ററാണ്? (AC ജനറേറ്റര്‍/ DC ജനറേറ്റര്‍)
b. എങ്ങനെയാണ് നിങ്ങള്‍ ജനറേറ്ററിനെ തിരിച്ചറിഞ്ഞത്?
c. ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ക്ലോക്ക് വൈസ് ദിശയിലാണ് ആര്‍മേച്ചര്‍ കറങ്ങുന്നതെങ്കില്‍ ആദ്യ അര്ദ്ധഭ്രമണത്തില്ആര്മേച്ചറിലൂടെയുള്ള കറന്റിന്റെ ദിശയേതായിരിക്കും? (ABCD or DCBA)
d. ജനറേറ്ററിന്റെ പ്രവര്ത്തനതത്വമെന്ത്?
18.
a. ഇന്ധനമെന്ന നിലയില്‍ ഹൈഡ്രജന്റെ രണ്ട് പ്രധാന മേന്മകളെഴുതുക?
b. ഹൈഡ്രജന്‍ ഫ്യൂവല്സെല്ലില് ഹൈഡ്രജന്‍, … എന്നീമൂലകങ്ങള്‍ സംയോജിച്ചാണ് വൈദ്യുതി ഉണ്ടാകുന്നത്.
c. താഴെ കൊടുത്തിരിക്കുന്നവയില്‍ ഹരിതോര്ജസ്രോതസേത്? (നാഫ്ത്ത/കല്‍ക്കരി/ബയോഗ്യാസ്/LPG)
d.സോളാര്സെല്ലിലെ ഊര്ജപരിവര്ത്തനമെന്ത്?
19.
വൈകല്യമുള്ള ഒരു കണ്ണിലെ പ്രതിബിംബരൂപീകരണമാണ് ഇവിടെചിത്രീകരിച്ചിരിക്കുന്നത്.
a. വൈകല്യമേത്?.
b. ഈ വൈകല്യത്തിനുള്ള കാരണങ്ങളേതെല്ലാമായിരിക്കും?
c. അനുയോജ്യമായ ലെന്‍സുപയോഗിച്ച് ഈ വൈകല്യം പരിഹരിക്കുമ്പോഴുള്ള പ്രതിബിംബരൂപീകരണം ചിത്രീകരിക്കുക.
d. "ഈ വൈകല്യമുള്ളവരില്‍ നിയര്പോയിന്റ 25 cm ല്‍ കൂടുതലായിരിക്കും."ഈ പ്രസ്താവനയോട് പ്രതികരിക്കുക.
20.
ഒരു കോണ്‍വെക്സ് ലെന്‍സിന്റെ പ്രതിബിംബരൂപീകരണവുമായി ബന്ധപ്പെട്ട പട്ടിക പൂര്‍ത്തീകരിക്കുക.
************************************************
ഉത്തരസൂചിക
1.
4.2J
2.
ഹ്രസ്വദൃഷ്ടി.
[ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍: ലെന്‍സിന്റെ പവര്‍ ഡയൊപ്റ്ററാണ്. കോണ്‍കേവ് ലെന്‍സിന്റെ പവര്‍ നെഗറ്റീവും കോണ്‍വെക്സ് ലെന്‍സിന്റേത് പോസിറ്റീവുമാണ്. ദീര്ഘദൃഷ്ടിയും (Hypermetropia), വെള്ളെഴുത്ത് (Presbyopia) എന്നിവ പരിഹരിക്കാന്‍ കോണ്‍വെക്സ് ലെന്‍സും ഹ്രസ്വദൃഷ്ടി (Myopia) പരിഹരിക്കാന്‍ കോണ്‍കേവ് ലെന്‍സും ഉപയോഗിക്കുന്നു. ഹ്രസ്വദൃഷ്ടിക്കാര്ക്ക് ഫാര്‍ പോയിന്റ് അനന്തതയല്ല. ദീര്ഘദൃഷ്ടിക്കാര്ക്ക് നിയര്ജോയിന്റ് 25cm ല്‍ കൂടുതലാണ്]
3.
പ്രതിബിംബങ്ങളുടെ എണ്ണം, n = 360/θ – 1 അപ്പോള്‍, 360/θ = n+1 = 12 Or θ = 360/12 = 30°
[പ്രതിബിംബങ്ങളുടെ എണ്ണം തന്നാല്‍ കോണളവ് കണക്കാക്കുവാനുള്ള ചോദ്യങ്ങളുംചെയ്ത് പരിശീലിക്കണം]1
4.
ചുമപ്പ്
[വിസരണനിരക്ക് തരംഗദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് കുറയുന്നു. അതിനാല്‍ തരംഗദൈര്‍ഘ്യം കൂടുതലുള്ള ചുവപ്പിന് വിസരണം ഏറ്റവും കുറവും തരംഗദൈര്ഘ്യംകുറവുള്ള വയലറ്റിന് വിസരണം ഏറ്റവും കൂടുതലുമായിരിക്കും.
ഉദയാസ്തമയസൂര്യന്റെ /ആകാശത്തിന്റെ ചുവപ്പുനിറം, ചന്ദ്രനിലെ കറുത്ത ആകാശം, സിഗ്നല്‍ ലാമ്പുകളുടെ ചുവപ്പുനിറം,മൂടല്‍മഞ്ഞുള്ളപ്പോള്‍ ഉപയോഗിക്കുന്ന മഞ്ഞഹെഡ് ലൈറ്റ് എന്നിവയെല്ലാം വിസരണവുമായി ബന്ധപ്പെട്ടതാണ്]
5.
മേന്മ: ഒരുതരത്തിലുള്ള മലിനീകരണവും ഉണ്ടാക്കുന്നില്ല/പുനസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജസ്രോതസുകളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നു.
പരിമിതി:രാത്രികാലങ്ങളിലും മേഘാവൃതമായ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്നില്ല.
6.
a. AB ക്ക് ചുറ്റും X എന്ന ഭാഗത്ത് ബലരേഖകളുടെ ദിശ സൂചിപ്പിച്ചിരിക്കുന്നത് തെറ്റാണ്.
b. വലതുകൈപെരുവിരല്‍ നിയമം/ വലംപിരി സ്ക്രൂനിയമം.
7.
a. 10 cm b. യഥാര്‍ഥം( കാരണം - ആവര്‍ധനം നെഗറ്റീവാണ്) c. തലകീഴായത് ( കാരണം - ആവര്‍ധനം നെഗറ്റീവാണ്) d. കോണ്‍കേവ്
[ആവര്‍ധനം (m) എന്നത് പ്രതിബിംബത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും സൂചന നല്കുന്ന ഒരു സംഖ്യയാണ്. ആവര്‍ധനം 1 ആയാല്‍ പ്രതിബിംബത്തിന്റെ വലിപ്പം വസ്തുവിന്റെ അതേവലിപ്പവും, 1 ല്കൂടുതലായാല് പ്രതിബിംബം വസ്തുവിനേക്കാള്‍ വലുതും 1 ല്‍ കുറവായാല്‍ പ്രതിബിംബം വസ്തുവിനേക്കാള്‍ ചെറുതും ആയിരിക്കും. അതുപോലെ ആവര്‍ധനം പോസിറ്റീവായാല്‍ പ്രതിബിംബം നിവര്‍ന്നതും മിഥ്യയും, നെഗറ്റീവായാല്‍ അത് തലകീഴായതും യഥാര്‍ത്ഥവും ആയിരിക്കും. ഇപ്പറഞ്ഞവയെല്ലാം ലെന്‍സിനെ സംബന്ധിച്ചും ദര്‍പ്പണത്തെ സംബന്ധിച്ചും ശരിയായിരിക്കും.
അതുപോലെ ഈ ചോദ്യത്തിലെ d യുടെ ഉത്തരം കോണ്‍കേവ് എന്ന് പറയാന്‍ കാരണം കോണ്‍കേവ് ദര്പ്പണത്തിന് മാത്രമേ വസ്തുവിനേക്കാള്‍ വലിയ പ്രതിബിംബം ഉണ്ടാക്കാന്‍ കഴിയൂ എന്നുള്ളതുകൊണ്ടാണ്.]
8.
ഇവിടെ u = - 20 cm f = 30 cm
1/f = 1/v + 1/u Or 1/v = 1/f – 1/u = 1/30 - 1/(-20) = - 50/- 600 = 1/12
Or v = 12 അതായത്, ദര്പ്പണത്തിന് പിന്നില്‍ 12 cm അകലത്തില്‍ പ്രതിബിംബം രൂപപ്പെടും. ‘v’ പോസിറ്റീവായതിനാല്‍ പ്രതിബിംബം മിഥ്യയും നിവര്‍ന്നതും ആയിരിക്കും.
[1. ഇത്തരത്തിലുള്ള ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുമ്പോള്‍ ചിഹ്നം നല്‍കിയതിലെ പിഴവ്, ക്രിയചെയ്തതിലെ തെറ്റ്,അശ്രദ്ധ തുടങ്ങിയവ മൂലം ഉത്തരം തെറ്റിപ്പോകാനിടയുണ്ട്. അതിനാല്‍ കിട്ടിയ ഉത്തരം ശരിയാണോയെന്ന് പരിശോധിക്കാവുന്നതാണ്.
ഉദാഹരണത്തിന് ഈ ചോദ്യത്തില്‍ വസ്തു കോണ്‍വെക്സ് ദര്പ്പണത്തിന്മുന്നിലാണ് ഇരിക്കുന്നത്. അതിനാല്‍ പ്രതിബിംബം കണ്ണാടിക്ക് പിന്നില്‍ (വലതുഭാഗത്ത്) മാത്രമേ ഉണ്ടാകൂ. അപ്പോള്‍ V പോസിറ്റീവ് തന്നെയാണ് വരേണ്ടത്. ഇവിടെ കിട്ടിയ ഉത്തരം അത്തരത്തിലാണ്. അതുപോലെ കോണ്‍വെക്സ് ദര്‍പ്പണത്തിലെ പ്രതിബിംബം എല്ലായ്പ്പോഴും വസ്തുവിനേക്കാള്‍ ചെറുതാകണം. നമുക്ക് കിട്ടിയ v,u എന്നിവ ഉപയോഗിച്ച് ആവര്‍ധനം കണക്കാക്കുമ്പോള്‍ അത് ഒന്നിനേക്കാള്‍ ചെറുത് തന്നെയാണ്. അതിനാല്‍ ലഭിച്ച v യുടെ വിലയും യുക്തിസഹമാണ്.
2. അതുപോലെ ഇതേ അളവുകള്‍ വച്ച് കോണ്‍കേവ് ദര്‍പ്പണം, കോണ്‍വെക്സ് ലെന്‍സ്, കോണ്‍കേവ് ലെന്‍സ് എന്നിങ്ങനെ പരിഗണിച്ച് ഈ പരിശീലനപ്രശ്നം താഴെകൊടുത്തിരിക്കുന്നതുപോലെ ചെയ്ത് പരിശീലിക്കുക.
i. കോണ്‍കേവ് ദര്‍പ്പണം : u = -20 cm f = - 30 cm
1/v + 1/u = 1/f 1/v + 1/-20 = 1/-30
1/v = 1/-30 + 1/20 = (20 – 30)/-30x20 = -10/-600 = 1/60 അപ്പോള്‍ v = 60
അതായത് ദര്പ്പണത്തിന് പിന്നില്‍ 60 cm അകലത്തില്‍, നവസ്തുവിനേക്കാള് വലിയ നിവര്‍ന്ന പ്രതിബിംബം രൂപപ്പെടും.
ഇവിടെ വസ്തു വച്ചിരിക്കുന്നത് കോണ്‍കേവ് ദര്‍പ്പണത്തിന്റെ F നും P ക്കും ഇടയിലായതിനാല്‍ ഇത് നാം പ്രതീക്ഷിക്കുന്ന ഉത്തരം തന്നെയാണ്
ii. കോണ്‍വെക്സ് ലെന്‍സ് : u = -20 cm f = 30 cm 1/v - 1/u = 1/f
1/v – 1/-20 = 1/30 1/v + 1/20 = 1/30
1/v = 1/30 – 1/20 = (20 – 30)/30x20 = -10/600 = -1/60 v = -60 cm
അതായത് വസ്തു ഇരിക്കുന്ന അതേവശത്ത് വലിപ്പം കൂടിയ നിവര്‍ന്ന പ്രതിബിംബം ഉണ്ടാകും.
ഒരു കോണ്‍വെക്സ് ലെന്‍സിന്റെ F നും പ്രകാശിക കേന്ദ്രത്തിനും ഇടയില്‍ വസ്തുവച്ചാല്‍ അതേവശത്ത് നിവര്‍ന്നതും വലുതും മിഥ്യയുമായ പ്രതിബിംബമാണ് ഉണ്ടാകുക എന്ന് നമുക്ക് അറിവുള്ളതാണ്. അതിനാല്‍ ലഭിച്ച ഉത്തരം ഇതിനോട് യോജിക്കുന്നുണ്ട്.
iii. കോണ്‍കേവ് ലെന്‍സ് : u = -20 cm f = -30 cm 1/v - 1/u = 1/f
1/v – 1/-20 = 1/-30 1/v + 1/20 = 1/-30
1/v = (1/-30) - (1/20) = (20 +30)/(-30x20) =50/-600 = -1/12 Or v = -12 cm
വസ്തു ഇരിക്കുന്ന അതേവശത്ത് 12 cm ദൂരത്ത് പ്രതിബിംബം ഉണ്ടാകും.
ഒരു കോണ്‍കേവ് ലെന്‍സിന് മുന്നില്‍ ഒരു വസ്തു വച്ചാല്‍ അതേവശത്ത് നിവര്‍ന്നതും ചെറുതും മിഥ്യയുമായ പ്രതിബിംബം തന്നെയാണല്ലോ നാം പ്രതീക്ഷിക്കുന്നതും.] 2
9.
[ഈ ക്രമീകരണത്തില്‍ ആര്‍മേച്ചര്‍ ചലനം ആരംഭിക്കുന്നത് കാന്തിക ബലരേഖകള്‍ക്ക് ലംബമായാണ്. അതിനാല്‍ തുടക്കത്തില്‍ വൈദ്യുതി പരമാവധിയായിരിക്കും.
എന്നാല്‍ ചലനം തുടങ്ങിയത് രണ്ടാമത്തെയോ അല്ലെങ്കില്‍ നാലാമത്തെയോ ചിത്രത്തിലേതുപോലെയോ ആയിരുന്നെങ്കില്‍ ഗ്രാഫ് താഴെ കൊടുത്തിരിക്കുന്നതുപോലെ ആകുമായിരുന്നു. ]
10.
a. L1എന്ന ലെന്‍സിനാണ് പവര്‍ കൂടുതല്‍.(കാരണം അതിനാണ് ഫോക്കസ് ദൂരം കുറവ്)
b. ഡയോപ്റ്റര്‍(D)
11.
a. നിക്രോം.
b. 1000 J (ഒരുവാട്ടെന്നാല് ഒരു സെക്കൻഡില്‍ ഒരുജൂള് ഊര്‍ജം ഉല്പാദിപ്പിക്കുന്നുവെന്നാണ്.)
c. H = I2Rt = 2x2x100x2x60 = 48000 J
12.
a. മോട്ടോര്‍തത്വം.
b. ഒരു ലൗഡ്സ്പീക്കറിന്റെ പ്രധാന ഭാഗങ്ങള്‍ ഡയഫ്രം, ഫീല്‍ഡ് കാന്തം,വോയിസ് കോയില്‍ എന്നിവയാണ്. സ്വതന്ത്രമായി കമ്പനം ചെയ്യത്തക്കവിധത്തില്‍ ഫീല്ഡ്കാന്ത ധ്രുവങ്ങള്‍ക്കിടയില്‍ ക്രമീകരിച്ചിട്ടുള്ള വോയിസ്കോയില് ഡയഫ്രവുമായി ബന്ധിപ്പിച്ചിരിക്കും. മൈക്രോഫോണില്നിന്നുള്ള ശക്തിപ്പെടുത്തിയ സ്പന്ദനസ്യഭാവമുള്ള ഓഡിയോ സിഗ്നലുകള്‍ വോയിസ്കോയിലിലൂടെ കടന്ന്പോകുമ്പോള്‍ വോയിസ് കോയില്‍ കമ്പനം ചെയ്യും. വോയിസ്കോയില് ഡയഫ്രവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഡയഫ്രവും കമ്പനം ചെയ്യുകയും ശബ്ദം പുന:സൃഷ്ടിക്കപ്പെടുകയും ചെയ്യും.
13.
a. ഇവിടെ Vp= 250V, NP= 2000 NS= 400 Vs= ?
Vs/Vp = Ns/Np അപ്പോള്‍
Vs/250= 400/2000
Vs = 400X250/2000 = 50V
b. 0.125 V ( ഒരു ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയിലെയും സെക്കൻഡറിയിലെയും ഓരോ ചുറ്റിലെയും emf തുല്യമായിരിക്കും)
c. 1:1 ( ഒരു ഐഡിയല്‍ ട്രാന്‍സ്ഫോമറില്‍ ഇന്പുട്ടിലെയും ഔട്ട്പുട്ടിലെയും പവര്‍ തുല്യമായിരിക്കും)
14.
a. മാധ്യമം.1
b. അപവര്‍ത്തനാങ്കം കൂടിയ മാധ്യമത്തിലാണ് പ്രകാശത്തിന് കൂടുതല്‍ വ്യതിയാനം (അപവര്‍ത്തനം)ഉണ്ടാകുന്നത്.
c. മാധ്യമം.2 (പ്രകാശിക സാന്ദ്രത കുറഞ്ഞ/അപവര്‍ത്തനാങ്കം കുറഞ്ഞ മാധ്യമത്തിലാണ്പ്രകാശത്തിന് വേഗം കൂടുതല്‍) 3
15.
a. പ്രതിബിംബം തലകീഴായതും, യഥാര്‍ത്ഥവും വസ്തുവിനേക്കാള്‍ വലുതും ആയിരിക്കും.
b. വസ്തു 2F ല്‍ വയ്ക്കണം.
(ആവര്‍ധനം -1 ആകുകയെന്നാല്‍ വസ്തുവിന്റെ അതേ വലിപ്പമുള്ള തലകീഴായ പ്രതിബിംബം ഉണ്ടാകുക എന്നതാണ്. ഒരു കോണ്‍വെക്സ് ലെന്‍സിന്റെ 2F ല്‍ വസ്തു വച്ചാല്‍ അതേവലിപ്പമുള്ള തലകീഴായ പ്രതിബിംബം ഉണ്ടാകും)
16.
a. P = V2/R Or R = V2/P = 10x10/5 = 20 Ω
b. പ്രകാശതീവ്രത വര്‍ധിക്കും. ( സ്വിച്ച് ഓണാക്കുമ്പോള്‍ 20Ω പ്രതിരോധമുള്ള ഒരു പ്രതിരോധം കൂടി സമാന്തരമായി സര്‍ക്യൂട്ടില്‍ ഉള്‍പ്പെടും. സമാന്തരമായി പ്രതിരോധകങ്ങള്‍ ക്രമീകരിക്കുമ്പോള്‍ പ്രതിരോധം കുറയുകയും കറന്റ് കൂടുകയും ചെയ്യും.)
c. സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍, സമാന്തരക്രമീകരണത്തിലെ സഫല പ്രതിരോധം
R = R1. R2/(R1+R2) = 20x5/(20+5) = 4Ω
ആകെ പ്രതിരോധം = 4 + 20 = 24 Ω
അതുകൊണ്ട് കറന്റ്, I = V/ആകെ പ്രതിരോധം = 12/24 = 0.5 A
17.
a. AC ജനറേറ്റര്‍
b. സ്പ്ലിറ്റ് റിങ്ങുകളുടെ സ്ഥാനത്ത് പകരം സ്ലിപ്പ്റിങ്ങുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
c. ABCD ( ഫ്ലമിങ്ങിന്റെ വലതുകൈനിയമം അനുസരിച്ച്)
d. വൈദ്യുതകാന്തികപ്രേരണം.
18.
a.i. ഹൈഡ്രജന്‍ ഉയര്‍ന്ന കലോറിഫിക് മൂല്യമുണ്ട്.
ii. ഇത് ഇന്ധനമായി ഉപയോഗിക്കുന്നത്മൂലം യാതൊരുതരത്തിലുള്ള മലിനീകരണവും ഉണ്ടാകുന്നില്ല.
b. ഓക്സിജന്‍. c. ബയോഗ്യാസ്. d. പ്രകാശോര്‍ജം വൈദ്യുതോര്ജമായിമാറുന്നു.
19.
a. ഹ്രസ്വദൃഷ്ടി (myopia)
b. i.നേത്രലെന്സിന് പവര്‍ കൂടുതല്‍.
ii. നേത്രഗോളത്തിന് ആവശ്യമായതിനേക്കാള്‍ നീളക്കൂടുതല്‍.
c.
d. ഈ പ്രസ്താവന തെറ്റാണ്. ഈ വൈകല്യമുള്ളവരില്‍ ഫാര്പോയിന്റ് അനന്തതയല്ല എന്നതാണ് ശരിയായ പ്രസ്താവന.
20.
A. പോസിറ്റീവ് (നിവര്‍ന്ന മിഥ്യാ പ്രതിബിംബം) B. വലുത് C. നെഗറ്റീവ് (തലകീഴായ യഥാര്‍ഥപ്രതിബിംബം) D. ചെറുത് E.നെഗറ്റീവ് (തലകീഴായ യഥാര്‍ഥപ്രതിബിംബം) F.വലുത് G. നെഗറ്റീവ് (തലകീഴായ യഥാര്‍ഥപ്രതിബിംബം) H. ചെറുത്
വി.എ. ഇബ്രാഹിം
ജിഎച്ച്എസ്എസ്, സൗത്ത് എഴിപ്പുറം, ആലുവ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജീവശാസ്ത്രം - 04
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05
അധ്യായം 6 - കാഴ്ചയും വർണങ്ങളുടെ ലോകവും
ഊർജതന്ത്രം 04
അധ്യായം 4 - പ്രകാശത്തിന്റെ പ്രതിപതനം
രസതന്ത്രം - 01
യൂണിറ്റ് 01- പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
ജീവശാസ്ത്രം - 02
അധ്യായം 05- പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defense)
ജീവശാസ്ത്രം - 01
അധ്യായം 7- നാളെയുടെ ജനിതകം (Genetics of the Future)
Information Technology 01
ഐടി പ്രാക്ടിക്കൽ പരീക്ഷയുടെ തയാറെടുപ്പിനുള്ള മോഡൽ ചോദ്യങ്ങളും ഉത്തരങ്ങളും
ഗണിതം 04
അധ്യായം 04 - രണ്ടാംകൃതി സമവാക്യങ്ങൾ
അധ്യായം 10 - ബഹുപദങ്ങൾ
ഊർജതന്ത്രം 03
അധ്യായം 3 - വൈദ്യുത കാന്തികപ്രേരണം
ഊർജതന്ത്രം 02
അധ്യായം 2- വൈദ്യുത കാന്തികഫലം
പ്രധാന ആശയങ്ങൾ
ഊർജതന്ത്രം 01
എസ്എസ്എൽസി പത്താംതരം ഊർജതന്ത്ര പാഠപുസ്തകത്തിൽ ആകെ ഏഴ് യൂണിറ്റുകളുണ്ട്. മുൻ കാ
ഗണിതം 03
അധ്യായം - 2 : വൃത്തങ്ങൾ
അധ്യായം - 7 : തൊടുവരകൾ
ഗണിതം 02
പാഠഭാഗങ്ങൾ
അധ്യായം 06 - സൂചകസംഖ്യകൾ
അധ്യായം 09 - ജ്യാമി
ഗണിതം 01
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം. ചിന്തിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന വിഷ
ENGLISH 04
Character sketch
Recall the story and identify the characters.
D
ENGLISH 03
UNIT 5 - Ray of Hope
Mother to son
ENGLISH 02
UNIT 03- Lore of Values
The Best Investment I Eve
ENGLISH 01
Dear Friends,
A warm welcome to all our dear students who are going to appear for the SSLC
ഐടി പരീക്ഷയിലെ ടെക്നിക്ക്
ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്ക് തുടക്കമായി. ഐടിയുടെ തിയറി പരീക്ഷയും പ്രാക്
അവസാനവട്ട ഒരുക്കം
പ്രിയപ്പെട്ട കൂട്ടുകാരേ,
എസ്എസ്എൽസി മോഡൽ പരീക്ഷ പൂർത്തിയായിരിക്കുകയാണല്ല
സാമൂഹ്യശാസ്ത്രത്തിൽ നേടാം മികച്ച സ്കോർ (ഭാഗം- 4)
2020 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ സാമൂഹ്യശാസ്ത്രം - II വിഭാഗത്തിൽ
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 3)
മാതൃകാ ചോദ്യപേപ്പർ
സമയം: 1 മണിക്കൂർ
സ്കോർ: 40
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 2)
5. അലോഹ സംയുക്തങ്ങൾ
പ്രധാന ആശയങ്ങൾ
* അമോ
EASY ENGLISH (ഭാഗം- 2)
Passivisation
1 . Junk Collector picked the parcel of
EASY ENGLISH
കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി പാഠഭാഗങ്ങളിൽ ചില കൂട്ടിച്ചേർക്കലുകള
രസിച്ചെഴുതാം രസതന്ത്രം
ഇപ്പോൾ ലഭ്യമായിരിക്കുന്ന ടൈംടേബിൾ പ്രകാരം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ അ
അമ്മ മലയാളം
പാഠപുസ്തകം നന്നായി വായിക്കുക. ഉദ്ധരണികൾ കൊടുത്തായിരിക്കും ചോദ്യം അതിന് ഉത്തര
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 3)
സാമൂഹ്യശാസ്ത്രം പാര്‍ട്ട് 1 -ലെ ചരിത്ര പാഠഭാഗങ്ങളിലെ കേരളചരിത്രവുമായി ബന്ധപ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 2)
സാമൂഹ്യശാസ്ത്രം പാർട്ട് - 1 ലെ ചരിത്രപാഠഭാഗങ്ങളിലെ ആധുനിക ഇന്ത്യാചരിത്രം യൂ
ഗണിതം സുന്ദരം
പരീക്ഷയെന്നാൽ പരീക്ഷണം തന്നെ. അതിനെ സധൈര്യം നേരിടാൻ തയാറെടുപ്പു വേണം. ചോദ്യമ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം
ഉളളടക്കമേഖലയുടെ ബാഹുല്യം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം
ജീവശാസ്ത്രത്തിൽ A+ നേടാം (ഭാഗം-2)
അകറ്റിനിർത്താം രോഗങ്ങളെ
മുഖ്യ ആശയങ്ങൾ
ജീവശാസ്ത്രത്തിൽ A+
എസ്എസ്എൽസി പരീക്ഷ 2020 മാർച്ചിലാണ്. ശ്രദ്ധയോടും ചിട്ടയോടുമുള്ള പരിശീലനം മിക
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Top