HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ജീവശാസ്ത്രത്തിൽ A+
എസ്എസ്എൽസി പരീക്ഷ 2020 മാർച്ചിലാണ്. ശ്രദ്ധയോടും ചിട്ടയോടുമുള്ള പരിശീലനം മികച്ച ഗ്രേഡ് ലഭിക്കാൻ സഹായിക്കുന്നു. ജീവശാസ്ത്രം പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചില ചോദ്യമാതൃകകൾ പരിചയപ്പെടുത്തുകയാണിവിടെ.
ശരിയായ ജോഡി കണ്ടത്തൽ, മൾട്ടിപ്പിൾ ചോയ്സ്, പദജോഡി ബന്ധം കണ്ടെത്തി എഴുതൽ, ഒറ്റപ്പെട്ടതിനെ കണ്ടെത്തൽ, ചിത്ര വിശകലനം, ചിത്രീകരണ വിശകലനം, ചിത്രീകരണം പൂർത്തിയാക്കൽ, പട്ടിക ക്രമപ്പെടുത്തൽ, പട്ടിക പൂർത്തിയാക്കൽ, പട്ടിക വിശകലനം, പോസ്റ്റർ തയ്യാറാക്കൽ, ഫ്ളോ ചാർട്ടുകൾ, ഫ്ളോചാർട്ട് വിശകലനം, ഗ്രാഫ് വിശകലനം, അനുയോജ്യമായവ ജോഡി ചേർക്കൽ, തെറ്റായ പ്രസ്താവനകൾ കണ്ടെത്തി തെറ്റു തിരുത്തി എഴുതൽ, പട്ടികപ്പെടുത്തൽ, പ്രസ്താവന സാധൂകരിക്കൽ, പ്രസ്താവനകളോടുള്ള അഭിപ്രായം രേഖപ്പെടുത്തൽ തുടങ്ങിയവ ചോദ്യമാതൃകകകൾക്ക് ഉദാഹരണങ്ങളാണ്. ഈ ചോദ്യമാതൃകകൾ എട്ട് അധ്യായങ്ങളിലൂടെ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണിവിടെ.
1,2,3,4 എന്നിങ്ങനെ വ്യത്യസ്ത സ്കോറിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് പ്രതീക്ഷിക്കാം. കൂടാതെ ചോദ്യപേപ്പറിൽ വിവിധ ചോയ്സുകളിലായി 53 മാർക്കിന്റെ ചോദ്യം ഉണ്ടാകും. 40 മാർക്കിന് എഴുതിയാൽ മതി. ഓരോ സ്കോറിലെയും ചോദ്യങ്ങൾക്ക് ചോയ്സ് നൽകിയിട്ടുണ്ടാകും.
ഓരോ സ്കോറിലും ചോയ്സിനനുസരിച്ചുള്ള ചോദ്യങ്ങളുടെ എണ്ണത്തിന് ഉത്തരം എഴുതിയാൽ മതി. കൂൾ ഓഫ് ടൈമിൽ ഓരോ സ്കോറിലെയും ചോയ്സ് അനുസരിച്ച്, എളുപ്പമുള്ള ചോദ്യങ്ങൾ ആദ്യം കണ്ടെത്തുക. ചോദ്യങ്ങളുടെ ഉത്തരം ആലോചിച്ച് മനസിലേക്ക് കൊണ്ടുവരുക. തുടർന്ന് എഴുതുക.
കൃത്യമായി സമയം പാലിച്ച് വേണം പരീക്ഷയെഴുതാൻ. ഓരോ സ്കോറിലെയും എളുപ്പമായി അനുഭവപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആദ്യമെഴുതുക. തുടർന്ന് മറ്റ് ചോദ്യങ്ങളും. ചോദ്യനന്പർ ഇടാൻ മറക്കില്ലല്ലോ! ഇങ്ങനെയായാൽ സമയം കൃത്യമായും കാര്യക്ഷമമായും ഉപയോഗിക്കാൻ കഴിയും.
ഓരോ അധ്യായത്തിലെയും പ്രധാന ആശയങ്ങൾ നൽകിയിരിക്കുന്നു. ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരമെഴുതാമെന്നും ഇവിടെ പരിചയപ്പെടുത്തുന്നു. ഓരോ ചോദ്യത്തിനുമുള്ള ഉത്തരം സ്വയം കണ്ടെത്തുക വഴി സ്വയം വിലയിരുത്തലിനുള്ള അവസരം ലഭിക്കുന്നു. അധ്യായത്തിലെ പ്രധാന ആശയങ്ങളുമായി ബന്ധപ്പെട്ട ചോദ്യ സാധ്യതകളും നൽകിയിരിക്കുന്നു. ചോദ്യസാധ്യതകൾ വിശകലനം ചെയ്ത് കൂടുതൽ ചോദ്യങ്ങൾ നിർമിക്കുന്നത് തുടർ പഠനത്തിനും പഠിച്ച ആശയങ്ങൾ ഉറപ്പിക്കാനും സഹായിക്കും. വിജയാശംസകൾ!
നിസാർ അഹമ്മദ്. എം.
എച്ച്എസ്ടി, ജിഎച്ച്എസ്എസ്, വെഞ്ഞാറമൂട്, തിരുവനന്തപുരം.
അറിയാനും പ്രതികരിക്കാനും
മുഖ്യ ആശയങ്ങൾ
• ഉദ്ദീപനം - ആന്തരികം, ബാഹ്യം
• നാഡീകോശം - ഘടന, ധർമം.
• സന്ദേശങ്ങൾ രൂപപ്പെടൽ
• നാഡീയ ആവേഗങ്ങളുടെ പ്രേഷണം
• വിവിധതരം നാഡികൾ - സംവേദനാഡി, പ്രേരക നാഡി, സമ്മിശ്രനാഡി
• മസ്തിഷ്കം - ഘടന, ധർമം.
• സുഷുമ്ന - ഘടന, ധർമം.
• റിഫ്ളക്സ് പ്രവർത്തനം
• സിംപതറ്റിക്, പാരാസിംപതറ്റിക് വ്യവസ്ഥ
• നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ - അൽഷിമേഴ്സ്, പാർക്കിൻസണ്സ്, അപസ്മാരം
ചോദ്യമാതൃക 1
ചുവടെ നൽകിയ പ്രസ്താവനകളെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
(എ) പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.
(ബി) ഓർമയുടെ കേന്ദ്രം.
(സി)ശരീരതുലനനില പാലിക്കുന്നു.
(ഡി) ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്നു.
(ഇ) ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്നു.
(എഫ്) ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു.
മൂല്യനിർണയ സൂചകങ്ങൾ
സെറിബ്രം - ബി, എഫ് സെറിബെല്ലം - എ, സി മെഡുല്ല ഒബ്ലോംഗേറ്റ - ഡി, ഇ
ചോദ്യമാതൃക 2
നാഡീയ സന്ദേശങ്ങളുടെ രൂപീകരണവും അവയുടെ സഞ്ചാരവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. അവയെ ക്രമീകരിച്ചെഴുതുക.
(എ)പ്ലാസ്മാസ്തരത്തിലുണ്ടായ ചാർജുകളുടെ വ്യതിയാനം തൊട്ടടുത്ത ഭാഗത്തേക്ക് വ്യാപി ക്കുകയും ഉദ്ദീപനം ഉണ്ടായ ഭാഗത്തെ ചാർജുകൾ പൂർവ്വസ്ഥിതിയിലാവുകയും ചെയ്യുന്നു.
(ബി). പ്ലാസ്മാസ്തരത്തിന്റെ ആന്തരഭാഗത്ത് നെഗറ്റീവ് ചാർജും ബാഹ്യഭാഗത്ത് പോസിറ്റീവ് ചാർജും നിലനിൽക്കുന്നു.
(സി) നൈമിഷികമായുണ്ടാകുന്ന ചാർജ് വ്യതിയാനം തുടരുന്നതിലൂടെ ആക്സോണിലൂടെയുള്ള ആവേഗങ്ങൾ പ്രവഹിക്കുന്നു.
(ഡി) ഉദ്ദീപനം നടക്കുന്പോൾ ഉദ്ദീപിപ്പിക്കപ്പെട്ട ഭാഗത്ത് പ്ലാസ്മാസ്തരത്തിനകത്ത് പോസിറ്റീവ് ചാർജും പുറത്ത് നെഗറ്റീവ് ചാർജുമായി മാറുന്നു.
മൂല്യനിർണയ സൂചകങ്ങൾ
ബി, ഡി, എ, സി
ചോദ്യമാതൃക 3
ചിത്രീകരണം നിരീക്ഷിച്ച് ചുവടെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(എ) A സൂചിപ്പിക്കുന്ന ഭാഗമേത്?
(ബി) A സൂചിപ്പിക്കുന്ന ഭാഗം കാണപ്പെടുന്ന നാഡീവ്യവസ്ഥയുടെ ഭാഗങ്ങളേവ?
മൂല്യനിർണയ സൂചകങ്ങൾ
(എ) ഒളിഗോഡെൻഡ്രോസൈറ്റുകൾ
(ബി) മസ്തിഷ്കവും സുഷുമ്നയും
ചോദ്യമാതൃക 4
ഒറ്റപ്പെട്ടത് ഏത്. മറ്റുള്ളവയുടെ പൊതുപ്രത്യേകത എഴുതുക.
കണ്ണിലെ പ്യൂപിൾ വികസിക്കുന്നു, ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റുന്നു, മൂത്രാശയം പൂർവസ്ഥിതി പ്രാപിക്കുന്നു, ആമാശയ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നു.
മൂല്യനിർണയ സൂചകങ്ങൾ
(എ) ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റുന്നു, മറ്റുള്ളവ സിംപതറ്റിക് വ്യവസ്ഥ യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
ചോദ്യ നിർമാണ സൂചകങ്ങൾ
1) ചിത്രം വരച്ച് ഭാഗം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തൽ - തലച്ചോറ്, നാഡീകോശം
2) ചിത്രവിശകലനം- സിനാപ്സ്, സുഷുമ്ന, തലച്ചോറ്
3) ഫ്ളോചാർട്ട് ക്രമപ്പെടുത്തൽ, വിട്ടഭാഗം പൂർത്തിയാക്കൽ - റിഫ്്ളക്സ് പ്രവർത്തനം, സിനാപ്സിലൂടെയുള്ള ആവേഗങ്ങളുടെ പ്രേഷണം.
4) പട്ടികപ്പെടുത്തൽ - മസ്തിഷ്ക ഭാഗങ്ങളുടെ ധർമം, സുഷുമ്ന - മസ്തിഷ്കം സാമ്യ വ്യത്യാസങ്ങൾ, സിംപതറ്റിക് പാരാസിംപതറ്റിക് വ്യവസ്ഥ
5) പട്ടിക ക്രമപ്പെടുത്തൽ, വിട്ടഭാഗം പൂർത്തിയാക്കൽ - നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ
5) രോഗലക്ഷണം തിരിച്ചറിഞ്ഞ് രോഗവും കാരണവും തിരിച്ചറിയൽ - നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ
അറിവിന്റെ വാതായനങ്ങൾ
മുഖ്യ ആശയങ്ങൾ
• കണ്ണ് - സംരക്ഷണം, ഘടന, ധർമം
• കണ്ണിലെ പ്രകാശഗ്രാഹികളും ധർമവും
• നേത്രവൈകല്യങ്ങൾ, രോഗങ്ങൾ
• ചെവി - ഘടന
• കേൾവി എന്ന അനുഭവം
• ചെവിയും തുലനനില പാലനവും
• രുചി, ഗന്ധം എന്നീ അനുഭവങ്ങൾ
• ജീവികളിലെ വിവിധ ഗ്രാഹികൾ
ചോദ്യമാതൃക 5
ചിത്രം പകർത്തിവരച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾക്കനുസരിച്ചുള്ള ഭാഗങ്ങൾ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തുക.
(a) കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവം
(b) പ്രകാശഗ്രാഹികോശങ്ങളുള്ള കണ്ണിന്റെ പാളി
(b) പ്രകാശ ഗ്രാഹികോശങ്ങളിൽ നിന്ന് ആവേഗങ്ങൾ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലെത്തിക്കുന്ന ഭാഗം.
മൂല്യനിർണയ സൂചകങ്ങൾ
(a) അക്വസ് ദ്രവം (b) റെറ്റിന (c) നേത്രനാഡി
ചോദ്യമാതൃക 6
ബോക്സിൽ നിന്ന് അനുയോജ്യമായ പദങ്ങൾ തിരഞ്ഞെടുത്ത് കാഴ്ച എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫ്ളോചാർട്ട് നിർമിക്കുക.
മൂല്യനിർണയ സൂചകങ്ങൾ
•പ്രകാശം •കോർണിയ •അക്വസ്ദ്രവം •പ്യൂപിൾ •ലെൻസ് •വിട്രിയസ്ദ്രവം •റെറ്റിന •ആവേഗം •നേത്രനാഡി •സെറിബ്രം •കാഴ്ച എന്ന അനുഭവം
ചോദ്യമാതൃക 7
രുചി എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫോളോചാർട്ട് നിർമിക്കുക.
മൂല്യനിർണയ സൂചകങ്ങൾ
• രുചിക്ക് കാരണമാവുന്ന വസ്തുക്കൾ ഉമിനീരിൽ ലയിക്കുന്നു
• രാസഗ്രാഹികളെ ഉദ്ദീപിപ്പിക്കുന്നു
• ആവേഗങ്ങളുണ്ടാകുന്നു
• ആവേഗങ്ങൾ ബന്ധപ്പെട്ട നാഡികളിലൂടെ മസ്തിഷ്കത്തിലെത്തുന്നു
• രുചി അനുഭവപ്പെടുന്നു.
ചോദ്യമാതൃക 8
ശരിയായ ജോഡികൾ തിരഞ്ഞെടുത്ത് എഴുതുക.
(എ) പാന്പ് - ഒമാറ്റീഡിയ
(ബി) സ്രാവ് - പാർശ്വ വര
(സി) ഈച്ച - ഐസ്പോട്ട്
(ഡി) പ്ലനേറിയ - ജേക്കബ്സണ്സ് ഓർഗൻ
(ഇ) ഈച്ച - ഒമാറ്റീഡിയ
മൂല്യനിർണയ സൂചകങ്ങൾ
(ബി) സ്രാവ് - പാർശ്വ വര,
(ഇ) ഈച്ച - ഒമാറ്റീഡിയ
ചോദ്യ നിർമാണ സൂചകങ്ങൾ
1)ചിത്രം വരച്ച് ഭാഗം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തൽ - ചെവി
2)ചിത്രവിശകലനം- കണ്ണിലെ പ്രകാശക്രമീകരണം, പ്രകാശഗ്രാഹികൾ, കണ്ണിന്റെ സമഞ്ജനക്ഷമത, ആന്തരകർണം, ഗന്ധ ഗ്രാഹികൾ
3)ഫ്ളോചാർട്ട് ക്രമപ്പെടുത്തൽ, വിട്ടഭാഗം പൂർത്തിയാക്കൽ - കേൾവി എന്ന അനുഭവം, ശരീര തുലനനില പാലനം, ഗന്ധം എന്ന അനുഭവം
4)പട്ടികപ്പെടുത്തൽ - കണ്ണിന്റെ സമഞ്ജനക്ഷമത
5)രോഗലക്ഷണം തിരിച്ചറിഞ്ഞ് രോഗവും കാരണവും തിരിച്ചറിയൽ - നേത്ര വൈകല്യങ്ങൾ
6) അനുയോജ്യമായ പദങ്ങളെ ജോഡിയാക്കുക - ജീവികളിലെ ഗ്രാഹികൾ
സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ
മുഖ്യ ആശയങ്ങൾ
• അന്തഃസ്രാവി ഗ്രന്ഥികൾ - സ്ഥാനം, ഹോർമോണുകൾ
• ഹോർമോണുകൾ - ധർമം
• ഫിറമോണുകൾ - സിവറ്റോണ്, ബോംബിക്കോൾ, കസ്തൂരി
• സസ്യഹോർമോണുകൾ - ഓക്സിൻ, സൈറ്റോകിനിൻ, ജിബ്ബർലിനുകൾ, എഥിലിൻ, അബ്സെസിക് ആസിഡ്
• കൃത്രിമസസ്യഹോർമോണുകൾ - ഓക്സിനുകൾ , ജിബ്ബർലിനുകൾ, അബ്സെസിക് ആസിഡ്, എഥിലിൻ (എഥിഫോണ്)
ചോദ്യമാതൃക 9
കൃത്രിമസസ്യഹോർമോണുകളുടെ ഉപയോഗം കാർഷികമേഖലയുടെ പുരോഗതിക്ക് വളരെയധികം സഹായകമായി. പ്രസ്താവന സാധൂകരിക്കുക.
(സൂചന : ഓക്സിനുകൾ, ജിബർലിനുകൾ, അബ്സെസിക് ആസിഡ്)
മൂല്യനിർണയ സൂചകങ്ങൾ
ഓക്സിനുകൾ - ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നതു തടയൽ, വേരുമുളപ്പിക്കൽ, കളകളെ നശിപ്പിക്കൽ എന്നീ ആവശ്യങ്ങൾക്കായി കാർഷികമേഖലയിൽ ഉപയോഗിക്കുന്നു.
ജിബ്ബർലിനുകൾ - മുന്തിരി, ആപ്പിൾ മുതലായ ഫലങ്ങളുടെ വലുപ്പം വർധിപ്പിക്കുന്നതിനും മാർക്കറ്റിങ് സൗകര്യത്തിനായി ഫലങ്ങൾ പഴുക്കുന്നത് തടയുന്നതിനും ഉപയോഗിക്കുന്നു.
അബ്സെസിക് ആസിഡ് - പഴവർഗസസ്യങ്ങളിൽ ഒരേ സമയത്ത് വിളവെടുപ്പ് നടത്താൻ ഉപയോഗിക്കുന്നു.
ചോദ്യമാതൃക 10
പട്ടിക പൂർത്തിയാക്കുക
മൂല്യനിർണയ സൂചകങ്ങൾ
(എ) ഹൈപ്പോതലാമസ്
(ബി) വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു.
(സി) ഓക്സിടോസിൻ
(ഡി) പിറ്റ്യൂറ്ററി
(ഇ) മുലപ്പാൽ ഉൽപ്പാദനം
(എഫ്) അൽഡോസ്റ്റിറോണ്
(ജി) അഡ്രീനൽ
(എച്ച്) ദൈനംദിനപ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്നു.
ചോദ്യമാതൃക 11
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രീകരണമാണ് നൽകിയിരിക്കുന്നത്. ചിത്രീകരണം നിരീക്ഷിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
(എ) രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് ഏത്?
(ബി) A സൂചിപ്പിക്കുന്ന ഗ്രന്ഥിയും C സൂചിപ്പിക്കുന്ന ഹോർമോണും ഏത്?
(സി) രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലെത്തുന്നതിന് C, D സൂചിപ്പിക്കുന്ന ഹോർമോണുകൾ എങ്ങനെ പ്രവർത്തിക്കുന്നു?
മൂല്യനിർണയ സൂചകങ്ങൾ
(എ)രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് 70 -110 mg/100 ml
(ബി) എ- പാൻക്രിയാസ് സി - ഇൻസുലിൻ
(സി) ഇൻസുലിൻ - ഗ്ലൂക്കോസിനെ കോശത്തിനകത്തേക്കു കടത്തിവിടുന്നത് ത്വരിതപ്പെടുത്തിയും അധികമുള്ള ഗ്ലൂക്കോസിനെ കരളിൽവച്ച് ഗ്ലൈക്കോജനാക്കി മാറ്റിയും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് അധികമാവാതെ ക്രമീകരിക്കുന്നു.
ഗ്ലൂക്കഗോണ് - രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്പോൾ കരളിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കിയും അമിനോആസിഡുകളിൽ നിന്നു ഗ്ലൂക്കോസ് നിർമിച്ചും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാതെ നിലനിർത്തുന്നു.
ചോദ്യമാതൃക 12
ബോക്സിൽ നൽകിയിരിക്കുന്ന പദങ്ങളെ അനുയോജ്യ ജോഡികളാക്കുക
മൂല്യനിർണയ സൂചകങ്ങൾ
ജിബർലിൻ - സംഭൃതാഹാരത്തിന്റെ വിഘടനം, എഥിലിൻ - ഫലങ്ങൾ പാകമാകൽ, ഓക്സിൻ - അഗ്രമുകുളത്തിന്റെ വളർച്ച, സൈറ്റോകിനിൻ - കോശവൈവിധ്യവൽക്കരണം, അബ്സെസിക് ആസിഡ് - ഭ്രൂണത്തിന്റെ സുപ്താവസ്ഥ
ചോദ്യ നിർമാണ സൂചകങ്ങൾ
1) ചിത്രവിശകലനം - ഹോർമോണ് - ലക്ഷ്യകല, പിറ്റ്യൂറ്ററി ഗ്രന്ഥി
2) ചിത്രീകരണ വിശകലനം- അഡ്രീനൽ ഗ്രന്ഥിയും ഹോർമോണുകളും ധർമവും, ഹൈപ്പോതലാമസ് പിറ്റ്യൂറ്ററി ബന്ധം, കാൽസ്യത്തിന്റെ ക്രമീകരണം, ജലത്തിന്റെ ക്രമീകരണം
3) പട്ടികയിലെ വിട്ടഭാഗം പൂർത്തിയാക്കൽ ,പട്ടിക ക്രമീകരിക്കൽ - സസ്യഹോർമോണുകൾ, ഹോർമോണുകൾ - ഗ്രന്ഥി - ധർമം, ഹോർമോണുകൾ -ഗ്രന്ഥി - വൈകല്യങ്ങൾ
5) ലക്ഷണം, കാരണം,- ക്രെറ്റിനിസം, മിക്സെഡിമ, ഹൈപ്പർതൈറോയ്ഡിസം പ്രമേഹം, ഭീമാകരത്വം, വാമനത്വം, അക്രോമെഗാലി, ഡയബറ്റിസ് ഇൻസിപിഡസ്
6) ഫിറമോണുകൾ
എട്ട് അധ്യായങ്ങളിലെ ഏകദേശ സ്കോർ വിന്യാസം താഴെ നൽകിയിരിക്കുന്നു.
(അധ്യായത്തിന്റെ പേര് ഏകദേശ സ്കോർ)
1. അറിയാനും പ്രതികരിക്കാനും -7
2. അറിവിന്റെ വാതായനങ്ങൾ-7
3. സമസ്ഥിക്കായുള്ള രാസസന്ദേശങ്ങൾ -9
4. അകറ്റി നിർത്താം രോഗങ്ങളെ-7
5. പ്രതിരോധത്തിന്റെ കാവലാളുകൾ- 7
6. ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ-6
7. നാളെയുടെ ജനിതകം- 4
8. ജീവൻ പിന്നിട്ട പാതകൾ- 6
ആകെ - 53
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജീവശാസ്ത്രം - 04
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05
അധ്യായം 6 - കാഴ്ചയും വർണങ്ങളുടെ ലോകവും
ഊർജതന്ത്രം 04
അധ്യായം 4 - പ്രകാശത്തിന്റെ പ്രതിപതനം
രസതന്ത്രം - 01
യൂണിറ്റ് 01- പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
ജീവശാസ്ത്രം - 02
അധ്യായം 05- പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defense)
ജീവശാസ്ത്രം - 01
അധ്യായം 7- നാളെയുടെ ജനിതകം (Genetics of the Future)
Information Technology 01
ഐടി പ്രാക്ടിക്കൽ പരീക്ഷയുടെ തയാറെടുപ്പിനുള്ള മോഡൽ ചോദ്യങ്ങളും ഉത്തരങ്ങളും
ഗണിതം 04
അധ്യായം 04 - രണ്ടാംകൃതി സമവാക്യങ്ങൾ
അധ്യായം 10 - ബഹുപദങ്ങൾ
ഊർജതന്ത്രം 03
അധ്യായം 3 - വൈദ്യുത കാന്തികപ്രേരണം
ഊർജതന്ത്രം 02
അധ്യായം 2- വൈദ്യുത കാന്തികഫലം
പ്രധാന ആശയങ്ങൾ
ഊർജതന്ത്രം 01
എസ്എസ്എൽസി പത്താംതരം ഊർജതന്ത്ര പാഠപുസ്തകത്തിൽ ആകെ ഏഴ് യൂണിറ്റുകളുണ്ട്. മുൻ കാ
ഗണിതം 03
അധ്യായം - 2 : വൃത്തങ്ങൾ
അധ്യായം - 7 : തൊടുവരകൾ
ഗണിതം 02
പാഠഭാഗങ്ങൾ
അധ്യായം 06 - സൂചകസംഖ്യകൾ
അധ്യായം 09 - ജ്യാമി
ഗണിതം 01
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം. ചിന്തിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന വിഷ
ENGLISH 04
Character sketch
Recall the story and identify the characters.
D
ENGLISH 03
UNIT 5 - Ray of Hope
Mother to son
ENGLISH 02
UNIT 03- Lore of Values
The Best Investment I Eve
ENGLISH 01
Dear Friends,
A warm welcome to all our dear students who are going to appear for the SSLC
ഐടി പരീക്ഷയിലെ ടെക്നിക്ക്
ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്ക് തുടക്കമായി. ഐടിയുടെ തിയറി പരീക്ഷയും പ്രാക്
അവസാനവട്ട ഒരുക്കം
പ്രിയപ്പെട്ട കൂട്ടുകാരേ,
എസ്എസ്എൽസി മോഡൽ പരീക്ഷ പൂർത്തിയായിരിക്കുകയാണല്ല
സാമൂഹ്യശാസ്ത്രത്തിൽ നേടാം മികച്ച സ്കോർ (ഭാഗം- 4)
2020 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ സാമൂഹ്യശാസ്ത്രം - II വിഭാഗത്തിൽ
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 3)
മാതൃകാ ചോദ്യപേപ്പർ
സമയം: 1 മണിക്കൂർ
സ്കോർ: 40
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 2)
5. അലോഹ സംയുക്തങ്ങൾ
പ്രധാന ആശയങ്ങൾ
* അമോ
EASY ENGLISH (ഭാഗം- 2)
Passivisation
1 . Junk Collector picked the parcel of
EASY ENGLISH
കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി പാഠഭാഗങ്ങളിൽ ചില കൂട്ടിച്ചേർക്കലുകള
രസിച്ചെഴുതാം രസതന്ത്രം
ഇപ്പോൾ ലഭ്യമായിരിക്കുന്ന ടൈംടേബിൾ പ്രകാരം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ അ
അമ്മ മലയാളം
പാഠപുസ്തകം നന്നായി വായിക്കുക. ഉദ്ധരണികൾ കൊടുത്തായിരിക്കും ചോദ്യം അതിന് ഉത്തര
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 3)
സാമൂഹ്യശാസ്ത്രം പാര്ട്ട് 1 -ലെ ചരിത്ര പാഠഭാഗങ്ങളിലെ കേരളചരിത്രവുമായി ബന്ധപ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 2)
സാമൂഹ്യശാസ്ത്രം പാർട്ട് - 1 ലെ ചരിത്രപാഠഭാഗങ്ങളിലെ ആധുനിക ഇന്ത്യാചരിത്രം യൂ
ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
മറ്റുപലവിഷയങ്ങളെയും അപേക്ഷിച്ച് ഒന്ന് ശ്രമിച്ചാല് ഒരുപക്ഷെ മുഴുവന്മാര്
ഗണിതം സുന്ദരം
പരീക്ഷയെന്നാൽ പരീക്ഷണം തന്നെ. അതിനെ സധൈര്യം നേരിടാൻ തയാറെടുപ്പു വേണം. ചോദ്യമ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം
ഉളളടക്കമേഖലയുടെ ബാഹുല്യം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം
ജീവശാസ്ത്രത്തിൽ A+ നേടാം (ഭാഗം-2)
അകറ്റിനിർത്താം രോഗങ്ങളെ
മുഖ്യ ആശയങ്ങൾ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Top