Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


അച്ഛന്മാർ പലതുണ്ട്...പെരുന്തച്ചൻ ഒന്നും
ഒരു മഹാഗോപുരമാണ് മലയാള സിനിമ. ആ മഹാഗോപുരത്തെ പടുത്തുയർത്തിയ പെരുന്തച്ചൻ കടന്നുപോയിട്ട് വീണ്ടുമൊരു സെപ്റ്റംബർ 24 കടന്നുവരുമ്പോൾ നാലുവർഷം തികയുന്നു.

മലയാള സിനിമയുടെ പെരുന്തച്ചൻ ആരെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ല – തിലകൻ.

തിലകനില്ലാത്ത നാലുവർഷം മലയാള സിനിമയിൽ കടന്നുപോകുമ്പോഴും ആ മഹാനടൻ നിത്യസാന്നിധ്യമായി നമുക്കിടയിലുണ്ടെന്നതാണ് യാഥാർത്ഥ്യം. അദ്ദേഹത്തിന്റെ മുഖം കാണാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. കേരളത്തിലെ ചാനലുകളിൽ അദ്ദേഹം അഭിനയിക്കാത്ത ഒരു സിനിമ പോലും കാണിക്കാത്ത ദിവസമില്ല.

തന്റെ ഉളി വീഴാത്ത നാലുവർഷത്തെ മലയാള സിനിമയുടെ മഹാഗോപുരം നോക്കി നിൽക്കുകയാണ് മലയാളസിനിമയുടെ പെരുന്തച്ചൻ. മുഖത്ത് തന്റേതുമാത്രമായ ആ ചിരിയുണ്ട്. പലതും ഉള്ളിലൊളിപ്പിച്ച ആ ചിരി.

ആ ഗോപുരത്തിനുളളിൽ ഈ പെരുന്തച്ചന്റെ അവതാരങ്ങൾ പലതുമുണ്ട്. ഡോക്ടറായും വക്കീലായും പോലീസായും കള്ളനായും അച്ഛനായും മുത്തച്ഛനായും മന്ത്രിയായും പ്രജയായും അവതാരങ്ങൾ പലതെടുത്തിട്ടുണ്ട് ഈ പെരുന്തച്ചൻ. മലയാള സിനിമയുടെ പെരുന്തച്ചനെന്ന് വിശേഷണമുള്ള ഈ മഹാനടന്റെ അച്ഛൻ കഥാപാത്രങ്ങൾ ഒന്നിനൊന്ന് വേറിട്ടതാണ്. അച്ഛനായും പെരുന്തച്ചനായും വിസ്മയിപ്പിച്ച ആ മഹാനടന്റെ അച്ഛൻ കഥാപാത്രങ്ങളെ ഈ ശ്രാദ്ധ ദിനത്തിൽ ഓർത്തെടുക്കുകയാണ്. ബലിച്ചോറായ് തൂവുന്നത് ആ ഓർമകളാണ്.ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ പലതവണ തിലകൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും തന്നെ ഏതെങ്കിലും തരത്തിലുള്ള സാമ്യത കാണാൻ കഴിയില്ലെന്നതാണ് പ്രത്യേകത. അച്ഛൻ കഥാപാത്രങ്ങൾ തന്നെയെടുക്കുകയാണെങ്കിൽ സന്ദേശത്തിലെ അച്ഛനല്ല പവിത്രത്തിലെ അച്ഛൻ. അച്ഛൻ എന്ന ചിത്രത്തിലെ മാധവമേനോനാണെങ്കിൽ തികച്ചും വേറിട്ട അച്ഛനാണ്. മകളുടെ ഘാതകരെ തേടി നിയമത്തിന്റെ വഴിത്താരയിലൂടെ അലയുന്ന ചിന്താമണി കൊലക്കേസിലെ വാര്യർ ഇടനെഞ്ചുപൊട്ടിക്കൊണ്ടേ പ്രേക്ഷകർക്ക് കണ്ടിരിക്കാനാകൂ. റിട്ട.ജഡ്ജ് മാറഞ്ചേരി കരുണാകര മേനോൻ എന്ന നരസിംഹത്തിലെ അച്ഛൻ ഗൗരവക്കാരനും പുത്രവാത്സല്യം ഉള്ളിലൊളിപ്പിച്ചുവെച്ചയാളും ഒടുവിൽ എല്ലാം നഷ്‌ടപ്പെടുന്നയാളുമാണ്. ഈ മൂന്നു ഭാവങ്ങളും ആ ചിത്രത്തിന്റെ പല ഭാഗത്തായി കാണാം. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമ നർമവും ഗൗരവവും ഇഴചേർത്തെടുത്ത അച്ഛൻ കഥാപാത്രമാണ്. ദി ട്രൂത്തിലെ പട്ടേരിയാകട്ടെ പേരുകേട്ട ജ്യോതിഷിയും അതേസമയം മകനോട് അത്രമേൽ വാത്സല്യമുള്ളയാളുമാണ്.

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ പോൾ എന്ന കഥാപാത്രം അച്ഛനും കാമവെറിയനും വില്ലനുമൊക്കെയാണ്. തിലകന്റെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളാണ് ആ ചിത്രത്തിലുള്ളത്. ഉസ്താദ് ഹോട്ടലിലെ കരീംക്ക ചില വിശ്വാസങ്ങളിൽ മുറുകെ പിടിച്ച് ജീവിക്കുന്ന അച്ഛനാണ്. മകൻ ധിക്കരിക്കുമ്പോൾ പോലും അദ്ദേഹത്തിന് ദേഷ്യം വരുന്നില്ല.

ഇന്ത്യൻ റുപ്പിയിലെ അച്യുതമേനോൻ പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്ന അച്ഛനാണ്. മകൻ അച്ഛനെ പുറത്താക്കി വീടുപൂട്ടി പോകുമ്പോൾ പെട്ടിയും അരികെ വെച്ച് പൂന്തോട്ടത്തിൽ നിസഹായനായി ഇരിക്കുന്ന തിലകൻ ചില നോട്ടങ്ങൾ കൊണ്ടാണ് ആ അവസ്‌ഥയെ പ്രേക്ഷകർക്ക് പകരുന്നത്. ഇതേ സിനിമയിൽ വിവാഹാലോചനയുമായി എത്തുന്നവരോടുള്ള ഡയലോഗ് പ്രസന്റേഷനും ആ സീനിന്റെ പഞ്ചും കണ്ട് തിയറ്ററിൽ ആദരവോടെ പ്രേക്ഷകർ എഴുനേറ്റു നിന്നു കയ്യടിച്ചിരുന്നു.

ദ്രോണയിലെ അച്ഛൻ മക്കളുടെ തോന്ന്യാസങ്ങൾക്ക് കൂട്ടുനിൽക്കുന്ന വില്ലനായ ഒരാളാണ്. സത്യം സിനിമയിലെ അയ്യപ്പൻനായർ കുടുംബസ്‌ഥനാണ്. ഒരായിരം പ്രശ്നങ്ങൾക്കിടയിൽ കഴിയുന്നയാൾ.

കുടിയനായ പുത്രന്റെ ജീവിതത്തിൽ മനം നൊന്ത് കഴിയുന്ന ശ്രീകണ്ഠപൊതുവാൾ എന്ന കഥാപാത്രം പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിലുണ്ട്. മമ്മുട്ടിക്കൊപ്പം തിലകൻ മത്സരിച്ചഭിനയിച്ച ചിത്രമാണിത്. അലസനും മടിയനുമായ പുത്രന്റെ ജീവിതവും അവന്റെ സന്യാസ ജീവിതവും മരുമകളുടെ അതിജീവനവും കണ്ട് മരുമകൾക്ക് എല്ലാ പിന്തുണയും നൽകുന്ന ശക്‌തമായ അച്ഛൻ – അമ്മായി അച്ഛൻ കഥാപാത്രമാണ് ചിന്താവിഷ്‌ടയായ ശ്യാമളയിലെ കരുണൻ മാഷ്.

മീനത്തിൽ താലികെട്ടിലെ മാഷാകട്ടെ കർശനക്കാരനാണ്, പക്ഷേ സ്നേഹവാത്സല്യങ്ങൾ ഉള്ളിലൊളിപ്പിച്ചയാളാണ്. നക്ഷത്രത്താരാട്ടിൽ മക്കൾ ഈ അച്ഛനെ ഉപേക്ഷിക്കുന്നു. അനിയത്തി പ്രാവിലെ അച്ഛൻ പുത്രവാത്സല്യവും ഭാര്യയോടുള്ള സ്നേഹവും എല്ലാം പ്രകടിപ്പിക്കുന്ന സരസനായ അച്ഛനാണ്. ഒരാൾ മാത്രം എന്ന സിനിമയിൽ മൂന്നു പെൺമക്കളുടെ അച്ഛനായി ശേഖരമേനോൻ എന്ന കഥാപാത്രമായി മാറി. ഏറെ പ്രതീക്ഷകൾക്കൊടുവിൽ ഒന്നും ലഭിക്കാത പോകുന്ന ശേഖരമേനോനെ മറക്കാനാകില്ല.

ചാക്കോ മാഷെയും ആടുതോമയേയും മലയാള സിനിമയ്ക്ക് മറക്കാൻ പറ്റില്ല. ഈ അച്ഛനും മകനും ഭദ്രന്റെ സ്ഫടികം എന്ന ചിത്രത്തിലൂടെ മലയാളിയുടെ ഹൃദയത്തിലിടം നേടിയവരാണ്. ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ് എന്ന് പറയുന്ന ചാക്കോമാഷിന്റെ പേടിപ്പെടുത്തുന്ന മുഖവും ക്ലൈമാക്സിൽ സ്നേഹനിധിയായ അച്ഛന്റെ മുഖവും താരതമ്യം ചെയ്തുനോക്കു.

മിന്നാരത്തിലെ റിട്ട.ജഡ്ജി മാത്യൂസ് മകന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓഓഓഓടി നടക്കുന്നയാളാണ്. കിലുക്കത്തിലെ ജഡ്ജി കർശനസ്വഭാവക്കാരനും പിന്നീട് പുത്രീവാത്സല്യത്താൽ നല്ലൊരു അച്ഛനുമാകുന്നു. പക്ഷേ എന്ന ചിത്രത്തിൽ ശാന്തികൃഷ്ണയുടെ അച്ഛനായി അഭിനയിച്ച തിലകന്റേത് നെഗറ്റീവ് റോളായിരുന്നു.

വയസാംകാലത്ത് ഭാര്യ ഗർഭിണിയായപ്പോൾ അതിന്റെ ചമ്മൽ മറയ്ക്കാൻ ശ്രമിക്കുന്ന, പ്രസവത്തിൽ ഭാര്യ മരിക്കുമ്പോൾ തകർന്നുപോകുന്ന അച്ഛൻ കഥാപാത്രം പവിത്രത്തിലുണ്ട്.

കിരീടത്തിലെ അച്ഛന് പകരം വയ്ക്കാൻ വേറൊരു കഥാപാത്രമുണ്ടോ. ചെങ്കോലിൽ എത്തുമ്പോഴേക്കും ഈ അച്ഛന്റെ മാറ്റം നമ്മെ അമ്പരപ്പിച്ചു.

പിൻഗാമിയിലെ കുമാരേട്ടൻ സ്നേഹിക്കാൻ മാത്രമറിയുന്ന അച്ഛനാണ്.

സന്താനഗോപാലത്തിൽ മരിച്ചെന്ന് കരുതി പിന്നീട് തിരിച്ചെത്തുമ്പോൾ ഒരാൾ നേരിടുന്ന പ്രശ്നങ്ങളാണ് തിലകന്റെ അച്ഛൻ കഥാപാത്രം ചെയ്തത്.

മായാമയൂരത്തിലാകട്ടെ മകന്റെ അകാലമൃത്യുവിൽ വിഷമിക്കുന്ന അച്ഛനായി തിലകനെ കണ്ടു. മാറാരോഗത്തിനടിമയായ മകൾ ഏതുനിമിഷവും മരിക്കുമെന്നറിഞ്ഞ് മനമുരുകുന്ന അച്ഛനായിരുന്നു കളിപ്പാട്ടത്തിൽ.

മകനെ കൊലപ്പെടുത്തിയ ആളെ തൂക്കിലേറ്റാൻ ജയിലിലേക്ക് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയെത്തുന്ന ഡോക്ടറായി എം.ടി.യുടെ സദയത്തിൽ തിലകൻ നിറഞ്ഞാടി.

മകളുടെ ഭർത്താവിന് സ്റ്റാറ്റസ് പോരെന്നുള്ളതുകൊണ്ട് അമ്മായിഅച്ഛൻ പോരെടുത്ത് ജോർജുകുട്ടി കെയറോഫ് ജോർജുകുട്ടിയിൽ വേറിട്ട മുഖം പ്രകടമാക്കി.

ആദ്യം സ്വയം നന്നാവണം, പിന്നെ വീടിന്, പിന്നെ നാടിന് എന്ന സന്ദേശം മക്കൾക്ക് പറഞ്ഞുകൊടുത്ത സന്ദേശത്തിലെ രാഘവൻനായർ എക്കാലത്തേയും മികച്ച അച്ഛൻ കഥാപാത്രമാണ്.

കളളുകച്ചവടമാണ് എല്ലാമെന്ന് വിശ്വസിക്കുന്ന കാട്ടുകുതിരയിലെ കൊച്ചുവാവയിലെ അച്ഛൻ ചിരിപ്പിക്കും ചിന്തിപ്പിക്കും.

സ്ത്രീധനത്തിന്റെ പേരിൽ നീറുന്ന അച്ഛനായി മാലയോഗത്തിലും മകളോടുളള ഇഷ്‌ടക്കൂടുതൽ വില്ലനാക്കി മാറ്റുന്ന മാധവമേനോനോയി ചാണക്യനിലും തിലകൻ മിന്നിത്തിളങ്ങി.

ഉള്ളുലയ്ക്കുന്ന അഭിനയമികവോടെ സത്യൻ അന്തിക്കാടിന്റെ കുടുംബപുരാണത്തിൽ ശങ്കരൻനായർ എന്ന അച്ഛൻ കഥാപാത്രമായി. മൂന്നാംപക്കത്തിൽ അച്ഛനേക്കാൾ മുത്തച്ഛനായാണ് ഈ പെരുന്തച്ചൻ നിറഞ്ഞുനിന്നത്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ കർക്കശക്കാരനായ പോലീസുകാരനായും മകളുടെ ദുരന്തത്തിൽ വിഷമിച്ചു കഴിയുന്ന അച്ഛനായും തിലകന് ശക്‌തമായ കഥാപാത്രം ലഭിച്ചു.

മലയാളത്തിലെ തിരക്കഥാകൃത്തുക്കൾ സൃഷ്‌ടിച്ച ശക്‌തമായ അച്ഛൻ കഥാപാത്രങ്ങൾ എന്നും എപ്പോഴും തിലകന്റെ കയ്യിൽ ഭദ്രമായിരുന്നു. ആവർത്തനവിരസതയില്ലാതെ എത്രയോ അച്ഛൻ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. മലയാള സിനിമയുടെ പെരുന്തച്ചൻ മലയാള സിനിമയിലെ മികച്ച അച്ഛൻ കഥാപാത്രങ്ങളുടെ ഉടമകൂടിയാണ്. കാലം പലതു കഴിഞ്ഞാലും അവർ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും.

–ഋഷി

അച്ഛന്മാർ പലതുണ്ട്...പെരുന്തച്ചൻ ഒന്നും
ഒരു മഹാഗോപുരമാണ് മലയാള സിനിമ. ആ മഹാഗോപുരത്തെ പടുത്തുയർത്തിയ പെരുന്തച്ചൻ കടന്നുപോയിട്ട് വീണ്ടുമൊരു സെപ്റ്റംബർ 24 കടന്നുവരുമ്പോൾ നാലുവർഷം തികയുന്നു.

മലയാള...
ഒപ്പം കൂടുന്ന അന്ധനായകർ
സിനിമ– കേൾക്കാൻ ഇമ്പമുള്ള വാക്ക്, കാണുമ്പോൾ ആസ്വാദ്യകരവും. കണ്ണിമവെട്ടാതെ കണ്ടിറങ്ങുമ്പോൾ കണ്ണിലുടക്കിയവയെ മനസിനോട് ചേർത്ത് പടിയിറങ്ങാം. കണ്ണുണ്ടായിട്ടും കണ്ണില...
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രകാരൻ
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രകാരനെന്ന് ശിവദാസ് വാസുവിനെ വിശേഷിപ്പിച്ചാൽ അതു തെറ്റല്ല. അത്രയ്ക്കു മനോഹരമാണ് ശിവദാസ് കാൻവാസിലേക്കു കോറിയിട്ട ചിത്രങ്ങൾ. വരച്ച...
സത്യന്റെ രസതന്ത്രം
സംവിധാനത്തിന്റെ 34–ാം വർഷത്തിൽ തന്റെ 55–ാം ചിത്രം അണിയിച്ചൊരുക്കുന്ന തിരക്കിലാണ് മലയാളിയുടെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട്. സ്വന്തം നാടായ തൃശൂരിൽ ദുൽഖ...
’എവറസ്റ്റ് ട്വിൻസ് ‘ മൗണ്ട് കുക്കിലേക്ക്
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യൻ ഇരട്ട സഹോദരിമാരായ നൂൺഷി–താഷിയും ന്യൂസിലൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കാനൊരുങ്ങുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ...
‘തെരേസാമ്മ’ വത്തിക്കാനിലേക്ക്; നിനച്ചിരിക്കാതെ ലഭിച്ച അനുഗ്രഹമെന്ന് രാജീവ് ആലുങ്കൽ
പ്രശസ്ത ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ എഴുതിയ ‘തെരേസാമ്മ’ എന്ന കവിത വത്തിക്കാനിൽ ഈ മാസം നാലിനു മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മാർപാപ്പയ്ക...
മലയാളത്തിന്റെ ഖൽബ് കീഴടക്കിയ ക്ലാസ്മേറ്റ്സിന് പത്തുവയസ്
2006 ഓഗസ്റ്റ് 31. പത്രങ്ങളിൽ വന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് സിനിമ പരസ്യം ഓണപ്പരസ്യങ്ങൾക്കിടയിൽ അധികം ആരും ശ്രദ്ധിച്ചില്ല. കലാലയ ജീവിതം ആഘോഷിച്ചവർക്ക്, ആഘോഷിക്കാൻ സ...
കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കൊച്ചുഗായിക നിയ പത്യാല
കാഞ്ഞിരപ്പള്ളി: ചെറുപ്രായത്തിൽ തന്നെ കാഞ്ഞിരപ്പള്ളിയുടെ വാനമ്പാടിയായി വളർന്നുവരുന്ന നിയ പത്യാല എന്ന പത്തുവയസുകാരി സംഗീതലോകത്ത് ഒരുതരംഗമായി മാറിയിരിക്കുകയാണ്. മണ...
കൊതുകിനും ഒരു ദിവസം
കൊച്ചിക്കാരെ മൊസ്ക്വിറ്റോ ബാറ്റിൽ ടെന്നീസ് പരിശീലിപ്പിക്കുന്ന കൊതുകുകളുടെ ദിവസമാണിന്ന്. ഓഗസ്റ്റ് 20. ലോക കൊതുക് ദിനം. ഗുഡ്നൈറ്റ് എന്നു പറഞ്ഞ് ഉറങ്ങാൻ കിടക്കാരുന...
ആ സഖാവ് ആരുടേത്..? പോരു മുറുകുന്നു
കോടതി കയറാൻ ഒരുങ്ങുകയാണ് ഒരു കവിത. ബ്രണ്ണൻ കോളജിലെ ആര്യ ദയാലെന്ന വിദ്യാർഥിനി പാടി സോഷ്യൽ മീഡിയയിൽ ഹിറ്റായ, ഇപ്പോൾ എല്ലാവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചുകൊണ്ടി...
മേഘൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ട/ീ ബാലൻ കെ. നായർ
‘‘നല്ല കാശും പത്രാസുമൊക്കെയുള്ള വില്ലനായിരുന്നു അച്ഛൻ. കോട്ടും സ്യൂട്ടും കാറും ബംഗ്ലാവും, കഴിക്കാൻ സ്കോച്ച് വിസ്കിയുംവലിക്കാൻ വിലകൂടിയ സിഗററ്റും എല്ലാം തികഞ്ഞൊര...
ഒരു ദേവരാഗത്തിന്റെ ഓർമയ്ക്കായ്
ഭരതൻ... പ്രണയഭേദങ്ങളും ജീവിതസമസ്യകളും ചാലിച്ചു മലയാളസിനിമയുടെ കാൻവാസിൽ കവിതയെഴുതിയ കലാകാരൻ. പ്രണയത്തിന്റെ പൊരുളും പ്രതികാരത്തിന്റെ കനൽച്ചൂടും സ്നേഹത്തിന്റെ നുറു...
കുതിച്ചുപായാൻ ഇരട്ടക്കുഴൽപ്പാത
കേരളത്തിലെ ആദ്യത്തെ ട്വിൻട്യൂബ് ടണൽ (ഇരട്ടക്കുഴൽപാത) പാലക്കാട്–തൃശൂർ ജില്ലാ അതിർത്തിയായ കുതിരാൻകുന്നിൽ നിർമാണം പൂരോഗമിക്കുകയാണ്. ഇടതുഭാഗത്തെ തുരങ്കപാത നിർമാണം ഈ...
സ്വപ്നംകണ്ടതു കെന്നഡി, സാക്ഷിയായതു നിക്സൺ
മനുഷ്യന്റെ പാദമുദ്രകൾ ചന്ദ്രോപരിതലത്തിൽ പതിഞ്ഞിട്ട് ഇന്നു 47 വർഷം. 1969 ജൂലൈ 21 നാണ് മനുഷ്യന്റെ ചാന്ദ്രസ്വപ്നം യാഥാർഥ്യമായത്്. സ്പേസ് വാഹനം ആദ്യമായി ചന്ദ്രനിലേക...
ട്രോളന്മാർ വാഴും കാലം
എന്തിനും ഏതിനും ട്രോൾ എന്നതാണ് ഇക്കാലത്തെ ഒരു ട്രെൻഡ്. അതിഗൗരവമായ കാര്യങ്ങൾ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്നതാണ് ട്രോളുകൾ ജനപ്രിയമാകാൻ കാരണം. ചുറ്റും നട...
ചാകര വിസ്മൃതിയിലേക്ക്, മത്തി കേരളം വിടുന്നു
കടലും കടലമ്മയും കേരളത്തെ കൈവിടുന്നു. വള്ളം നിറയെ മീനും കൈനിറയെ കാശുമായി കുടിൽപറ്റിയിരുന്ന തൊഴിലാളികൾ വറുതിയുടെ പിടിയിൽ അമരുകയാണ്. ഏതു മാസം കടലിൽപോയാലും മീൻ കി...
ഈദ് പുണ്യം
ബുധനാഴ്ച ഈദുൽ ഫിത്വർ. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരു മാസക്കാലം ശരീരവും മനസും നിയ ന്ത്രിച്ച് വ്രതമനുഷ്ഠിക്കുകയും മറ്റ് ആരാധനാ കർമങ്ങളിൽ മുഴുകുകയും ചെയ്ത ഇസ...
ഗാഗ ഇങ്ങനെയാണ്...
ലേഡി ഗാഗ എന്ന പാട്ടുകാരിക്കും അവരുടെ ഗാനങ്ങൾക്കും ചൈനയിലേക്ക് ഇനി പ്രവേശനമില്ല. എന്നാൽ തായ്വാൻ ഞായറാഴ്ച ലേഡി ഗാഗ ദിനമായി ആഘോഷിക്കുകയും ചെയ്തു

ഒരു കൂടിക്ക...
‘മൗനമേ, നിറയും മൗനമേ..’
<യ>പാട്ടു പ്രണയികൾക്കു ലളിത സംഗീതത്തിന്റെ മാണിക്യവീണ സമ്മാനിച്ച എം.ജി.രാധാകൃഷ്ണൻ ഓർമയായിട്ട് ഇന്ന് ആറു വർഷം

തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച...
നോമ്പുതുറ ജോറാക്കാൻ കോയിക്കോട്ടേക്ക് പോന്നോളീ...
നോമ്പുതുറയ്ക്ക് പുതിയ രുചിഭേദങ്ങൾ ഒരുക്കുകയാണ് കോഴിക്കോട്ടെ ചെറുപ്പക്കാർ. മലബാറിന്റെ തനിനാടൻ വിഭവങ്ങളെ കോഴിക്കോടൻ ഭാഷയുടെ എണ്ണയിൽ മുക്കിയെടുത്ത് പുതിയ പേരും രുച...
ദിനോസർ ഫോസിലുകൾ ഏറ്റവുമധികം കണ്ടെത്തിയ രാജ്യങ്ങളിൽ ഇന്ത്യയും
അതെ, ലോകത്തിൽ ഏറ്റവുമധികം ദിനോസർ ഫോസിലുകൾ കണ്ടെത്തിയ സ്‌ഥലങ്ങളിലൊന്ന് ഇന്ത്യയിലാണ്. ഗുജറാത്തിലെ ഒരു ചെറുപട്ടണമായ ബാലസിനോറാണ് ഫോസിൽ ശേഖരത്തിന്റെ കേന്ദ്രം. ഒരുകാല...
നാശത്തിന്റെ നടുവിൽ പൂർവഘട്ട മലനിരകളും വന്യജീവികളും
വർഷത്തെ ലോക പരിസ്‌ഥിതി ദിനത്തിന്റെ പ്രമേയം ജീവനുവേണ്ടി വന്യജീവികളെ സംരക്ഷിക്കൂ എന്നതായിരുന്നു. വന്യജീവികളുടെ നിയമവിരുദ്ധ കടത്ത് കുറയ്ക്കാനാണ് ഇത്തരത്തിൽ ഒരു ആപ്...
നീന്തൽക്കുളമുള്ള കാർ!
ലോകത്തിലെ ഏറ്റവും നീളമുള്ള കാർ നിർമിച്ചതു തൊണ്ണൂറുകളുടെ മധ്യത്തിൽ അമേരിക്കയിലാണ്. ഭഅമേരിക്കൻ ഡ്രീം’ എന്ന പേരിൽ കാർ പ്രേമികളുടെ ഇടയിൽ അറിയപ്പെടുന്ന ഈ കാർ ലിമോസിൻ...
അച്ഛന്റെ ശിഷ്യൻ പകർന്ന സ്വരകല്പന
ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലിരുന്ന് ഫോണിൽ സംസാരിക്കുമ്പോൾ ഗുരുവിനെക്കുറിച്ചു പറയാൻ നൂറുനാവാണ് സാക്സഫോൺ വിദ്വാൻ ജി. രാമനാഥന്. അപ്പോൾ വായ്പ്പാട്ടിന്റെ ഗംഭീരമായ ...
പുകവലി നിർത്താം; ഹീറോയാവാം!
വിവിധതരം ശ്വാസകോശ രോഗങ്ങൾ, 14 തരം കാൻസറുകൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവയ്ക്കു പുകവലി മുഖ്യകാരണമെന്നു വിദഗ്ധർ. കാൻസറിന്റെ കാരണങ്ങളിൽ നമുക്ക് ഒഴിവാക്കാവുന്നവയിൽ മുഖ്യമാ...
ബാലപീഡകർക്കു വധശിക്ഷയുമായി ഇന്തോനേഷ്യ
ബാലപീഡനങ്ങൾക്ക് കർശന നടപടിയുമായി ഇന്തോനേഷ്യ. കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്നവർക്ക് മരണമോ രാസപദാർഥം ഉപയോഗിച്ചുള്ള വന്ധ്യംകരണമോ നല്കുന്ന ശിക്ഷകൾ ഏർപ്പെടുത്തു...
പന്നികളിൽ ഭീമൻ
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പന്നി എന്ന ബഹുമതി 2009 ഫെബ്രുവരി അഞ്ചിന് അന്ത്യശ്വാസം വലിച്ച ഒരു ഭീമാകാരനായിരുന്നു. ഇംഗ്ലണ്ടിലെ ലയണിംഗ് പ്രൊവിൻഷ്യൽ അഗ്രികൾച്ചറൽ മ...
ഒരപൂർവ രാഗസഞ്ചാരിയുടെ ഓർമയിൽ...
‘‘ഒരു മനോരോഗചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും., ഒരു ഭ്രാന്തനെപ്പോലെ’’– മണിച്ചിത്രത്താഴ് എന്ന സിനിമയിൽ മോഹൻലാലിന്റെ ഡോ...
എസി സുഖകരം; ശീലമായാൽ അസുഖകരം
<യ> ടി.ജി.ബൈജുനാഥ്

ഒരു കാലത്ത് എസി ആഡംബരത്തിന്റെ അടയാളമായിരുന്നു. പക്ഷേ, മാറിയ കാലത്തെ കൊടുംചൂടിൽ എസി ഒരു ആവശ്യമായി വന്നിരിക്കുന്നു. വേനൽച്ചൂടു കൂടു...
കുതിരകളുടെ രാജകുമാരൻ
പൗരാണിക കാലങ്ങളിൽ യുദ്ധങ്ങളിൽ കുതിരകൾ വഹിച്ചിരുന്ന പങ്ക് വലിയതായിരുന്നു. ഫിലിപ്പ് രാജകുമാരനും മഹാനായ അലക്സാണ്ടർ ചക്രവർത്തിയും കുതിരകളോടു കാണിച്ചിരുന്ന സ്നേഹം ലോ...
‘സദ്ഗുരു’വിന്റെ സ്മരണയിൽ...
കരുണ ദ്യോതിപ്പിക്കുന്ന രാഗമാണ് ആനന്ദഭൈരവി. ഈ രാഗത്തിൽ സുന്ദരമായൊരു ഗാനംകേട്ട് മതിമറന്നു, ഒരിക്കൽ സാക്ഷാൽ ത്യാഗരാജസ്വാമികൾ. ഒരു നാടോടിസംഘമാണ് കൃഷ്ണന്റെയും രാധയുട...
വിളർച്ച തടയാൻ ഈന്തപ്പഴം
നോമ്പുതുറ വിഭവങ്ങളിൽ ഈന്തപ്പഴത്തിനു മുന്തിയ ഇടമുണ്ട്. എന്നാൽ എല്ലായ്പോഴും ഏതു പ്രായത്തിലുളളവർക്കും കഴിക്കാനാകുന്ന ഫലമാണിത്. ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്ന...
എന്തുകൊണ്ട് ഇങ്ങനെ?
ജീവിത സമ്മർദങ്ങൾ, ഉദ്യോഗ മേഖലകളിലെ സ്ട്രസ് അങ്ങനെ പല കാരണങ്ങൾകൊണ്ടും എന്റർടെയിൻമെന്റിനു വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നത്തെ തലമുറ. പലരും ഇത്തരം അശ്ലീല വീഡ...
മരണംവരെയും ഉന്നതങ്ങളിൽ
ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും ഉയരമുണ്ടായിരുന്ന വ്യക്‌തി അമേരിക്കക്കാരനായ റോബർട്ട് പെർഷിംഗ് വാഡ്ലോ ആയിരുന്നു. ഇല്ലിനോയിസ് സംസ്‌ഥാനത്തെ ആൾട്ടണിലെ മേയർ ...
വർക്കലയിലെ ഓളവും തീരവും
ഞങ്ങൾ വർക്കല സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ നേരം വെളുത്തുതുടങ്ങി. തിരുവനന്തപുരത്തുനിന്നും വെറും 40 കിലോമീറ്റർ മാത്രം. വേറെയും ചില ടൂറിസ്റ്റുകൾ ഗൾഫിൽനിന്നും ഇംഗ്ലണ്...
ബംഗാളിൽനിന്നുള്ള ഉണർത്തുപാട്ടുകൾ...
മൗസം എന്നുപേരുള്ള ഒരു യുവാവുണ്ട്. ബംഗാളിലെ മുർഷിദാബാദിനടുത്തുനിന്നാണ് വരവ്. ഭംഗിയായി തറയോടുകൾ വിരിക്കും. മൗസം എന്ന വാക്കിന് ഹിന്ദിയിൽ കാലാവസ്‌ഥയെന്നോ ഋതുവെന്നോ ...
ടൈംപാസിൽ നിന്ന് അഡിക്ഷനിലേക്ക്
സ്ത്രീപുരുഷന്മാർക്കൊപ്പം ഇഷ്‌ടാനുസരണം ചാറ്റ് ചെയ്യാം എന്നുള്ള പരസ്യങ്ങൾ മൊബൈൽ ഫോണിലും ഇന്റർനെറ്റിലും ലഭിച്ചുകൊണ്ടിരിക്കുന്നു. ഹോട്ട് വീഡിയോകൾക്ക് ഈ ലിങ്കിൽ ക്ലി...
കുടുംബത്തിനുള്ളിലെ ടൈംബോംബ്
കൗമാരക്കാർക്കൊപ്പം വിവാഹിതരും മധ്യവയസ്ക്കരും സൈബർ സെക്സിന് അടിമകളായിമാറുമ്പോൾ ജീവിതാവസ്‌ഥ സങ്കീർണമാകുന്നു. 44 വയസുള്ള സ്കൂൾ അധ്യാപികയുടെ ഭർത്താവ് കഴിഞ്ഞ ഒരുവർഷമ...
മൊബൈലുകളുടെ കുതിച്ചുചാട്ടം
മുൻകാലങ്ങളിൽ ഒരു തലമുറ കഴിയുമ്പോഴാണ് ജീവിത രീതികളിൽ മാറ്റങ്ങൾ സംഭവിക്കുന്നതെങ്കിൽ ഇന്ന് അഞ്ചുവർഷത്തിനുള്ളിൽതന്നെ സാങ്കേതികതയുടെയും അതുവഴി ജീവിതരീതിയുടെയും വലിയ ...
മാറി ചിന്തിക്കുന്ന ഇളമുറക്കാർ
അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും കൗമാരവും യൗവനവും ആഘോഷിക്കുന്നവർക്ക് ലഭിക്കാത്ത ‘ഭാഗ്യ’ങ്ങളാണ് തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും യുവത്വത്തിന് ലഭിക്കുന്നത്...
ലോകത്തെ നടുക്കിയ ചെർണോബിൽ ദുരന്തത്തിനു ചൊവ്വാഴ്ച 30 വയസ്
1986 ഏപ്രിൽ 26 സോവിയറ്റ് യൂണിയനിലെ യൂക്രെയ്ന് ഒരിക്കലും മറക്കാനാവില്ല. ചെർണോബിൽ ആറ്റമിക് പ്ലാന്റിലെ സുരക്ഷാ പരിശോധനയ്ക്കിടെ നാലാം റിയാക്ടർ പൊട്ടിത്തെറിച്ചത് ആണവ...
എതിരാളിയില്ലാതെ ബ്ലോസം
ലോകത്തിലെ ഏറ്റവും ഉയരമുള്ള പശു ’ബ്ലോസം’ അടുത്തിടെ മരണപ്പെട്ടത് മൃഗസ്നേഹികളുടെ മനസിൽ ഉണങ്ങാത്ത മുറിവാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ബ്ലോസം സൃഷ്‌ടിച്ച ഗിന്നസ് റിക്കാർ...
അടികളിൽനിന്ന് പടികയറിയ മഹാസംഗീതം
ഒട്ടും നിനച്ചിരിക്കാതെ സംഗീതത്തിലേക്കു വരിക... മഹാഗായികയായിത്തീരുക... ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്‌ടപ്പെട്ട് നിരാലംബയായിട്ടും പിന്നീട് എല്ലാവരാലും മാ (അമ്മ) എ...
തെന്നലയിലെ പാടങ്ങൾ വിളയുന്നു; പെൺവീരഗാഥയിൽ
തെന്നല പഞ്ചായത്തിലെ ഒരു കൂട്ടം വനിതകൾ തരിശായി കിടന്ന പാടശേഖരങ്ങളിൽ നിലമൊരുക്കി വിത്ത് പാകുമ്പോൾ ഒരിക്കലും ഓർത്തു കാണില്ല, അവരുടെ കാർഷിക പെരുമ നാടും വീടും കടന്ന്...
വരുന്നൂ...കുതിരാനിൽ വിപ്ലവം
വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാത നിർമാണം യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ പേടിസ്വപ്നമായ കുതിരാൻ വളവുകളും കുപ്പിക്കഴുത്തുപോലെയുള്ള ഇരുമ്പുപാലവും ചരിത്രമാകും. <...
കുഫോസിന്റെ കടൽക്കാഴ്ച
കടലിനടിയിലൂടെ ഒഴുകി നടക്കുന്ന എല്ലാ മത്സ്യങ്ങളെയും കണ്ടിട്ടുണ്ടോ? വെള്ളത്തിനടിയിലെ മിസ് കേരളയെ കണ്ടിട്ടുണ്ടോ? നമുക്ക് എത്രതരം മത്സ്യങ്ങളുടെ പേരറിയാം ? ജലാശയങ്ങള...
ആമകളിൽ വമ്പൻ ഗോലിയാത്ത്
30 വയസാകുമ്പോഴേക്കും ആമകളുടെ വളർച്ച നിലയ്ക്കും എന്നാണു പൊതുവേയുള്ള കണക്കുകൂട്ടൽ. ആ കണക്കുകൂട്ടലുകളെയെല്ലാം കാറ്റിൽപറത്തി ഇതാ ഭീമാകാരനായ ഒരു ആമ ചരിത്രം സൃഷ്‌ടിക്...
അതിശയകരമായ ദിവസങ്ങളുടെ സംഗീതം
മുഹമ്മദ് റഫിയെയും കിഷോർ കുമാറിനെയും ജഗ്ജീത് സിംഗും ഗുലാം അലിയും പങ്കജ് ഉദാസും നിഷ്പ്രഭരാക്കിയ ഒരു കാലം!. ഹിന്ദി സിനിമയിൽ അങ്ങനെയൊരു പതിറ്റാണ്ട് രേഖപ്പെടുത്തിയിട...
ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന വെടിക്കെട്ട് അനിവാര്യമോ?
മനുഷ്യൻ ഉൾപ്പടെ ജീവനുള്ളവയുടെയെല്ലാം ശ്രവണം, കാഴ്ച എന്നിവയ്ക്ക് അതിശക്‌തമായ പ്രഹരം ഏൽപ്പിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുകളും അമിട്ടുകളുമാണു നമ്മുടെ പെരുന്നാളുകളുടെയ...
ഒരു നൂറ്റാണ്ടിനിടെ ആദ്യമായി കടുവകളുടെ എണ്ണത്തിൽ വർധന
ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തിൽ ഒരു നൂറ്റാണ്ടിനിടെ ആദ്യ വർധന. പതിറ്റാണ്ടുകളായി കടുവകളുടെ എണ്ണം കുറഞ്ഞുവരുകയായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താക...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.