Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


ഇന്ത്യൻ ബോണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ അപ്രതീക്ഷിതമായാണ് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കാണാൻ ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർ നാഷണൽ എയർപോർട്ടിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിലാണ് മോദിയും ഷരീഫും ഷരീഫിന്റെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു പോയത്. അതേസമയം, മോദിയും സംഘവും കാറിലാണ് പോയിരുന്നതെങ്കിൽ പ്രധാനമന്ത്രി സഞ്ചരിക്കുന്ന കാറിന്റെ മുൻസീറ്റിലിരുന്ന് പാക്കിസ്‌ഥാൻകാരനായ ഡ്രൈവർക്കു വഴി പറഞ്ഞു കൊടുക്കുമായിരുന്നു അജിത് ഡോവൽ. അങ്ങനെയൊന്നു സംഭവിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് തലസ്‌ഥാനത്തെ അന്തപ്പുര വർത്തമാനം. ഏഴു വർഷം ഒരു പാക്കിസ്‌ഥാനി മുസ്്ലിമിന്റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാക്കിസ്‌ഥാനിൽ കഴിഞ്ഞ അജിത് കുമാർ ഡോവലിനറിയാവുന്നതു പോലെ പാക്കിസ്‌ഥാനെ അവിടത്തുകാർ പോലും അറിഞ്ഞിട്ടുണ്ടാകില്ല. പാക്കിസ്‌ഥാന്റെ ഭൂപടം ഡോവലിന്റെ കൈവെള്ളയിലുമുണ്ടെന്നതു തന്നെയാണ് ഇപ്പോൾ പാക്കിസ്‌ഥാന്റെ പേടിയും. ഫീൽഡിലിറങ്ങി ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഒരു ഇന്റലിജൻസ് ഉദ്യോഗസ്‌ഥൻ ആദ്യമായാണ് രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്‌ടാവായത്. പ്രവർത്തനമികവും കൈയടക്കവും അനുഭവ പരിചയവുമാണ് അജിത് ഡോവലിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രായേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ ബുദ്ധിയാണ്. ഇതിനൊക്കെ പുറമേ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്ന ലേബലും കൂടിയാകുമ്പോൾ അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ചാണക്യനാകുന്നു.

= പാക്കിസ്‌ഥാന്റെ കണ്ണിലെ കരട്

ഇന്ത്യയിലേക്ക് തോക്ക് തിരിച്ചു വയ്ക്കുമ്പോൾ പാക്കിസ്‌ഥാൻ ഉന്നം വയ്ക്കുന്നത് അജിത് ഡോവൽ എന്ന ഒളിപ്പോരിനു പേരു കേട്ട ഉദ്യോഗസ്‌ഥനെ തന്നെയാണ്. അഫ്ഗാൻ–പാക്കിസ്‌ഥാൻ അതിർത്തിയിൽ ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമിക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്നും ഇതിനു പിന്നിൽ ഡോവലാണെന്നുമാണ് പാക്കിസ്‌ഥാൻ ആരോപിക്കുന്നത്. കാഷ്മീരിൽ വിഘടനവാദികൾക്കും ഭീകരർക്കുമെതിരേയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ഡോവൽ തന്നെ. അഫ്ഗാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചത് ഡോവൽ തന്നെയാണ്. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ഡോവൽ എന്നുമുണ്ടായിരുന്നു. പാക്കിസ്‌ഥാനിൽ ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെ തിരിച്ച് ഇന്ത്യയിലെത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെന്ന് ഡോവൽ വ്യക്‌തമാക്കിയിട്ടുണ്ട്.

= കേരള കേഡർ

1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായാണ് ഡോവലിന്റെ പോലീസ് ജീവിതത്തിന്റെ തുടക്കം. അച്യുതമേനോൻ മന്ത്രിസഭയുടെ പേരിടിച്ചു താഴ്ത്താൻ ആസൂത്രണം ചെയ്യപ്പെട്ട 1971ലെ തലശേരി കലാപം അമർച്ച ചെയ്യാൻ അന്നു കെ. കരുണാകരൻ അവിടെ എസ്പി ആയി നിയമിച്ചതു ഡോവലിനെ ആയിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡോവൽ ഐബിയിൽ ചേർന്നു. കാഷ്മീരിൽ ഡോവൽ നടത്തിയ മുന്നേറ്റങ്ങൾ പിന്നീട് പോലീസ് സേനയുടെ പഠ്യപുസ്തകങ്ങളിൽ വരെ ഇടം പിടിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ നേടി. തൊട്ടു പിന്നാലെ രാഷ്ട്രപതിയുടെ പോലീസ് മെഡലും. ഏഴുവർഷക്കാലം (1990–96) പാക്കിസ്‌ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലും പ്രവർത്തിച്ചു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐബിയുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു.

= അമൃത്സറിലെ ആൾമാറാട്ടം

അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലാക്തണ്ടറായിരുന്നു അജിത് ഡോവൽ നിർവഹിച്ച സാഹസിക ഇടപെടലുകളിൽ പ്രധാനപ്പെട്ടത്. പഞ്ചാബിലെ ചുട്ടു പൊള്ളുന്ന വേനലിലായിരുന്നു ഖാലിസ്‌ഥാൻ തീവ്രവാദികളുമായുള്ള പോരാട്ടം. ഒത്തു തീർപ്പു വ്യവസ്‌ഥകൾക്കു വഴങ്ങാതെ കെപിഎസ് ഗില്ലിന്റെ നേതൃത്വത്തിലുള്ള ആക്രണമായിരുന്നു ഓപ്പറേഷൻ ബ്ലാക് തണ്ടർ. 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിൽ സുവർണ ക്ഷേത്രത്തിന് ഒരു പോറൽ പോലുമേൽക്കാതെ 41 തീവ്രവാദികളെ വധിക്കുകയും 200 പേരെ ജീവനോടെ പിടിക്കുകയും ചെയ്തു. ഓപ്പറേഷൻ ബ്ലാക് തണ്ടറിനു മുമ്പു പാക്കിസ്‌ഥാനിൽ നിന്ന് ഐഎസ്ഐ അയച്ച കമാൻഡിംഗ് ഓഫീസറായാണ് ഡോവൽ ഖാലിസ്‌ഥാൻ തീവ്രവാദികളുടെ ഇടയിലേക്കു യറിച്ചെല്ലുന്നത്. സുവർണ ക്ഷേത്രത്തിനു ചുറ്റും ബോംബുകളും ഗ്രനേഡുകളും സ്‌ഥാപിക്കാൻ ഇയാളും അവരോടൊപ്പം കൂടി. പക്ഷേ ആക്രമണ സമയത്ത് ഇതിലൊന്നു പോലും പൊട്ടിയില്ല. മാത്രമല്ല ഓപ്പറേഷനു ശേഷം ഇയാൾ അപ്രത്യക്ഷനാകുകയും ചെയ്തു.

അന്ന് ഖാലിസ്‌ഥാനികളെ സഹായിക്കാനെത്തിയ ഐഎസ്ഐ ചാരനെ വഴിയിൽ പിടികൂടിയ ശേഷം അയാളുടെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തിയത് ഡോവലായിരുന്നു. സൈനികർക്കു നൽകുന്ന ഉയർന്ന ബഹുമതിയായ കീർത്തി ചക്ര നൽകിയാണ് രാഷ്ര്‌ടപതി, ഡോവൽ എന്ന പോലീസ് ഓഫീസറെ ഈ ധീരകൃത്യത്തിന് ആദരിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്‌ഥനും അജിത് ഡോവലാണ്. തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ റൊമാനിയൻ നയതന്ത്ര പ്രതിനിധി ലിവ്യു റഡുവിനെ ഒരു പോറൽ പോലുമേൽപ്പിക്കാതെ മോചിപ്പിച്ചതും ഡോവലിന്റെ പ്രവർത്തന മികവായിരുന്നു.

= മിസോറാമിലെ ഒളിപ്പോര്

മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി നിന്നാണ് അജിത് ഡോവൽ അവരുടെ തന്നെ പല കമാൻഡർമാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നൽകിയ ലാൽ ഡെംഗയുടെ ഏഴു കമാൻഡർമാരെയാണ് ഇത്തരത്തിൽ വകവരുത്തിയത്.

= കാണ്ഡഹാറിലെ ഓപ്പറേഷൻ

1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട ശ്രമങ്ങൾ അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു. താലിബാനികളുമായി നേരിട്ടു സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തിൽനിന്നു മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്കാണ് ഡോവലെത്തിച്ചത്.

= വിശ്രമത്തിലും കർമനിരതൻ

2005ൽ ഐബിയുടെ ഡയറക്ടറായി വിരമിച്ചതിനുശേഷം 2009ൽ കർണാടക സർക്കാരിന്റെ സുരക്ഷാ ഉപദേഷ്‌ടാവായി. ഇതിനിടെ ഡൽഹിയിലെ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. വിവിധ വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ സുരക്ഷാ വിഷയങ്ങളിൽ ക്ലാസെടുത്തിരുന്നു.

= ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്

2014 മേയ് 30നാണ് അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി നിയമിക്കപ്പെടുന്നത്. ആ വർഷം തന്നെ ജൂണിൽ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇറാക്കിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത്.

മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാൻമറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു.

= നേപ്പാൾ, ശ്രിലങ്ക

നേപ്പാളിൽ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണർത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയിൽ മഹീന്ദ രാജപക്സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നു.

= ചെയിൻ സ്മോക്കർ

കടുത്ത പുകവലിക്കാരനാണ് അജിത് ഡോവൽ. 45 മിനിറ്റിൽ ഒരു സിഗരറ്റ് എന്നതാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എലിസബത്ത് രാജ്‌ഞി ബെക്കിംഗ്ഹാം പാലസിൽ ഉച്ചവിരുന്നിനു ക്ഷണിച്ചപ്പോൾ അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. സംസാരത്തിനിടെ പെട്ടെന്നു പുറത്തേക്കിറങ്ങിപോയ ഡോവലിനോട് കൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥർ കാര്യം തിരക്കി. തനിക്കൊന്നു പുകയ്ക്കാതെ വയ്യെന്നായിരുന്നു ഡോവലിന്റെ മറുപടി.

= ശൗര്യ

സൈനിക ജീവിതത്തോടുള്ള ബഹുമാനത്തിന്റെ ഭാഗമായി തന്റെ മകന് ശൗര്യ എന്നാണ് ഡോവൽ പേരിട്ടത്. 1973ൽ നോർത്ത് ഈസ്റ്റ് മേഖലയിൽ ആയിരിക്കുമ്പോഴാണ് സിആർപിഎഫിന്റെ ശൗര്യ ദിവസ് ചടങ്ങിൽ പങ്കെടുക്കുന്നത്. ചടങ്ങിനുശേഷം പതിനഞ്ചാമത്തെ ദിവസം പിറന്ന മകന് ശൗര്യ എന്നു തന്നെ പേരിടുകയായിരുന്നു. ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ശൗര്യ ബിജെപിയോടു ചേർന്നു നിൽക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടറാണ്. ബിജെപിയെ അധികാരത്തിലെത്തിച്ച കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞവരുടെ കൂട്ടത്തിൽ ശൗര്യയുമുണ്ടായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ബിസിനസ്, ഷിക്കാഗോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ശൗര്യ ഡോവലിന്റെ വിദ്യാഭ്യാസം.

– സെബി മാത്യു

ഇന്ത്യൻ ബോണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ അപ്രതീക്ഷിതമായാണ് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കാണാൻ ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർ നാഷണൽ എയർപോർട്ടിൽ ഇറങ്...
മനസിൽ കണ്ടാൽ നിപിൻ മാനത്തുകാണും
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമകൾ നിറഞ്ഞതാണു മെന്റലിസ്റ്റ് എന്ന വാക്ക്. പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴാണു മെന്റലിസ്റ്റ് എന്ന വാക്ക...
തീവ്രവാദം അതിരുവിടുന്ന ഉറി
കോട്ടയത്തെ പത്രപ്രവർത്തകർ ഉറിയിലെ അതിർത്തിഗേറ്റിൽ പിടിച്ചുകൊണ്ടുനിന്ന് പാക്കിസ്‌ഥാനിലെ ഗ്രാമീണരെ കൈവീശിക്കാണിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. യാത്രക്കാരെന...
കാലാതീതനായ ചലച്ചിത്രകാരൻ
എല്ലാക്കാലത്തും സിനിമാചിത്രീകരണ വഴിയിൽ പുത്തൻ വഴിത്താരകൾ കണ്ടെത്തിയവയാണ് ന്യൂ ജനറേഷൻ സിനിമകൾ. അത്തരത്തിൽ സിനിമയുടെ ചരിത്രവഴികളെ തേടി ചെല്ലുമ്പോൾ ന്യൂ ജനറേഷൻ സംവ...
പുലിവട്ടം
ഒറിജിനൽ പുലികൾ കണ്ടാൽ പോലും ഒന്ന് സംശയിച്ചേക്കും, സ്വന്തം കൂട്ടത്തിലുള്ളവർ തന്നെയണോ ഈ തുള്ളിച്ചാടുന്നതെന്ന് കൺഫ്യൂഷനാകും. കാട്ടിലെ പുലിയെ വെല്ലുന്ന മേയ്ക്കോവറോട...
ട്രോളിപഠിക്കാം
ട്രോളുകളും ട്രോളന്മാരും അടക്കിവാഴുന്ന കാലമാണിത്. എന്തുകാര്യത്തെയും ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുക ട്രോളുകളുടെ പ്രത്യേകതയാണ്. ലോകത്തിന്റെ ഏതുകോണിൽ ന...
ഗോൾഡൻ മിനിറ്റിലെ രക്ഷാദൂതൻ
<യ> രഞ്ജിത് ജോൺ

അപകടസ്‌ഥലങ്ങളിൽ ഞൊടിയിടയിൽ അവർ പാഞ്ഞെത്തും. നാടും നാട്ടുകാരും ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നു മുക്‌തരാകുന്നതിനു മുൻപെ മിന്നൽപ്പിണ...
തെരുവുനായ വേട്ട; പഞ്ചായത്തംഗത്തിന് അഭിനന്ദന പ്രവാഹം
വൈപ്പിൻ: എറണാകുളം വൈപ്പിൻ ഞാറക്കൽ പഞ്ചായത്തിൽ ആക്രണകാരികളായ നായകളെ തെരഞ്ഞുപിടിച്ച് വകവരുത്തിയ പതിനഞ്ചാം വാർഡംഗം മിനി രാജുവിനു ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമു...
ഉപവാസത്തിലൂടെ ശുദ്ധീകരണം; ശരീരത്തിനും മനസിനും
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് (ുൗൃശളശരമശേീി, രഹലമിരശിഴ ലളളലരേ). ഉപവാസത്തിലൂടെ നാം...
കോടമഞ്ഞിൽ പുതഞ്ഞ് പാലക്കയംതോട്
മൂന്നാറിനെയും ഊട്ടിയേയും വെല്ലുന്ന കോടമഞ്ഞ്, കുടകുമലനിരകളുടെ സാന്നിധ്യം, നോക്കെത്താദൂരത്തോളം പുൽമേടുകൾ, സമുദ്രനിരപ്പിൽനിന്നു 3500 അടി ഉയരം, അപൂർവങ്ങളായ സസ്യജീവജ...
ഭക്‌തിനൈവേദ്യമായി കൃഷ്ണകവിതകൾ
ഓഗസ്റ്റ് 24 ജന്മാഷ്‌ടമി. പ്രശസ്ത കവയത്രി ബി. സുഗതകുമാരി കുറിച്ചിട്ട ഉണ്ണിക്കണ്ണന്റെ കവിതകളിലൂടെ ഒരു പ്രദക്ഷിണം.

നീലമേഘം പോലിരുണ്ടു
പൊൻതളയണിഞ്ഞൊരുണ്ണി<...
ഒളിമ്പിക്സും ഇന്ത്യയും പിന്നെ 14 സെക്കൻഡും
ഒളിമ്പിക്സിന് കൊടിയിറങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ ഉടനെയെങ്ങും ഒളിമ്പിക്സുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് തിരശീല വീഴില്ല. ട്രോളുകൾ ഒരു ഐറ്റമായി ഒളിമ്പിക്സിന് ഉൾപ്...
ആടു പാമ്പേ...ആടു പാമ്പേ...ആടാടുപാമ്പേ....
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് മൂർഖൻ. അതുകൊണ്ടു തന്നെ ഇവ മനുഷ്യജീവന് വലിയ ഭീഷണി ഉയർത്തുന്നവയാണ് ഇവ. പണ്ടുകാലങ്ങളിൽ വഴിയിലോ വീട്ടുപര...
നെഹ്റുട്രോഫി ജലമേളയ്ക്ക് ചരിത്രസാക്ഷ്യം
സ്‌ഥലം – അതിവിശാലമായ മീനപ്പള്ളി കായൽപരപ്പ്. തെളിഞ്ഞ പകൽ. നോക്കെത്താദൂരത്തോളം കായലിന്റെ കനവോളങ്ങൾ കനത്ത കാറ്റിൽ ഇളംതിരകൾ തീർക്കുന്നു. അകലെനിന്ന് ഓടിവന്ന ബോട്ടിന്...
മറുനാടൻ ലഹരിയിൽ മയങ്ങി കേരളം
ലഹരി ആസ്വാദനത്തിന് പുതുവഴികൾ തേടുന്ന ന്യൂ ജനറേഷന് പോലും ഇന്ന് പ്രിയങ്കരമാണ് മറുനാടൻ പുകയില ഉത്പന്നങ്ങൾ. നാടൻ ബീഡിയും വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് അതിൽ പുകയിലയും...
മേഘൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ട/ീ ബാലൻ കെ. നായർ
‘‘നല്ല കാശും പത്രാസുമൊക്കെയുള്ള വില്ലനായിരുന്നു അച്ഛൻ. കോട്ടും സ്യൂട്ടും കാറും ബംഗ്ലാവും, കഴിക്കാൻ സ്കോച്ച് വിസ്കിയുംവലിക്കാൻ വിലകൂടിയ സിഗററ്റും എല്ലാം തികഞ്ഞൊര...
രാമായണ സ്മരണകളുണർത്തി സീത്തോട്
<യ> അജിത് ജി. നായർ

രാമായണം, ഇന്ത്യൻ ഇതിഹാസങ്ങളിൽ അനന്യമായ സ്‌ഥാനമുള്ള മഹാകാവ്യം. രത്നാകരൻ എന്ന കാട്ടാളനെ വാത്മീകിയാക്കിയ, രാമമന്ത്രത്തിന്റെ വിശുദ്ധി ...
ദുരൂഹതയൊഴിയാതെ ചിക്കുവിന്റെ കൊലപാതകം
<യ> ഭർത്താവ് നാലു മാസമായി ജയിലിലും

മലയാളി നഴ്സ് അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് നാലുമാസം പിന്നിട്ടിട്ടും കൊലപാതകികളെ കണ്ടെത്താൻ കഴിയാത്തത്തിനാൽ ഭർത...
ആനപ്പന്തിയിലെ കൊച്ചുതാരങ്ങൾ
മുത്തങ്ങ ആനപ്പന്തിയിലെ താരങ്ങൾ ഇപ്പോൾ വലിയ കൊമ്പൻമാരല്ല മൂന്നു കുഞ്ഞൻമാരാണ്. അമ്മു, അപ്പു, ചന്തു എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ കുഞ്ഞൻ ആനക്കുട്ടികൾ മുത്തങ്...
സൂര്യന്റെ ബലത്തിൽ....
<യ> ഗിരീഷ് പരുത്തിമഠം

അസാധ്യം എന്നു പലരും കരുതി. ആശങ്കയോടെ ചിലർ നെറ്റിചുളിച്ചു. സഫലമാകുന്നതിനെക്കുറിച്ച് കണ്ടറിയാം എന്ന് പിറുപിറുത്തവരും കുറവല്ല. ഒ...
കബാലി ഡാ....
ജൂലൈ 22. രജനി ഫാൻസ് മാത്രമല്ല, സിനിമ പ്രേമികളും അല്ലാത്തവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം. രജനികാന്തിന്റെ 159–ാമത്തെ ചിത്രമായ കബാലിയുടെ റിലീസാണ് അന്ന്. ചി...
ജപ്പാനിലെ രജനീകാന്ത്
<യ> ജപ്പാനിൽ രജനീകാന്ത് ഒരു തരംഗമാണ്. രജനിയെപ്പോലെ നടക്കുന്നവർ, രജനിയെപ്പോലെ വേഷം ധരിക്കുന്നവർ, രജനി ഫാൻ ക്ലബുകൾ, രജനിയെക്കാണാൻ ചെന്നൈയിലേക്ക് വിമാനം കയറുന്നവർ...
അനുമോൾക്ക് ഇനി മൈസൂർ കല്യാണം
<യ> പ്രദീപ് ഗോപി

ശക്‌തമായ സ്ത്രീകഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുത്തുകൊണ്ട് ഓരോ സിനിമയിലും പ്രത്യക്ഷപ്പെടുന്ന അനുമോൾ തന്റെ അടുത്ത ചിത്രത്തിലും അത് ആവ...
ട്രോളർമാർ വാഴുന്ന കാലം
എന്തിനും ഏതിനും ട്രോൾ എന്നതാണ് ഇക്കാലത്തെ ഒരു ട്രെൻഡ്. അതിഗൗരവമായ കാര്യങ്ങൾ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്നതാണ് ട്രോളുകൾ ജനപ്രിയമാകാൻ കാരണം. ചുറ്റും നട...
ഇതിലേ പോയതു വസന്തം
<യ> ഗന്ധങ്ങൾ, മൂക്ക്, തലച്ചോറ്, ആത്മാവ് എന്നിവയെക്കുറിച്ച്!

വി.ആർ. ഹരിപ്രസാദ്

<ശ> അയ്യോ.. ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടല്ലോ..
ഹൊ! എന്താ ഒരു ...
അരികിലീ ഹൃദയാകാശം
<യ> എസ്. മഞ്ജുളാദേവി

തിരുവനന്തപുരം: പ്രണയത്തിന്റെ ഇലഞ്ഞിപ്പൂമണവും പ്രാർഥനയുടെ ചന്ദന ഗന്ധവും തത്വചിന്തയുടെ ജീവഗാന പ്രവാഹവും മലയാള ചലച്ചിത്ര ഗാനലോകത്തി...
അരങ്ങിന്റെ അരിക് ചേർന്ന്
സിനിമയിലായാലും നാടകത്തിലായാലും നമുക്ക് പരിചിതരായ ചില മുഖങ്ങളുണ്ടാകും. അല്ലെങ്കിൽ നമുക്ക് എളുപ്പം ദർശിച്ചെടുക്കാൻ കഴിയുന്ന പ്രതലത്തിൽ വാഴുന്ന ചിലരുണ്ടാകും. അവരായ...
ഈദ് പുണ്യം
<യ> നിയാസ് മുസ്തഫ

നാളെ ഈദുൽഫിത്വർ. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരു മാസക്കാലം ശരീരവും മനസും നിയ ന്ത്രിച്ച് വ്രതമനുഷ്ഠിക്കുകയും മറ്റ് ആരാധനാ കർമ...
പാട്ട് പറഞ്ഞ് തിരുത്തി രഹ്ന
പാട്ടുപാടുന്നതോടൊപ്പം പാട്ടുവേദികളിൽ വിധികർത്താവായും രഹ്ന കഴിവ് തെളിയിക്കുന്നുണ്ട്. കൈരളി ചാനലിൽ പട്ടുറുമാൽ എന്ന പ്രോഗ്രാമിന് തുടക്കമിടുന്നത് തന്നെ മാപ്പിളപ്പാട...
ഇശലിന്റെ ഈരടികളിൽ
<യ> പെരുന്നാൾ പിറപോലെ രഹ്ന

ഷവ്വാലും ഉദിച്ചെത്തി..,
ഷറഫോടെ വിരുന്നെത്തി..,
ശരറാന്തൽ തിരികത്തി..,കണ്ണിൽ,
ഷൗക്കോടെ പെരുന...
ടോം * ജെറിക്ക് 76 വയസ്
എത്രയൊക്കെ പുതിയ അനിമേഷനും കാർട്ടൂൺ കഥാപാത്രങ്ങളും വന്നാലും അനിമേഷൻ കാർട്ടൂൺ രംഗത്തെ എവർഗ്രീൻ സൂപ്പർസ്റ്റാറുകൾ അന്നും ഇന്നും ഇനിയെന്നും ടോമും ജെറിയും തന്നെയായിര...
മലമുകളിലെ വെള്ളപ്പൊക്കം
പ്രകൃതിദുരന്തങ്ങൾ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങൾ ലോകത്തിൽ ആദ്യമല്ല. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയാ...
തെക്കിന്റെ കാഷ്മീരിൽ ആപ്പിൾ വസന്തം
മറയൂർ: തെക്കിന്റെ കാഷ്മീർ ആപ്പിൾ വസന്ത ത്തിനൊങ്ങി. ശീതകാ ല പച്ചക്കറിക്കൊപ്പം കേരളത്തിൽ ആപ്പിൾ വിളയുന്ന ഏകസ്‌ഥലമാണ് കാന്തല്ലൂർ. മഴനിഴൽ പ്രദേശമായ മറയൂരിനടുത്താണ് ...
മുള ഉദ്യാനം
പ്രകൃതി സംരക്ഷണത്തിനായുള്ള വർഷങ്ങൾ നീണ്ട സപര്യയാണ് മുക്കത്തിനടുത്ത് കോഴഞ്ചേരി വീട്ടിൽ ദാമോദരനെന്ന നാൽപത്തൊമ്പതുകാരന്റേത്. മാനവ സംസ്കൃതിയുടെ കഥകളേറെ പറയാനുള്ള ഇര...
നാടിനെ നടുക്കിയ ക്രൂരത
ഡൽഹിയിലെ നിർഭയയിലൂടെയാണ് അന്നു നാം ആ ഭീകരത തിരിച്ചറിഞ്ഞത്. ഇന്നിതാ ജിഷയുടെ ജീവിതവും കവർന്നിരിക്കുന്നു. നിർഭയയെ പോലെ, കൊല്ലുക മാത്രമായിരുന്നില്ല വീണ്ടും വീണ്ടും ...
ഒഴിവുദിവസത്തെ കളിക്ക് കൂടെ കൂടുന്നോ...
2016 ജൂൺ 17 വെള്ളിയാഴ്ച. കേരളത്തിലെ ചില പുതുപുത്തൻ കൊട്ടകകളിൽ ഒഴിവുദിവസത്തെ കളി, കളിച്ചു തുടങ്ങുന്നത് അന്നാണ്. പെരുമഴയായാലും പൊരിവെയിലായാലും ഈ ചിത്രം കാണാൻ അനേക...
സുഖമോ ദേവി...എന്നു ചോദിച്ചത് 30 വർഷം മുമ്പ്
30 വർഷം മുമ്പ് നന്ദൻ ദേവിയോട് ചോദിച്ചു....സുഖമോ ദേവി... പൂർണതയിലെത്താതെ പോയ പ്രണയത്തിന്റെ വേദനയും നൊമ്പരവുമായി വേണുനാഗവള്ളിയുടെ സുഖമോ ദേവി 30 വർഷം തികയ്ക്കുകയാണ...
സുഖമോ ദേവി...എന്നു ചോദിച്ചത് 30 വർഷം മുമ്പ്
30 വർഷം മുമ്പ് നന്ദൻ ദേവിയോട് ചോദിച്ചു....സുഖമോ ദേവി... പൂർണതയിലെത്താതെ പോയ പ്രണയത്തിന്റെ വേദനയും നൊമ്പരവുമായി വേണുനാഗവള്ളിയുടെ സുഖമോ ദേവി 30 വർഷം തികയ്ക്കുകയാണ...
അവയവദാനത്തിലൂടെ ലേഖ.എം.നമ്പൂതിരി മാതൃകയായി; നമ്മൾ പകരം നല്കിയതോ?
അവയവദാനത്തിലൂടെ ശ്രദ്ധേയനായി മാറിയ ലേഖ.എം.നമ്പൂതിരിക്ക് അനുഭവിക്കേണ്ടി വന്നത് ആദരവുകളുടേയും അനുമോദനങ്ങളുടേയും കൂട്ടത്തിൽ വേദനകളും അപവാദങ്ങളും പിന്നെ ചൂഷണവും. സി...
തായ്ലന്റിലെ കടുവ ക്ഷേത്രം പ്രസിദ്ധിയിൽ നിന്നു കുപ്രസിദ്ധിയിലേക്ക്...
കഴുത്തിൽ ബെൽറ്റ് ഇട്ട് നായ്ക്കളെപ്പോലെ തുടലിൽ ഒപ്പം സഞ്ചരിക്കുന്ന കടുവകളായിരുന്നു തായ്ലൻഡിലെ കടുവ ക്ഷേത്രം എന്നറിയപ്പെടുന്ന ബുദ്ധക്ഷേത്രത്തിൽ ഒരാഴ്ച മുമ്പുവരെ വ...
മുമ്പേ ഓൺലൈനിൽ ശേഷം സ്ക്രീനിൽ
സിനിമകളോടുള്ള അടക്കാനാവാത്ത ഇഷ്‌ടം അല്ലെങ്കിൽ വിനോദങ്ങളെ വിരൽത്തുമ്പിലെത്തിക്കുന്ന ടെക്നോളജിയോടുള്ള കൗമാരമനസിന്റെ കൗതുകം... ഇഷ്‌ടസിനിമയുടെ സ്റ്റിൽ ഫേസ്ബുക്കിൽ പ...
ഗെയിമുകൾ കഥപറയുമ്പോൾ
വീഡിയോ ഗെയിമുകളും സിനിമയും തമ്മിൽ എന്താണു ബന്ധം? ഒന്നു ചിന്തിച്ചുനോക്കിയാൽ മനസിലാകും രണ്ടും തമ്മിലുള്ള ആത്മബന്ധം. സിനിമകളുടെ പ്രമോഷനു വേണ്ടി അണിയറ പ്രവർത്തകർ പല...
വൈദ്യുതി ലാഭിക്കാം, പണവും....
കേരളത്തിലെ ജലസംഭരണികളിൽ വെള്ളം വറ്റിയാൽ കേരളത്തിലെ വൈദ്യുതിയും വറ്റിവരളും. സംസ്‌ഥാനത്തെ വൈദ്യുതി ഉപഭോഗം ഇത്തവണ സർവകാല റിക്കാർഡിൽ എത്തിയിരുന്നു. കെഎസ്ഇബി നൽകുന്ന...
ചെങ്കൊടിയും ഹരിതവും പാറുന്ന നാട്
കേരളത്തിലെ മലമ്പുഴ, തൃക്കരിപ്പൂർ, മലപ്പുറം, കൊണ്ടോട്ടി നിയമസഭാ മണ്ഡലങ്ങൾ സഞ്ചരിക്കുന്നത് ചരിത്രത്തിനൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇന്നുവരെ സിപിഎമ്...
വീണ്ടും തിളങ്ങി കെൻ ലോച്ച്
ആക്ഷൻ... മൂവി കാമറയുടെ പിന്നിൽ നിലയുറപ്പിച്ച് കെന്നത്ത് കെൻ ലോച്ച് ഇങ്ങനെ നിർദേശിക്കുമ്പോൾ അഭിനേതാക്കൾ അടക്കമുള്ള സഹപ്രവർത്തകർ മാത്രമല്ല, അന്തരീക്ഷവും ജീവസുറ്റത...
വീണ്ടും രതീഷ് വേഗ മാജിക്
സിനിമാസംഗീത വീഥിയിൽ തിരിച്ചുവരവിന്റെ ത്രില്ലിലാണ് രതീഷ് വേഗ. ‘ഇടവേള തീർത്ത ഏകാന്ത വേദനകൾ’ അവസാനിക്കുകയാണ്. ‘ആടുപുലിയാട്ടം’, ‘വെള്ളക്കടുവ’, ‘മരുഭൂമിയിലെ ആന’... ഈ...
കേരളം ഇതുവരെ
1956 നവംബർ ഒന്നിനു നിലവിൽ വന്ന കേരള സംസ്‌ഥാനത്തെ ഇതുവരെ ഭരിച്ചത് 11 മുഖ്യമന്ത്രിമാരാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിൽ തുടങ്ങി ഉമ്മൻചാണ്ടിയിൽ എത്തിനിൽക്കുന്നു ആ ചിത്രം...
വാട്സ്ആപ്പിൽ ആരും സുരക്ഷിതരല്ല
‘‘ശിഖണ്ഡിയെ മുൻനിർത്തിയാണ് അർജുനൻ ഭീഷ്മരെ കൊന്നത്... അതുകൊണ്ട് ശിഖണ്ഡിയാകരുത്... ഇത് കലിയുഗമാണ്’’...

വാട്സ്ആപ്പിന്റെ പോക്കുകണ്ടിട്ട് ഹിസ്ഹൈ*സ് അബ്ദുള്ളയി...
കരൾരോഗങ്ങളെ അവഗണിക്കരുത്
<ആ>ഡോ. ജോൺ മേനാച്ചേരി എംഡി, ഡിഎം
(ഹെപ്പറ്റോളജിസ്റ്റ്, രാജഗിരി ഹോസ്പിറ്റൽ
ചുണങ്ങംവേലി, ആലുവ)

കേരളത്തിലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണു ക...
സനലിന്റെ സ്വന്തം സരയൂ
ചലച്ചിത്രതാരം സരയു മോഹൻ വിവാഹിതയാകുന്നു. നടിയും നർത്തകിയും മോഡലും എഴുത്തുകാരിയും സംവിധായികയുമായ സരയുവിന്റെ വരൻ അസോസിയേറ്റ് ഡയറക്ടറായ സനൽ വി.ദേവനാണ്. ഏപ്രിൽ നാലി...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.