ഭൂമിക്ക് അവകാശമില്ലാത്തവര്‍
ഭൂമിക്ക് അവകാശമില്ലാത്തവര്‍
യു​ദ്ധ​വും പ​ട്ടി​ണി​യും ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളു​ം നി​മി​ത്തം സ്വ​ന്തം നാ​ടും വീ​ടും​വി​ട്ട് അ​ല​യു​ന്ന മ​നു​ഷ്യ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ലോ​ക​ത്തി​ന്ന് ആറര കോടി‍ ആ​ളു​ക​ൾ വി​വിധ കാ​ര​ണ​ങ്ങ​ളാ​ൽ അ​വ​രു​ടെ ജന്മനാട് ഉ​പേ​ക്ഷി​ച്ച് പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഇ​തി​ൽ രണ്ടേകാൽ കോടി‍ ആ​ളു​ക​ൾ മ​റ്റു​രാ​ജ്യ​ങ്ങ​ളി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്നു. ഇ​ന്ത്യ എ​ന്നും ന​ല്ല അ​യ​ൽ​ക്കാ​രാ​യി കാ​ണു​ന്ന മ്യാ​ൻ​മ​റും ഇ​പ്പോ​ൾ സ​മാ​ന​മാ​യ പ്ര​ശ്നം നേ​രി​ടുകയാണ്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞ് രോ​ഹിം​ഗ്യ​ൻ മു​സി​ലിംവംശജർക്കെതിരേ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ഇവിടുത്തെ സർക്കാർ. ഭീ​ക​ര​സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ രാ​ജ്യ​ത്തി​നെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു വി​ഭാ​ഗം ജ​ന​ത​യ്ക്കെ​തി​രേ​യാ​ണ് ത​ങ്ങ​ളുടെ പോരാട്ടം എ​ന്നാ​ണ് ഇവരുടെ വാദം. സ​മാ​ധാ​ന​ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് ഓ​ങ് സാ​ൻ സൂകിയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ രോ​ഹിം​ഗ്യ​ക​ൾ​ക്കെ​തി​രേ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് സൂകി സ​ർ​ക്കാ​രി​നെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യയിൽവന്ന രോ​ഹിം​ഗ്യ​ൻ അഭയാർഥികളെ പു​റ​ത്താ​ക്കാ​നുള്ള നടപടികൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ആ​രാ​ണ് രോ​ഹിം​ഗ്യ​ക​ൾ ?

ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം വേ​ട്ട​യാ​ട​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്ന്് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന വി​ശേ​ഷി​പ്പി​ച്ച വിഭാഗമാണ് രോ​ഹിം​ഗ്യ​ക​ൾ.​ഇ​ൻ​ഡോ-​ആ​ര്യ​ൻ വം​ശ​ത്തി​ൽ​പ്പെ​ട്ട ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മു​സ്ലിം മ​ത​വി​ശ്വാ​സി​ക​ളാ​ണ്.​പണ്ട് ബർമ എന്നറിയപ്പെട്ടിരുന്ന മ്യാ​ൻ​മ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​പ്ര​ദേ​ശ​ത്തു​ള്ള റാ​ഖൈ​ൻ സം​സ്ഥാ​ന​ത്താ​ണ് ഇവർ താ​മ​സി​ക്കു​ന്ന​ത്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ തീ​ര​ത്താ​യി​രു​ന്ന​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ത്തി​ന് ഇ​ന്ത്യ,ബം​ഗ്ല​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി നി​ര​ന്ത​ര സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​ത് ഇ​വി​ടത്തെ ഭാ​ഷ​യേ​യും സം​സ്കാ​ര​ത്തേ​യും സ്വാ​ധീ​നി​ച്ചു. 14-ാം നൂ​റ്റാ​ണ്ടു​മു​ത​ൽ റാ​ഖൈ​നയി​ൽ മു​സ്ലിം വം​ശ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​താ​യി ച​രി​ത്ര​രേ​ഖ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ​നി​ന്നും ഇന്നത്തെ ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​മൊ​ക്കെ ആ​ളു​ക​ൾ മ്യാ​ൻ​മ​റി​ലേ​ക്ക് കു​ടി​യേ​റി​യി​രു​ന്നു. അ​ന്ന് മ്യാ​ൻ​മ​റും ഇ​ന്ത്യ​യും ഒരേ ഭരണത്തിന്‌റെ കീഴിലായിരുന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തൊ​രു ആ​ഭ്യ​ന്ത​ര പ​ല​ായ​ന​മാ​യി മാ​ത്ര​മേ ക​ണ്ടി​രു​ന്നു​ള്ളു. സ്വ​ദേ​ശി​ക​ളു​ടെ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രോഹി​ംഗ്യ​ക​ൾ ഇ​വ​രെ പി​ന്തു​ണ​ച്ചി​രു​ന്നു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത്രോഹിം​ഗ്യ​ക​ൾ രാ​ജ്യ​ത്തെ മ​റ്റു ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ക​ന്നു. യു​ദ്ധ​ത്തി​ൽ ജ​പ്പാ​നെ​തി​രേ യു​ദ്ധം ചെ​യ്യാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ ന​ൽ​കി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ർ ത​ങ്ങ​ളു​ടെ​ത​ന്നെ രാ​ജ്യ​ത്തെ മ​റ്റു ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ചു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യി മ്യാ​ൻ​മ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് മു​സ്ലിം​ക​ൾ വ​ധി​ക്ക​പ്പെ​ട്ടു. ജ​പ്പാ​ൻ സൈ​ന്യ​വും രോഹിം​ഗ്യ​ൻ മു​സ്ലിം​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ച്ചു. ഇ​തോ​ടെ രോഹി​ംഗ്യ​ൻ മു​സ്ലി​ംകൾ ഇ​ന്ത്യ​യി​ലേ​ക്കും ബം​ഗ്ലാ​ദേ​ശി​ലേ​ക്കു​മൊ​ക്കെ പലാ​യ​നം​ആ​രം​ഭി​ച്ചു. അ​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​നാ​യി 22,000 മു​സ്ലിംക​ളാ​ണ് അ​ന്ന് അ​തി​ർ​ത്തി​ക​ട​ന്ന​ത്.

1948ൽ പാ​ക്കി​സ്ഥാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ങ്ങ​ൾ​ക്കാ​യി ഒ​രു സ്വ​ത​ന്ത്ര രാ​ജ്യം സ്ഥാ​പി​ക്കാ​ൻ രോഹിം​ഗ്യ​ക​ൾ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​ട​യ്ക്കു​വ​ച്ച് പാ​ക്കി​സ്ഥാ​ൻ പിന്‌മാറിയതോടെ ആ ​സാ​ധ്യ​ത അ​വ​സാ​നി​ച്ചു.

സ്വ​ദേ​ശ​ത്ത് വി​ദേ​ശി​ക​ളാ​യി​മാ​റി​യ രോ​ഹിം​ഗ്യ​ക​ൾ

1948 ജ​നു​വ​രി​യി​ൽ ഇ​ന്ന് മ്യാ​ൻ​മ​ർ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​ന്ന​ത്തെ ബ​ർ​മ ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് മോ​ചി​ത​മാ​യി.​പു​തി​യ​താ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​ർ പൗ​ര​ത്വ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള വംശീയരുടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി. രോ​ഹി​ംഗ്യ​ക​ൾ​ക്ക് ഈ ​പ​ട്ടി​ക​യി​ൽ ഇ​ട​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു ത​ല​മു​റ​യായി മ്യാ​ൻ​മ​റി​ൽ ക​ഴി​യു​ന്ന രോഹി​ംഗ്യ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കി. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​വ​ർ​ക്ക് തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും വോ​ട്ടു​ചെ​യ്യാ​നു​മൊ​ക്കെ സാ​ധി​ച്ചി​രു​ന്നു.

1962ലെ ​പ​ട്ടാ​ള അ​ട്ട​ിമ​റി​യോ​ടെ രോ​ഹിം​ഗ്യ​ക​ളു​ടെ അ​വ​സ്ഥ ആ​കെ മാ​റി. പ​ട്ടാ​ളം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​രെ​ല്ലാം നാ​ഷ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് എ​ടു​ക്ക​ണം എ​ന്ന് നി​യ​മം വ​ന്നു. എ​ന്നാ​ൽ രോഹിം​ഗ്യ​ക​ൾ​ക്ക് വി​ദേ​ശി​യ​ർ​ക്കു ന​ൽ​കു​ന്ന കാ​ർ​ഡേ ന​ൽ​കി​യു​ള്ളു. അ​തോ​ടെ അ​വ​ർ​ക്ക് രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യസ സൗ​ക​ര്യ​ങ്ങ​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടു. രോഹിംഗ്യകൾ എന്ന പേരുപോലും ഇവർക്ക് നൽകാൻ സർക്കാർ തയാറായിരുന്നില്ല. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിപ്പാർത്തവർ എന്ന് ആരോപിച്ച് ഇവരെ ബംഗാളികൾ എന്നാണ് വിളിച്ചിരുന്നത്. ഈ സമീപനം തന്നെയാണ് ഇപ്പോൾ അധികാരത്തിലുള്ള ജനാധിപത്യ സർക്കാരിനുമുള്ളത്.

ദു​രി​ത​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോഹിം​ഗ്യ​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി 1982 ൽ ​പു​തി​യ പൗ​ര​ത്വ നി​യ​മം നി​ല​വി​ൽ​വ​ന്നു. അ​ന്ന് അം​ഗീ​ക​രി​ച്ച മ്യാ​ൻ​മറി​ലെ വംശീയ പ​ട്ടി​ക​യി​ൽ​ രോ​ഹിം​ഗ്യ​ക​ൾ ഉള്‌പ്പെട്ടില്ല. ഇ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന രോ​ഹി​ംഗ്യ​ക​ൾ വീ​ടോ നാ​ടോ ഇ​ല്ലാ​ത്ത​വ​രാ​യി. രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​രാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ 1948 നു ​മു​ന്പ് മ്യാ​ൻ​മ​റി​ൽ ജീ​വി​ച്ച​വ​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​രേ​ഖ​ക​ൾ രോ​ഹിം​ഗ്യ​ക​ൾ​ക്കു ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​രു​ന്നി​ല്ല. അ​തോ​ടെ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ​ക്കോ, വി​ദ്യാ​ഭ്യാ​സ​ത്തി​നോ, ജോ​ലി​ക്കോ, സ​ഞ്ചാ​ര​ത്തി​നോ വി​വാ​ഹം ക​ഴി​ക്കാ​നോ, ത​ങ്ങ​ളു​ടെ മ​താ​ചാ​ര​ങ്ങ​ൾ പി​ൻ​തു​ട​രാ​നോ, വോ​ട്ടു​ചെ​യ്യാ​നോ അ​വ​ർ​ക്ക് അ​വ​കാ​ശ​മി​ല്ലാ​താ​യി.


തു​ട​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ

പി​ന്നീ​ട് പ​ല​ത​വ​ണ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം രോഹി​ംഗ്യ​ക​ളെ കൂ​ട്ട​ക്കു​രു​തി ചെ​യ്തു. രോ​ഹിം​ഗ്യ​ൻ വം​ശ​ത്തെ​ത്ത​ന്നെ ഉന്മൂ​ല​നം ചെ​യ്യാ​നാ​ണ് ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടും സ്ഥി​തി​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല. അ​തോ​ടെ രോഹിം​ഗ്യ​ക​ൾ ത​ങ്ങ​ളു​ടെ നാ​ടു​പേ​ക്ഷി​ച്ച് കൂ​ട്ട​പ്പ​ലാ​യ​നം ആ​രം​ഭി​ച്ചു. 1990 ക​ളി​ൽ 250,000 രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ അ​യ​ൽ​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ലെ​ത്തി. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും രോ​ഹിം​ഗ്യ​ക​ൾ പലായ​നം ന​ട​ത്തി. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള്ള രോഹിം​ഗ്യ​ൻ മു​സ്ലിം​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ്യ​ാൻ​മ​റി​ലു​ള്ള രോ​ഹി​ംഗ്യ​ക​ൾ ത​ങ്ങ​ളു​ടെ സ​ർക്കാ​രി​നെ​തി​രേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. സ​ർ​ക്കാ​രി​നെ​തി​രേ പോ​രാ​ടാ​ൻ പു​റ​ത്തു​നി​ന്നു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം രോ​ഹിം​ഗ്യ​ക​ൾ​ക്കു ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മ്യ​ാൻ​മ​ർ സ​ർ​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

മ്യാൻമറിലെ രോഹിംഗ്യൻ വംശം റാഖെെനേയിലേക്ക് ചുരുക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളൊക്കെ നിഷേധിക്കപ്പെട്ട ഒരു ജനസമൂഹമാണ് ഇവിടെ ജീവിക്കുന്നത്. തലചായിക്കുന്നത് താത്കാലികമായി നിർമിച്ച ഇടിഞ്ഞുവീഴാറായ കൂരകളിൽ . കഴിക്കുന്നത് യുഎന്നിന്‍റെ കീഴിലുള്ള സന്നദ്ധ സംഘടനകളും റെഡ്ക്രോസും നൽകുന്ന ഭക്ഷണം(അതും ഉണ്ടെങ്കിൽ മാത്രം).കുടിക്കാൻ ശുദ്ധജലമില്ല. വിദ്യാഭ്യാസത്തിനോ നല്ല തൊഴിലിനോ അവസരങ്ങളില്ല. ഈ അരാജകത്വം ഇവരുടെയിടയിൽ വിഘടനവാദ ഭീകരർ നുഴഞ്ഞുക‍യറാൻ ഇടയാക്കി എന്നത് സത്യമാണ്. എന്നാൽ ഈ ഭീകരരെ പിടിക്കാൻ എന്ന പേരിൽ മ്യാൻമർ പട്ടാളം ഇപ്പോൾ നടത്തുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്.

ഇ​പ്പോ​ഴ​ത്തെ പ്ര​ശ​്ന​ങ്ങ​ൾ

2016 ഒ​ക്ടോ​ബ​റി​ൽ അ​തി​ർ​ത്തി​കാ​വ​ലി​ലു​ണ്ടാ​യി​രു​ന്ന മ്യാ​ൻ​മ​ർ സേ​ന​യി​ലെ ഒന്പതു സൈ​നി​ക​രെ ഒ​രു സം​ഘം ക​ലാ​പ​കാ​രി​ക​ൾ ആ​ക്ര​മി​ച്ചു​കൊ​ന്നു. രോ​ഹിം​ഗ്യ​ൻ സോ​ളി​ഡാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ എന്ന ഭീകര സംഘടനയാണ് ഇതിനു പി​ന്നി​ലെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് സൈ​ന്യ​വും ക​ലാ​പ​കാ​രി​ക​ളും പ​ല​ത​വ​ണ ഏ​റ്റു​മു​ട്ടി. ഇ​തി​ൽ 102 ക​ലാ​പ​കാ​രി​ക​ളും 32 സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു എ​ന്ന് മ്യാ​ൻ​മ​ർ ഗ​വ​ണ്‍​മെ​ന്‍റ് പ​റ​യു​ന്നു. എ​ന്നാ​ൽ സൈ​ന്യം ആ​യി​ര​ത്തി​ല​ധി​കം രോ​ഹിം​ഗ്യ​ക​ളുടെ ജീ​വ​നെടുത്തു എ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്. അ​ന്ത​ർ​ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേഴ്സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 432 രോ​ഹിം​ഗ്യ​ക​ൾ സൈ​ന്യ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്. ഇ​തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മൊ​ക്കെ ഉ​ൾ​പ്പെ​ടും. ഭീ​ക​ര​രെ ക​ണ്ടെ​ത്താ​നാ​യി നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളി​ൽ സൈ​ന്യം റെ​യ്ഡ് ന​ട​ത്തു​ക​യും മി​ക്ക​വ​യും അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. രോ​ഹിം​ഗ്യ​ക​ളോ​ട് രാ​ജ്യം വി​ട്ടു​പോ​കാ​ൻ ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് ഇ​വ​രു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലീ​സ് അക്രമം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും സ്ത്രീ​ക​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്നു. കു​ട്ടി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക്രൂ​ര​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ു. ഇ​തി​ൽ​നി​ന്നൊ​ക്കെ ര​ക്ഷ​നേ​ടാ​നാ​ണ് രോഹിം​ഗ്യ​ക​ൾ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ ക​ട​ന്ന് ബം​ഗ്ലാ​ദേ​ശി​ലേ​ക്കും മ​റ്റും പലാ​യ​നം തു​ട​രു​ന്ന​ത്. മ്യാ​ൻ​മ​റി​ൽ ക​ലാ​പ​ത്തെ തു​ട​ർ​ന്ന് നി​സ​ഹാ​യ​രാ​യ 370,000 രോ​ഹിം​ഗ്യ​ൻ മു​സ്ലിംൾ ബം​ഗ്ലാ​ദേ​ശി​ൽ അഭയം തേടി എന്നാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്ക്. സമാധാന നൊബേൽ സമ്മാന ജേതാവായ സ്യൂകിയുടെ നേതൃത്വത്തിൽ മ്യാൻമറില്‌ നടക്കുന്നത് വംശീയഹത്യയാണെന്നു ചൂണ്ടിക്കാട്ടി സ്യൂകിയുടെ നൊബേൽ സമ്മാനം തിരിച്ചെടുക്കണമെന്ന് പലരും ആവശ്യപ്പെടുന്നു.

ഇ​ന്ത്യ​യു​ടെ സ​മീ​പ​നം

രോ​ഹിം​ഗ്യ​ൻ മു​സ്ലിം​കൾ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഇ​ന്ത്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ എ​ല്ലാ​വ​രേ​യും തി​രി​ച്ച​യ​യ്ക്കു​മെ​ന്നാ​ണ് ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​ല​പാ​ട്. രോഹിംഗ്യൻ അഭയാർഥികൾ‌ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവർക്ക് ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.40,000 രോഹിം​ഗ്യ​ൻ മു​സ്ലിം​കൾ ഇ​ന്ത്യ​യി​ലു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്.ജ​മ്മു​കാ​ഷ്മീ​ർ, ഹൈ​ദ​രാ​ബാ​ദ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, ദി​ല്ലി, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ഐക്യരാഷ്്ട്ര സംഘടനയുടെ രേഖകൾ കെെവശമുള്ളവർക്ക് ഇവിടെ തങ്ങാം.

ഐക്യരാഷ്‌ട്ര സംഘടനയുടെ നിലപാട്

രോഹിംഗ്യൻ അഭയാര്‌ഥികൾക്കൊപ്പമാണ് ഐക്യരാഷ്‌ട്ര സംഘടന. അയൽരാജ്യങ്ങളെല്ലാം രോഹിംഗ്യകൾക്കായി തങ്ങളുടെ അതിർത്തികൾ തുറന്നിടണമെന്ന് യുഎൻ ആവശ്യപ്പെടുന്നു. രോഹിംഗ്യകൾക്കെതിരേയുള്ള നടപടികൾ മ്യാൻമർ സർക്കാർ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിട്ടുണ്ട്.

റോസ് മേരി ജോണ്‍