അന്വേഷണം തമിഴ്‌നാട്ടിലാണ്....
അന്വേഷണം തമിഴ്‌നാട്ടിലാണ്....
തമിഴ്നാട് സ്വദേശി താണുമലയന്‍റെ കൊലപാതകം സ്വാഭാവിക മരണമായി എഴുതിത്തള്ളപ്പെടാതെ പോയത് കേരള പോലീസിന്‍റെ അന്വേഷണ മികവുകൊണ്ട് മാത്രം. കൊലപാതകത്തിന് കാരണം മ​ദ്യം വാ​ങ്ങി​യ വ​ക​യി​ൽ വി​ഹി​ത​തു​ക​യെ ചൊ​ല്ലി​യു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സവും.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു കേ​ര​ള​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യ നാ​ലം​ഗ സം​ഘം മ​ദ്യ​പാ​ന​ത്തി​നി​ടയിൽ വാക്കുതർക്കത്തിലേർപ്പെട്ടത് ഒടുവിൽ ക്രൂ​ര​മ​ർ​ദ​ന​ത്തിൽ ക​ലാ​ശി​ക്കു​ക​യായിരുന്നു. കേ​ര​ള​ത്തി​ൽ ന​ട​ന്ന കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​വി​ൽ പോ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ കേ​ര​ള പോ​ലീ​സ് ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പി​ടി​കൂ​ടുകയായിരുന്നു. കി​ളി​മാ​നൂ​രി​ലെ വ​റു​ത്തൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ​ണി​ക​ൾ​ക്കാ​യി എ​ത്തി​യ ത​മി​ഴ്നാ​ട് ശു​ചീ​ന്ദ്രം സ്വ​ദേ​ശി താ​ണു​മ​ല​യ​ന്‍റെ (55) മ​ര​ണ​മാ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സി​ന്‍റെ ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ ദി​വ​സ​ങ്ങ​ൾ​ക്ക​കം പി​ടി​കൂ​ടാ​നും സാ​ധി​ച്ചു. ക്ഷേ​ത്ര​പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക്കെ​ത്തി​യവരായിരുന്നു ത​മി​ഴ്നാ​ട് ശു​ചീ​ന്ദ്രം സ്വ​ദേ​ശി​ക​ളാ​യ താ​ണു​മ​ല​യ​ൻ (55), ശ​ര​വ​ണ​ൻ (23), നാ​രാ​യ​ണ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ടേ​ശ​ൻ (60), മു​രു​ക​ൻ (30) എ​ന്നി​വ​ർ. ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ​പ​ണി​ക​ൾ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ രം​ഗ​നാ​ഥ​ൻ കോ​ണ്‍​ട്രാ​ക്ട​റെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​രു​ന്ന​ത്. രം​ഗ​നാ​ഥ​ന്‍റെ ജോ​ലി​ക്കാ​രാ​യി എ​ത്തി​യ നാ​ലു പേ​ർ​ക്കും ക്ഷേ​ത്ര​പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് വാ​ട​ക​വീ​ട് എ​ടു​ത്ത് ന​ൽ​കി​യി​രു​ന്നു.

ക്ഷേ​ത്ര​പ​ണി​ക​ൾ പു​രോ​ഗ​മി​ക്ക​വെ​യാ​ണ് കൊലപാതകത്തിൽ കലാശിച്ച സംഭവങ്ങൾ അരങ്ങേറിയത്. 2017 ഏ​പ്രി​ൽ 28 രാ​ത്രി​യി​ൽ താ​ണു​മ​ല​യ​നും ശ​ര​വ​ണ​നും നാ​രാ​യ​ണ​നും മു​രു​ക​നും വാ​ട​ക വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യം വാ​ങ്ങാ​നു​ള്ള പ​ണ​ത്തി​ന്‍റെ വി​ഹി​തം ആ ​സ​മ​യം ച​ർ​ച്ച​യാ​യി, അത് പിന്നീട് തർക്കമായി. താ​ണു​മ​ല​യ​നും ശ​ര​വ​ണ​നും ത​മ്മി​ൽ രൂക്ഷമായ വാ​ക്കുത​ർ​ക്കം ഉ​ണ്ടാ​യി. നാ​രാ​യ​ണ​നും മു​രു​ക​നും കൂ​ടി ശ​ര​വ​ണ​ന്‍റെ ഭാ​ഗം ചേ​ർ​ന്ന് താ​ണു​മ​ല​യ​നെ​തി​രെ തി​രി​ഞ്ഞു. രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ നി​ല​ത്ത് പാ​യ​യി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന താ​ണു​മ​ല​യ​നെ ശ​ര​വ​ണ​ൻ മ​ർ​ദ്ദി​ക്കു​ക​യും താണുമലയന്‍റെ ത​ല ശ​ക്തി​യാ​യി ശ​ര​വ​ണ​ൻ ചു​വ​രി​ലി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കുകയും ചെയ്തു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ താ​ണു​മ​ല​യ​ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി. അ​ന്നേ ദി​വ​സം ക്ഷേ​ത്ര​പ​ണി​ക്ക് താ​ണു​മ​ല​യ​ൻ പോ​യി​ല്ല. ശ​ര​വ​ണ​ൻ ത​ന്നെ മ​ർ​ദി​ച്ച വി​വ​രം താ​ണു​മ​ല​യ​ൻ രം​ഗ​നാ​ഥ​ൻ കോ​ണ്‍​ട്രാ​ക്ട​റെ അ​റി​യി​ച്ചു. ഇ​തേത്തു​ട​ർ​ന്ന് രം​ഗ​നാ​ഥ​ൻ കോ​ണ്‍​ട്രാ​ക്ട​ർ ശ​ര​വ​ണ​നോടു ശു​ചീ​ന്ദ്ര​ത്തേ​ക്ക് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ശ​ര​വ​ണ​ൻ ശുചീ​ന്ദ്ര​ത്തേ​ക്ക് പോ​യി.

ഏ​പ്രി​ൽ 29 ന് ​രാ​ത്രി​യി​ൽ താ​ണു​മ​ല​യ​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് അ​വ​ശ​നാ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​രാ​യ​ണ​നും മു​രു​ക​നും കൂ​ടി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ നാ​ഗ​ർ​കോ​വി​ലി​ലെ ആ​ശാ​രി​പ​ള്ളം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഡോ​ക്ട​ർ പ​രി​ശോ​ധി​ക്ക​വെ താണുമലയൻ മ​ര​ണ​മ​ട​ഞ്ഞു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ അ​വ​ശ​ത​യാ​ണെ​ന്ന കാ​ര്യം ഡോ​ക്ട​റോ​ട് പ​റ​യാ​തെ താ​ണു മ​ല​യ​ൻ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്ന് ഇ​രു​വ​രും ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലേ​ൽ​ക്കു​ക​യും ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​താ​യും മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ​ക്ക് സം​ശ​യ​മാ​യി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കി​ളി​മാ​നൂ​രി​ലെ ക്ഷേ​ത്ര​നി​ർ​മ്മാ​ണ​ത്തി​നി​ടെ​യാ​ണ് വീ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന കാ​ര്യം മാ​ത്ര​മാ​ണ് ഇ​രു​വ​രും ഡോ​ക്ട​റോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​വ​രു​ടെ വി​ലാ​സം ഇവർ ആശപത്രിയിൽ അറിയിച്ചുമില്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം ഇ​രു​വ​രും അ​വി​ടെ നി​ന്നും ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു.

ആ​ശാ​രി​പ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ മ​ര​ണ​വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​രി​ലെ ജോ​ലി​സ്ഥ​ല​ത്ത് വ​ച്ചു​ണ്ടാ​യ അ​പ​ക​ടം ആണ് എ​ന്ന് താ​ണു​മ​ല​യ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച നാ​രാ​യ​ണ​നും മു​രു​ക​നും പ​റ​ഞ്ഞ​ത് ഡോ​ക്ട​ർ കി​ളി​മാനൂർ പോ​ലീ​സി​നെ അറിയിച്ചു. കി​ളി​മാ​നൂ​ർ പോ​ലീ​സ് ആ​ശാ​രി​പ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പി​ന്നീ​ട് താ​ണു​മ​ല​യ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കി​ളി​മാ​നൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. വാ​രി​യെ​ല്ലു​ക​ൾ ത​ക​ർ​ന്ന​താ​യും ത​ല​യ്ക്ക് ശ​ക്തി​യാ​യി ക്ഷ​തം ഏ​റ്റതായും ആ​ന്ത​രി​ക ര​ക്ത​സ്രാ​വം സം​ഭ​വി​ച്ച​ത് മ​ര​ണ​കാ​ര​ണ​മാ​യെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

ആ​ശാ​രി​പ്പ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും താ​ണു​മ​ല​യ​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കൈ​പ്പ​റ്റി​യ കി​ളി​മാ​നൂ​ർ സി​ഐ വി​.എ​സ്.​ പ്ര​ദീ​പ്കു​മാ​ർ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി. അ​ശോ​ക്്കു​മാ​ർ, ആ​റ്റി​ങ്ങ​ൽ എ​എ​സ്പി ആ​ദി​ത്യ എ​ന്നി​വ​രോ​ട് കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചു. റൂ​റ​ൽ എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ആ​റ്റി​ങ്ങ​ൽ എ​എ​സ്പി ആ​ദി​ത്യ കി​ളി​മാ​നൂ​ർ സി​ഐ. വി.​എ​സ്. പ്ര​ദീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി. കി​ളി​മാ​നൂ​ർ എ​സ്ഐ വി.​ ബൈ​ജു, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ ജ​ലാ​ലൂ​ദ്ദീ​ൻ, ര​മേ​ശ് ച​ന്ദ്ര​ൻ, എ​എ​സ്ഐ​സു​രേ​ഷ്കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ താ​ഹി​റു​ദ്ദീ​ൻ, ദി​ലീ​പ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.


ആദ്യപടിയായി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ക്ഷേ​ത്ര നി​ർ​മ്മാ​ണ ജോ​ലി​ക​ൾ ക​രാ​ർ എ​ടു​ത്ത രം​ഗ​നാ​ഥ​ൻ കോ​ണ്‍​ട്രാ​ക്ട​റെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച അ​ന്വേ​ഷ​ണ സം​ഘം ശു​ചീ​ന്ദ്ര​ത്തേ​ക്ക് തി​രി​ച്ചു. താ​ണു​മ​ല​യ​നെ​യും സം​ഘ​ത്തെ​യും കി​ളി​മാ​നൂ​രി​ൽ ജോ​ലി​ക്ക് അ​യ​ച്ച രം​ഗ​നാ​ഥ​നി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തു. അ​യാ​ളി​ൽ നി​ന്നും നാ​രാ​യ​ണ​ന്‍റെ​യും മു​രു​ക​ന്‍റെ​യും ശ​ര​വ​ണ​ന്‍റെ​യും മേ​ൽ​വി​ലാ​സം ക​ര​സ്ഥ​മാ​ക്കി. പോ​ലീ​സ് സം​ഘം മൂ​വ​രു​ടെ​യും വീ​ടു​ക​ളി​ൽ ചെ​ന്നെ​ങ്കി​ലും അ​വ​ർ ആ​രും വീ​ടു​ക​ളി​ൽ എത്തിയിരുന്നില്ല. എല്ലാവരും ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. നാ​രാ​യ​ണ​ന്‍റെ​യും മു​രു​ക​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ശു​ചീ​ന്ദ്രം ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ ഉ​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് മേയ് ഏ​ഴാം തീ​യ​തി സി​ഐ വി.​എ​സ്.​പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം നാ​രാ​യ​ണ​നെ​യും മു​രു​ക​നെ​യും അ​റ​സ്റ്റ് ചെ​യ്തു.

കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​ണു​മ​ല​യ​ൻ മ​ര​ണ​പ്പെ​ടാ​ൻ കാ​ര​ണം ശ​ര​വ​ണ​ന്‍റെ മ​ർ​ദ​ന​മാ​ണെ​ന്ന് ഇ​രു​വ​രും പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. താ​ണു​മ​ല​യ​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ക്കാ​തെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടുപോ​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പോ​ലീ​സ് ഇ​രു​വ​രോ​ടും ചോ​ദി​ച്ചു. താ​ണു​മ​ല​യ​ൻ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ കേ​ര​ള​ത്തി​ൽ പോ​ലീ​സ് കേ​സാ​കു​മെ​ന്ന ഭ​യം ഉ​ണ്ടാ​യി​രു​ന്ന​തി​നാലാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്കു കൊ​ണ്ട് പോ​യ​ത്. എ​ന്നാ​ൽ ആ​ശാ​രി​പ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് താ​ണു​മ​ല​യ​ൻ മ​രി​ച്ച​ത്്് അ​ടി​പി​ടി​ക്കി​ടെ​യു​ണ്ടാ​യ പ​രി​ക്കു കാ​ര​ണ​മെ​ന്ന് മ​റ്റാ​രും അ​റി​യി​ല്ലെ​ന്നും എ​ന്തെ​ങ്കി​ലും കേ​സ് ഉ​ണ്ടാ​യാ​ൽ ത​മി​ഴ്നാ​ട്ടി​ലെ സു​ഹൃ​ത്തു​ക്ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​രു​വ​രും പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.

നാ​രാ​യ​ണ​ന്‍റെ​യും മു​രു​ക​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ര​വ​ണ​നെ പി​ടി​കൂ​ടാ​ൻ ര​ണ്ട് ടീ​മാ​യി അ​ന്വേ​ഷ​ണ സം​ഘം ശു​ചീ​ന്ദ്ര​ത്തെ​ത്തി. എ​ന്നാ​ൽ ശ​ര​വ​ണ​ന്‍റെ ഒ​ളി​സ​ങ്കേ​തം ക​ണ്ടെ​ത്താ​നാ​യി​ല്ല. മൊ​ബൈ​ൽ ഫോ​ണ്‍ സ്വിച്ച് ഓ​ഫ് ചെ​യ്തി​രു​ന്നു. രം​ഗ​നാ​ഥ​നി​ൽ നി​ന്നും ശ​ര​വ​ണ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും ശ​ര​വ​ണ​ന്‍റെ ഫോ​ട്ടോ അ​ന്വേ​ഷ​ണ സം​ഘം ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് കേ​ര​ളാ പോ​ലീ​സ് ശ​ര​വ​ണ​നെ പി​ടി​കൂ​ടാ​ൻ ശു​ചീ​ന്ദ്രം, നാ​ഗ​ർ​കോ​വി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​തി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ളോ​ളം ത​മി​ഴ്നാ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശ​ര​വ​ണ​ൻ തി​രു​നെ​ൽ​വേ​ലി​യി​ൽ ഉ​ണ്ടെ​ന്ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു. പോ​ലീ​സ് സം​ഘം തി​രു​നെ​ൽ​വേ​ലി​യി​ൽ എ​ത്തി​യ​പ്പോ​ൾ ശ​ര​വ​ണ​ൻ അ​വി​ടെ നി​ന്നും ക​ട​ന്നു. ഒ​രാ​ളു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യാ​തെ ഓ​രോ ദി​വ​സ​വും പ​ണി​സ്ഥ​ല​ങ്ങ​ളി​ൽ മാ​റി മാ​റി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് ശ​ര​വ​ണ​ൻ. താ​മ​സ​സ്ഥ​ല​വും മാ​റി ക്കൊ​ണ്ടി​രു​ന്നു. ഇ​തി​നി​ടെ തി​രു​നെ​ൽ​വേ​ലി​യി​ലു​ള്ള ശ​ര​വ​ണ​ന്‍റെ സു​ഹൃ​ത്തി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ശ​ര​വ​ണ​ന്‍റെ ഒ​ളി​സ​ങ്കേ​തം പോ​ലീ​സ് മ​ന​സി​ലാ​ക്കി. ജൂ​ണ്‍ 19ന് തി​രു​നെ​ൽ​വേ​ലി ബ​സ് സ്റ്റാ​ന്‍റി​ൽ നി​ന്നു ബംഗളൂരുവി​ലേ​ക്ക് മു​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ട ശ​ര​വ​ണ​നെ കി​ളി​മാ​നൂ​ർ സി​ഐ വി.​എ​സ്.​ പ്ര​ദീ​പ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ വി.​ബൈ​ജു, ജ​ലാ​ലൂ​ദ്ദീ​ൻ, എ​എ​സ്ഐ​മാ​രാ​യ സു​രേ​ഷ്കു​മാ​ർ, ര​മേ​ശ് ച​ന്ദ്ര​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ താ​ഹി​റു​ദ്ദീ​ൻ, ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ​ര​വ​ണ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് സാ​ഹ​സി​ക​മാ​യി ശ​ര​വ​ണ​നെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്നും ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യ ശ​ര​വ​ണ​ൻ ത​ന്‍റെ അ​ഞ്ചു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ മു​ഖം ക​ത്തി​കൊ​ണ്ട് വ​ര​ച്ച് മു​റി​വേ​ൽ​പ്പി​ച്ച സം​ഭ​വ​വും ര​ണ്ട​ര വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ കാ​ൽ അ​ടി​ച്ചൊ​ടി​ച്ച കാ​ര്യ​ങ്ങ​ളും നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. ശ​ര​വ​ണ​ന്‍റെ മ​ർ​ദ​നം ഭാ​ര്യ​യു​ടെ മേ​ലും ഭാ​ര്യാ​മാ​താ​വി​ന്‍റെ നേ​രെ​യും രൂ​ക്ഷ​മാ​യ​പ്പോ​ൾ ഭാ​ര്യാ​മാ​താ​വ് ക​ട​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ശ​ര​വ​ണ​ന്‍റെ ആ​ക്ര​മ​ണം ഭ​യ​ന്ന് ഭാ​ര്യ​യും കു​ട്ടി​ക​ളും ഒ​രു അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് താ​മ​സം മാ​റി പോ​യ കാ​ര്യ​ങ്ങ​ളും നാ​ട്ടു​കാ​ർ പോ​ലീ​സ് സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​തു​വ​രെ ചെ​യ്ത ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ ശ​ര​വ​ണ​ൻ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. താണുമലയന്‍റെ കൊലപാതകത്തിൽ കി​ളി​മാ​നൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അന്വേഷണം തിരുവനന്ത​പു​രം റൂ​റ​ൽ പോ​ലീ​സി​ന് അ​ഭി​മാ​നി​ക്കാ​ൻ വ​ക ന​ൽ​കു​ക​യാ​യി​രു​ന്നു.

എം.​സു​രേ​ഷ്ബാ​ബു