സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേത് മികച്ച പ്രവര്‍ത്തനം
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേത് മികച്ച പ്രവര്‍ത്തനം
കേരളത്തിൽ എയ്ഡ്സ്, എച്ച്ഐവി മേഖലയിൽ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃ ത്വം നൽകുന്നത് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റിയാണ്. ദേശീയ എയ്ഡ്സ് നിയന്ത്രണ ഒാർഗനൈ സേഷന്‍റെ കീഴിലാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രവർത്തിക്കുന്നത്.

പൊതുസമൂഹത്തെ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ കൂടാതെ എച്ച്ഐവി അണുബാധ പിടിപെടാൻ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾക്കിടയിൽ പ്രത്യേക പ്രവർത്തന ങ്ങളും നടത്തുന്നു. എച്ച്ഐവി അണുബാധിതരോടുള്ള സാമൂഹ്യനിന്ദയും വിവേചനവും ഇല്ലാതാക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളും എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റി ഏറ്റെടുത്തു നടത്തുന്നുണ്ട്.

ആയിരക്കണക്കിന് അണുബാധിതർക്ക് മരുന്ന്, ചികിത്സ, കൗണ്‍സലിംഗ് തുടങ്ങിയവ നൽകുന്നതിനൊപ്പം അവർക്ക് പുനരധിവാസവും പരിശീലനവും നിയമസഹായവും നൽ കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കു കയും ചെയ്തുവരുന്നുണ്ട്.സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സേവനകേന്ദ്രങ്ങളിലൂടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ജ്യോതിസ്, ഉഷസ്, സുരക്ഷ, പുലരി, റെഡ് റിബണ്‍ ക്ലബുകൾ തുടങ്ങിയവയെല്ലാം വിവിധങ്ങളായ സേവനങ്ങൾ നൽകിവരുന്നു.

ജ്യോതിസ് കേന്ദ്രങ്ങൾ

സംസ്ഥാനത്ത് 498 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളിൽ എച്ച്ഐവി പരിശോധന സൗജന്യ മായി നൽകിവരുന്നു. പരിശോധന സംബന്ധിച്ച വിവരങ്ങൾ തികച്ചും രഹസ്യമായിരിക്കും. കൗണ്‍സലിംഗും ഇവിടെ നിന്നു ലഭിക്കും. അണുബാധയുണ്ടെന്നു കണ്ടെത്തിയാൽ അവരെ കൂടുതൽ ചികിത്സയ്ക്കും മറ്റ് സേവനങ്ങൾക്കും വേണ്ടി എആർടി കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. സംസ്ഥാനത്തെ മെഡിക്ക ൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപ ത്രികൾ, താലൂക്ക് ആശുപത്രികൾ, ചില ഇഎസ്ഐ ആശുപത്രികൾ, ചില സ്വകാര്യ ആശുപത്രികൾ, പ്രധാന ജയിലുകൾ, തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ജ്യോതിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

എച്ച്ഐവി ബാധിതനാണോയെന്ന് ഒരാൾക്ക് സംശയം തോന്നിയാൽ അയാൾ നേരിട്ട് ഇത്തരം കേന്ദ്ര ങ്ങളിലെത്തി വിവരം പറഞ്ഞ് രക്തപരിശോധന നട ത്താം. ഇത്തരം പരിശോധനകൾക്ക് കഴിവതും സ്വകാര്യ ലാബുകളെ ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം വളരെ കൃത്യതയോടെയാണ് സർക്കാർ ലാബു കളിൽ എച്ച്ഐവി പരിശോധന നടക്കുന്നത്. ഏതെങ്കി ലും കാരണവശാൽ വൈറസ് ബാധയുണ്ടെന്നു കണ്ടാൽ സർക്കാർ സംവിധാനങ്ങളിലൂടെ സൗജന്യമായി ചികിത്സ യും തേടാം.

ചില രോഗികൾ നാണക്കേടോർത്ത് സ്വകാര്യ ആശുപ ത്രികളിൽ ചികിത്സ തേടാറുണ്ട്. ഇതു വലിയ സാന്പത്തിക നഷ്ടത്തിനിടയാക്കും. മാത്രവുമല്ല, സർക്കാർ മേഖലയി ലേതുപോലെ മികച്ച ചികിത്സ സ്വകാര്യമേഖലയിൽ ലഭി ക്കാറില്ല. രോഗം മൂർച്ഛിച്ച ശേഷം മിക്ക രോഗികളും സ്വകാര്യ ആശുപത്രികളിൽനിന്ന് സർക്കാർ കേന്ദ്രങ്ങളിലെത്തുന്ന സംഭവങ്ങളും നിരവധിയാണ്.

ഉഷസ് കേന്ദ്രങ്ങൾ

അണുബാധിതർക്ക് ആവശ്യമായ ആന്‍റി റിട്രോവൈറൽ ചികിത്സ ഉഷസ് കേന്ദ്രങ്ങളിലൂടെ സൗജന്യമായി നൽകു ന്നു. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷനാണ് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നത്.

ചികിത്സയ്ക്കു മുന്നോടിയായുള്ള കൗണ്‍സലിംഗും മറ്റ് അവസരജന്യ രോഗങ്ങൾക്കുള്ള ചികിത്സയും എ ആർ ടി കേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നു. അണുബാ ധിതർക്ക് ശരിയായ ജീവിതചര്യയിലൂടെയും ആവശ്യമായ ചികിത്സയിലൂടെയും എയ്ഡ്സ് ബാധിതരാകാതെ ദീർഘ കാലം സാധാരണ ജീവിതം സാധ്യമാണ്. ഈ സാഹചര്യ ത്തിലാണ് ഉഷസ് കേന്ദ്രങ്ങളുടെ പ്രാധാന്യമേറുന്നത്.

ആന്‍റി റിട്രോവൈറൽ ചികിത്സയ്ക്കുള്ള മരുന്നുകൾ സൗജന്യമാ യി നൽകുന്നതു കൂടാതെ ഇവർക്കാവശ്യമുള്ള പരിശോധന കളും സൗജന്യമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പാല ക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും കാസർ ഗോഡ്, എറണാകുളം ജനറൽ ആശുപത്രികളിലും ഉഷസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പത്തനംതിട്ട, മലപ്പുറത്തെ തിരൂർ, മഞ്ചേരി, വയനാട്ടിലെ മാനന്തവാടി, ഇടുക്കിയിലെ പെെനാവ്, കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലാ ആശുപത്രികളിലും നെയ്യാറ്റിൻകര, കൊട്ടാരക്കര, പുനലൂർ താലൂക്ക് ആശുപത്രികളിലും ലിങ്ക് എആർടി സെന്‍ററുകളാ യി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

20,954 എച്ച്ഐവി ബാധിതർ ഇതുവരെ ഉഷസ് കേന്ദ്ര ങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ എ ആർ ടി ചികിത്സ യിലുള്ളത് 15,071പേരാണ്.

പുലരി

പുലരി കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി നൽകുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പരിയാരം, കൊച്ചി സഹകരണ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ കോളജുകളിലും പുലരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 23 പുലരി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

സുരക്ഷ

അണുബാധാ സാധ്യത കൂടുതലുള്ള പ്രത്യേക ലക്ഷ്യ ഗ്രൂപ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതികൾ, അണുബാധാ വ്യാപനം ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോ ടെയുള്ള പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ലൈംഗി ക തൊഴിലാളികൾ, സ്വവർഗാനുരാഗികൾ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, കുടിയേറ്റ തൊഴിലാളികൾ, ദീർഘ ദൂര ട്രക്ക് ഡ്രൈവർമാർ, ഭിന്നലിംഗക്കാർ എന്നിവർക്കിടയിൽ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനം നടത്തുന്നു. ലക്ഷ്യ ഗ്രൂപ്പുകളിൽപെടുന്നവർ അംഗങ്ങളായുള്ള സാമൂഹ്യ അധി ഷ്ഠിത സംഘടനകൾ തന്നെയാണ് പല സുരക്ഷാ പദ്ധതി കളും നടപ്പിലാക്കുന്നത്. സ്വയം തൊഴിൽ പദ്ധതികൾ ആരം ഭിക്കുന്നതിനാവശ്യമായ പരിശീലനവും ഇത്തരം പദ്ധതി കളിലൂടെ നൽകി വരുന്നുണ്ട്.

സന്നദ്ധ രക്തദാനം

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്ത നങ്ങൾക്ക് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രത്യേക പരിഗണന നൽകുന്നു. അണുബാധ രക്തത്തിലൂ ടെ പകരാതിരിക്കാൻ സുരക്ഷിത രക്തം ലഭ്യമാക്കുക എന്ന ത് പ്രധാനപ്പെട്ടതാണ്. ഒരു വർഷം ശരാശരി നാലു ലക്ഷം യൂണിറ്റ് രക്തമാണ് നമ്മുടെ സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന തിനായി കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗണ്‍സിലും എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.

കെയർ ആൻഡ് സപ്പോർട്ട് കേന്ദ്രങ്ങൾ, ഹെൽപ്പ് ഡസ്ക്

അണുബാധിതർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടി ക്കുന്നതിനും ചികിത്സാ സേവനങ്ങൾക്കും പോസിറ്റീവായി ജീവിക്കുന്നതിനും വേണ്ടി സമഗ്രസേവനകേന്ദ്രങ്ങളായി കെയർ ആൻഡ് സപ്പോർട്ട് കേന്ദ്രങ്ങളും ഹെൽപ്പ് ഡസ്കു കളും പ്രവർത്തിച്ചുവരുന്നു.

റെഡ് റിബണ്‍ ക്ലബുകൾ

കോളജുകളിൽ പ്രവർത്തിക്കുന്ന റെഡ് റിബണ്‍ ക്ലബുകൾ വിദ്യാർഥികൾക്കിടയിൽ സന്നദ്ധ രക്തദാനത്തോട് ആഭിമുഖ്യം വളർത്താൻ സഹായിക്കുന്നു. കൂടാതെ ജീവിത നൈപുണ്യം കൈവരിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയി ക്കുന്നതിനും കോളജ് വിദ്യാർഥികളെ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് റെഡ് റിബണ്‍ ക്ലബുകൾ നടത്തിവരു ന്നത്.

പുതിയ എച്ച്ഐവി അണുബാധി തരുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന ത് നമ്മുടെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായാണ്. എങ്കിലും നിലവിൽ ഒരു മാസം ശരാശരി 100 പുതിയ എച്ച്ഐവി ബാധിതർ ഉണ്ടാകുന്നുവെന്നത് ആശങ്കാ ജനകമാണ്. അലസത വെടിഞ്ഞ് ജാഗ്രത യോടെയുള്ള പ്രവർത്തനങ്ങൾ തുടർന്നി ല്ലെങ്കിൽ കേരളവും അപകടഭീഷണിയി ലാകുമെന്ന കാര്യം ആരും മറക്കരുത്.

(അവസാനിച്ചു)

നിയാസ് മുസ്തഫ