‘തെരേസാമ്മ’ വത്തിക്കാനിലേക്ക്; നിനച്ചിരിക്കാതെ ലഭിച്ച അനുഗ്രഹമെന്ന് രാജീവ് ആലുങ്കൽ
‘തെരേസാമ്മ’ വത്തിക്കാനിലേക്ക്; നിനച്ചിരിക്കാതെ ലഭിച്ച അനുഗ്രഹമെന്ന് രാജീവ് ആലുങ്കൽ
പ്രശസ്ത ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ എഴുതിയ ‘തെരേസാമ്മ’ എന്ന കവിത വത്തിക്കാനിൽ ഈ മാസം നാലിനു മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മാർപാപ്പയ്ക്കു സമർപ്പിക്കപ്പെടുന്നു.‘‘ ഒരു ചരിത്രമുഹൂർത്തത്തിൽ നിനച്ചിരിക്കാതെ ഒരു മലയാള കവിക്കു ലഭിക്കുന്ന അനുഗ്രഹമായി ഇതിനെ കാണുന്നു. പല അദ്ഭുതങ്ങളും എന്റെ കരിയർ ഗ്രാഫിനിടെ സംഭവിച്ചിട്ടുണ്ട്. ഇതും അത്തരത്തിലുള്ള ഒന്നാണ്....’’ രാജീവ് ആലുങ്കൽ ദീപിക ഡോട്കോമിനു നല്കിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

<യ>തെരേസാമ്മ എന്ന കവിത വത്തിക്കാനിലെത്തിയത് എങ്ങനെയാണ്..?

ചുനക്കര ജനാർദനൻ നായരുടെ പത്രാധിപത്യത്തിലുള്ള സാഹിത്യപോഷിണി മാസികയിലാണ് മദർ തെരേസയെക്കുറിച്ചുളള എന്റെ കവിത– തെരേസാമ്മ– പ്രസിദ്ധീകരിച്ചുവന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും ചിരപരിചിതനും മാവേലിക്കര ബിഷപ്പുമായ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിന്റെ ഇടപെടലിലൂടെയാണ് ഈ കവിത വത്തിക്കാനിലെത്തുന്നത്. സെപ്റ്റംബർ നാലിനു വത്തിക്കാനിൽ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിലെ കുർബാനയ്ക്കു മുമ്പ് ഇഗ്നാത്തിയോസ് തിരുമേനി എന്റെ ഈ കവിത മാർപാപ്പയ്ക്കു സമർപ്പിക്കുകയാണ്.

സെപ്റ്റംബർ രണ്ടിന് റോമിലെ അനസ്റ്റാസിയ ബസലിക്കയിൽ ഇതിനു മുന്നോടിയായി നടക്കുന്ന ചടങ്ങിൽ തെരേസാമ്മ എന്ന കവിതയുടെ മലയാളം, ഇംഗ്ലീഷ് പതിപ്പുകളുടെ പ്രകാശനകർമം നടക്കും. തുടർന്ന് എന്റെ ആമുഖത്തോടെ തെരസാമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടക്കും. സെപ്റ്റംബർ മൂന്ന് ശനിയാഴ്ച റോമിലെ സെന്റ് ആൻഡ്രിയ ഡെല്ലാവാലി ബസലിക്കയിൽ ഉഷാ ഉതുപ്പിന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയിൽ ഞാൻ ഈ കവിതയുടെ ഏതാനും ഭാഗം ചൊല്ലും. ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഉഷാ ഉതുപ്പ് ആലപിക്കും. പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇന്നു ഞാൻ വത്തിക്കാനിലേക്കു യാത്രതിരിക്കും. ഇതെല്ലാം ചരിത്രമുഹൂർത്തങ്ങളാണ്.

<യ>തെരേസാമ്മ എന്ന കവിതയ്ക്ക് ആറു പരിഭാഷകളുണ്ടായി...?

മദർ തെരേസയുടെ ത്യാഗജീവിതം പ്രമേയമായ ഈ കവിതയ്ക്ക് ആറു പരിഭാഷയുണ്ടായി. ഇംഗ്ലീഷ്, അൽബേനിയ, ഇറ്റാലിയൻ, ബംഗാളി, ഹിന്ദി, തമിഴ് ഭാഷകളിലാണു വിവർത്തനം. ഞാൻ തന്നെയാണ് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്. സിസ്റ്റർ ജോൽക്ക പജേട്രി അൽബേനിയിലും സിസ്റ്റർ ജോർജിന നെടുമ്പറമ്പിൽ ഇറ്റാലിയനിലും കവിത പരിഭാഷപ്പെടുത്തി. തെരേസാമ്മ എന്ന മലയാള കവിതയ്ക്കു സംഗീതം നല്കി ആലപിച്ചതു റെജു ജോസഫ്. ഇതിന്റെ ശബ്ദലേഖന സിഡി മാവേലിക്കര ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് ചുനക്കര ജനാർദൻ നായർക്കു നല്കി നിർവഹിച്ചിരുന്നു.


<യ>അർത്തുങ്കലെ പള്ളിയിൽ...എന്ന പാട്ടിലും ക്രൈസ്തവ പശ്ചാത്തലമാണല്ലോ..ഇപ്പോൾ തേരേസാമ്മയിലും..?

‘അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ടിന്നീശോയെ കണ്ടിട്ടിന്നോശാന പാടം, അത്രത്തോളം മക്കളാം നമ്മളെ കർത്താവു കാക്കുവാൻ കുർബാന കൂടാം...’ എന്ന് ഒരു ചലച്ചിത്രഗാനത്തിൽ ഞാനെഴുതിയപ്പോൾ ചിലർ വിമർശനവുമായി വന്നു. അർത്തുങ്കൽ പള്ളിയിൽ സെബസ്ത്യാനോസ് മാത്രമേ ഉള്ളുവെന്നും പിന്നെയെന്തിനാണ് യേശുക്രിസ്തുവിനെക്കുറിച്ച് എഴുതിയതെന്നും പല വിശ്വാസികളും ചോദിച്ചിരുന്നു. അതിനു ഞാൻ മറുപടി നല്കിയത് മദർ തെരേസ അവസാനത്തെ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ സൂചിപ്പിച്ചുകൊണ്ടാണ്– ഈ സേവനപ്രവൃത്തികൾ ഞാൻ ചെയ്യുന്നതാണെന്ന് നിങ്ങൾ എഴുതരുത്. എല്ലാം ദൈവത്തിന്റെ തീരുമാനപ്രകാരം ഞാൻ ചെയ്യുന്നുവെന്നു മാത്രം കരുതുക. ഓശാനയും കുർബാനയും കർത്താവിനു മാത്രമുള്ളതാണ്. ദാവീദിൻ പുത്രനു മാത്രമുള്ളതാണ്. കർത്താവ് ഉള്ളതുകൊണ്ടുമാത്രം ആഘോഷിക്കപ്പെടുന്ന ഒരാളാണു പുണ്യാളൻ.

തെരേസാമ്മയുടെ ജീവിതത്തിന്റെ ഒരു പാഠം ഉൾക്കൊണ്ടുകൊണ്ട് അന്ന് ആ പാട്ടെഴുതിയതുപോലെ തെരേസാമ്മയെക്കുറിച്ച് ഇപ്പോൾ എഴുതിയ കവിതയ്ക്കും ഒരു അനുഗ്രഹമുണ്ടായിരിക്കുന്നു. അവിചാരിതമായ ഈ ധന്യനിയോഗം മറ്റെല്ലാ ബഹുമതികളെയും പോലെ കാലത്തിന്റെ കാരുണ്യമെന്നു കരുതുന്നു. വത്തിക്കാൻ റേഡിയോ ഈ കവിത തുടർച്ചയായി പ്രക്ഷേപണം ചെയ്തുവരുന്നു.


<യ>തെരേസാമ്മ കവിത മലയാളത്തിൽ


<ശാഴ െൃര=/ളലമേൗൃല/ഞമഷലല്ബമഹൗാസമഹബവേലൃലമെ2.ഷുഴ മഹശഴി=ഹലളേ>


<യ>കവിതയുടെ ഇംഗ്ലീഷ് പരിഭാഷ


<ശാഴ െൃര=/ളലമേൗൃല/ഞമഷലല്ബമഹൗാസമഹബവേലൃലമെ3.ഷുഴ മഹശഴി=ഹലളേ>


<യ>കവിതയുടെ ഇറ്റാലിയൻ പരിഭാഷ


<ശാഴ െൃര=/ളലമേൗൃല/ഞമഷലല്ബമഹൗാസമഹബവേലൃലമെ4.ഷുഴ മഹശഴി=ഹലളേ>


<യ>കവിതയുടെ അൽബേനിയൻ പരിഭാഷ


<ശാഴ െൃര=/ളലമേൗൃല/ഞമഷലല്ബമഹൗാസമഹബവേലൃലമെ5.ഷുഴ മഹശഴി=ഹലളേ>


തയാറാക്കിയത്: <യ>ടി.ജി. ബൈജുനാഥ്