മലയാളത്തിന്റെ ഖൽബ് കീഴടക്കിയ ക്ലാസ്മേറ്റ്സിന് പത്തുവയസ്
മലയാളത്തിന്റെ ഖൽബ് കീഴടക്കിയ ക്ലാസ്മേറ്റ്സിന് പത്തുവയസ്
2006 ഓഗസ്റ്റ് 31. പത്രങ്ങളിൽ വന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് സിനിമ പരസ്യം ഓണപ്പരസ്യങ്ങൾക്കിടയിൽ അധികം ആരും ശ്രദ്ധിച്ചില്ല. കലാലയ ജീവിതം ആഘോഷിച്ചവർക്ക്, ആഘോഷിക്കാൻ സാധിക്കാത്തവർക്ക്, ആഘോഷിക്കാൻ പോകുന്നവർക്ക് ‘ക്ലാസ്മേറ്റ്സ്’, ഓർമകളുടെ ആഘോഷം എന്ന ടാഗ് ലൈനോടെ എത്തിയ ലാൽ ജോസ് ചിത്രത്തിന്റെ പരസ്യമായിരുന്നു അത്. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം. പക്ഷെ അവർക്ക് ഇന്നത്തെ അത്ര താരമൂല്യമില്ലാത്തതിനാൽ ക്ലാസ്മേറ്റ്സിന് ആരും വലിയ പ്രധാന്യം കൊടുത്തില്ല. മാത്രമല്ല ലാൽ ജോസിന്റെ മുമ്പിറങ്ങിയ രസികൻ എന്ന ചിത്രം ആളുകളെ അത്രയ്ക്കു രസിപ്പിച്ചില്ലാത്തതും ക്ലാസ്മേറ്റ്സിന്റെ ആദ്യ ഷോയ്ക്ക് കാണികളെ കുറച്ചു.

സിനിമ റിലീസ് ചെയ്ത ആദ്യ ഷോയ്ക്കു സ്‌ഥിരം സിനിമ ഭ്രാന്തന്മാരും ഏതാനം കോളജ് പിള്ളേരും കയറി. പക്ഷെ, അടുത്ത ഷോ മുതൽ കാര്യങ്ങൾ മാറിമറിഞ്ഞു. നല്ല സിനിമയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന സത്യം അംഗീകരിക്കപ്പെട്ടു. പിന്നീടുള്ള ഷോകൾക്കു തിയറ്ററിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. കോളജുകളിലെ ഹാജർനില കുറഞ്ഞു. വിദ്യാർഥികൾ കൂട്ടത്തോടെ ക്ലാസ് കട്ട് ചെയ്തു സിനിമ കാണാൻ തിയറ്ററിലേക്കു കുതിച്ചു. പല കോളജുകളിലും സിനിമ കാണുക എന്ന ഗൂഢലക്ഷ്യത്തോടെ അനാവശ്യസമരങ്ങൾവരെ നടത്തി. പിന്നെ നടന്നത് ചരിത്രം.

രണ്ടരക്കോടിരൂപ മുതൽമുടക്കിൽ നിർമിച്ച ചിത്രം 23 കോടി രൂപ വാരി ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി. സുകുമാരനും പയസും മുരളിയും സതീശനും വാലു വാസുവും താരയുമെല്ലാം പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. മാത്രമല്ല വിവിധ ഭാഷകളിലേക്ക് ക്ലാസ്മേറ്റ്സ് റീമേക്ക് ചെയ്തു തിയറ്റുകളിൽ എത്തി.

<യ>‘കലാലയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം’’

1990 കാലഘട്ടങ്ങളിലെ കാമ്പസിൽ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജയിംസ് ആൽബട്ട് ക്ലാസ്മേറ്റ്സിന്റെ രചന നടത്തിയത്. കലാലയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം’ എന്ന ടാഗ്ലൈൻ അന്വർഥമാക്കുന്ന രീതിയിലായിരുന്നു ലാൽ ജോസ് ക്ലാസ്മേറ്റ്സിനെ അവതരിപ്പിച്ചത്. കലാലയ രാഷ്ട്രീയവും പ്രണയവും കാമ്പസും കോളജ് ഡേയും ഹോസ്റ്റൽ ജീവിതവും സമരവുമെല്ലാം യുവത്വത്തിന്റെ ആവേശമായി മാറി. പൃഥ്വിരാജിന്റെയും ജയസൂര്യയുടെയും നരേന്റെയും കരിയർ മാറ്റിമറിച്ച സിനിമയാണ് ക്ലാസ്മേറ്റ്സ്.

ചിത്രത്തിലെ മർമ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ച നരേന്റെയും രാധികയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക പ്രശംസ നേടി. ജഗതി ശ്രീകുമാർ അവതരിപ്പിച്ച എസ്താപ്പാനച്ചനും വിജേഷ് അവതരിപ്പിച്ച വാലു വാസുവും അനൂപ് ചന്ദ്രൻ അവതരിപ്പിച്ച പഴന്തുണിയും കാണികളെ രസിപ്പിച്ച കഥാപാത്രങ്ങളായി. ചിത്രത്തിലെ പലഡയലോഗുകളും കാമ്പസുകളിൽ ഇപ്പോഴും ഹിറ്റായി നിൽക്കുന്നതും അതിന്റെ നിഷ്കളങ്കമായി അവതരണ ശൈലികൊണ്ടാണ്. ‘പിതാവിനുമുമ്പ് ഭൂജാതനായ പുത്രൻ’ എന്ന ഡയലോഗിലൂടെ അസഭ്യം പോലും സഭ്യമായ ഭാഷയിൽ അവതരിപ്പിക്കാമെന്നു ചിത്രം പഠിപ്പിക്കുന്നു. സർവകലാശാല, ചകോരം എന്നീ ചിത്രങ്ങൾക്കു ശേഷം മനോഹരമായി കാമ്പസ് കഥ അവതരിപ്പിച്ച ചിത്രമാണ് ക്ലാസ്മേറ്റ്സ്.


<ശാഴ െൃര=/ളലമേൗൃല/ഇഹമൈാമലേബൊീ്ശല02.ഷുഴ മഹശഴി=ഹലളേ>

<യ>ഖൽബിൽ കയറിയ പാട്ടുകൾ

ഗാനങ്ങളും ക്ലാസ്മേറ്റ്സിൽ വലിയ പ്രധാന്യമാണുള്ളത്. ‘എന്റെ ഖൽബിലെ വെണ്ണിലാവു നീ’ എന്നു തുടങ്ങുന്ന പാട്ട് ഇപ്പോഴും കാമ്പസുകളുടെ ഇഷ്‌ടഗാനമാണ്. വയലാർ ശരത് ചന്ദ്രവർമയുടെ വരികൾക്ക് ഈണം നൽകിയത് അലക്സ് പോളാണ്. ‘കാറ്റാടി തണലും’ എന്ന ഗാനം പഴയ കോളജ് ടൂറുകളുടെ ഓർമകളിലേക്ക് ഏതൊരാളിനെയും എത്തിക്കും. രാജീവ് രവിയുടെ മനോഹര ഛായാഗ്രഹണം സിനിമ കണ്ടിറങ്ങുന്നവരുടെ കണ്ണും മനസും നിറച്ചു.

<യ>കാലം മാറി, ‘ക്ലാസ്മേറ്റ്സും’

2016 ഓഗസ്റ്റ് 31ന് ക്ലാസ്മേറ്റ്സ് റിലീസ് ചെയ്തിട്ട് 10 വർഷം ആകുകയാണ്. സംവിധാന സഹായികൾ മാത്രമല്ല, അന്നത്തെ സുകുമാരനും പയസും സതീശനും താരയുമെല്ലാം ഇന്ന് ഏറെമാറിയിരിക്കുന്നു. എല്ലാവരും സിനിമയിലെ മിന്നും താരങ്ങളാണ്. പൃഥ്വിരാജും ജയസൂര്യയും നിർമാതാക്കളുടെ കുപ്പായം കൂടി അണിഞ്ഞിരിക്കുന്നു. കാവ്യ മാധവന്റെ വിവാഹവും വിവാഹ മോചനവും നടന്നു. എസ്താപ്പനച്ചന്റെ വേഷം അവതരിപ്പിച്ച ജഗതി ശ്രീകുമാർ മലയാളികളുടെ നൊമ്പരമായി അപകടത്തെത്തുടർന്ന് സിനിമയിൽനിന്നു വിട്ടുനിൽക്കുന്നു. സംവിധായകൻ ലാൽ ജോസ് നിർമാണ വിതരണ കമ്പനിയുടെ ഉടമസ്‌ഥൻ കൂടിയാണ്.

ക്ലാസ്മേറ്റ്സിന്റെ സഹസംവിധായകരായി പ്രവർത്തിച്ചവരെല്ലാം ഇപ്പോൾ സ്വതന്ത്ര സംവിധായകരാണ്. അനൂപ് കണ്ണൻ, സലാം ബാപ്പു എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും അനിൽ കെ. നായർ, രഘുരാമ വർമ, ഗിരീഷ് എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരായും ക്ലാസ്മേറ്റ്സിൽ പ്രവർത്തിച്ചിരുന്നു.

<യ>തയാറാക്കിയത്: സോനു തോമസ്