കൊതുകിനും ഒരു ദിവസം
കൊതുകിനും ഒരു ദിവസം
കൊച്ചിക്കാരെ മൊസ്ക്വിറ്റോ ബാറ്റിൽ ടെന്നീസ് പരിശീലിപ്പിക്കുന്ന കൊതുകുകളുടെ ദിവസമാണിന്ന്. ഓഗസ്റ്റ് 20. ലോക കൊതുക് ദിനം. ഗുഡ്നൈറ്റ് എന്നു പറഞ്ഞ് ഉറങ്ങാൻ കിടക്കാരുന്നവരെ മൂളിപ്പാട്ട് പാടി എഴുന്നേൽപ്പിക്കുന്ന കൊതുകുകൾക്കുമുണ്ട് ഒരു ദിവസം.

എല്ലാ വർഷവും ഓഗസ്റ്റ് 20നാണ് ലോക കൊതുകു ദിനമായി ആചരിക്കുന്നത്. 1897 ഓഗസ്റ്റ് 20ന്് മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ് ഈ കണ്ടെത്തൽ നടത്തിയത്. അദ്ദേഹത്തിന്റെ സ്മരണാക്കായാണ് ഈ ദിവസം ലോക കൊതുകു ദിനമായി ആചരിക്കുന്നത്.

കൊതുകുകൾ പെട്ടെന്നൊരു ദിവസം ഈ പ്രപഞ്ചത്തിൽ നിന്ന് അപ്രത്യക്ഷരായാൽ എന്താണു സംഭവിക്കാൻ പോകുന്നതെന്ന കാര്യത്തിൽ ശാസ്ത്ര ലോകത്തിന്റെ പക്കലും ഇന്നു കൃത്യമായ ഉത്തരമില്ല. സിക്ക വൈറസ് ഭീതി പടർത്തുന്ന ഇക്കാലത്ത് കൊതുകിനോടു ലോകം യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ചെവിയോരത്ത് മൂളിപ്പാട്ടുമായി എത്തുന്ന പെൺകൊതുകിനു പുറമേ 3500ലധികം ഇനത്തിലുള്ള കൊതുകുകളാണ് പ്രപഞ്ചത്തിലുള്ളത്. പ്രധാന ഭക്ഷ്യ ധാന്യ വിളകളുടെ പരാഗണത്തിന് കൊതുകൾ അത്യാന്താപേക്ഷിതമാണെന്നതാണ് ഇവയെ ഭക്ഷ്യ ശൃംഖലയോട് അടുപ്പിച്ചു നിർത്തുന്ന പ്രധാന ഘടകം. സുന്ദര പുഷ്പങ്ങളായ ഓർക്കിഡുകളുടെ പരാഗണത്തിന് കൊതുകുകൾ കൂടിയേ തീരു. ഇതിനു പുറമേ, മീനുകൾ, ആമ, തുമ്പികൾ, ദേശാടനക്കിളികൾ, വവ്വാലുകൾ തുടങ്ങിയവയുടെ പ്രധാന ആഹാര ഇരയുമാണ് കൊതുക്.


<ശാഴ െൃര=/ളലമേൗൃല/ങീെൂശേേീബറമ്യ02.ഷുഴ മഹശഴി=ഹലളേ>

പൂർണമായ കൊതുകുകളുടെ നിർമാർജനം ലോകത്തെ എങ്ങനെ ബാധിക്കുമെന്നത് പ്രവചനാതീതമാണെന്നാണ് ശാസ്ത്രലോകവും വിലയിരുത്തുന്നത്. എന്നാൽ, കൊതുകുകൾ പരത്തുന്ന മാരക രോഗങ്ങൾ എത്രയധികമാണ്. കഴിഞ്ഞ വർഷം മാത്രം 4,38,000 പേരാണ് മലേറിയ ബാധിച്ചു മരിച്ചത്. ഏറെ ഭീകരമായ സിക്ക വൈറസിനും കൊതുകുകൾ കാരണമാകുന്നു. കൊതുകുകൾ പരത്തുന്ന ഡെങ്കു ബാധിച്ച് പ്രതിവർഷം 22,000 പേർ മരിക്കുന്നതായാണ് കണക്കുകൾ. മഞ്ഞപ്പനി ബാധിച്ച് പ്രതിവർഷം 30,000 പേരാണു മരിക്കുന്നത്. മനുഷ്യർക്ക് പുറമേ കൊതുകുകൾ മറ്റു ജീവജാലങ്ങളിലും രോഗം പരത്തുന്നു.

നൂറ്റാണ്ടുകൾക്കു മുൻപ് ഹവായ് ദ്വീപുകളിൽ കൊതുകുകളേ ഇല്ലായിരുന്നെന്നാണു പറയുന്നത്. പിന്നീട് ഇവിടെ അടുത്ത കപ്പലുകളിൽ നിന്ന് മനുഷ്യരോടൊപ്പം കൊതുകുകളുമെത്തി. അതോടെ ദ്വീപിലെ പക്ഷികളിൽ ഏവിയൻ പോക്സ് വൈറസ് ബാധയുണ്ടായി കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. എന്തായാലും ആരോഗ്യ ജാഗ്രതയുടെ പേരിൽ കൊതുകിന്റെ പേരിലുള്ള ഈ ദിവസം ഓർമയിൽ സൂക്ഷിക്കാം.

<യ>തയാറാക്കിയത്: സെബി മാത്യു