ട്രോളർമാർ വാഴുന്ന കാലം
ട്രോളർമാർ വാഴുന്ന കാലം
എന്തിനും ഏതിനും ട്രോൾ എന്നതാണ് ഇക്കാലത്തെ ഒരു ട്രെൻഡ്. അതിഗൗരവമായ കാര്യങ്ങൾ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്നതാണ് ട്രോളുകൾ ജനപ്രിയമാകാൻ കാരണം. ചുറ്റും നടക്കുന്ന കാര്യങ്ങളെ ചൂടൻ പരിഹാസത്തിലൂടെ വിമർശിക്കാൻ ഈ ട്രോളുകൾ മുൻപന്തിയിലാണ്. അല്ലെങ്കിൽ തന്നെ എന്തിനെയും കുറിച്ച് പരിഹാസം ചേർത്ത് വിമർശിക്കാനുള്ള കഴിവ് മലയാളികൾക്ക് പൊതുവായി ഉള്ളതാണ്. ഈ കഴിവ് ഇത്തിരി വളർന്ന് പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് പൊലിപ്പിച്ച് അവതരിപ്പിക്കുന്നതാണ് പുതിയ ഇന്റർനെറ്റ് ട്രോളുകളുടെ രീതി.
ആക്ഷേപഹാസ്യം എന്ന അർഥത്തിലാണ് ഇന്ന് ട്രോൾ എന്ന വാക്ക് ഉപയോഗിക്കുന്നത്. നമ്മുടെ ഇടയിൽ നടക്കുന്ന കാര്യങ്ങൾ അതിന്റെ ഗൗരവം ഒട്ടും ചോർന്നുപോകാതെ ചിലപ്പോൾ അതിന്റെ ഗൗരവം അപ്പാടെ ചോർത്തിക്കളയുന്ന തരത്തിലും ട്രോളുകൾ അവതരിക്കാറുണ്ട്. പഴയകാലത്ത് കാർട്ടൂണുകൾ വന്നിരുന്നതു പോലെ വരയിലൂടെ അല്ല ഇന്നത്തെ ട്രോളുകൾ. സിനിമകളിൽ നിന്നുള്ള ഭാഗങ്ങളുടെ ചിത്രങ്ങളിൽ സംഭാഷണങ്ങൾ ചേർത്ത് അവതരിപ്പിക്കുകയാണ് പുത്തൻ തലമുറയുടെ ആക്ഷേപഹാസ്യത്തിന്റെ രീതി.

മന്ത്രിമാരുടെ നാക്കുപിഴക്കൽ മുതൽ മലയാളികൾ തീവ്രവാദ സംഘടനയിൽ ചേരാൻ പോയ വാർത്ത വരെ ട്രോളുകളുടെ രൂപത്തിൽ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് ഏതൊരു സംഭവമുണ്ടായാലും ആൾക്കാർ ആദ്യം തിരയുക ട്രോളുകളെ ആയിരിക്കുന്ന ഒരു സ്‌ഥിതി ഉണ്ട്്്. അത്രത്തോളം സാർവത്രികമായിരിക്കുന്നു ഇന്ന് ട്രോളുകൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കടുത്ത പരിഹാസവും വിമർശനവുമാണെങ്കിലും ട്രോളുകൾക്ക് ലഭിച്ചിരിക്കുന്ന സ്വീകാര്യതയുമാണ് ഇത് വ്യക്‌തമാക്കുന്നത്. പണ്ടു കാലത്ത് കാർട്ടൂണുകൾ ചെലുത്തിയിരുന്ന സ്വാധീനത്തിന് സമാനമായ, ഒരു പക്ഷേ അതിനേക്കാൾ അധികമായി സ്വാധീനം ജനമനസുകളിൽ ട്രോളുകൾക്ക് ഉണ്ടാക്കാൻ കഴിയുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ ഇന്റർനെറ്റ് പതിപ്പ് എന്നു വേണമെങ്കിൽ ട്രോളുകളെ വിശേഷിപ്പിക്കാം. ഇത്തരം ട്രോളുകൾ ഉണ്ടാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രത്യേകം സംഘങ്ങളും ഇന്ന് പ്രവർത്തിക്കുന്നുണ്ട്.


<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗഹ്യ15ിമ2.ഷുഴ മഹശഴി=ഹലളേ>

<യ>ഐസിയുവും ട്രോൾ മലയാളവും

ഇന്റർനാഷണൽ ചളു യൂണിയൻ, ട്രോൾ മലയാളം എന്നീ കൂട്ടായ്മകൾ നിർലോഭം ട്രോളുകൾ പടച്ചുവിടുകയും സമകാലീന സംഭവവികാസങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വിമർശിക്കുകയും ചെയ്യുന്നവരിൽ പ്രധാനികളാണ്. ഇവർ സൃഷ്‌ടിക്കുന്ന ട്രോളുകൾ കണ്ട് ചിരി പൊട്ടാത്തവരുണ്ടെന്നു തന്നെ വിശ്വസിക്കാൻ പ്രയാസമാകുന്ന തലത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയിരിക്കുന്നത്. അത്രയ്ക്ക് തന്മയത്വത്തോടെയാണ് സമകാലീന വിഷയങ്ങളിലെ ചിരിയുടെ അംശങ്ങൾ കണ്ടെത്തി ഈ കൂട്ടായ്മകൾ അവതരിപ്പിക്കുന്നത്. ഫേസ്ബുക്കാണ് ഇത്തരം കൂട്ടായ്മകളുടെ കേന്ദ്രം. ഫേസ്ബുക്കിൽ പ്രത്യേകം ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്. ഇതിൽ അംഗങ്ങളാകുന്നവർക്ക്് ഈ കൂട്ടായ്മയുടെ ഭാഗമായി ഇവരുടെ ഫേസ്ബുക്ക് പേജുകളിൽ ട്രോളുകൾ പോസ്റ്റ് ചെയ്യാവുന്നതാണ്. മൂന്ന് ലക്ഷത്തിനടുത്ത് ലൈക്കുകൾ ഐസിയു, ട്രോൾ മലയാളം എന്നിവയുടെ ഫേസ്ബുക്ക് പേജുകൾക്ക് ലഭിച്ചിട്ടുണ്ട്.


ഇത്തരം ട്രോളുകൾക്കു പ്രത്യേകിച്ച് വിഷയങ്ങൾ തന്നെ ആവശ്യമായില്ല. ഏത് ചെറിയ സംഭവത്തിലും തമാശ കണ്ടെത്തി അത് രസകരമായി അവതരിപ്പിക്കുകയാണ് ഈ ട്രോൾ ഗ്രൂപ്പുകളുടെ പരിപാടി. 2014 ന്റെ അവസാനത്തോടെയും 2015 ന്റെ ആരംഭത്തോടെയുമാണ് ട്രോളുകളുടെ കുത്തൊഴുക്ക് ആരംഭിച്ചത് എന്ന് വേണമെങ്കിൽ പറയാം.

<യ> വിഷയം ഒരു വിഷയമേയല്ല

കെ.എം. മാണിയുടെ അവസാന ബജറ്റ്, തിരുവഞ്ചൂരിന്റെ സിനിമാ അവാർഡ് പ്രഖ്യാപനം, ഇ.പി. ജയരാജന്റെ മുഹമ്മദലി അനുസ്മരണം, നികേഷ്കുമാറിന്റെ കിണറ്റിൽ ഇറക്കം, 2015 ലെ എസ്എസ്എൽസി പരീക്ഷാഫലം എന്നിവ രാഷ്ര്‌ടീയ രംഗത്ത് ഏറെ ഹിറ്റായ ട്രോളുകളായിരുന്നു. ദേശീയ ഗെയിംസിൽ മോഹൻലാലിന്റെ ലാലിസം പരിപാടി, മമ്മൂട്ടിയുടെ പുകവലി, കസബ സിനിമയുടെ പോസ്റ്റർ, വിജയിയുടെ പുലി സിനിമ, മുകേഷിന്റെ ആരാധകനോടുള്ള തെറിവിളി തുടങ്ങി നിരവധി സിനിമാ സംബന്ധിയായ ട്രോളുകളും കണ്ടു. ഏറ്റവുമൊടുവിൽ ഐഎസ് തീവ്രവാദ സംഘടനയിലേക്ക് മലയാളികൾ എത്തിപ്പെട്ടു എന്ന വാർത്തയാണ് ട്രോളന്മാരുടെ ഇഷ്‌ടവിഷയമായി മാറിയിരിക്കുന്നത്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോൾ ഡീസൽ വിലവർധന, സെലിബ്രിറ്റികളുടെ നാക്കുപിഴകൾ, പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം, ബീഫ് വിവാദം, വിജയകാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി എല്ലാ സമകാലീന വിഷയങ്ങളിലും ട്രോളന്മാർ ചിരി കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് വലിയ സ്വീകാര്യത നേടാൻ ട്രോളുകൾക്കു കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുള്ള വ്യക്‌തികൾ ചേർന്ന് രൂപം കൊടുക്കുന്നതിനാൽ തന്നെ ഏകപക്ഷീയ ട്രോളുകൾ വളരെ കുറവാണ്. എല്ലാ കാര്യങ്ങളുടെയും ഇരുവശങ്ങളിൽ നിന്നു കൊണ്ടുള്ള പ്രതികരണങ്ങളാണ് ട്രോളുകളിലൂടെ പുറത്തുവരുന്നത്. നല്ലതിനെയും ചീത്തയെയും ഒരു പോലെ ട്രോളുക എന്നുള്ളത് ഇന്ന് ഒരു രീതിയായി മാറിയിരിക്കുകയാണ്.

വിദേശ യാത്രകളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവാദ പ്രസ്താവനകളിലൂടെ സ്വാധ്വി പ്രാച്ഛിയും, സിനിമാ അവാർഡിലെ നാക്കുപിഴയിലൂടെ തിരുവഞ്ചൂർ രാധാകൃഷ്ണനും ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരകളാണ്. എങ്കിലും വ്യക്‌തിഹത്യയുടെ തലത്തിലേക്ക് ട്രോളുകൾ പോകാറില്ല എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. തന്റെ സിനിമയായ കസബയുടെ പോസ്റ്ററിന് വന്ന ട്രോളുകൾ ഫേസ്ബുക്കിൽ റീപോസ്റ്റ് ചെയ്ത് ചലച്ചിത്രതാരം മമ്മൂട്ടിയും അടുത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.
മുമ്പ് ഒരു കാലത്ത് കാർട്ടൂണുകളും ആക്ഷേപഹാസ്യവും ചെയ്തുപോന്നിരുന്നു ഒരു തിരുത്തൽ പ്രക്രിയ ഇന്ന് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗഹ്യ15ിമ3.ഷുഴ മഹശഴി=ഹലളേ>