പുകവലി നിർത്താം; ഹീറോയാവാം!
പുകവലി നിർത്താം; ഹീറോയാവാം!
വിവിധതരം ശ്വാസകോശ രോഗങ്ങൾ, 14 തരം കാൻസറുകൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവയ്ക്കു പുകവലി മുഖ്യകാരണമെന്നു വിദഗ്ധർ. കാൻസറിന്റെ കാരണങ്ങളിൽ നമുക്ക് ഒഴിവാക്കാവുന്നവയിൽ മുഖ്യമാണു പുകയില ഉത്പന്നങ്ങളുടെ ഉപയോഗം. എല്ലാത്തരം പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ആരോഗ്യത്തിനു ഹാനികരം. പുകയില ഉത്പന്നങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും പുകവലിയുടെ കൊടിയ വിപത്തുകളെക്കുറിച്ചും ജനങ്ങളെ ഓർമിപ്പിക്കുന്നതിനു ലോകാരോഗ്യസംഘടന എല്ലാ വർഷവും മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി<ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ണീൃഹറ ചീ ഠീയമരരീ ഉമ്യ) ആചരിക്കുന്നു. <യൃ><യൃ><യ> പ്രധാനവില്ലൻ നിക്കോട്ടിൻ<യൃ><യൃ>സിഗരറ്റിൽ 600ൽപരം രാസഘടകങ്ങളാണുള്ളത്. സിഗരറ്റ് പുകയിൽ 7000ൽപരം രാസവസ്തുക്കളുണ്ട്. ഇതിൽ 70 എണ്ണം കാൻസറിനിടയാക്കുമെന്നു പഠനങ്ങൾ. സിഗരറ്റിന്റെ പുകയുന്ന അഗ്രവും അന്തരീക്ഷത്തിൽ കലരുന്ന വിഷലിപ്തമായ പുകയും പുകവലിക്കാത്തവർക്കും ഭീഷണിയാകുന്നു. സ്ട്രോക്ക്, ഹൃദയാഘാതം, കൊറോണറി ഹാർട്ട് രോഗങ്ങൾ എന്നിവയ്ക്കുള്ള ഉയർന്ന സാധ്യത പരോക്ഷപുകവലിക്കാരിലുമുണ്ട്. <യൃ><യൃ> ‘‘പുകവലി ഉപേക്ഷിക്കുക എന്നതു ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. എനിക്കതു കൃത്യമായി അറിയാം, കാരണം ഞാൻ തന്നെ ആയിരിക്കണക്കിനു തവണ പുകവലി ഉപേക്ഷിച്ചിരിക്കുന്നു...‘‘ മാർക്ക് ട്വയിന്റെ ഈ വാചകങ്ങൾ ഏറെ പ്രശസ്തം. പുകയിലയിലുള്ള നിക്കോട്ടിൻ എന്ന മയക്കുമരുന്നാണ് പുകവലിക്ക് അടിമയാക്കുന്നത്. ഒരു സിഗരറ്റ് വലിക്കുമ്പോൾ രണ്ടു മില്ലിഗ്രാം നിക്കോട്ടിൻ രക്‌തത്തിൽ കലരുന്നു. സിഗരറ്റ് വലിച്ച് 20 സെക്കൻഡിനകം നിക്കോട്ടിൻ തലച്ചോറിൽ എത്തുന്നു. കേന്ദ്രനാഡീവ്യവസ്‌ഥയെ ഉത്തേജിപ്പിക്കുന്നു. കുറച്ചുനേരം പതിവി ലധികം ഊർജം നേടിയതായി തോന്നുമെങ്കിലും അതിന്റെ സ്വാധീനം വിട്ടുമാറുമ്പോൾ ശരീരത്തിനു തളർച്ച അനുഭവപ്പെടും. <യൃ><യൃ>സിഗരറ്റ് പുകയിലുള്ള കാർബൺ മോണോക്സൈഡ് രക്‌തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ആയി മാറുന്നു. ഓക്സിജനു ഹീമോഗ്ലോബിനുമായി ചേരാനുള്ള അവസരം നഷ്‌ടമാകുന്നു. രക്‌തത്തിൽ നിന്ന് കോശങ്ങൾക്കു മതിയായ തോതിൽ ഓക്സിജൻ ലഭിക്കാതെയാകുന്നു.<യൃ><യൃ><യ>പുകവലിയും കാൻസറും<യൃ><യൃ>കാൻസറുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന ഡിഎൻഎയിലെ നിർണായക ജീനുകളുടെ നാശത്തിനു പുകവലി കാരണമാകുന്നു. സിഗരറ്റിലുള്ള മിക്ക രാസവസ്തുക്കളും... ബെൻസീൻ, പൊളോണിയം–210, ബെൻസോ എ പൈറീൻ, നൈട്രോസാമീൻസ് ഉൾപ്പെടെയുള്ളവ ഡിഎൻഎയുടെ നാശത്തിനിടയാക്കുന്നു. സിഗരറ്റിലുള്ള ക്രോമിയം, ആഴ്സനിക്ക്, നിക്കൽ തുടങ്ങിയ രാസവസ്തുക്കളും ഡിഎൻഎയുടെ നാശത്തിന് ആക്കംകൂട്ടുന്നു. ഡിഎൻഎയ്ക്കു കേടുപാടു സംഭവിച്ച കോശങ്ങൾ കാൻസർകോശങ്ങളായി മാറുന്നു. അതു സംഭവിക്കുന്നതു നിരവധി വർഷങ്ങൾക്കുശേഷമാവാം. <യൃ><യൃ> സ്വനപേടകം, ഈസോഫേഗസ്, വായ, തൊണ്ട. ശ്വാസകോശങ്ങൾ, മൂത്രാശയം, പാൻക്രിയാസ്, വൃക്കകൾ, കരൾ, ആമാശയം, കുടൽ, സെർവിക്സ്, അണ്ഡാശയം, മൂക്ക്, സൈനസ് എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്കും ചിലതരം രക്‌താർബുദങ്ങൾക്കും പുകവലി കാരണമാകുന്നു. പുകവലി സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്. ദീർഘകാലമായി പുകവലി തുടരുന്നവരിൽ ശ്വാസകോശ അർബുദസാധ്യത ഏറെയാണ്. പുകവലി കോശങ്ങളുടെ എണ്ണത്തിൽ വർധനയ്ക്കും ശ്വാസകോശത്തിൽ ട്യൂമർ വളർച്ചയ്ക്കും കാരണമാകുന്നു. അതിജീവന സാധ്യത ഏറ്റവും കുറവുള്ള കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. കാൻസർ മരണങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നും. <യൃ><യൃ>പുകവലിക്കാർക്ക് നിരവധി അപകട മുന്നറിയിപ്പുകൾ കിട്ടാറുണ്ട്. വായിൽ വെള്ളപ്പാടുകൾ, ചെമന്ന പാടുകൾ, അൾസറുകൾ, ഭക്ഷണം ഇറക്കാനുള്ള പ്രയാസം, ശബ്ദമാറ്റം, തൊട്ടാൽ രക്‌തസ്രാവം ഉണ്ടാകുന്ന അൾസറുകൾ, തടിപ്പുകൾ... എന്നിങ്ങനെ വിവിധതരം കാൻസർ സൂചനകൾ വരാറുണ്ട്. വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കുന്നതിനു വിഷമം എന്നിവയാണ് ഈസോഫാഗസ്, ആമാശയം എന്നിവയിലെ കാൻസറിന്റെ ലക്ഷണങ്ങൾ.<യൃ><യൃ>നേരത്തേ കണ്ടുപിടിക്കുന്നതാണ് കാൻസർ ചികിത്സയിലെ വിജയം. കഴുത്തിൽ തടിപ്പുകൾ, മുഴകൾ എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസറുകളുടെ ലക്ഷണങ്ങളിൽപ്പെടും. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോഴെങ്കിലും പുകവലി നിർത്തുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്താൽ അതിജീവനസാധ്യതയേറും. ഒരു ദിവസം നേരത്തേ പുകവലി നിർത്തിയാൽ ആയുർദൈർഘ്യത്തിൽ ഒരു വർഷം കൂടി കിട്ടുമെന്നാണു കണക്കുകൾ. പാൻക്രിയാറ്റിക് കാൻസർ സാധ്യത പുകവലിക്കാത്തവരുടെ ഇടയിൽ തീരെ കുറവാണെന്നു പഠനങ്ങൾ പറയുന്നു. <യൃ><യൃ><യ>തകരുന്ന പ്രതിരോധം<യൃ><യൃ>അണുബാധ, മറ്റു രോഗങ്ങൾ എന്നിവയെ ചെറുക്കാനുള്ള സ്വാഭാവികശേഷി നമ്മുടെ ശരീരത്തിനുണ്ട്. ശരീരത്തിലുള്ള ‘ഡീടോക്സിഫിക്കേഷൻ എൻസൈമുക’ളാണ് വിഷവസ്തുക്കളെ നിർവീര്യമാക്കി കോശങ്ങളെ സംരക്ഷിക്കുന്നത്. പക്ഷേ, പുകയിലടങ്ങിയ കാഡ്മിയം പോലെയുള്ള രാസവസ്തുക്കൾ ഇത്തരം മാലിന്യനീക്കത്തിനു വിഘാതമായി മാറുന്നു. ശരീരത്തിലെത്തുന്ന വിഷകരമായ രാസവസ്തുക്കളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടാകുന്നു. പുകവലി രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. പുകവലിക്കാർക്കു ശ്വാസകോശരോഗങ്ങൾക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണ്. ക്രോൺസ് രോഗം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. പുകവലിക്കാരുടെ മക്കൾക്ക് ചുമ, ശ്വാസംമുട്ടൽ, ആസ്ത്്മ, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിൽ അണുബാധ എന്നിവയ്ക്കു സാധ്യതയേറെ. <യൃ><യൃ><യ>‘അടി മുതൽ മുടിയോളം’<യൃ><യൃ>പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ബോൺ ഡെൻസിറ്റി കുറയ്ക്കുന്നതായി പഠനങ്ങൾ. പുകവലി, പ്രായമായവരിൽ എല്ലുകൾ ദുർബലമാവുകയും പൊട്ടലുകൾക്കിടയാക്കുകയും ചെയ്യുന്ന ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗത്തിനുള്ള സാധ്യത കൂട്ടുന്നു. പുകവലി സ്ത്രീകളിൽ ഈസ്ട്രജന്റെ തോതു കുറയ്ക്കുന്നു. ആർത്തവവിരാമം നേരത്തേയാകുന്നതിനുള്ള സാധ്യത കൂടുന്നു. ഇതു സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ്സാധ്യത വർധിപ്പിക്കുന്നു. <യൃ><യൃ> പുക വലിക്കുന്നവർക്കു മോണയിൽ നീര്, അണുബാധ, പല്ലുകൾക്കു കേടുപാട്, നാശം, ദുർഗന്ധമുള്ള ശ്വാസം എന്നിവയ്ക്കു സാധ്യതയേറെ. പുകവലി രുചിയറിയാനുള്ള കഴിവു കുറയ്ക്കും, ഗന്ധമറിയാനുള്ള ശേഷിയും. ഒരു ഭക്ഷണവും ആസ്വദിച്ചു കഴിക്കാനാകാതെയാവും. പുകവലി വിശപ്പ് ദുർബലമാക്കുന്നു. ശരീരത്തിനു മതിയായ അളവിൽ പോഷകങ്ങൾ ലഭിക്കാതെയാകുന്നു. ചർമം, നഖം, മുടി എന്നിവയ്ക്കും പുകവലി ദോഷകരം. ചർമത്തിനു നിറഭേദം, അകാലത്തിൽ ചുളിവുകൾ എന്നിവയ്ക്കും സാധ്യതയേറെ. തള്ളവിരൽ നഖം മഞ്ഞയാകുന്നു. പല്ലുകളിൽ മഞ്ഞയിലും, തവിട്ടിലും കറ അടിയുന്നു. പുകവലി ഉപേക്ഷിച്ചാൽ പോലും ഏറെ നാളത്തേക്ക് മുടിക്കുപോലും സിഗരറ്റ് ഗന്ധം ഉണ്ടാകാറുണ്ട്.<യൃ><യൃ>കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി ഭീഷണിയാകുന്നു. പ്രായമാകുന്നതോടെ കണ്ണുകളെ ബാധിക്കുന്ന മാകുലാർ ഡീജനറേഷൻ, തിമിരം, ഒപ്റ്റിക് നേർവ് തകരാർ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു. ഇവയെല്ലാം കാലക്രമത്തിൽ അന്ധതയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങളാണ്.<യൃ><യൃ>തലച്ചോറിലേക്കുള്ള രക്‌തക്കുഴലുകൾ ദുർബലമാകുന്നതിനും അവയിൽ രക്‌തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത പുകവലിക്കുന്നവരിൽ കൂടുതലാണ്. പുകവലിക്കാരിൽ സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നു ചുരുക്കം.<യൃ><യൃ>പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹവും പുകവലിയും തമ്മിൽ ബന്ധമുണ്ടെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങൾ പറയുന്നു. പുകവലിക്കുന്നവർക്ക് ഇൻസുലിൻ റസിസ്റ്റൻസ് കൂടുതലാണ്. പുകവലിക്കാരിൽ പ്രമേഹസാധ്യത കൂടുതലാണെന്നു ചുരുക്കം. പുകവലി പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്.<യൃ><യൃ><യ>ഹൃദയവും പണിമുടക്കും!<യൃ><യൃ>പുകയില ഉത്പന്നങ്ങളിലെ വിഷകരമായ രാസവസ്തുക്കൾ രക്‌തകോശങ്ങൾക്കു നാശം വരുത്തുന്നു. രക്‌തത്തിന്റെ രാസഘടനയിൽ മാറ്റം വരുത്തുന്നു. രക്‌തക്കുഴലുകൾക്കു കേടുപാടു വരുത്തുന്നു. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്നു. രക്‌തക്കുഴലുകളിൽ വാക്സ് പോലെയുള്ള പ്ലേക് അടിഞ്ഞുകൂടി(ആർട്ടീരിയോ സ്ളീറോസിസ്) രക്‌തസമ്മർദം വർധിക്കുന്നതിന് ഇടയാക്കുന്നു. പുകവലിക്കാരിൽ രക്‌തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് അവയിൽ ബ്ലോക്കുണ്ടാകുന്ന സ്‌ഥിതി, ഹൃദയാഘാതം, ആർട്ടറി തകരാർ, നെഞ്ചുവേദന, ഉയർന്ന രക്‌തസമ്മർദം എന്നിവയ്ക്കും സാധ്യതയേറെ. <യൃ><യൃ>പുകവലി കാർഡിയോ വാസ്കുലാർ വ്യവസ്‌ഥയെ ആകമാനം തകരാറിലാക്കുന്നു. രക്‌തത്തിൽ കലരുന്ന നിക്കോട്ടിൻ പഞ്ചസാരയുടെ തോത് ഉയർത്തുന്നു. ചുരുങ്ങിയ നേരത്തിനകം ക്ഷീണം അനുഭവപ്പെടാം. നിക്കോട്ടിൻ രക്‌തക്കുഴലുകളെ വലിച്ചുമുറുക്കുന്നു. ഇത് രക്‌തസഞ്ചാരം പരിമിതപ്പെടുത്തുന്നു, പെരിഫറൽ ആർട്ടറി രോഗങ്ങൾക്കിടയാക്കുന്നു. പുകവലി രക്‌തത്തിലെ നല്ല കൊളസ്ട്രോളിന്റെ – എച്ച്ഡിഎലിന്റെ– അളവു കുറയ്ക്കുന്നു. രക്‌തസമ്മർദം വർധിപ്പിക്കുന്നു. രക്‌തക്കുഴലുകളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിനിടയാക്കുന്നു. <യൃ><യൃ><യ>സ്ത്രീകളും പുകവലിയും <യൃ><യൃ>സ്ത്രീകളിൽ പുകവലി വർധിക്കുന്നതായി കണക്കുകൾ പറയുന്നു. ലൈറ്റ് സിഗരറ്റ്, സിഗരറ്റ്സ് ഫോർ ലേഡീസ് എന്നിങ്ങനെ അപകടസാധ്യത ഇല്ലെന്ന പരസ്യങ്ങളോടെ സ്ത്രീകളെ ലക്ഷ്യമാക്കിയും സിഗരറ്റ് ബ്രാൻഡുകൾ ഇന്നു വിപണിയിലുണ്ട്. ഇ– സിഗരറ്റും(ഇലക്്ട്രോണിക് സിഗരറ്റ്) വിപണിയിലു്. വാസ്തവത്തിൽ ഇവയെല്ലാം ആരോഗ്യത്തിനു കടുത്ത ദോഷകാരികൾ തന്നെ. 20 വർഷം മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളിലെ ശ്വാസകോശ അർബുദ നിരക്കിലെ വർധന <യൃ>ഏകദേശം 30 ഇരട്ടിയിലധികമാണ്. പുകവലി വന്ധ്യതയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. പുകവലിക്കുന്ന സ്ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് ആർത്തവവിരാമം നേരത്തേയാകുന്നു. പുകവലി സെർവിക്കൽ കാൻസർ സാധ്യത വർധിപ്പിക്കുന്നു. പുകവലിക്കുന്ന സ്ത്രീകളിൽ പ്രസവസംബന്ധമായ പ്രശ്നങ്ങൾക്കു സാധ്യത കുടും. ഗർഭമലസൽ, മാസം തികയാതെയുള്ള പ്രസവം, പ്ലാസന്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്കു കാരണമാകുന്നു. ഗർഭിണികൾ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുപോലെ തന്നെ അപകടകരമാണ് അവയിൽ നിന്നുള്ള പുക ശ്വസിക്കാനാനിടയാകുന്നതും. അത് നവജാതശിശുവിനു തൂക്കക്കുറവിനു കാരണമാകുന്നു. വിവിധതരം ജനനവൈകല്യങ്ങൾക്കും സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോമിനും(എസ്ഐഡിഎസ്) സാധ്യത കൂടുന്നു. പുക ശ്വസിക്കാനിടയാകുന്ന നവജാതശിശുക്കൾക്ക് കാതിൽ അണുബാധ, ആസ്ത്്മ എന്നിവയ്ക്കു സാധ്യതയേറും.<യൃ><യൃ><യ>കറയടിഞ്ഞ് ശ്വാസകോശം<യൃ><യൃ>ചിലർ സിഗരറ്റിന്റെ പുക അകത്തേക്കു വലിച്ചെടുത്തശേഷം പുറത്തുവിടുന്ന ശീലക്കാരാണ്. കാലാന്തരത്തിൽ ദോഷകരമായ രാസവസ്തുക്കളെ അരിച്ചു നീക്കാനുള്ള ശ്വാസകോശങ്ങളുടെ സ്വാഭാവിക കഴിവു നഷ്‌ടമാകും. ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ ചുമയിലൂടെ കാര്യക്ഷമമായും ഫലപ്രദമായും പുറന്തള്ളാനാകാതെ വരുന്നു. ഫലമോ വിഷാംശം ശ്വാസകോശങ്ങളിൽ തങ്ങിനിൽക്കും. പുകവലിക്കാരിൽ ശ്വാസകോശ അണുബാധ, പനി, ജലദോഷം എന്നിവയ്ക്കു സാധ്യത കൂടുന്നതിന്റെ കാരണം മറ്റൊന്നല്ല. സിഗരറ്റിന്റെ പുക ശ്വസനം തകരാറിലാക്കുന്നു. നിരവധി ശ്വാസകോശരോഗങ്ങൾക്ക് ഇടയാക്കുന്നു. ശ്വാസകോശങ്ങളിലെ വായുഅറകൾ നശിക്കുന്ന അവസ്‌ഥയാണ് എംഫെസിമ. ശ്വാസകോശങ്ങളിലെ ട്യൂബുകളുടെ ആവരണം നീരുവന്നു വീർക്കുന്ന അവസ്‌ഥയാണ് ക്രോണിക് ബ്രൊങ്കൈറ്റിസ്. ഇതു കാലക്രമത്തിൽ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്(സിഒപിഡി) സാധ്യത വർധിപ്പിക്കുന്നു. ന്യുമോണിയ, ആസ്ത്്മ, ക്ഷയം തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യതയും കൂടുന്നു.<യൃ><യൃ><യ>‘പായ്ക്കറ്റുകളിൽ സഞ്ചരിക്കുന്ന കൊലയാളികൾ’<യൃ><യൃ>സുരക്ഷിതമായ പുകവലി എന്നൊന്നില്ല. സിഗരറ്റ്, സിഗാർ, പൈപ്പ്, ഹൂക്ക...ഏത് ഉപയോഗിച്ചാലും പുകയില ഉത്പന്നങ്ങളുടെ ദോഷഫലങ്ങളിൽ നിന്നു രക്ഷയില്ല. സിഗാറിലും ഹൂക്ക, പൈപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന പുകയിലയിലും അടങ്ങിയത് ഒരേതരം രാസവസ്തുക്കളാണ്. സിഗാറിൽ സിഗരറ്റിലുള്ളതിലധികം കാർസിനോജനുകളും വിഷപദാർഥങ്ങളും ടാറും അടങ്ങിയിട്ടുണ്ട്്. ഹൂക്ക പൈപ്പ് ഉപയോഗിക്കുമ്പോൾ നേരിട്ടു സിഗരറ്റ് വലിക്കുമ്പോൾ എത്തുന്നതിലും അധികഅളവിൽ പുക ശ്വാസകോശങ്ങളിലെത്തുന്നു. ഹൂക്കയുടെ പുകയിലും നിരവധി വിഷകരമായ രാസവസ്തുക്കളുണ്ട്. സിഗരറ്റ് വലിക്കുമ്പോൾ കിട്ടുന്നതിലുമധികം കാർബൺ മോണോക്സൈഡ് ശരീരത്തിലെത്തുന്നു. <യൃ><യൃ> സ്ട്രസ്ഫുൾ ജോലി ചെയ്യുന്ന, സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നത <യൃ><യൃ>നിലവാരമുള്ളവരും സാമ്പത്തികമായും വിദ്യാഭ്യാസപരമായും നിലവാരം കുറഞ്ഞവരും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ ഒരുപോലെയാണ്! നാലും കൂട്ടിയുള്ള മുറുക്ക്്, പാൻപരാഗ്, തമ്പാക്ക്... തുടങ്ങിയ പുകയില്ലാത്ത <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ൊീസലഹലൈ േീയമരരീ) പുകയില ഉത്പന്നങ്ങളും വിനാശകാരികൾ തന്നെ. ഇതരസംസ്‌ഥാന തൊഴിലാളികളാണ് അവയുടെ വലിയ ഉപഭോക്‌താക്കൾ. നമ്മുടെ കുട്ടികൾ വരെ അതിന്റെ അടിമകളായി മാറുകയാണ്. പുകയിലയ്ക്കൊപ്പം കഞ്ചാവും കുപ്പിച്ചില്ല് പൊടിച്ചു ചേർത്തതുമായ ഉത്പന്നങ്ങളും ഇന്നു വ്യാപകം.<യൃ><യൃ>പുകവലി ഉപക്ഷിക്കുക എന്നതു പറയുന്നതുപോലെ അത്ര എളുപ്പമല്ല. പക്ഷേ, കുടുംബത്തെ സ്നേഹിക്കുന്നവർക്ക് അത് അത്ര പ്രയാസമുളള കാര്യമല്ല. പുകവലിയിലൂടെ പരോക്ഷമായി തകരാറിലാകുന്നത് കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും കൂടി ആരോഗ്യമാണെന്ന് തിരിച്ചറിയുക. ഏതാനും നിമിഷങ്ങളിലെ വിഷസുഖം ഉപേക്ഷിച്ച് സമൂഹത്തിനു ഗുണകരമായ തീരുമാനമെടുക്കാം. തെറ്റ് തിരുത്താൻ തയാറാകുമ്പോഴാണ് ഒരാൾ ഹീറോ ആകുന്നത്. തെറ്റു തുടരാൻ ശ്രമിക്കുന്നിടത്തോളം വലിയ ഒരു സീറോ തന്നെ. ഇന്നു മുതൽ പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിർത്താം. നമുക്കും ഹീറോയാവാം.<യൃ><യൃ><യ>പുകവലി ഉപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്<യൃ><യൃ>പുകവലി നിർത്തണം എന്നു തീരുമാനിച്ചാൽ, അടുത്ത നിമിഷം അതു വേണ്ടപ്പെട്ടവരെ അറിയിക്കുക. അവരുടെ പിന്തുണ നിങ്ങൾക്കു സഹായകമാവും. പുകവലി നിർത്തുന്നവർക്ക് അമിതമായ ഉത്കണ്ഠ, അസ്വസ്‌ഥതകൾ, ഡിപ്രഷൻ, തലവേദന, ഉറക്കപ്രശ്നങ്ങൾ എന്നിവയ്ക്കു സാധ്യയുണ്ട്. ഇവ തരണം ചെയ്യാൻ ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതം.<യൃ><യൃ> ടെൻഷൻ കുറയ്ക്കാൻ ഹോബി ശീലമാക്കാം. കുടുംബത്തോടാപ്പം യാത്ര പോകാം. സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്കു പോകാം. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ട നിർമാണം, ഔഷധത്തോട്ട നിർമാണം എന്നിവ ശീലമാക്കാം. <യൃ><യൃ> ഭക്ഷണത്തിനു ശേഷം സ്‌ഥിരമായി പുക വലിച്ചിരുന്നവർക്ക് ഇനി പല്ലുതേക്കുന്നതു ശീലമാക്കാം. ച്യൂയിംഗ് ഗം, മിഠായി എന്നിവ ഉപയോഗിക്കാം. തുളസിയില ചവയ്ക്കാം. ആഹാരക്രമത്തിലും ചിലതു ശ്രദ്ധിക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. കഴിവതും വീട്ടിൽ വിളയിച്ചതു തന്നെ. മുമ്പു പറഞ്ഞല്ലോ ടെൻഷൻ മാറ്റാൻ പച്ചക്കറികൃഷി സഹായിക്കുമെന്ന്. ടെൻഷനും മാറും വിഷാംശമില്ലാത്ത പച്ചക്കറി കഴിക്കുകയുമാവാം. പുകവലി നിർത്തിയാൽ നേട്ടം കൂട്ടമായെത്തും.<യൃ><യൃ>സുഹൃത്തുക്കൾക്കും ചിലതൊക്കെ ചെയ്യാനാകും. പുകവലി നിർത്തുന്നവരെ പ്രോത്സാഹിപ്പിക്കാം, സമ്മാനങ്ങൾ നല്കാം. പൊതുചടങ്ങുകളിൽ അവരെ ആദരിക്കാം. പുകവലി ഉപേക്ഷിക്കുന്ന സ്റ്റാഫംഗത്തിനു സ്‌ഥാപനങ്ങൾ പ്രത്യേക കാഷ് അവാർഡ് നല്കാം. പുകവലി ഉപേക്ഷിച്ചതിലൂടെ കൈവന്ന നേട്ടങ്ങൾ പങ്കുവയ്ക്കാൻ അവസരം നല്കണം. പുകവലി ഉപേക്ഷിക്കാനാഗ്രഹിക്കുന്നവർക്ക് അതു പ്രചോദനമേകും. <യൃ><യൃ>പുകവലി ഉപേക്ഷിച്ചയാളുടെ മുമ്പിലിരുന്നു പുകവലിക്കരുത്, മദ്യപാനത്തിനു പ്രേരിപ്പിക്കരുത്. പുകവലി ഉപേക്ഷിച്ച ശേഷം മറ്റു ലഹരിപദാർഥങ്ങൾക്കു പിന്നാലെ പോകാനിടയാകരുത്. പുകവലിയെ ഓർമിപ്പിക്കുന്നതെല്ലാം... അവശേഷിക്കുന്ന സിഗരറ്റുകൾ, ആഷ് ട്രേ, ലൈറ്റർ...എന്നിവയെല്ലാം വീട്ടിൽ നിന്ന് മാറ്റണം. പുകഗന്ധം നിറഞ്ഞ വീട്ടുമുറികൾ, കാർപെറ്റ്, വസ്ത്രങ്ങൾ... എല്ലാം കഴുകി വൃത്തിയാക്കാം. കുന്തിരിക്കം പോലെ സുഗന്ധം പരത്തുന്ന വസ്തുക്കൾ പുകയ്ക്കാം. എയർ ഫ്രഷർ ഉപയോഗിക്കുന്നതു പുകഗന്ധമകറ്റാൻ സഹായകം.<യൃ><യൃ>പുകവലി ഉപേക്ഷിച്ചവർക്കു സമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തി കൂട്ടായ്മകൾ സംഘടിപ്പിക്കാം. പുകവലിക്കു ചെലവാക്കിയിരുന്ന പണം പ്രത്യേക ഫണ്ടായി സൂക്ഷിക്കാം. കുറേ നാളുകൾക്കു ശേഷം അതു വലിയൊരു സംഖ്യയാകുമ്പോൾ കാൻസർ രോഗികൾക്കു സഹായധനമായി നല്കാം. <യൃ><യൃ>കാൻസർരോഗികളെ സഹായിക്കാൻ ഒരു കൂട്ടായ്മ തന്നെയുണ്ടാക്കാം. ടെൻഷൻ താനേ പമ്പകടക്കും; നമ്മുടെ ടെൻഷനും വേദനകളും എത്രയോ നിസാരമെന്നു തോന്നും. പുകവലി ഉപേക്ഷിച്ചതോടെ ജീവിതത്തിനു പുതിയ അർഥം കൈവന്നതായി അനുഭവപ്പെടും. <യൃ><യൃ> <യ>ഡോ. തോമസ് വർഗീസ് <യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങട എകഇട (ഛിരീഹീഴ്യ) എഅഇട<യൃ>സീനിയർ കൺസൾട്ടന്റ് * <യൃ>സർജിക്കൽ ഓങ്കോളജിസ്റ്റ് <യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞലിമശ ങലറശരശ്യേ, കൊച്ചി. <യൃ>* പ്രസിഡന്റ്, കേരള <യൃ>കാൻസർ കെയർ സൊസൈറ്റി<യൃ>ഫോൺ: 9447173088.<യൃ><യൃ><യ>തയാറാക്കിയത്– ടി.ജി. ബൈജുനാഥ്