കുഫോസിന്റെ കടൽക്കാഴ്ച
കുഫോസിന്റെ കടൽക്കാഴ്ച
കടലിനടിയിലൂടെ ഒഴുകി നടക്കുന്ന എല്ലാ മത്സ്യങ്ങളെയും കണ്ടിട്ടുണ്ടോ? വെള്ളത്തിനടിയിലെ മിസ് കേരളയെ കണ്ടിട്ടുണ്ടോ? നമുക്ക് എത്രതരം മത്സ്യങ്ങളുടെ പേരറിയാം ? ജലാശയങ്ങളിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് അറിയണോ?

എങ്കിൽ എറണാകുളം പനങ്ങാട് മാടവന ജംഗ്ഷനിലുള്ള കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ( കുഫോസ്) ഇതിനെല്ലാം ഉത്തരമുണ്ട്. ഇവിടെ ഒരുക്കിയിരിക്കുന്ന മ്യൂസിയവും അക്വേറിയവുമാണ് ഇതിനുള്ള ഉത്തരം. കടൽ, കായൽ, അഴിമുഖങ്ങൾ, തടാകങ്ങൾ, നദികൾ തുടങ്ങിയ ജലാശയങ്ങളിലെ ജീവിവൈവിധ്യങ്ങളെക്കുറിച്ചറിയാനും പഠിക്കാനുമുള്ള അവസരമാണ് കുഫോസ് ഒരുക്കിയിരിക്കുന്നത്. സമുദ്രാലങ്കാര മത്സ്യങ്ങൾ മുതൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അപൂർവയിനം നാടൻ മത്സ്യങ്ങൾ വരെ ഇവിടെ ഉണ്ട്. ഇവയെക്കുറിച്ച് അറിയാനും നേരിൽ കാണാനുമുള്ള സുവർണ അവസരമാണ് കുഫോസിലെ മ്യൂസിയത്തിലൂടെയും അക്വേറിയത്തിലൂടെയും ഒരുക്കിയിരിക്കുന്നത്. ലോകത്ത് ഒരുപാട് ആൾക്കാരുടെ ഹോബിയായ അക്വേറിയം പരിപാലനം, അലങ്കാര മത്സ്യകൃഷി എന്നിവയെക്കുറിച്ച് കൂടുതൽ അറിയാനുള്ള സൗകര്യവും കുഫോസ് ഒരുക്കുന്നു.

<യ> ജലജീവികളുടെ വൈവിധ്യങ്ങളുമായി മ്യൂസിയം

ജലജീവികളെക്കുറിച്ചറിയാനും കാണാനും ആഗ്രഹവും കൗതുകവുമുള്ളവർക്ക് തീർച്ചയായും ആശ്വാസം നൽകുന്നതാണ് ഇവിടെ ഒരുക്കിയിരിക്കുന്ന മ്യൂസിയം. സമുദ്ര ആവാസവ്യവസ്‌ഥയിലെ ഏറെക്കുറെ എല്ലാ മത്സ്യങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. മത്സ്യങ്ങളെക്കൂടാതെ മൂവായിരത്തിൽ പരം കക്ക, ചിപ്പി ഇനങ്ങൾ, പശ്ചിമഘട്ടനിരകളിൽ നിന്നുള്ള 150 ലേറെ നാടൻ മത്സ്യങ്ങൾ എന്നിവ മ്യൂസിയത്തിന് മിഴിവേകുന്നു. മുത്തുച്ചിപ്പികൾ, പവിഴപ്പുറ്റുകൾ, അലങ്കാര മത്സ്യങ്ങൾ, സ്പോഞ്ചുകൾ, കടൽപ്പായലുകൾ, നക്ഷത്രമത്സ്യങ്ങൾ, കടൽ വെള്ളരി, കടൽപ്പൂവ്, കടൽചേന തുടങ്ങിയ ഒട്ടുമിക്ക ജലജൈവവൈവിധ്യങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ തീരദേശത്തും പശ്ചിമഘട്ട നിരകളിലുമുള്ള ജലജീവികളെല്ലാം തന്നെ മ്യൂസിയത്തിലുണ്ട്. ഇന്ത്യയിലെ മത്സ്യസമ്പത്തിനെക്കുറിച്ചും ജലജീവികളെക്കുറിച്ചും പഠിക്കുന്ന വിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും ഏറെ സഹായകമായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. കൂടാതെ സംശയങ്ങൾക്ക് മറുപടി നൽകാനുള്ള ആളുകളും മ്യൂസിയത്തിലുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് ഇവിടത്തെ മ്യൂസിയം പ്രവർത്തനമാരംഭിച്ചത്.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016മുൃശഹ18ിമ3.ഷുഴ മഹശഴി=ഹലളേ>

<യ> കൺനിറയെ കാണാൻ അക്വേറിയം

കണ്ണിനുകുളിരും വർണവിസ്മയങ്ങളും തീർക്കുന്ന വിവിധയിനം അലങ്കാര മത്സ്യങ്ങളുടെ പ്രദർശനമാണ് അക്വേറിയത്തിൽ ഒരുക്കിയിരിക്കുന്നത്. വിവിധ തരത്തിലുള്ള അക്വേറിയങ്ങളും വ്യത്യസ്തങ്ങളായ അലങ്കാര മത്സ്യങ്ങളുടെ ഒരു കലവറയും ഇവിടെ ഒരുക്കിയിരിക്കുന്നു. സമുദ്രജല അക്വേറിയം, ശുദ്ധജല അക്വേറിയം, പ്ലാസ്മ അക്വേറിയം, കോയ് പോണ്ട് തുടങ്ങിയ ഇനങ്ങൾ കുഫോസിലെ അക്വേറിയം കോംപ്ലക്സിൽ ഒരുക്കിയിരിക്കുന്നു. അലങ്കാര മത്സ്യങ്ങളിൽ ഏവരുടെയും ഇഷ്‌ടമത്സ്യങ്ങളായ ലയൺ ഫിഷ്, ബട്ടർഫ്ളൈ, ബ്ലൂ ഡാംസൽ, സീ അനിമോൺ (കടൽത്താമര) എന്നീ അലങ്കാര മത്സ്യറാണിമാർ കണ്ണിന് ആനന്ദം പകരുന്നകാഴ്ചയാണ്. പുലിവാക, മിസ് കേരള, പാരറ്റ്, ജയന്റ് ഗൗരാമി, റെഡ് ഷ്രിംപ്, പിരാന, ആറ്റുകൊഞ്ച്, ഡിസ്കസ്, മലിഞ്ഞീൻ, ഗോൾഡ് ഫിഷ്, ലോച്ച് എന്നിവയുടെ സാന്നിധ്യവും അക്വേറിയത്തെ ജനപ്രിയമാക്കുന്നു. അരൊവന, ഫർ ഹോൺ തുടങ്ങിയ വാസ്തുശാസ്ത്ര പ്രാധാന്യമുള്ള മത്സ്യങ്ങളും അക്വേറിയത്തെ മനോഹരമാക്കുന്നു.


കേരളത്തിന്റെ തനത് അലങ്കാര മത്സ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അക്വേറിയം മികച്ചതാകുന്നു. കേരളത്തിന്റെ തനതായ മത്സ്യങ്ങളെക്കുറിച്ചുള്ള അറിവുകൾ ഈ അക്വേറിയങ്ങൾ പകർന്നു നൽകുന്നു. ഇന്ത്യയിലെ ഏറ്റവും പരിസ്‌ഥിതിപ്രാധാന്യമുള്ള പൂയംകുട്ടിയിൽ കാണപ്പെടുന്നവിവിധയിനം മത്സ്യങ്ങൾ അക്വേറിയത്തിന്റെ മാറ്റ് കൂട്ടുന്നു. മിസ് കേരള, മഞ്ഞക്കൂരി, വാഴയ്ക്കാ വരയൻ, പൂളാൻ, മഹസീർ, മാനത്ത് കണ്ണി, വിവിധ തരത്തിലുള്ള വർണച്ചെമ്മീനുകൾ, വർണാഭമായ ലോച്ചുകൾ, കല്ലൊട്ടി, കല്ലൻ കാരി, തുടങ്ങിയ നാടൻ മത്സ്യങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ ജലസസ്യങ്ങളുടെ സാന്നിധ്യവും അക്വേറിയത്തെ മനോഹരമാക്കുന്നു. അക്വേറിയങ്ങളിലെ ആവാസവ്യവസ്‌ഥ നിലനിർത്തുന്നതിന് പ്രത്യേകതരം ഉപകരണങ്ങളുടെ സഹായത്തോടെ വെള്ളത്തിന്റെ ഒഴുക്ക് നിലനിർത്തുന്നതും മറ്റും അക്വേറിയക്കാഴ്ചകളെ ആകർഷണീയമാക്കുന്നു.

<യ> അവധിക്കാലം ആഘോഷമാക്കാം; പഠിക്കാം

അവധിക്കാലം ആസ്വാദ്യകരമാക്കാനും വിനോദവും വിജ്്ഞാനവും ഒരു കുടക്കീഴിൽ ഒരുക്കുന്നു എന്നതാണ് കുഫോസ് അക്വേറിയത്തിന്റെയും മ്യൂസിയത്തിന്റെയും പ്രത്യേകത. സന്ദർശകർക്ക് അക്വേറിയം കീപ്പിംഗിനെക്കുറിച്ചും അലങ്കാരമത്സ്യ കൃഷിരീതികളെക്കുറിച്ചും ശാസ്ത്രീയമായ നിർദേശങ്ങളും പരിശീലനങ്ങളും കുഫോസ് ഒരുക്കിയിട്ടുണ്ട്. അക്വേറിയം പരിപാലനത്തെക്കുറിച്ചും മികച്ച വാണിജ്യസാധ്യതകളുള്ള അലങ്കാരമത്സ്യവിപണിയിലേക്ക് ചുവടു വയ്ക്കാൻ ഉദ്ദേശിക്കുന്നവർക്കും ഈ രംഗത്തെ സാധ്യതകളുപയോഗപ്പെടുത്തുന്നതിനുള്ള എല്ലാ വിവരങ്ങളും ഇവിടെനിന്ന് ലഭിക്കും. സംഘമായി വരുന്നവർക്ക് മുൻകൂട്ടി അറിയിക്കുന്നതനുസരിച്ച് ബോധവൽക്കരണ പരിപാടികൾ നടത്താനുള്ള സൗകര്യവും കുഫോസിൽ ഒരുക്കിയിരിക്കുന്നു. മ്യൂസിയവും അക്വേറിയവും കൂടാതെ, കുഫോസിലെ പരീക്ഷണ മത്സ്യക്കുളങ്ങൾ, ഹാച്ചറികൾ എന്നിവ നോക്കിക്കാണാനും സന്ദർശകർക്ക് അവസരമൊരുക്കിയിട്ടുണ്ട്.

<യ> കുഫോസിലേക്ക് എപ്പോൾ വരാം

എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം ഏഴു വരെ മ്യൂസിയവും അക്വേറിയവും സന്ദർശകർക്കായി തുറന്നിടും. ശനി, ഞായർ ദിവസങ്ങളിലും പ്രവർത്തിക്കും. പ്രവേശന ഫീസ് 20 രൂപയാണ്. 15 വയസ്സിനു താഴെയുള്ളവർക്ക് 10 രൂപ. സംഘമായി വരുന്ന വിദ്യാർഥികൾക്ക് 5 രൂപ നൽകിയാൽ മതി. പനങ്ങാട് മാടവന ജംഗ്ഷനിൽ സർവകലാശാലയുടെ പടിഞ്ഞാറ് കാമ്പസിലാണ് മ്യൂസിയവും അക്വേറിയവും സ്‌ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9048809226 എന്ന നമ്പറിൽ ബന്ധപ്പെടണം.