തനിച്ചിരുന്നാൽ പണികിട്ടും
തനിച്ചിരുന്നാൽ പണികിട്ടും
<യ> അംബ്രലാ പോയിന്റിലെ കാണാകാഴ്ചകൾ–6/ സീമ മോഹൻലാൽ

മറൈൻഡ്രൈവിൽ വനിതാ പത്രപ്രവർത്തകരായ സുഹൃത്തുക്കൾക്കൊപ്പം മുമ്പ് പലപ്പോഴും പോയിട്ടുണ്ട്. പക്ഷേ, അതിനെക്കാളേറെ മറൈൻഡ്രൈവ് മാറിയിരിക്കുന്നു. അന്നൊക്കെ കുറച്ചു സമയം അവിടെ തനിച്ചിരുന്നാലൊന്നും ആരും മൈൻഡ് ചെയ്യില്ലായിരുന്നു. പക്ഷേ ഇന്ന് മറൈൻഡ്രൈവിൽ തനിച്ചിരുന്നാൽ ‘പണി കിട്ടും.’

സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്‌ഥരോട് ‘മറൈൻഡ്രൈവിൽ വാർത്തയെടുക്കാൻ പോകുന്നു, ആവശ്യം വന്നാൽ വിളിക്കുമെന്ന’ മുന്നറിയിപ്പോടെയാണ് അവിടെ അൽപനേരം ഇരുന്നത്. മഴവിൽപ്പാലത്തിനടുത്തായുള്ള സിമന്റ് ബെഞ്ചിൽ ഇരുന്ന് അൽപം കഴിഞ്ഞപ്പോൾ തന്നെ ചൂളംവിളിയുമായി രണ്ടുമൂന്നുപേർ അടുത്തു വന്നിരുന്നു. ആദ്യം ചിരിയായി, പിന്നെ ഇവിടെ തനിച്ച് ഇരിക്കുന്നത് എന്താണെന്ന ചോദ്യമായി. മൈൻഡ് ചെയ്യുന്നില്ലെന്ന് മനസിലായപ്പോൾ കൈയിലിരുന്ന തുണ്ടുകടലാസിൽ അയാളുടെ നമ്പറെഴുതി അടുത്തു വച്ചിട്ട് അറിയാത്തപോലെ ഇരുന്നു.

അവിടെ നിന്ന് എണീറ്റ് അൽപംകൂടി മുന്നോട്ട് നടന്നു. അവിടെ രണ്ടു മധ്യവയസ്കർക്കൊപ്പം മൂന്നു ചെറുപ്പക്കാർ ഇരിക്കുന്നു. അവരുടെ അടുത്തെത്തിയപ്പോൾ കോറസായി മോഹൻലാൽ സ്റ്റൈലിലൊരു ചോദ്യം... ‘പോരുന്നോ എന്റെ കൂടെ? *കഴുകൻ കണ്ണുകളോടെ ഇരയെ പ്രതീക്ഷിച്ചിരിക്കുന്ന പലരും അക്കൂട്ടത്തിലുണ്ട്.

കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ പഴയൊരു സുഹൃത്തിനെ കണ്ടു. നഗരത്തിലെ കോളജ് വിദ്യാർഥിയായ വിനോദ്(യഥാർഥ പേരല്ല). കോളജ് യൂണിയന്റെ വാർത്തകൾക്കായി വിളിക്കാറുള്ള വിനോദിന് എന്നെ തനിച്ചു കണ്ടപ്പോൾ ആകെയൊരു വെപ്രാളം. ഇവിടെ തനിച്ചു നിൽക്കുന്നതു ശരിയല്ലെന്നൊരു മുന്നറിയിപ്പ് നൽകിയ വിനോദ് അവിടെ ഇരിക്കുന്ന ചില ഗ്യാങുകളെ കാണിച്ചുതന്നു. സ്‌ഥിരം സന്ദർശകരായ ഇവരെക്കുറിച്ച് പറഞ്ഞതൊക്കെ നഗരത്തിന്റെ മറ്റൊരു മുഖമാണ് കാട്ടിത്തരുന്നത്.

<ശാഴ െൃര=/ളലമേൗൃല/െുരശമഹബ2016ാമൃരവ23ിമ2.ഷുഴ മഹശഴി=ഹലളേ>

പോലീസിന്റെ നമ്പർ

അംബ്രലാ പോയിന്റിൽ ഇരിക്കുന്നവരോട് ഇവിടെ ഇരിക്കരുതെന്നൊന്നും പോലീസ് പറയാറില്ല. അത് അവരുടെ വ്യക്‌തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായാലോ. പോലീസും കമിതാക്കളുടെ മുന്നിൽ നമ്പറിറക്കും. ഇതാ ഒരു പോലീസ് ഓഫീസറുടെ വാക്കുകളിലൂടെ...‘അംബ്രലാ പോയിന്റിൽ രാവിലെ മുതൽ തന്നെ കുടക്കീഴിലെ കമിതാക്കളെത്തും. അവരോട് ഇവിടെ ഇരിക്കാൻ പാടില്ല എന്നൊന്നും ഞങ്ങൾ പറയാറില്ല. പെൺകുട്ടിയോട് ഏത് കോളജിലാണ് പഠിക്കുന്നതെന്നു ചോദിക്കും. വീട്ടിലെ ഫോൺ നമ്പറും ആവശ്യപ്പെടും. ഇന്ന് ക്ലാസിൽ കയറിയിട്ടില്ലെന്ന വിവരം വീട്ടുകാരെ അറിയാക്കാനാണെന്നു പറയും.

അപ്പോൾ കമിതാക്കളുടെ പ്രതികരണം ഉണ്ടാകും. ഞങ്ങൾ ഉടൻ വിവാഹം കഴിക്കാൻ പോകുന്നവരാണ്. പെൺകുട്ടിയോട് പയ്യന്റെ അച്ഛന്റെ പേരു ചോദിക്കും. പയ്യനോട് തിരിച്ചും. സ്നേഹത്തിന്റെ മറപിടിച്ചുവരുമ്പോൾ രക്ഷിതാക്കളുടെ പേരൊന്നും അറിയില്ലെന്ന കാര്യം വാസ്തവം. ഇരുവരും വ്യത്യസ്തമായ പേരുകളായിരിക്കും പറയുക. ഇതോടെ കള്ളി വെളിച്ചത്താകും. ചില സന്ദർഭങ്ങളിൽ രക്ഷിതാക്കളെ വിളിച്ച് പെൺകുട്ടിയെ ഏൽപ്പിക്കും. പിന്നെ താക്കീത് നൽകിയും അയയ്ക്കാറുണ്ട്.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ാമൃരവ21വമ3.ഷുഴ മഹശഴി=ഹലളേ>

ചില രക്ഷിതാക്കളും ‘തരികിട’

മകൾ ഒരു ചെറുപ്പക്കാരനൊപ്പം ചുറ്റിക്കറങ്ങുന്നുണ്ടെന്ന വാർത്ത അറിയിക്കാൻ രക്ഷിതാക്കളെ വിളിക്കുമ്പോൾ ചിലർ തരികിട കാട്ടാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്‌ഥർ പറയുന്നു. തങ്ങളുടെ മകൾ അങ്ങനെയൊന്നും ചെയ്യാറില്ലെന്നും ഇപ്പോൾ ക്ലാസിലിരിപ്പുണ്ടെന്നും പറയുന്ന മാതാപിതാക്കളും ചുരുക്കമല്ല. മകളെ വിശ്വാസമാണെന്നും പോലീസിനു തെറ്റുപറ്റിയതാണെന്നും പറയുന്ന മമ്മിയും ഡാഡിയുമുണ്ട്. വീട്ടിൽ പറഞ്ഞിട്ടാണ് മകൾ ബോയ്ഫ്രണ്ടിനൊപ്പം പോയതെന്നു പറയുന്ന ചില ന്യൂജെൻ പാരന്റ്സും ഇന്നുണ്ട്. രക്ഷിതാക്കളിൽ ചിലരുടെയെങ്കിലും ഇത്തരത്തിലുള്ള പിൻബലം മക്കളെ തെറ്റിലേക്കാണ് നയിക്കുന്നതെന്ന സത്യം അവർ ബോധപൂർവം മറക്കുകയാണ്.


കിസസ് ഓഫ് ലവിന്റെ ചുവടുപിടിച്ച്

നേരത്തെ എറണാകുളത്ത് കിസസ് ഓഫ് ലവ് പ്രവർത്തകർ നടത്തിയ ചുംബനസമരം ഇത്തരക്കാർക്ക് കൂടുതൽ സൈരവിഹാരം നടത്താനുള്ള സാധ്യതകളാണ് തുറന്നു കൊടുത്തത്. എവിടെയിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും എന്തും ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനത്തിനുശേഷമാണ് അംബ്രലാപോയിന്റിൽ ഇത്രയും തിരക്കേറിയതെന്നും പലരും പറയുന്നു.

ചൂഷണവും പതിവ്

സദാചാര പോലീസിന്റെ മറപറ്റി അംബ്രലാ പോയിന്റിലും സുഭാഷ് പാർക്കിലുമൊക്കെ എത്തുന്ന കമിതാക്കളെ ചൂഷണം ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഒറിജിനൽ പോലീസ് ആണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാമുകിക്കൊപ്പം കാട്ടിക്കൂട്ടിയ വിക്രിയകൾ പുറത്തറിഞ്ഞാൽ മാനം പോകുമെന്ന പേടികൊണ്ട് പലരും പോലീസിൽ പരാതിപ്പെടാറില്ലെന്നതാണ് വാസ്തവം.

<യ> മറൈൻഡ്രൈവിൽ രണ്ട് എയ്ഡ് പോസ്റ്റുകൾ ഉടൻ പ്രവർത്തനം തുടങ്ങും: എം.പി. ദിനേശ് ( സിറ്റി പോലീസ് കമ്മീഷണർ)

മറൈൻഡ്രൈവിൽ രണ്ട് പോലീസ് എയ്ഡ് പോസ്റ്റുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുക യാണ്. ഇത് മറൈൻ ഡ്രൈവിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലാണ് ആരംഭി ക്കുക. ഇപ്പോൾ തന്നെ പോലീസിന്റെ പട്രോളിംഗ് ശക്‌തമാണ്. വൈകു ന്നേരങ്ങളിലും അവധി ദിവസങ്ങളിലും മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ ഷാഡോ പോ ലീസ് ഉൾപ്പെ ടെയുളളവരുടെ നിരീക്ഷണമുണ്ട്.

<യ>ചെക്കിംഗ് കാര്യക്ഷമമാണ്: വി.ഗോപകുമാർ

(എസ്.ഐ ഷാഡോ പോലീസ്)

മറൈൻഡ്രൈവ് ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന സ്‌ഥലങ്ങളിലെല്ലാം ഷാഡോ പോലീസ് പരിശോധന നടത്താറുണ്ട്. പരിശോധനയിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുളളവരെ കണ്ടെത്തിയാൽ രക്ഷിതാക്കളെ വിളിച്ച് അറിയിച്ച് അവർക്കൊപ്പം അയയ്ക്കുകയാണ് പതിവ്. പരിശോധന കർശനമായതോടെ കമിതാക്കളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.

<യ>മക്കളിലെ മാറ്റം തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയണം

ഡോ.സി.ജെ ജോൺ
(ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം)

ഇന്ന് ആൺ–പെൺ സൗഹൃദങ്ങൾ മാന്യതയുടെ അടയാളമായിട്ടാണ് പല കുട്ടികളും കരുതിയിരിക്കുന്നത്. പക്ഷേ പലതും നല്ല ചങ്ങാത്തങ്ങളല്ല. സ്കൂളിലേക്കെന്നു പറഞ്ഞു പോരുന്ന ചില പെൺകുട്ടികൾ ബാഗിൽ ഒരു ജോടി വസ്ത്രം കൂടി ഒളിപ്പിച്ചുവച്ച് അതുമിട്ട് കറങ്ങിനടക്കാറുണ്ട്. കൗമാരകാലഘട്ടത്തിൽ പ്രായത്തിന്റേതായ ലൈംഗിക അതിപ്രസരം മുന്നിട്ടുനിൽക്കും. അപക്വമായ സൗഹൃദങ്ങളായിരിക്കും ഇതെല്ലാം. മുഖ്യ ചുമതലയായ പഠനത്തിൽ നിന്ന് ഒഴിഞ്ഞു മാറി നിമിഷ നേരത്തെ രസം തേടലുകളിലും ലൈംഗിക സ്പർശങ്ങളിലുമാണ് ഇത് കൊണ്ടുചെന്നെത്തിക്കുന്നത്. സുഹൃത്തുക്കൾ വഴിയാണ് പല പെൺകുട്ടികളും പ്രണയത്തിൽ ചെന്നു ചാടുന്നത്. പ്രായത്തിനനുസരിച്ച് മക്കളിലെ മാറ്റം തിരിച്ചറിയാൻ മാതാപിതാക്കൾക്കാകണം. കൗമാരവിഹ്വലതകളെ ശാന്തതയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യാൻ രക്ഷിതാക്കൾക്ക് കഴിയണം.

(തുടരും)