സിസിടിവിയി​ൽ പി​ടി​ക്ക​പ്പെ​ട്ട ചി​ല ക​ള്ളന്മാരുടെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​കാ​റു​ണ്ട്.​ അ​വ​രെ ക​ണ്ടാ​ൽ മോ​ഷ്ടി​ക്കാ​ൻ വ​ന്ന​വ​രാ​ണെ​ന്നു തോ​ന്നു​ക​യേ​യി​ല്ല. അ​ത്ര മാ​ന്യന്മാരാ​യി​രി​ക്കും.

അ​വ​രി​ൽ ചി​ല​രെ​ങ്കി​ലും മോ​ഷ​ണ​ശീ​ലം രോ​ഗ​മാ​യി​ട്ടു​ള്ള​വ​രാ​ണ്. അ​വ​ർ മോ​ഷ്ടി​ക്കു​ന്ന​ത് മാ​ന​സി​ക തൃപ്തി​ക്കു വേ​ണ്ടി​ മാ​ത്ര​മാ​യി​രി​ക്കും. ഇ​വ​രെ ന​മ്മ​ൾ മോ​ഷ​ണ​ക്കു​റ്റ​ത്തി​നു ശി​ക്ഷി​ച്ചാ​ലും ഇ​വ​ർ പി​ന്നെ​യും മോ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കും.

“​പ​ഠി​ച്ച ക​ള്ളൻ’’​അ​ല്ലാ​ത്ത​തി​നാ​ൽ ഈ ​പാ​വം ക​ള്ള​ൻ ഇ​ട​യ്ക്കി​ടെ പി​ടി​ക്ക​പ്പെ​ടു​ക​യും അ​ത് ആ ​വ്യ​ക്തി​ക്കും അ​വ​ന്‍റെ കു​ടുംബ​ത്തി​നും സ​മൂ​ഹ​ത്തി​ൽ വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു. ഇ​തു ക​ടു​ത്ത അ​പ​ക​ർ​ഷ​ബോ​ധ​ത്തി​ലേ​ക്കും പി​ന്നീ​ട് വി​ഷാ​ദ രോ​ഗ​ത്തി​ലേ​ക്കും എ​ത്തി​ച്ചേരാം.

ക്ലെ​പ്റ്റോ​ മാ​നി​യ എ​ന്നാ​ണ് ഈ രോ​ഗ​ത്തി​നു വൈ​ദ്യശാ​സ്ത്ര​ത്തി​ൽ പ​റ​യു​ന്നത്. ഒ​രു​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം ആ​ളു​ക​ളി​ലേ ഇതു കാ​ണാ​റു​ള്ളു.

എന്തുകൊണ്ട്?

ശ​രി​യാ​യ കാ​ര​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ത​ല​ച്ചോ​റി​ലെ സെ​റി​ട്ടോ​ണി​ൻ എ​ന്ന നാ​ഡീ​ചാ​ല​ക രാ​സ​വ​സ്തുവി​ന്‍റെ കു​റ​വ് ഇ​ത്ത​രം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ പ്ര​വ​ർ​ത്ത​ന ശീ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ട്. മോ​ഷ്ടി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന സു​ഖം കൊ​ണ്ട് ത​ല​ച്ചോ​റി​ലെ മ​റ്റൊ​രു നാ​ഡീചാ​ല​ക​മാ​യ ഡോ​പ്പ​മി​ന്‍റെ അ​ള​വു കൂ​ടു​ന്ന​ത് അ​യാ​ളെ ഈ ​ശീ​ല​ത്തി​ന്‍റെ അ​ടി​മ​യാ​ക്കു​ന്നു.

ത​ല​ച്ചോ​റി​ലെ സു​ഖ​ക​രാ​വ​സ്ഥ​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന ഓ​പ്പി​യോയ്ഡ് സി​സ്റ്റ​ത്തി​ന്‍റെ അ​പാ​ക​തക​ളാ​ണ് ഇ​ത്ത​രം സു​ഖ​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പി​ന്നി​ലെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ചി​ല​രി​ൽ ഈ ​ത​ക​രാ​ർ പാ​രന്പ​ര്യ​മാവാം.

ലക്ഷണങ്ങൾ

* ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും നി​സാ​ര​മാ​യ ചി​ല സാ​ധ​ന​ങ്ങ​ൾ കാ​ണു​ന്പോ​ൾ ഏ​തു വി​ധേ​ന​യും അ​തു മോ​ഷ്ടി​ക്ക​ണ​മെ​ന്ന ഉ​ത്ക്ക​ട​മാ​യ തോ​ന്ന​ൽ. ഉ​ത്കണ്ഠ​യോ മ​റ്റു മാ​ന​സി​ക സംഘ​ർ​ഷ​​ങ്ങ​ളോ ഉ​ള്ള സ​മ​യ​ങ്ങ​ളി​ൽ മോ​ഷ​ണ പ്ര​വ​ണ​ത കൂ​ടു​ന്നു.

* മോ​ഷ്ടി​ക്കു​ന്പോ​ൾ വ​ള​രെ മാ​ന​സി​ക സു​ഖം അ​നു​ഭ​വി​ക്കു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​തേ​ക്കു​റി​ച്ചോ​ർ​ത്ത് ഭ​യ​വും. കു​റ്റ​ബോ​ധ​വും പോ​ലീ​സ് പി​ടി​ക്കു​മോ​യെ​ന്ന പേ​ടി​യും ഒ​ക്കെ വ​രും.

ചി​ല​ർ മോ​ഷ​ണ മു​ത​ൽ തി​രി​ച്ചേ​ല്പിക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ഇ​വ​ർ മോ​ഷ​ണ വ​സ്തു​ വി​റ്റ് പണമാക്കാനോ ഉ​പ​യോ​ഗി​ക്കാ​ൻ പോ​ലു​മോ ശ്ര​മി​ക്കി​ല്ല. മ​റ്റാ​ർ​ക്കെ​ങ്കി​ലും വെ​റു​തെ കൊ​ടു​ക്കു​ക​യും ചെ​യ്യാം.


* എ​ത്ര നി​യ​ന്ത്രി​ച്ചാ​ലും ശി​ക്ഷ ല​ഭി​ച്ചാ​ലും വീ​ണ്ടും മോ​ഷ​ണ​ ശീ​ലം ആ​വ​ർ​ത്തി​ക്കാ​നു​ള്ള പ്ര​വ​ണ​ത. ഇ​വ​ർ​ക്ക് ആ​രു​ടേ​യും സ​ഹാ​യം ഉ​ണ്ടാ​വി​ല്ല.​ പ്ര​ത്യേ​ക പ്ലാ​നിം​ഗ് ഒ​ന്നു​മു​ണ്ടാ​വി​ല്ല. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഷോ​പ്പു​ക​ളി​ൽ നി​ന്നും മ​റ്റു​വീ​ടു​ക​ളി​ൽ നി​ന്നു​മെ​ല്ലാം സാ​ധ​നം എ​ടു​ക്കാം.

അ​വ​രു​ടെ ക​ൺമുന്നി​ൽ പെ​ട്ട സാ​ധ​ന​മേ മോ​ഷ്ടി​ക്കു​ക​യു​ള്ളു. മി​ക്ക​വാ​റും പ​ട്ടാ​പ്പ​ക​ലാ​ണു മോ​ഷ്ടി​ക്കു​ക. അതു വാ​ങ്ങാ​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി​യി​ല്ലാ​ത്ത​വ​രാ​യി​രി​ക്കി​ല്ല.

ഇ​വ​രാ​രും ദേ​ഷ്യം കൊ​ണ്ടോ പ്ര​തി​കാ​രം കൊ​ണ്ടോ മോ​ഷ്ടി​ക്കു​ന്ന​വ​ര​ല്ല. മോ​ഷ​ണ​ത്തി​നാ​യി ആ​രെ​യും ഉ​പ​ദ്ര​വി​ക്കു​ക​യോ കൊ​ല്ലു​ക​യോ ഇ​ല്ല.

എന്തു ചെയ്യും?

ഇ​ങ്ങ​നെ​യൊ​രാ​ളെ തി​രി​ച്ച​റി​ഞ്ഞാ​ൽ എ​ന്തു​ചെ​യ്യ​ണം എ​ന്നു പ​ല​ർ​ക്കുമ​റി​യി​ല്ല. അ​വ​രെ അ​തൊ​രു ചി​കി​ൽ​സി​ച്ചു മാ​റ്റാ​വു​ന്ന രോ​ഗ​മാ​ണെ​ന്ന കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക. നാ​ട്ടു​കാ​രെ മു​ഴു​വ​ൻ അ​റി​യി​ച്ച് നാ​ണം കെ​ടു​ത്താ​തി​രി​ക്കു​ക.

ശി​ക്ഷി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെന്ന​റി​യു​ക. കു​ട്ടി​ക​ളി​ൽ ഇ​തു സാ​ധാ​ര​ണമാ​ണ്. അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​തി​രി​ക്കു​ക. കു​ട്ടി​യു​ടെ ബാ​ഗി​ൽ അ​വ​രു​ടേ​ത​ല്ലാ​ത്ത സാ​ധ​നം ക​ണ്ടാ​ൽ അ​തി​ന്‍റെ നി​ജസ്ഥി​തി അ​റി​യു​ക.

മോ​ഷ്ടി​ച്ച സാ​ധ​നം ഉ​ട​മ​സ്ഥ​നെ തി​രി​ച്ച് ഏ​ൽപ്പി​ക്കാനു​ള്ള ന​ട​പടി​ക​ൾ സ്വീ​ക​രി​ക്കു​ക. രോ​ഗ​മാ​യി ക​ണ്ട് ചി​കി​ൽ​സി​ക്കാ​തി​രു​ന്നാ​ൽ പ​ല​വി​ധ മാ​ന​സി​ക സാ​മൂ​ഹി​ക പ്ര​യാ​സ​ങ്ങ​ളി​ലും അ​തു​വ​ഴി കൂ​ടി​യ മ​നോ​രോ​ഗ​ങ്ങ​ളി​ലേ​ക്കും രോ​ഗി എ​ത്തി​പ്പെ​ടാം.

ഇ​വ​രി​ൽ മി​ക്ക​വ​രി​ലും ഇ​ത​ല്ലാ​തെ മ​റ്റ് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളോ യാ​തൊ​രു സ്വ​ഭാ​വ വൈ​ക​ല്യം കാ​ണാ​റു​മി​ല്ല. ഇ​വ​രാ​രും സാ​മൂ​ഹി​ക വി​രു​ദ്ധ​രോ ക്രി​മി​ന​ലു​ക​ളോ ഒ​ന്നും അ​ല്ലതാ​നും. ഈ ​രോ​ഗ​ത്തെ ഒ​ബ്സ​സ്സീ​വ് കംപൽ​സീ​വ് ഡി​സോ​ർ​ഡ​ർ ഗ​ണ​ത്തി​ൽപ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നു ചി​ല മ​നഃ​ശാ​സ്ത്ര​ജ്ഞർ.

ഹോ​മി​യോ​പ്പ​തി​യി​ൽ ഈ ​മാ​ന​സി​ക ശീ​ലം മാ​റ്റാ​നും അ​തി​ൽ നി​ന്നു​ണ്ടാ​യ അ​പ​ക​ർ​ഷ​ ബോ​ധം മാ​റ്റാ​നും മ​രു​ന്നു​ക​ളുണ്ട്. ഹോ​മി​യോ മ​രു​ന്നു​ക​ളും സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ണ്‍​സ​ലി​ങ്ങും ഒ​ത്തു ചേ​ർ​ത്താ​ണു ചി​കി​ത്സ.

വി​ദ​ഗ്ധ ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ​യും മ​ന​ഃശാ​സ്ത്ര ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​യാ​ൽ ഇ​ത്ത​ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താം.

ഡോ. ​ടി. ​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആറളം, ക​ണ്ണൂ​ർ
ഫോ​ൺ - 9447689239. drmanoj.1973@yahoo.com