കോ​പം ഹൃ​ദ​യ​ത്തി​ന് ന​ല്ല​ത​ല്ല; ദേ​ഷ്യം ഹൃ​ദ്രോ​ഗ​ത്തെ ക്ഷ​ണി​ച്ചു വ​രു​ത്തും...
കോ​പം ഹൃ​ദ​യ​ത്തി​ന് ന​ല്ല​ത​ല്ല; ദേ​ഷ്യം ഹൃ​ദ്രോ​ഗ​ത്തെ ക്ഷ​ണി​ച്ചു വ​രു​ത്തും...
എ​നി​ക്ക് എ​ന്നെ​ത്ത​ന്നെ നി​യ​ന്ത്രി​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല... ദേ​ഷ്യം​കൊ​ണ്ട് ക​ലി തു​ള്ളു​മ്പോ​ള്‍ ചി​ല​ര്‍ പ​റ​യു​ന്ന​താ​ണി​ത്. അ​തെ, കോ​പ​മി​ല്ലാ​ത്ത​വ​ര്‍ വ​ള​രെ ചു​രു​ക്കം മാ​ത്രം.

എ​ന്നാ​ല്‍, കോ​പം ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ന് ഒ​ട്ടും ഗു​ണ​ക​ര​മ​ല്ലെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. അ​താ​യ​ത്, എ​ല്ലാ കാ​ര്യ​ങ്ങ​ളും ക്ഷ​മ​യോ​ടെ ചെ​യ്യു​ന്ന​താ​ണ് ഹൃ​ദ​യത്തിന്‍റെ ആരോ​ഗ്യ​ത്തി​ന് ഏ​റ്റ​വും ന​ല്ല​ത്.

കോ​പം എ​വി​ടെ എ​ങ്ങ​നെ...

കു​ട്ടി​ക​ളോ​ട്, ഫോ​ണ്‍ ചെ​യ്യു​മ്പോ​ള്‍ എ​ന്നു തു​ട​ങ്ങി വ​ഴി​യി​ല്‍ സി​ഗ്ന​ല്‍ ലൈ​റ്റി​ല്‍ അ​ല്പം താ​മ​സി​ക്കു​മ്പോ​ള്‍ വ​രെ ര​ക്തം തി​ള​യ്ക്കു​ന്ന​തി​നെ കോ​പം എ​ന്നു വി​ളി​ക്കാം.

അ​താ​യ​ത് ചെ​റി​യ കാ​ര്യം മു​ത​ല്‍ വ​ലി​യ കാ​ര്യം​വ​രെ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ന​മ്മ​ള്‍ പ്ര​കോ​പി​ത​രോ ദേ​ഷ്യ​ത്തി​ലോ ആ​കു​ന്നു. ദേ​ഷ്യ​വും ഹൃ​ദ്രോ​ഗ​വും ഒ​രു നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളാ​ണ് എ​ന്ന​താ​ണ് വാ​സ്ത​വം.

എ​ന്നാ​ല്‍, ചെ​റിയ ദേ​ഷ്യം ഹൃ​ദ്രോ​ഗ​ത്തി​നു കാ​ര​ണ​മാ​കി​ല്ല. കോ​പം​കൊ​ണ്ട് ക​ലി​തു​ള്ളു​ന്ന​തി​നെ​യാ​ണ് പ്ര​ശ്‌​ന​മാ​യി കാ​ണേ​ണ്ട​ത്. എ​ന്നു​വ​ച്ച് ചെ​റി​യ ദേ​ഷ്യം ആ​കാ​മെ​ന്ന​ല്ല.

ചെ​റി​യ ദേ​ഷ്യം​വ​രെ ഹൃ​ദ​യ​ത്തി​ല്‍ സ​മ്മ​ര്‍​ദം വ​ര്‍​ധി​പ്പി​ക്കും. എ​ന്നു​വ​ച്ച് ദേ​ഷ്യം വ​ന്നാ​ല്‍ പ്ര​ക​ടി​പ്പി​ക്കാ​തി​രി​ക്ക​ണം എ​ന്ന​ല്ല. കോ​പം ഉ​ള്ളി​ല്‍ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തും ഗു​ണ​ക​ര​മ​ല്ല.

കൊ​റോ​ണ​റി ആ​ര്‍​ട്ട​റി ഡി​സീ​സ്

ര​ക്ത​സ​മ്മ​ര്‍​ദ​മു​ള്ള​വ​ര്‍​ക്ക്‌​ കൊ​റോ​ണ​റി ആ​ര്‍​ട്ട​റി ഡി​സീ​സ്(സി​എ​ഡി) അ​ല്ലെ​ങ്കി​ല്‍ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കോ​പം ഉ​ണ്ടാ​കു​മ്പോ​ള്‍ ര​ക്ത​സ​മ്മ​ര്‍​ദ​വും ഉ​യ​രും.

അ​തു​കൊ​ണ്ടാ​ണ് ദേ​ഷ്യം കൂ​ടു​ത​ലു​ള്ള ആ​ളു​ക​ള്‍​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തി​നു​ള്ള സാ​ധ്യ​ത മൂ​ന്നി​ര​ട്ടി​യാ​ണെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.

ഉ​ത്ക​ണ്ഠ​യും വി​ഷാ​ദ​വും ഹൃ​ദ​യാ​ഘാ​ത​ത്തിന്‍റെ കാ​ണ​ങ്ങ​ളാ​യി ഭ​വി​ക്കാ​റു​ണ്ട് എ​ന്ന​തും ശ്ര​ദ്ധേ​യം. കോ​പം ഹൃ​ദ​യ​ത്തി​ലും ധ​മ​നി​ക​ളി​ലും നേ​രി​ട്ട് പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു.

"സ്‌​ട്രെ​സ് ആ​ക്‌​സി​സ്' ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​ണ് പ്ര​ശ്‌​ന​കാ​ര​ണം. അ​മി​ത​മാ​യ അ​ള​വി​ലു​ള്ള സ്‌​ട്രെ​സ് ഹോ​ര്‍​മോ​ണു​ക​ള്‍ ര​ക്ത​ധ​മ​നി​ക​ളി​ല്‍ ഫാ​റ്റി പ്ലേ​ക്കു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന ര​ക്ത​പ്ര​വാ​ഹ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

കോ​പം ഹൃ​ദ​യ​ത്തി​ന്‍റെ വൈ​ദ്യു​ത പ്രേ​ര​ണ​ക​ളെ ത​ട​സ​പ്പെ​ടു​ത്തു​ക​യും അ​പ​ക​ട​ക​ര​മാ​യ ഹൃ​ദ​യ​മി​ടി​പ്പി​നു കാ​ര​ണ​മാ​കു​ക​യും ചെ​യ്യും.

കോ​പം എ​ങ്ങ​നെ നി​യ​ന്ത്രി​ക്കാം

കോ​പം ഹൃ​ദ​യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ അ​ത് നി​യ​ന്ത്രി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ഉ​ത്ത​മം. കൗ​ണ്‍​സി​ലിം​ഗ്, കോ​പം നി​യ​ന്ത്രി​ക്ക​ല്‍ ക്ലാ​സു​ക​ള്‍ എ​ന്നി​വ ഇ​ത്ത​രം വി​കാ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.

സ്വ​യം എ​ങ്ങ​നെ ശാ​ന്ത​മാ​കാ​മെ​ന്ന് ക​ണ്ടെ​ത്തു​ന്ന​താ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചെ​ല്ലു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത്.

അ​തി​നു​ള്ള ചി​ല ഉ​ദാ​ഹ​ര​ങ്ങ​ള്‍ ഇ​വ​യാ​ണ്:

- മ​റ്റു​ള്ള​വ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ എ​നി​ക്ക് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. മ​റ്റു​ള്ള​വ​രാ​ണ് കു​റ്റ​ക്കാ​രെ​ങ്കി​ലും മ​റ്റൊ​രു മാ​ര്‍​ഗ​ത്തി​ലൂ​ടെ കാ​ര്യ​ങ്ങ​ളെ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ച്ച് നോ​ക്കാം

- ഇ​ത് ഒ​രു അ​ന​ന്ത​മാ​യ പ്ര​ശ്‌​നം അ​ല്ല​ല്ലോ. ഇ​പ്പോ​ള്‍ മു​ത​ല്‍ അ​ഞ്ച് വ​ര്‍​ഷം ക​ഴി​ഞ്ഞ് ഇ​ത് പ്ര​ശ്‌​ന​മാ​കു​മോ? അ​ഞ്ച് മ​ണി​ക്കൂ​ര്‍, അ​ഞ്ച് മി​നി​റ്റ്... ഇ​ല്ലെ​ങ്കി​ല്‍ പി​ന്നെ​ന്ത്...

- നാ​ളെ​യും ഇ​ത്ത​രം സാ​ഹ​ച​ര്യം ഉ​ണ്ടാ​യേ​ക്കാം. അ​പ്പോ​ള്‍ ഇ​തി​ലും ശാ​ന്ത​മാ​യി അ​ത് കൈ​കാ​ര്യം ചെ​യ്യാ​ന്‍ എ​നി​ക്ക് പ​റ്റും.

- ദേ​ഷ്യം ആ​ളു​ക​ളെ എ​ന്നി​ല്‍ നി​ന്ന് അ​ക​റ്റി​യേ​ക്കും. വി​പ​രീ​ത ഫ​ല​മാ​യി​രി​ക്കും പി​ന്നീ​ട് ഉ​ണ്ടാ​കു​ക. പി​ന്നെ​ന്തി​ന് ദേ​ഷ്യം...?

ഇ​ത്ത​ര​ത്തി​ല്‍ മ​ന​സി​നെ പ​രു​വ​പ്പെ​ടു​ത്തി​യാ​ല്‍ കോ​പ​ത്തി​ല്‍​നി​ന്ന് ഒ​രു​പ​രി​ധി​വ​രെ മു​ക്തി നേ​ടാം. അ​തു​പോ​ലെ പ​തി​വ് വ്യാ​യാ​മം സ​മ്മ​ര്‍​ദ​ത്തി​നും കോ​പ​ത്തി​നും ഒ​രു പ്ര​തി​വി​ധി​യാ​ണ്.