മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് (Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies). പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സാ​ണ്-ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഏതൊക്കെ മൃഗങ്ങളിൽ..

നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കാം.


രോ​ഗ​പ്പ​ക​ര്‍​ച്ച

രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു.