പ​ക്ഷാ​ഘാ​ത​ത്തിന്‍റെ (സ്ട്രോക്)ല​ക്ഷ​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ച് നാ​ല​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചി​കി​ത്സാകേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. സ്‌​ട്രോ​ക്ക് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ലൂ​ടെ വൈ​ക​ല്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​നും സാ​ധി​ക്കു​ം.

വാ​യ് കോ​ട്ടം, കൈ​ക്കോ കാ​ലി​നോ ത​ള​ര്‍​ച്ച, സം​സാ​ര​ത്തി​ന് കു​ഴ​ച്ചി​ല്‍ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രാ​ളി​ല്‍ ക​ണ്ടാ​ല്‍ സ്‌​ട്രോ​ക്ക് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കാം. ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ എ​ത്ര​യും വേ​ഗം ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം.വ​ള​രെ വി​ല​യേ​റി​യ സ്‌​ട്രോ​ക്ക് ചി​കി​ത്സ സാ​ധാ​ര​ണ​ക്കാ​രി​ല്‍ എ​ത്തി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ജി​ല്ലാ, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും സ്‌​ട്രോ​ക്ക് സെ​ന്‍ററു​ക​ള്‍ സ​ജ്ജ​മാ​ണ്.


സ്ട്രോക് ഉണ്ടാകുന്നത്

മ​സ്തി​ഷ്‌​ക്ക​ത്തി​ലേ​ക്കു​ള്ള ര​ക്ത​ധ​മ​നി​ക​ളി​ല്‍ ര​ക്തം ക​ട്ട പി​ടി​ക്കു​ക​യോ (Thrombosis) ര​ക്ത​സ്രാ​വം (Haemorrhage) ഉ​ണ്ടാ​വു​ക​യോ ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് പ​ക്ഷാ​ഘാ​തം അ​ഥ​വാ സ്‌​ട്രോ​ക്ക്. ര​ക്താ​തി​മ​ര്‍​ദത്തി​ന്‍റെ​യോ അ​ല്ലെ​ങ്കി​ല്‍ മ​റ്റ് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ​യോ പ​രി​ണി​ത ഫ​ല​മാ​യി​ട്ടാ​ണ് സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കു​ന്ന​ത്.