അമ്മയാകുന്പോഴാണ് ഒരു സ്ത്രീ അവളുടെ പൂർണതയിലെത്തുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് ഗർഭപാത്രം. ഇതു നീക്കം ചെയ്തതിനുശേഷം സാധാരണ ജീവിതം നയിക്കുന്നതിന് തടസ്സമില്ല. ലൈംഗക ജീവിതത്തിനും പ്രശ്നമുണ്ടാകില്ല.

ഗർഭപാത്രത്തിനുണ്ടാകുന്ന അസുഖങ്ങൾ, മുഴകൾ, വൻ അപകടങ്ങൾ മൂലം വയറിനുണ്ടാകുന്ന ക്ഷതങ്ങൾ, പ്രസവ സമയത്തെ നിലയ്ക്കാത്ത രക്തസ്രാവം ആ വ്യക്തിയുടെ ജീവന് അപകടമാകും എന്നു തോന്നുന്ന ഘട്ടത്തിലും ഗർഭപാത്രം നീക്കേണ്ടതായി വരും.

ഈ സർജറി മൂന്നു രീതിയിൽ ചെയ്യാം. വയറ് തുറന്നുകൊണ്ടുള്ള ശസ്ത്രക്രിയ, യോനി വഴി ചെയ്യുന്നത്, മറ്റൊന്ന് മുറിവുകളൊന്നുമില്ലാതെയുള്ള കീഹോൾ ശസ്ത്രക്രിയ വഴി.

സർജറി കഴിഞ്ഞ് കുറഞ്ഞത് അഞ്ചുദിവസം ആശുപത്രിയിൽ കിടക്കേണ്ടതായി വരും. എന്നാൽ കീഹോൾ ശസ്ത്രക്രിയ ചെയ്യുകയാണെങ്കിൽ രണ്ടുദിവസം കിടന്നാൽ മതിയാകും.


ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടാകാറുണ്ടെങ്കിലും എല്ലാ മുഴകളും അപകടകാരികളല്ല. അതുകൊണ്ടുതന്നെ എല്ലാത്തരം മുഴയ്ക്കും ഗർഭപാത്രം നീക്കം ചെയ്യേണ്ട ആവശ്യമില്ല.

ചിലപ്പോൾ സ്ത്രീകളിൽ മുന്തിരിക്കുല ഗർഭം ഉണ്ടാകാറുണ്ട്. ചെറിയ ചെറിയ കുരുക്കൾ ഒരു കുലപോലെ ഗർഭപാത്രത്തിലുണ്ടാകുന്നു. ഇതിനെയാണു മുന്തിരിക്കുല ഗർഭം എന്നു പറയുന്നത്. ഇതുമൂലം അപകടങ്ങൾ ഒന്നും സംഭവിക്കാറില്ല. ചെറിയ ഒരു ശസ്ത്രക്രിയയിലൂടെ ഇത് നീക്കംചെയ്യാവുന്നതാണ്.
ഗർഭപാത്രത്തിലുണ്ടാകുന്ന ചില മുഴകൾ മൂലം അമിതരക്തസ്രാവം ഉണ്ടാകാറുണ്ട്. ഈ സാഹചര്യങ്ങളിൽ ഗർഭപാത്രം നീക്കം ചെയ്യുന്നതാണ് ഉത്തമം.