എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു. അതും വിദ്യാഭ്യാസം ജോലി തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്കായി മാത്രം. അന്ന് സൗന്ദര്യസംരക്ഷണത്തിനായി പുറത്തിറങ്ങുക എന്നതൊന്നും ചിന്തിക്കാൻ പോലും തുടങ്ങിയിട്ടുണ്ടാവില്ല. അപ്പോഴാണു ഡൽഹിയിൽ നിന്നു മലയാളിപെൺകുട്ടികളെ സുന്ദരികളാക്കാൻ കൽപന സലോണുമായി എലിസബത്ത് ചാക്കോ കൊച്ചിയിലെത്തുന്നത്. 1979ൽ തുടങ്ങിയ കൽപ്പന ബ്യൂട്ടി പാർലർ കേരളത്തിലെ പഴമയേറിയ ബ്യൂട്ടി പാർലറുകളിലൊന്നാണ്.

<യ> ആത്മവിശ്വാസം കൂട്ട്

വിജയിക്കുമോ എന്നുള്ള സംശയം ബന്ധുക്കളും സുഹൃത്തുക്കളും പ്രകടിപ്പിച്ചപ്പോഴും ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു എലിസബത്ത്. അന്നുണ്ടായിരുന്ന ആത്മവിശ്വാസം ഇന്നുമുണ്ട്. തങ്ങളുടെ സേവനം ഒരിക്കൽ സ്വീകരിച്ചവർ വീണ്ടും ഇവിടേയ്ക്കു വരുന്നത് ഇതിനുള്ള ഏറ്റവും വലിയ തെളിവാണെന്നു എലിസബത്ത് പറയുന്നു. കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്തമായ ബ്യൂട്ടിപർലറായി കൽപനയെ വളർത്തിയെടുത്തതിന്റെ എല്ലാ ക്രെഡിറ്റും എലിസബത്തിനുള്ളതാണ്. നല്ല പരിശീലനം നൽകി ഉപയോക്‌താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ പ്രാപ്തരായ ജോലിക്കാരെയാണ് എലിസബത്ത് തിരഞ്ഞെടുക്കുന്നതെന്നതു തന്നെയാണു പ്രധാന നേട്ടം. ‘ഒരു ബിസിനസ് ആയല്ല താൻ ഇതിനെ കണക്കാക്കുന്നത്. ഒരു സേവനം എന്ന നിലയ്ക്കാണ്. സാധാരണക്കാർക്കുപോലും താങ്ങാവുന്നതരത്തിലുളള പാക്കേജാണ് ഇവിടത്തേത്. നൽകുന്ന സേവനം മികവുറ്റതും കുറ്റമറ്റതുമാക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.’– എലിസബത്ത് പറഞ്ഞു. കേരളത്തിൽ നിന്നുള്ളവരെ കൂടാതെ ഉത്തരേന്ത്യക്കാരും കൽപനയിൽ പ്രവർത്തിക്കുന്നു. കൊൽക്കത്ത, ഡാർജിലിംഗ് എന്നിവിടങ്ങളിൽ നിന്നുള്ള ഹെയർ സ്റ്റൈലിസ്റ്റുകളെ കേരളത്തിലെത്തിച്ചതു എലിസബത്താണ്.

<ശാഴ െൃര=/ളലമേൗൃല/്യീൗബ2016മൗഴ12ൗമ2.ഷുഴ മഹശഴി=ഹലളേ>

<യ> വിദ്യാഭ്യാസം മുതൽക്കൂട്ട്

എലിസബത്തു ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലൊന്നായ മസൂറിയിലെ ഓക് ഗ്രോവ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നെ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടി. പക്ഷേ, അന്നും പാഷനായി സൗന്ദര്യസംരംക്ഷണം ഉണ്ടായിരുന്നു. അങ്ങനയൊണ് എയർമാർഷൽ ചാറ്റർജിയുടെ ഭാര്യ സ്നേഹ ചാറ്റർജിക്കു കീഴിൽ രണ്ടു വർഷം ബ്യൂട്ടി കൾച്ചർ ആൻഡ് കോസ്മറ്റോളജി പഠിക്കുന്നത്. പഠനശേഷം ഇവരുടെ മകൾ അനിത ചാറ്റർജിയുമായി ചേർന്ന് 1973ൽ കൊണാട്ട് സർക്കിളിൽ ബ്യൂട്ടി സലോൺ ആരംഭിച്ചു. ഇതിനുശേഷം അമേരിക്കയിൽ പോയി ഇലകട്രോളിസിസും കോസ്മറ്റോളജിയും പഠിച്ചു. മെഡിസിനിൽ സ്കിൻ സ്പെഷലൈസേഷനും ചെയ്തു. വിവാഹശേഷം ചെന്നൈയിലെത്തിയ എലിസബത്ത് അവിടെയും ബ്യൂട്ടി സലോണിന് തുടക്കം കുറിച്ചു. തുടർന്നാണ് കേരളത്തിലേക്കെത്തുന്നത്. മൈസൂറിലും ഊട്ടിയിലും ആദ്യത്തെ ബ്യൂട്ടി സലോണുകൾ തുറന്നതും എലിസബത്താണ്. നിലവിൽ എറണാകുളം ജില്ലയിൽ മാത്രമാണ് കൽപ്പന ബ്യൂട്ടി പാർലറിനു ശാഖകളുള്ളത്. മറൈൻഡ്രൈവിലേതും ആസ്റ്റർ മെഡിസിറ്റിയിലേതും ഫാമിലി സലൂണാണ.് മറൈൻഡ്രൈവിലാണ് കേരളത്തിലെ ആദ്യത്തെ സലൂൺ ആരംഭിച്ചത്. പിന്നെ ഇടപ്പള്ളി, പനമ്പള്ളി നഗർ, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലും ആരംഭിച്ചു. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും വിദേശത്തുമെല്ലാം ശാഖകൾ തുറക്കണമെന്ന് ആഗ്രഹിക്കുന്നതായി എലിസബത്ത് പറയുന്നു.


<യ> തൊഴിൽ പരിശീലനവും

തൃപ്തികരമായ സേവനത്തോടൊപ്പം ധാരാളം പെൺകുട്ടികൾക്കു ജീവിതമാർഗം കണ്ടെത്താനും കൽപന ബ്യൂട്ടി പാർലർ സഹായകമായിട്ടുണ്ട്. എലിസബത്തിനു കീഴിൽ ജോലിക്കു കയറി പിന്നീട് സ്വന്തമായി പാർലറുകൾ തുറന്നവർ നിരവധിയാണ്. ആദ്യകാലങ്ങളിൽ ജോലിയോടൊപ്പം തന്നെ പരിശീലനവും നൽകിയിരുന്നു. ഒഴിവു കിട്ടുന്ന സമയങ്ങളെല്ലാം ജോലിക്കാർക്കു പരിശീലനം നൽകാനാണ് എലിസബത്ത് ഉപയോഗിച്ചിരുന്നത്.

<ശാഴ െൃര=/ളലമേൗൃല/്യീൗബ2016മൗഴ12ൗമ3.ഷുഴ മഹശഴി=ഹലളേ>

ഹെയർ, സ്കിൻ, നെയിൽ, ബോഡി സ്പാ എന്നിങ്ങനെയാണ് ഇവരുടെ സേവനങ്ങൾ. ഇതു കൂടാതെ ഫാഷൻ ഷോകൾക്കായുള്ള മേക്കപ്പുകൾ, പാർട്ടി മേക്കപ്പുകൾ, പോർട്ട് ഫോളിയോ മേക്കപ്പ്, എൻഗേജ്മെന്റ് മേക്കപ്പ്, ഗ്രൂം ആൻഡ് ബ്രൈഡൽ മേക്കപ്പ് എന്നിവയും ചെയ്യുന്നുണ്ട്. ഏറ്റവും മികച്ച ബ്രാൻഡിലുള്ള ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നതും ലോകത്ത് സൗന്ദര്യസംരക്ഷണ രംഗത്തു വരുന്ന മാറ്റങ്ങളെല്ലാം ഇവിടെയും വരുത്താൻ ശ്രദ്ധിക്കുന്നുവെന്നതും കൽപ്പനയെ എന്നും ജനപ്രീതിയുള്ളതാക്കുന്നു.

<യ> ഗുണഭോക്‌താക്കളായി മൂന്നു തലമുറ

മൂന്നു തലമുറകൾ ഉപഭോക്‌താക്കളായി എത്തുന്നുവെന്നതാണ് തന്റെ വിജയരഹസ്യം എന്ന് എലിസബത്ത് പറയുന്നു. മിസ് ഇന്ത്യ, മിസ് ഏഷ്യ തുടങ്ങിയ ഫാഷൻ ഷോകളിലും മത്സരാർഥികളെ റാംപിലെത്തിക്കുന്ന ഉത്തരവാദിത്തം എലിസബത്തിനെ തേടിയെത്താറുണ്ട്. ഇത്തരത്തിൽ ഇരുപതോളം കോൺടെസ്റ്റുകൾ സംഘടിപ്പിച്ചിട്ടുമുണ്ട്. 2015 ൽ സിലോണിന്റെ ബെസ്റ്റ് പ്രൊഫഷണൽ എക്സലൻസ് അവാർഡ്, 2016 ലെ ഫെമിന ഗ്രൂപ്പിന്റെ ബെസ്റ്റ് ബിസിനസ് എൻട്രപ്രണർ അവാർഡ്, വേൾഡ് വൈഡ് വിഷൻ അവാർഡ് 2016 എന്നിങ്ങനെ നിരവധി അവാർഡുകളും എലിസബത്തിനെ തേടിയെത്തിയിട്ടുണ്ട്. കുക്കിംഗ്, ഗാർഡനിംഗ്, ഇന്റീരിയർ ഡിസൈനിംഗ് എന്നിവയാണ് എലിസബത്തിന്റെ മറ്റു ഇഷ്‌ടവിനോദങ്ങൾ. ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ മാഗസിനുകൾക്കായി സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതിയിരുന്നു. ഭർത്താവ് ഡോ. ജെയിംസ് ചാക്കോ. മകൾ സാറ കുര്യൻ പനമ്പള്ളിനഗറിൽ ബ്യൂട്ടി പാർലർ നടത്തുന്നു.

<യ> –നൊമിനിറ്റ ജോസ്