? ഡോക്ടർ, ഞാൻ 30 വയസുള്ള യുവതിയാണ്. കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി. ഇതുവരെയായിട്ടും കുട്ടികൾ ഉണ്ടായില്ല. ഒരു ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ ചികിത്സ തേടി. എന്റെ രക്‌തം പരിശോധിച്ചപ്പോൾ Toxoplasmosis ഉണ്ടെന്നും ട്രീറ്റ്മെന്റ് വേണമെന്നും പറഞ്ഞു. എന്താണ് Toxoplasmosis

Toxoplasma ഗ്രന്ഥി എന്ന പരാദം പരത്തുന്ന രോഗമാണ് ഠീഃീുഹമൊീശെെ. അണുബാധയേറ്റ വളർത്തുമൃഗങ്ങളുടെ വിസർജനവസ്തുക്കളിൽ നിന്നോ, നല്ലവണ്ണം വേവിക്കാത്ത മാംസഭക്ഷണത്തിലൂടെയോ ഈ അണുബാധ മനുഷ്യരിലേക്ക് പകരുന്നു.

ഈ അണുബാധ മുതിർന്നവരിൽ പ്രത്യേകിച്ച് ഒരു രോഗലക്ഷണവും കാണിക്കാറില്ല. ചില ആളുകളിൽ ആഴ്ചകളോ, മാസങ്ങളോ നീണ്ടുനിൽക്കുന്ന ചെറിയപനി, പേശിവേദന എന്നിവ ഈ അണുബാധയുടെ ലക്ഷണമായി കാണാറുണ്ട്.

ഗർഭിണികളിൽ ഈ അണുബാധയുടെ തീവ്രത വളരെ കൂടുതലായിരിക്കും. ചിലപ്പോൾ അമ്മയെ ഗുരുതരമായി ബാധിച്ചില്ലെങ്കിൽപ്പോലും ഗർഭസ്‌ഥശിശുവിനെ ഇത് മാരകമായി ബാധിക്കും. ഈ അവസ്‌ഥയ്ക്ക് Congenital Toxoplasmosis എന്നു പറയുന്നു. ഗർഭസ്‌ഥശിശു മരിക്കുന്നതിനോ, അബോർഷൻ സംഭവിക്കുന്നതിനോ ഇത് കാരണമാകുന്നു. ജനിക്കുന്ന കുട്ടിയുടെ തലയിൽ വെള്ളം കെട്ടിക്കിടക്കുക, അന്ധത, തൂക്കക്കുറവ് എന്നിവ ഉണ്ടാകുന്നതിനോ ഈ അണുബാധ കാരണമാകുന്നു. അതിനാൽ ഗർഭിണിയാകുന്നതിന് മുൻപ് ട്രീറ്റ്മെന്റ് എടുക്കേണ്ടത് ആവശ്യമാണ്.


നിങ്ങളുടെ കാര്യത്തിൽ വിദഗ്ധമായ പരിശോധനകൾ നടത്തുകയും അതോടൊപ്പം തന്നെ നിങ്ങളുടെ ഭർത്താവിന്റെ ശുക്ലപരിശോധനയും നടത്തി ഒരു വിദഗ്ധനായ വന്ധ്യതാ ചികിത്സകന്റെ സേവനം തേടുകയാണ് അഭികാമ്യം.