യോനീസ്രവത്തിൽ നിന്നുണ്ടാകുന്ന അണുബാധ മൂലം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭർത്താവിന് അണുബാധയുണ്ടാകുക സാധാരണമാണ്. ആദ്യം ചൊറിച്ചിൽ, പിന്നീട് ചുവപ്പ്, അതിനുശേഷം മുറിവുണ്ടാകുകയും ചെയ്യും.

ക്ലോട്രാമസോൾ അടങ്ങിയ ലേപനം പുരട്ടിയാൽ അസ്വസ്‌ഥതകൾ മാറും. യോനിയിൽ നിക്ഷേപിക്കുന്ന ഗുളികകളും ഫലപ്രദമാണ്. ഇതു ആറു ദിവസം വയ്ക്കേണ്ടിവരും. ഈ ദിവസങ്ങളിൽ ലൈംഗികബന്ധം ഒഴിവാക്കണം. ഗൈനക്കോളജിസ്റ്റു നിർദ്ദേശിക്കുന്ന ചികിൽസയാണിത്. നിസാരമായ അണുബാധയുടെ പേരിൽ മനസു വിഷമിപ്പിക്കുകയും ജീവിതത്തിന്റെ സന്തോഷം കെടുത്തിക്കളയുകയും ചെയ്യരുത്.