കോസ്മെറ്റിക് ഗൈനക്കോളജി: പ്രശ്നങ്ങൾക്കു പരിഹാരം
Thursday, September 19, 2024 2:33 PM IST
വജൈനൽ ലാക്സിറ്റിക്കു പരിഹാരം
പല സ്ത്രീകളും അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്.
പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു.
ലേസര്‍ ഉപയോഗിച്ച് വേദന
രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.
നിസാരമല്ല...
സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം.
ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല.
സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ഇതിനെല്ലാം കോസ്മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.
തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂത്രംപോക്ക്
പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്.
ഇതെല്ലാം ശസ്ത്രക്രിയാമാര്ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.
ആത്മവിശ്വാസം നേടാം കോസ്മെറ്റിക് ഗൈനക്കോളജിയി
ലൂടെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു.
അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.
വിവരങ്ങൾ: ഡോ.സിമി ഹാരിസ്
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം