കോസ്മെറ്റിക് ഗൈനക്കോളജി എന്തിന്?
Wednesday, September 18, 2024 1:39 PM IST
കോസ്മെറ്റിക് ഗൈനക്കോളജി എന്നത് വളരെ നൂതനമായ ആശയമാണ്. എന്നാല്‍, വര്‍ത്തമാനകാലത്ത് വളരെ ശ്രദ്ധ നേടുന്ന ഒരു ചികിത്സാരീതിയാണ്. സ്ത്രീകളുടെ ഗര്‍ഭാശയ രോഗങ്ങള്‍ക്കും പ്രസവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുമാണ് ഗൈനക്കോളജി വിഭാഗം പ്രാധാന്യം കൊടുക്കുന്നത്.
കോസ്മെറ്റിക് ഗൈനക്കോളജിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്കുന്നു. അതുവഴി അവരുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു.
പിസിഒഡി, ഹോർമോൺ പ്രശ്നങ്ങൾ
സ്ത്രീകളില്‍ എപ്പോഴൊക്കെയാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ സഹായം ആവശ്യം വരുന്നതെന്ന് നോക്കാം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പിസിഒഡി കൊണ്ടും ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും സ്വകാര്യ ഭാഗങ്ങള്‍ക്ക് പല വ്യത്യാസങ്ങള്‍ ഉണ്ടാകാം.
വലിപ്പ വ്യത്യാസങ്ങള്‍, നിറ വ്യത്യാസങ്ങള്‍, അമിതമായ രോമ വളര്‍ച്ച എന്നിങ്ങനെ. ഇത് അവരെ മാനസികമായി അലട്ടുകയും അവരുടെ പഠനത്തെയും സാമൂഹിക ഇടപെടലുകളെയും സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.
ഈ പ്രശ്നങ്ങള്‍ നമ്മള് കരുതലോടെ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യണം. ഇതെല്ലാം വളരെ ലളിതമായും വേദനരഹിതമായും നമുക്ക് കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ പരിഹരിക്കാം. ഇതു ചെയ്യുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ധിക്കും.
ഗര്‍ഭധാരണ സമയത്തും പ്രസവശേഷവും
അടുത്തതായി കോസ്മെറ്റിക് ഗൈനക്കോളജി ശ്രദ്ധ കൊടുക്കുന്നത് ഗര്‍ഭധാരണ സമയത്തും പ്രസവശേഷവും ഉണ്ടാകുന്ന ശാരീരിക വ്യത്യാസങ്ങള്‍ക്കാണ്. ഈ മാറ്റങ്ങള്‍ കാലക്രമേണ മാറാം, മാറാതിരിക്കാം.
സ്ട്രച്ച് മാർക്ക്
സ്ട്രച്ച് മാർക്ക് പലരുടെയും പ്രശ്നമാണ്. ഇതെല്ലാം ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഒപി രീതിയിൽ ചെയ്തു കുറയ്ക്കാനും ആകാരഭംഗി വീണ്ടെടുക്കാനും സാധിക്കും.
വിവരങ്ങൾ: ഡോ.സിമി ഹാരിസ്
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.