പ്ര​സ​വ ശു​ശ്രൂ​ഷാ​രം​ഗ​ത്ത് വ​ള​രെ​യ​ധി​കം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു വി​ഷ​യ​മാ​ണ് വ​ര്‍​ധി​ച്ചു​വ​രു​ന്ന സി​സേ​റി​യ​ന്‍ പ്ര​സ​വ​ങ്ങ​ള്‍. വ​ര്‍​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ത് ഒ​രു ച​ര്‍​ച്ചാ വി​ഷ​യ​മാ​കു​ന്നു​ണ്ട്.

ഇ​തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പ​ങ്ക് എ​ത്ര​മാ​ത്ര​മു​ണ്ട്? സ്ത്രീ​രോ​ഗ വി​ദ​ഗ്ധ​ര്‍ മ​ന​സി​രു​ത്തി​യാ​ല്‍ ഇ​ത് കു​റ​യ്ക്കാ​ന്‍ ക​ഴി​യു​മോ?

15 ശ​ത​മാ​നം

എ​ന്താ​യി​രി​ക്ക​ണം ഒ​രു മാ​തൃ​കാ സി​സേ​റി​യ​ന്‍ നി​ര​ക്ക്? ഇ​തേ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ഒ​രു മാ​ര്‍​ഗ​നി​ര്‍​ദേ​ശം ഇ​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. 1980ക​ളി​ലാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്.

100 സ്ത്രീ​ക​ള്‍ പ്ര​സ​വി​ക്കു​മ്പോ​ള്‍ 15 പേ​ര്‍​ക്ക് സി​സേ​റി​യ​ന്‍ വേ​ണ്ടി വ​രാം എ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​രീ​ക്ഷി​ച്ചി​രു​ന്നു. 15% എ​ന്നൊ​രു നി​ര​ക്ക് മു​ന്നോ​ട്ടു വ​ച്ച കാ​ല​ഘ​ട്ട​ത്തി​ല്‍, അ​താ​യ​ത് 40 വ​ര്‍​ഷം മു​മ്പ് അ​ന്ന​ത്തെ ന​മ്മു​ടെ മാ​തൃ​മ​ര​ണ നി​ര​ക്ക് 180 ആ​യി​രു​ന്നു.

2024ല്‍ ​കേ​ര​ള​ത്തി​ന്‍റെ മാ​തൃ​മ​ര​ണ നി​ര​ക്ക് 26 ആ​ണ്. ആ​രോ​ഗ്യ​രം​ഗ​ത്ത് നാം ​വ​രി​ച്ചി​ട്ടു​ള്ള നേ​ട്ട​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന സൂ​ച​ന​യാ​ണ് ഈ ​കു​റ​ഞ്ഞ മാ​തൃ​മ​ര​ണ നി​ര​ക്ക്. മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​രോ​ചി​ത​മാ​യ സി​സേ​റി​യ​നു​ക​ളു​മാ​ണ് മാ​തൃ​മ​ര​ണ നി​ര​ക്ക് കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

തി​രി​ച്ചു​പോ​ക്ക് ആ​വ​ശ്യ​മാ​ണോ?

സി​സേ​റി​യ​ന്‍ നി​ര​ക്ക് കു​റ​യാ​ന്‍​വേ​ണ്ടി 1980ക​ളി​ലേ​ക്ക് ഒ​രു തി​രി​ച്ചു​പോ​ക്ക് ആ​വ​ശ്യ​മാ​ണോ? അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​വും ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കി​ക്കൊ​ണ്ടു മാ​ത്ര​മേ സി​സേ​റി​യ​ന്‍ നി​ര​ക്ക് 15 ശ​ത​മാ​നം എ​ന്ന നി​ല​യി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്ക് സാ​ധ്യ​മാ​കൂ.


അ​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ല. ഒ​രു ഗ​ര്‍​ഭം സി​സേ​റി​യ​ന്‍ പ്ര​സ​വ​ത്തി​ല​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്.

ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം ഉ​ണ്ടാ​യാ​ൽ...

ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം വ​ന്നാ​ല്‍ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. എ​ത്ര​യും പെ​ട്ടെ​ന്ന് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക എ​ന്ന​താ​ണ് അ​തി​ന്‍റെ പ്ര​തി​വി​ധി.

ആ ​അ​നു​വ​ദ​നീ​യ​മാ​യ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ സാ​ധാ​ര​ണ പ്ര​സ​വം സാ​ധ്യ​മാ​കാ​തെ വ​രു​മ്പോ​ള്‍ സി​സേ​റി​യ​ന്‍ ചെ​യ്യു​ക മാ​ത്ര​മേ നി​വ​ര്‍​ത്തി​യു​ള്ളു. ഇ​ത്ത​ര​ത്തി​ല്‍ സു​ഖ​പ്ര​സ​വ​ത്തി​ന് കാ​ത്തി​രി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ചി​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കും.

അ​മ്മ​യ്ക്ക് ഫി​റ്റ്‌​സ് (Eclampsia) വ​രാം, അ​മ്മ​യു​ടെ ക​ര​ളും വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​കാം, ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വം വ​ന്ന മ​ര​ണ​ത്തി​നു ത​ന്നെ കാ​ര​ണ​മാ​കാം. ഇ​ങ്ങ​നെ​യു​ള്ള സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ സി​സേ​റി​യ​ന്‍ പ്ര​സ​വം ഒ​രു സ​മ​യോ​ചി​ത​മാ​യ ഒ​രു ഇ​ട​പെ​ട​ല്‍ മാ​ത്ര​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ല​ക്ഷ്മി അ​മ്മാ​ൾ
ക​ൺ​സ​ൾ​ട്ട​ന്‍റ്, ഗൈ​ന​ക്കോ​ള​ജി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.