ലൈംഗിക ബന്ധത്തിനുശേഷം ഉറപ്പായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്...
Friday, July 5, 2024 1:20 PM IST
ശാരീരികവും മാനസികവുമായ ഉന്മേഷവും ഉത്തേജനവും നല്‍കുന്നതാണ് ലൈംഗികത. എന്നിരുന്നാലും ഓരോ തവണയും ശരീരത്തില്‍നിന്ന് വലിയ തോതില്‍ ഊര്‍ജം നഷ്ടപ്പെടുന്നുണ്ടെന്നതും വാസ്തവം.
ശരീരത്തിന്റെ ഊര്‍ജനില പുനഃസ്ഥാപിക്കാനും ആരോഗ്യസ്ഥിതി തുടരാനും ലൈംഗിക ബന്ധത്തിനുശേഷം ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉത്തമമാണ്. ലൈംഗിക ബന്ധത്തിനുശേഷം പേശികളുടെ ഊര്‍ജം വീണ്ടെടുക്കാനുപകാരപ്പെടുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്.
നട്ട്സും പയര്‍വര്‍ഗങ്ങളും
നട്ട്സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ അവശ്യ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയവയാണ്. ലൈംഗികബന്ധത്തിനു ശേഷം ഇത്തരം ലൈറ്റ് ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുന്നത് ആരോഗ്യകരമാണെന്നതാണ് വാസ്കവം.
ബദാം, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍, കടല, നട്ട്സ് എന്നിവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ പേശികളുടെയും ഹൃദയത്തിന്റെയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ്
ലൈംഗികബന്ധത്തിന് ശേഷം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഓക്സിഡേറ്റീവ് സമ്മര്‍ദവും ശരീരത്തിന്റെ ക്ഷീണവും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്.
കൊക്കോ 70 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഡാര്‍ക്ക് ചോക്ലേറ്റാണ് കഴിക്കേണ്ടത്. വികാരങ്ങളെ ഉത്തേജിപ്പിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് ഫലപ്രദമാണ്.
വാഴപ്പഴം, യോഗര്‍ട്ട്
ഉയര്‍ന്ന പൊട്ടാസ്യം ഉള്ളതിനാല്‍ ഊര്‍ജ നില വര്‍ധിപ്പിക്കുന്നതിന് വാഴപ്പഴം പ്രശസ്തമാണ്. പൊട്ടാസ്യം പേശികളുടെ സങ്കോചത്തെ നിയന്ത്രിക്കാനും പേശികളെ ഫ്രായാക്കാനും സഹായിക്കും.
സ്വാഭാവിക പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റുകള്‍, വിറ്റാമിനുകള്‍ എന്നിവയുടെ ഉറവിടമാണ് വാഴപ്പഴം. ശരീരത്തെ പുനരുജീവിപ്പിക്കാനും ലൈംഗിക ചോദന ഉണര്‍ത്താനും വാഴപ്പഴം ഉത്തമമാണ്.
അതുപോലെ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും സന്തുലിതമാക്കുകയും പേശികളുടെ വീണ്ടെടുക്കലിനും ഊര്‍ജ പുനരുദ്ധാരണത്തിനും സഹായിക്കുന്ന മറ്റൊരു ആഹാരപദാര്‍ഥമാണ് ഗ്രീക്ക് തൈര്.
അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് നിര്‍ണായകമായ കാല്‍സ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഗ്രില്‍ഡ് ചിക്കന്‍, സാല്‍മണ്‍
ലൈംഗികബന്ധത്തിന് ശേഷം ഗ്രില്‍ഡ് ചിക്കന്‍, സാല്‍മണ്‍ അല്ലെങ്കില്‍ ടോഫു പോലുള്ള പ്രോട്ടീന്‍ സ്രോതസുകള്‍ കഴിക്കുന്നത് ഊര്‍ജ പുനരുദ്ധാരണത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ ശരീരത്തില്‍ എത്താന്‍ സഹായിക്കും.
ലൈംഗിക ഉണര്‍വിനും സംതൃപ്തി പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച അനുഭൂതിക്കും ഇത് സഹായകമാണ്.
തണ്ണിമത്തന്, അവോക്കാഡോ
ലൈംഗികത ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജലാംശം നിര്‍ണായകമാണ്. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ തണ്ണിമത്തന് അത്യുത്തമമാണ്. വിറ്റാമിന്‍ എ, സി, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട ആന്റിഓക്സിഡന്റായ ലൈക്കോപീന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
അതുപോലെ ലൈംഗികതയ്ക്കുശേഷം കഴിക്കേണ്ട മറ്റൊരു പഴവര്‍ഗമാണ് അവോക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് അവോക്കാഡോ.
ക്രീം ഘടനയും രുചിയും അവോക്കാഡോയെ ലൈംഗിക ശേഷമുള്ള വൈവിധ്യമാര്‍ന്ന ഘടകമാക്കി മാറ്റുന്നു.