പ്രമേഹബാധിതരിൽ സ്ട്രോക്ക് സാധ്യതയുണ്ടോ?
Monday, February 21, 2022 5:43 PM IST
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അപര്യാപ്തതയാണ് പ്രമേഹത്തിന്റെ മൂലകാരണം. ഇന്‍സുലിന്റെ അപര്യാപ്തത രക്തത്തില്‍ ക്രമാതീതമായി ഗ്ലൂക്കോസ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത്.
ഹൈപ്പോഗ്ലൈസീമിയ
ഡയബറ്റീസ് പ്രധാനമായും രണ്ടു തരം. ഇന്‍സുലിന്‍കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന ടൈപ്പ്-1 പ്രമേഹം, മരുന്നുകൊണ്ട് നിയന്ത്രിക്കാവുന്ന ടൈപ്പ് -2 പ്രമേഹം. ടൈപ്പ് - 1 പ്രമേഹം സാധാരണമായി കുട്ടികളിലും ടൈപ്പ്-2 ഡയബറ്റീസ് 35 വയസ്സിന് മുകളില്‍ ഉള്ളവരിലുമാണ് കണ്ടുവരുന്നത്. പ്രമേഹരോഗികളില്‍ വളരെ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ താഴ്ന്നുപോകുന്നു. ഇതിനെ ഹൈപ്പോഗ്ളൈസിമിയ എന്നാണ് പറയുന്നത്.
വൃക്ക തകരാർ എപ്പോൾ?
പ്രമേഹരോഗികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വളരെ കൂടുതലായി ഉണ്ടാകാം. ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതം ഉണ്ടാകാം. വൃക്കയിലെ മൈക്രോആന്ജിയോപ്പതി മൂത്രത്തില്‍ കൂടിയുള്ള ആല്ബുമിന് നഷ്ടത്തിനും, രക്തസമ്മര്‍ദ്ദം, കൈകാലുകളില്‍ നീര് എന്നിവയ്ക്കും കാരണമാവുന്നു. കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ച് റീനല്‍ ഫെയ്ലിയറിന് കാരണമാവുന്നു.
നേരത്തേ തിമിരം
രക്തത്തിലെ ഗ്ലൂക്കോസിന്റെ അസന്തുലിതാവസ്ഥ കണ്ണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ തിമിരം ഉണ്ടാകാം. തന്മൂലം കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. നേത്രപടലങ്ങളിലെ രക്തസ്രാവം പെട്ടെന്നു
കൂടുന്നത് അന്ധതയ്ക്ക് കാരണമാകുന്നു.
മസ്തിഷ്കാഘാതം
പ്രമേഹ ബാധിതരില്‍ മസ്തിഷ്കത്തിനുണ്ടാകുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക്. പ്രമേഹം കൂടുന്തോറും സ്ട്രോക്കിനുള്ള സാധ്യത വര്‍ധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസം വരുന്നതോ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതോ ആണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
രക്തക്കുഴലുകളെ ബാധിക്കുന്പോൾ
പ്രമേഹബാധിതരില്‍ രക്തത്തിലെ ഗ്ലൂക്കോസ് ഉയര്ന്നുനില്ക്കുമ്പോള് ഇത് രക്തക്കുഴലിനകത്തെ ആവരണമായ എന്‍ഡോതീലിയത്തില്‍ ദോഷകരമായ പല മാറ്റങ്ങളുമുണ്ടാക്കുന്നു. ഇതുമൂലം രക്തക്കുഴലുകള്‍ക്കകത്ത് തടസങ്ങള്‍ ഉണ്ടാക്കുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ എല്ലാ ഭാഗത്തുമുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന അവസ്ഥയെ പെരിഫറല്‍ വാസ്കുലര്‍ ഡിസീസ് എന്നു പറയുന്നു. പെരിഫറല്‍ വാസ്ക്കുലര്‍ ഡിസീസ് മൂലം രക്തപ്രവാഹം കുറയുന്നതാണ് പാദങ്ങളിലെ വ്രണങ്ങള്‍ ഉണങ്ങാതിരിക്കാനും ഗാംഗ്രീന്‍ രോഗത്തിനുമെല്ലാം കാരണം.
ഇതാണു പ്രമേഹകാരണം
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തുന്നത് ഇന്‍സുലിന്‍ ഹോര്‍മോണ്‍ ആണ്. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്. പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്ക്കുണ്ടാകുന്ന നാശമാണ് പ്രമേഹത്തിനു കാരണമാകുന്നത്.
സാധാരണജീവിതം സാധ്യമോ?
ഒരു പ്രമേഹരോഗിക്ക് ആഹാരത്തിലുള്ള നിയന്ത്രണം, വ്യായാമം, മരുന്ന് തുടങ്ങിയവ കൊണ്ടു പ്രമേഹം ഭംഗിയായി നിയന്ത്രിക്കാനും മിക്കവാറും സാധാരണജീവിതം നയിക്കാനും കഴിയും. ഹോമിയോ മരുന്നിലൂടെയും പ്രമേഹം നിയന്ത്രിച്ചുകൊണ്ടു വരാം. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ നശിച്ചുകൊണ്ടിരിക്കുന്ന ബീറ്റാകോശങ്ങള്‍ക്ക് ഹോമിയോ മരുന്ന് വളരെ ഫലപ്രദമാണ്. ഉള്ളവ നശിക്കാതിരിക്കുകയും പുതിയവ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും.
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്, ചക്കരപ്പറന്പ്, കൊച്ചി
ഫോൺ - 9388620409