വി​റ്റാ​മി​ൻ സി​യു​ടെ ബാ​ങ്കാ​ണ് നെ​ല്ലി​ക്ക. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടുത്തുന്നു. ച​ർ​മ​ത്തിന്‍റെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ൻ സി ​ഗു​ണ​പ്ര​ദം. ച​ർ​മ​ത്തി​ൽ ചു​ളി​വു​ക​ളു​ണ്ടാ​കാ​തെ സം​ര​ക്ഷി​ക്കു​ന്നു. ജ​രാ​ന​ര​ക​ൾ വൈകിപ്പിക്കുന്നു. നിരവധി ആ​യു​ർ​വേ​ദ​മ​രു​ന്നു​ക​ളി​ൽ നെ​ല്ലി​ക്ക പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ച്യ​വ​ന​പ്രാ​ശ​ത്തി​ലെ മു​ഖ്യ​ഘ​ട​കം. വി​റ്റാ​മി​ൻ സി ​ഫ​ല​പ്ര​ദ​മാ​യ ആ​ന്‍റി ഓ​ക്സി​ഡ​ൻ​റാ​ണ്. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും നെ​ല്ലി​ക്ക സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ർ. മു​ടി​യ​ഴ​കി​നു നെ​ല്ലി​ക്ക​യി​ലെ ചി​ല ​ഘ​ട​ക​ങ്ങ​ൾ സ​ഹാ​യ​കം. മു​ടി​യു​ടെ ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്. മു​ടി ഇ​ട​തൂ​ർ​ന്നു വ​ള​രും. മു​ടി​യു​ടെ ക​റു​പ്പും ഭം​ഗി​യും തി​ള​ക്ക​വും കൂ​ടും.

നെ​ല്ലി​ക്ക​യി​ൽ ഞങ്ങളുമുണ്ടേ..!

കാ​ൽ​സ്യം, ഫോ​സ്ഫ​റ​സ്, ഇ​രു​ന്പ്, ക​രോട്ടി​ൻ, വി​റ്റാ​മി​ൻ ബി ​കോം​പ്ല​ക്സ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും നെ​ല്ലി​ക്ക​യി​ലു​ണ്ട്. നെ​ല്ലി​ക്ക​യി​ലെ കാ​ൽ​സ്യം പ​ല്ലു​ക​ളു​ടെ​യും എ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. എ​ല്ലു​രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ മ​റ്റു പോ​ഷ​ക​ങ്ങ​ളെ ശ​രീ​ര​ത്തി​ലേ​ക്കു വ​ലി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തി​ന് നെ​ല്ലി​ക്ക സ​ഹാ​യ​കം.


കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​ന്

പ​തി​വാ​യി നെ​ല്ലി​ക്ക ക​ഴി​ക്കു​ന്ന​തു കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം. അ​തു​പോ​ലെ​ത​ന്നെ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​തു ഗു​ണ​പ്ര​ദം. ബാ​ക്ടീ​രി​യ​യെ ത​ട​യു​ന്ന സ്വ​ഭാ​വം നെ​ല്ലി​ക്ക​യ്ക്കു​ണ്ട്. അ​ണു​ബാ​ധ ത​ട​യും. അ​തി​നാ​ൽ രോ​ഗ​ങ്ങ​ൾ അ​ക​ന്നു​നി​ല്ക്കും.

വി​ള​ർ​ച്ച ത​ട​യാ​ൻ

നെ​ല്ലി​ക്ക​യി​ലെ ഇ​രു​ന്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലാ​ബി​ൻ കൂട്ടുന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഗ്യാ​സ്, വ​യ​റെ​രി​ച്ചി​ൽ തു​ട​ങ്ങി​യ​വ മൂ​ല​മു​ള​ള പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കാ​നും നെ​ല്ലി​ക്ക സ​ഹാ​യ​കം. ക​ര​ളിന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും നെ​ല്ലി​ക്ക ഗു​ണ​ക​രം. പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നെ​ല്ലി​ക്ക ഗു​ണ​പ്ര​ദം. ത​ല​ച്ചോറിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​കം. ശ്വാ​സ​കോ​ശ​ങ്ങ​ളെ ബ​ല​പ്പെ​ടു​ത്തു​ന്നു. പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെച്ചപ്പെടു ത്തുന്നതിനും നെല്ലിക്ക സഹായകം. മൂ​ത്രാ​ശ​യ​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ശ​രീ​ര​താ​പം കു​റ​യ്ക്കു​ന്നതിനും സഹായകം.