ന​മ്മു​ടെ ശ​രീ​ര​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന എ​ത്ര​യെ​ത്ര പോ​ഷ​ക​ങ്ങ​ൾ - വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും - ഒ​ന്നുചേ​ർ​ന്ന് കാ​ണ​ണ​മെ​ങ്കി​ൽ വീട്ടുതൊടിയിലെ മുരിങ്ങയിലയെ അടുത്തറിയണം.

പ്രോട്ടീൻ സന്പന്നം

പ്രോ​ട്ടീ​നു​ക​ൾ കൊ​ണ്ടാ​ണ് ശ​രീ​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്രോ​ട്ടീ​നു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് അ​മി​നോ ആ​സി​ഡി​ൽ നി​ന്നും. സാ​ധാ​ര​ണ​ഗ​തി​യി​ൽ മു​ട്ട, പാ​ൽ, ഇ​റ​ച്ചി, പാ​ലു​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ​യാ​ണ് അ​മി​നോ ആ​സി​ഡി​ന്‍റെ ഇ​രി​പ്പി​ട​ങ്ങ​ൾ. അ​പ്പോ​ൾ സ​സ്യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ
എ​ന്തു ചെ​യ്യും? അവർക്കു മു​രി​ങ്ങ​യി​ല ക​ഴി​ക്കാം. ഇ​തി​ൽ പ്രോ​ട്ടീ​ൻ ക​ട​ലോ​ളം. തൈ​രി​ലു​ള​ള​തി​ന്‍റെ ര​ണ്ടി​ര​ട്ടി പ്രോ​ട്ടീ​ൻ ഇ​തി​ലു​ണ്ട്.

വിറ്റാമിൻ സി

ഓ​റ​ഞ്ചി​ൽ ഉ​ള​ള​തി​ന്‍റെ ഏ​ഴി​ര​ട്ടി വി​റ്റാ​മി​ൻ സി ​മു​രി​ങ്ങ​യി​ല​യി​ലു​ണ്ട്.​രോ​ഗ​ങ്ങ​ളെ അ​ടി​ച്ചോ​ടി​ക്കാ​നു​ള​ള ആ​യു​ധ​മാ​ണ് വി​റ്റാ​മി​ൻ സി.​ കീ​ട​നാ​ശി​നി ക​ല​രാ​ത്ത ശു​ദ്ധ​മാ​യ മു​രി​ങ്ങ​യി​ല കൂ​ട്ടി​യാ​ൽ പ്ര​തി​രോ​ധവും ഭ​ദ്രം.

മു​രി​ങ്ങ​യി​ല​ കറിവയ്ക്കാം

മു​രി​ങ്ങ​യി​ല അ​ട​ർ​ത്തി പൊ​ടി​യും പൊ​ട്ടു​മൊ​ക്കെ തി​രി​ഞ്ഞു മാ​റ്റു​ക. പി​ന്നെ ക​ടു​വ​റു​ത്ത് ഇ​ല അ​തി​ലി​ട്ടി​ള​ക്കി വഴറ്റി​യെ​ടു​ക്ക​ണം. അ​തി​ന്‍റെ പ​ച്ച​ചു​വ മാ​റി വ​രു​ന്ന​തു വ​രെ ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം.

പാ​ത്ര​ത്തി​ന്‍റെ അ​ടി​യി​ൽ പി​ടി​ക്കാ​തി​രി​ക്കാ​നും ഇ​ല​ക​ൾ ഒ​ന്നു​ചേ​ർ​ന്നു ക​ട്ട​യാ​കാ​തി​രി​ക്കാ​നു​മാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഇ​ല വ​യ​ട്ടി​യ​തു പാ​ക​മാ​കു​ന്പോ​ൾ തേ​ങ്ങ ചി​ര​കി​യ​ത്്, വെ​ളു​ത്തു​ള​ളി, ജീ​ര​കം, മു​ള​ക് എ​ന്നി​വ ചേ​ർ​ത്ത് അ​ര​ച്ച​ത് അ​തി​ലേ​ക്കു ചേ​ർ​ത്തി​ള​ക്കു​ക. ആ​വ​ശ്യ​ത്തി​നു വെ​ള​ള​വും ഉ​പ്പും ചേ​ർ​ക്കു​ക. തി​ള​യ്ക്കു​ന്ന​തു വ​രെ കാ​ത്തു നി​ല്ക്കേ​ണ്ട. പ​ത​ഞ്ഞു വ​രു​ന്പോ​ൾ വാ​ങ്ങി വ​യ്ക്ക​ണം. അ​താ​ണു പ​രു​വം. മു​രി​ങ്ങ​യി​ല​ക്ക​റി റെ​ഡി. രുചികരം, പോഷകസന്പന്നം, ആരോഗ്യദായകം.

കാൽസ്യത്തിന്‍റെ കലവറ

എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ക​രു​ത്തി​നു കാ​ൽ​സ്യം അവശ്യം. ​വീ​ട്ടു​പ​റ​ന്പി​ൽ മു​രി​ങ്ങ​യു​ള​ള​പ്പോ​ൾ എ​ന്തി​നാണു ഗു​ളി​ക? മു​രി​ങ്ങ​യി​ല കാ​ൽ​സ്യ​ത്തി​ന്‍റെ കലവറയാണ്. പാ​ലി​ലു​ള​ള​തി​ന്‍റെ നാ​ലി​ര​ട്ടി കാ​ൽ​സ്യം മു​രി​ങ്ങ​യി​ല​യി​ലു​ണ്ട്്്.

പൊട്ടാസ്യം വേണ്ടുവോളം


ഏ​ത്ത​പ്പ​ഴ​ത്തി​ൽ ഉ​ള്ളതി​ന്‍റെ മൂ​ന്നി​ര​ട്ടി പൊ​ട്ടാ​സ്യം മു​രി​ങ്ങ​യി​ല​യി​ലു​ണ്ട്. ​ത​ല​ച്ചോ​റ്, നാ​ഡി​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് പൊ​ട്ടാ​സ്യം കൂ​ടി​യേ തീ​രൂ. ഉ​യ​ർ​ന്ന ബി​പി, സ്ട്രോ​ക്ക് എ​ന്നി​വ ത​ട​യാ​ൻ സഹായകം.

വിറ്റാമിൻ എ

കാ​ര​റ്റി​ലു​ള​ള​തി​ലും നാ​ലി​ര​ട്ടി വി​റ്റാ​മി​ൻ എ ​മു​രി​ങ്ങ​യി​ല​യി​ലു​ണ്ട്. ക​ണ്ണ്, ച​ർ​മം, ഹൃ​ദ​യം എ​ന്നി​വ​യെ രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷി​ക്കാ​ൻ വി​റ്റാ​മി​ൻ എ സഹായകം.

ഓട്സിലും ചേർക്കാം - ഓ​ട്സ് കാ​ച്ചുന്പോൾ അ​തി​ലും ഒ​രു പി​ടി മു​രി​ങ്ങ​യി​ല ചേ​ർ​ക്കാം. ഗോ​ത​ന്പു​പൊ​ടി കു​ഴ​ച്ച് അ​പ്പ​മു​ണ്ടാ​ക്കു​ന്പോൾ അതിൽ തേ​ങ്ങ ചി​ര​കി​യ​ത്, ഉ​ള​ളി, ഇ​ഞ്ചി, ക​റി​വേ​പ്പി​ല എന്നിവയ്ക്കൊപ്പം അ​ല്പം മു​രി​ങ്ങ​യി​ല കൂ​ടി ചേർത്ത് ആരോഗ്യദായകമാക്കാം.

മുരിങ്ങയില തോരൻ വയ്ക്കാം

ക​ടു​വ​റു​ക്കുക. മുരിങ്ങയി​ല അതി​ലി​ട്ട് ന​ന്നാ​യി ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. തു​ട​ർ​ച്ച​യാ​യി ഇ​ള​ക്കി​യി​ല്ലെ​ങ്കി​ൽ തോ​ര​ൻ പാ​ത്ര​ത്തി​ന്‍റെ അ​ടി​ക്കു പി​ടി​ക്കാ​നും തോ​ര​ൻ ക​ട്ട​ക​ളാ​യി രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ല​യു​ടെ പ​ച്ച​ചു​വ മാ​റി​ക്കി​ട്ടി​യാ​ൽ തേ​ങ്ങ ചി​ര​കി​യ​ത്്, വെ​ളു​ത്തു​ള​ളി, ജീ​ര​കം, മു​ള​ക് എ​ന്നി​വ ചേ​ർ​ത്ത് അ​ര​ച്ചെ​ടു​ത്ത​തു ചേ​ർ​ത്ത് ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. തോ​ര​നാ​ക്കു​ന്പോ​ൾ അ​തി​നൊ​പ്പം ചെ​റു​പ​യ​ർ വേ​വി​ച്ച​തു കൂ​ടി ചേ​ർ​ത്താ​ൽ ക​യ്പ്പു കു​റ​യും. മ​റ്റു പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ക്കു​ന്ന​തും ന​ന്ന്. കാ​ര​റ്റും ച​ക്ക​യു​ടെ സീ​സ​ണ​ിൽ ​ച​ക്ക​ക്കു​രു​വും വേ​വി​ച്ചു ചേ​ർ​ക്കു​ന്ന​തു ക​യ്പു കു​റ​യ്ക്കാ​നും രു​ചി കൂ​ട്ടാ​നും സ​ഹാ​യ​കം.

മൾട്ടിവിറ്റാമിൻ ചെടി!

മ​ൾ​ട്ടി​വി​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ​ക്കു പി​ന്നാ​ലെ പാ​യു​ന്ന​വ​ർ സ്വ​ന്തം പ​റ​ന്പി​ൽ നി​ല്ക്കു​ന്ന മു​രി​ങ്ങ​യെ മ​റ​ക്കു​ക​യാ​ണ്. വി​റ്റാ​മി​ൻ​ എ, ബി1, ​ബി2, ബി3, ​സി, കാ​ൽ​സ്യം, ക്രോ​മി​യം, കോ​പ്പ​ർ, നാ​രു​ക​ൾ, ഇ​രു​ന്പ്, മാം​ഗ​നീ​സ്, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, പ്രോ​ട്ടീ​ൻ, സി​ങ്ക് എ​ന്നി​വ​യു​ടെ അ​ക്ഷ​യ​പാ​ത്ര​മാ​യ മു​രി​ങ്ങ​യി​ല​യെ മൾട്ടിവിറ്റാമിൻ ഇല എന്നല്ലാതെ എ​ന്താ​ണു വി​ളി​ക്കേ​ണ്ട​ത്!