പ്രാ​യ​മാ​യ​വ​രു​ടെയും ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി ഗുണപ്രദം. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യും കാ​ൽ​സ്യ​വും എ​ല്ലു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​നും ക​രു​ത്തു കൂട്ടുന്ന​തി​നും സ​ഹാ​യ​കം. ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ് ബോ​ണ്‍ മാ​സ് കൂട്ടി ​ഓ​സ്റ്റി​യോ​പൊ​റോ​സി​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞ് ദ്ര​വി​ച്ച് പൊട്ടാ​നും ഒ​ടി​യാ​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു, എ​ല്ലു​ക​ളു​ടെ ബ​ല​ക്ഷ​യം കു​റ​യ്ക്കു​ന്നു.

ബിപി നിയന്ത്രിക്കാൻ

ത​ക്കാ​ളി​യി​ൽ പൊട്ടാ​സ്യം ധാ​രാ​ളം. ര​ക്ത​സമ്മ​ർ​ദം (ബി​പി) നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു പൊട്ടാ​സ്യം സ​ഹാ​യ​കം. സോ​ഡി​യം അ​ട​ങ്ങി​യ ഭ​ക്ഷ​ണം അ​മി​ത​മാ​യി ക​ഴി​ക്കു​ന്പോ​ഴാ​ണ് ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​ന്ന​ത്. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യു​ള​ള സോ​ഡി​യം പു​റ​ന്ത​ള​ളു​ന്ന​തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം. ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ത​മാ​കു​ന്ന​തി​ലൂ​ടെ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കാം.


ഹൃദയാരോഗ്യത്തിന്

ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ, വി​റ്റാ​മി​ൻ എ, ​സി, നാ​രു​ക​ൾ, ക​രോട്ടി​നോ​യ്ഡു​ക​ൾ എ​ന്നി​വ​യു​ടെ യോ​ജി​ച്ചു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹൃ​ദ​യ​രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ശ​രീ​ര​വേ​ദ​ന കു​റ​യ്ക്കു​ന്ന​തി​ന് ത​ക്കാ​ളി​യി​ലെ ആ​ൻ​റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഏ​ജ​ൻ​റു​ക​ളാ​യ ബ​യോ ഫ്ളേ​വോ​നോ​യ്ഡു​ക​ളും ക​രോട്ടി​നോ​യ്ഡു​ക​ളും സ​ഹാ​യ​കം.

ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ, വി​റ്റാ​മി​ൻ സി ​എ​ന്നി​വ സു​ഖ​നി​ദ്ര സമ്മാ​നി​ക്കു​ന്നു. പ​ക്ഷേ, ഗു​ണ​ക​ര​മാ​ണെ​ന്നു ക​രു​തി അ​മി​ത​മാ​യി ക​ഴി​ക്ക​രു​ത്. ആ​സി​ഡിന്‍റെ തോ​ത് കൂ​ടു​ത​ലാ​യ​തി​നാ​ൽ ത​ക്കാ​ളി അ​മി​ത​മാ​യി ക​ഴി​ച്ചാ​ൽ നെ​ഞ്ചെ​രി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ട്. വീട്ടുവളപ്പിൽ കീടനാശിനി സാന്നിധ്യമില്ലാതെ വിളഞ്ഞ തക്കാളിയാണ് ആരോഗ്യദായകം