ആരോഗ്യത്തിനും അഴകിനും ആപ്പിൾ
Monday, July 1, 2019 4:41 PM IST
ദിവസവും ആപ്പിൾ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നതു പഴമൊഴി. പഠനങ്ങൾ തെളിയിക്കുന്നതും അതുതന്നെ. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും ചർമസംരക്ഷണത്തിനും ആപ്പിൾ ഉത്തമം.
* ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോൾസ് എന്നീ ശക്തിയേറിയ ആൻറിഓക്സിഡൻറുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായകം.
* 100 ഗ്രാം ആപ്പിൾ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിൻ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകർ.
* ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു.
* ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാർടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇതു ഫലപ്രദം.
* ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിൻ ശരീരത്തിലെ
വിഷപദാർഥങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
* ദിവസവും ആപ്പിൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ചർമരോഗങ്ങൾ അകറ്റുന്നതിനും ഫലപ്രദം.
* അമിതവണ്ണം, സന്ധിവാതം, വിളർച്ച, ബ്രോങ്കയ്ൽ ആസ്ത്്മ, മൂത്രാശയവീക്കം
എന്നിവയ്ക്കും ആപ്പിൾ പ്രതിവിധിയായി ഉപയോഗിക്കാമെന്നു വിദഗ്ധർ.
* ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിനു സഹായകം. ദിവസവും ആപ്പിൾ കഴിക്കുന്നതു മലബന്ധം കുറയ്ക്കാൻ സഹായകം.
* ക്ഷീണമകറ്റാൻ ആപ്പിൾ ഫലപ്രദം.
* ദന്താരോഗ്യത്തിനു ഫലപ്രദമാണ് ആപ്പിൾ. പല്ലുകളിൽ ദ്വാരം വീഴുന്നത് ഒഴിവാക്കാൻ സഹായകം. വൈറസിനെ ചെറുക്കാൻ ശേഷിയുണ്ട്. സൂക്ഷ്മാണുക്കളിൽ
നിന്നു പല്ലിനെ സംരക്ഷിക്കുന്നു.
* റുമാറ്റിസം എന്ന രോഗാവസ്ഥ കുറയ്ക്കാൻ ആപ്പിൾ സഹായകമെന്നുപഠനം.
* കാഴ്്ചശക്തി മെച്ചപ്പെടുത്താൻ ആപ്പിൾ ഫലപ്രദം. നിശാന്ധത ചെറുക്കാൻ ആപ്പിൾ ഫലപ്രദം.
* ആപ്പിൾ, തേൻ എന്നിവ ചേർത്തരച്ച കുഴന്പ് മുഖത്തു പുരട്ടുന്നതു മുഖകാന്തി വർധിപ്പിക്കുന്നതിനു ഗുണപ്രദം.
* ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, ബോറോണ് എന്നിവ എല്ലുകളുടെ ശക്തി വർധിപ്പിക്കുന്നു.
* ആസ്ത്്്മയുളള കുട്ടികൾ ദിവസവും ആപ്പിൾ ജ്യൂസ് കഴിക്കുന്നതു ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായകമെന്നു ഗവേഷകർ.
* തലച്ചോറിലെ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കുന്നു. ആൽസ്ഹൈമേഴ്സിനെ ചെറുക്കുന്നു
* ശ്വാസകോശ കാൻസർ, സ്തനാർബുദം, കുടലിലെയും കരളിലെയും കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ആപ്പിളിനു കഴിയുമെന്നു ഗവേഷകർ.
* ആപ്പിൾ പ്രമേഹനിയന്ത്രണത്തിനു ഫലപ്രദം
ശ്രദ്ധിക്കുക... മാർക്കറ്റിൽനിന്നു വാങ്ങിയ ആപ്പിൾ വിനാഗരി കലർത്തിയ വെളളത്തിൽ(കാർഷിക സർവകലാശാലയുടെ വെജിവാഷും ഉപയോഗിക്കാം) ഒരു മണിക്കൂർ മുക്കിവച്ചതിനു ശേഷം ഉപയോഗിക്കാം. കീടനാശിനി ഉൾപ്പെടെയുളള രാസമാലിന്യങ്ങൾ നീക്കാൻ അതു സഹായകം. മെഴുകു പുരട്ടിയ ആപ്പിൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു ഗുണപ്രദം.