പപ്പായ വിശേഷങ്ങൾ
Tuesday, March 26, 2019 3:09 PM IST
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം മെച്ചപ്പെടുത്തുന്നു. പ്രോട്ടീനെ ദഹിപ്പിക്കാൻ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എൻസൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകർ പറയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന കാർപെയ്ൻ എന്ന എൻസൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം.
* പ്രായമായവർ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം.കുടലിൽ അണുബാധ ഉണ്ടാകുന്നതു തടയുന്നു.
* കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ
സഹായകം.
* പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരു എല്ലുരോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാൽ പപ്പായയുടെ കറ പുരട്ടിയാൽ വളരെവേഗം മുറിവുണങ്ങുമെന്നതു നാട്ടറിവ്.
* ആർട്ടീരിയോസ്ക്ളീറോസിസ്(രക്തധമനികൾക്കുളളിൽ കൊഴുപ്പ് അടിയുന്നതിനെ തുടർന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു.
* മുടിയുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ ഗുണപ്രദം. താരൻ കുറയ്ക്കുന്നു. പപ്പായ ഷാന്പൂ മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും പപ്പായ ഉത്തമം. ഉൗർജം ധാരാളം. ധാരാളം ജലാംശം അടങ്ങിയ ഫലം. രുചികരമായ ഫലം. മരുന്നായും ഉപയോഗിക്കാം. പപ്പായയിൽ നിന്നു നിരവധി മരുന്നുകൾ നിർമിക്കുന്നുണ്ട്.