? ഞാന്‍ 40 വയസുള്ള വിവാഹിതനാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ചിലപ്പോള്‍ അറിയാതെ മൂത്രം പോകുന്നു എന്നതാണ് എന്റെ പ്രശ്‌നം. എന്താണിതിനു പരിഹരാം?

= പ്രോസ്‌റ്റേറ്റ് ഗ്ലാന്‍ഡിനു വീക്കം ഉണ്ടാകുകയോ വികസിക്കുകയോ ചെയ്യുന്നതു മൂലവും മൂത്രനാളികളുടെ അസ്വാഭാവികത മൂലവും പ്രമേഹം മൂലവും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും ഇതുണ്ടാകാം. എന്നാല്‍ ഇവ ബന്ധപ്പെടുന്ന വേളയില്‍ മാത്രമായിരിക്കില്ല ഉണ്ടാകുന്നത്. ബന്ധപ്പെടുന്നതിനു മുന്‍പ് മൂത്രാശയങ്ങള്‍ കാലിയാക്കുന്നതിനു ശ്രമിച്ചു നോക്കുക. ഇതുകൊണ്ടു ഫലമില്ലെങ്കില്‍ ഒരു യൂറോളജസ്റ്റിനെ സമീപിക്കുക.